ഉക്രെയ്നെ ചൊല്ലി റഷ്യ, അമേരിക്ക, NATO തമ്മിലുള്ള സമ്മര്‍ദ്ദം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കുറച്ച് സൈനികരെ പിന്‍വലിച്ചു എന്ന് റഷ്യ പറയുന്നതിനിടക്ക് ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് റഷ്യ കൂടുതല്‍ സൈന്യത്തെ അയക്കുന്നു എന്ന് അമേരിക്കയുടെ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. അതിനിടക്ക് ഉക്രെയ്നിലെ കിഴക്കന്‍ Donbas ല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു എന്ന് ഉക്രെയ്നിലെ അധികാരികളും റഷ്യയുടെ പിന്‍തുണയുള്ള വിഘടനവാദികളും പരസ്പരം പഴി ചാരുകയാണ്. NATO യുടെ വികാസം യുദ്ധത്തില്‍ കലാശിക്കും എന്ന് USSR തകരുന്നതിന് മുമ്പ് അവിടെ അമേരിക്കയുടെ അംബാസിഡറായിരുന്ന Jack … Continue reading ശീതയുദ്ധത്തിന് ശേഷമുണ്ടായ NATO വികസനമാണ് ഉക്രെയ്ന്‍ പ്രശ്നത്തിന് കാരണം
ടാഗ്: വാര്‍ത്ത
Alt News പ്രശ്നം ഉന്നയിച്ചതിന് ശേഷം ഫേസ്‌ബുക്കും, യൂട്യൂബും ഹിന്ദുത്വയുടെ വിദ്വേഷ അകൌണ്ടുകള്‍ റദ്ദാക്കി
ഏതെങ്കിലും ഒരു സ്കൂള്‍ സാന്റാ ക്ലോസിന്റെ വേഷം മാതാപിതാക്കളില്‍ നിന്ന് മുന്‍പേയുള്ള അനുവാദമില്ലാതെ കുട്ടികളെ ധരിപ്പിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുയും സ്കൂള്‍ അടപ്പിക്കുകയും ചെയ്യുമെന്ന് ഡിസംബര്‍ 23, 2021 ന് ഹരിയാനയിലെ Bajrang Dal അംഗമായ Harish Ramkali ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. Ramkali അയാളുടെ ഫേസ്‌ബുക്ക് താളില്‍ ഉന്നയിക്കുന്ന അനേകം ഭീഷണികളിലൊന്നാണ് ഇത്. ജിന്ദ് പോലീസ്റ്റേഷനില്‍ Alt News ബന്ധപ്പെട്ടു. പക്ഷേ പോലീസിന് Ramkali യെ കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ Ramkali പോലീസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങളും … Continue reading Alt News പ്രശ്നം ഉന്നയിച്ചതിന് ശേഷം ഫേസ്‌ബുക്കും, യൂട്യൂബും ഹിന്ദുത്വയുടെ വിദ്വേഷ അകൌണ്ടുകള്‍ റദ്ദാക്കി
ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി
crowdfunding വെബ് സൈറ്റായ GiveSendGo ല്‍ നിന്നുള്ള ഡാറ്റ കഴിഞ്ഞ ദിവസം ചോര്‍ന്നു. തീവൃ വലതുപക്ഷ “Freedom Convoy” പ്രസ്ഥാനത്തെ സഹായിക്കുകയും സംഭാവന കൊടുക്കുകയും ചെയ്ത വലതുപക്ഷ സംഭാവനാദാദാക്കളെക്കുറിച്ചുള്ള വീക്ഷണം നല്‍കുന്നതാണത്. ക്യാനഡയുടെ Ottawaയിലെ പാര്‍ളമെന്റും സമീപ പ്രദേശങ്ങളും കൈയ്യേറിയ ഈ പ്രസ്ഥാനം രണ്ടാഴ്ചയിലധികം തടസം സൃഷ്ടിച്ചു. മുമ്പത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ജനുവരി 6 അട്ടിമറിയുടെ വിവിധ ആസൂത്രകര്‍, Fox News, ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായ Tesla യുടെ CEO Elon Musk … Continue reading ക്യാനഡയിലെ “Freedom Convoy” യെ സഹായിച്ച ബിസിനസുകുടേയും വലതുപക്ഷ ശക്തികളുടേയും വിവരങ്ങള്‍ പുറത്തായി
പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു
ടെക്സാസില്‍ 2022 ലെ ഇടകാല തെരഞ്ഞെടുപ്പിന്റെ പ്രാധമിക ഘട്ടത്തിലെ നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി. അമിതമായ നിയന്ത്രണങ്ങളുള്ള വോട്ടെടുപ്പ് നിയമങ്ങളാണ് നടപ്പാക്കപ്പെട്ടിരിക്കുന്നത്. സമ്മതിദായകര്‍ക്ക് ബാലറ്റുകള്‍ ലഭ്യമാകണം എന്ന ആവശ്യത്തോടെ 30 പൌരാവകാശ സംഘങ്ങള്‍ ടെക്സാസിലെ secretary of state ന് കത്ത് അയച്ചു. റിപ്പബ്ലിക്കന്‍മാര്‍ കൊണ്ടുവന്ന Senate Bill 1 എന്ന നിയമം ഇതിനകം തന്നെ സമ്മതിദായകര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കിയിരിക്കുന്നു. പ്രാദേശിക തെരഞ്ഞെടുപ്പുദ്യോഗസ്ഥര്‍ വന്‍തോതില്‍ അവശ്യമായ ID വിവരമില്ലാത്ത തപാല്‍ വോട്ടുകള്‍ റദ്ദാക്കുകയാണ്. തപാല്‍ വോട്ടിന് കടുത്ത നിയന്ത്രണമാണ് ടെക്സാസിലുള്ളത്. … Continue reading പുതിയ സമ്മതിദായക നിയന്ത്രണങ്ങളാല്‍ കൂടുതല്‍ ബാലറ്റുകള്‍ തള്ളപ്പെടുന്നു
ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു
രാജിക്കത്തില്‍ ഹിമാലയത്തോടുള്ള ആക്രമണം സൂചിപ്പിച്ചുകൊണ്ട് Char Dham Project ന്റെ High Powered Committee (HPC) അംഗത്വവും ചെയര്‍മാന്‍ സ്ഥാനവും പരിസ്ഥിതി പ്രവര്‍ത്തകനായ Ravi Chopra രാജി വെച്ചു. 2019 ല്‍ ആയിരുന്നു അദ്ദേഹത്തെ ചെയര്‍മാനായി എടുത്തത്. അദ്ദേഹം എഴുതുന്നു, “അതേ ആന്തരിക ശബ്ദമാണ് പുറത്ത് പോകാനായി ഇപ്പോള്‍ എന്നെ നിര്‍ബന്ധിക്കുന്നത്. ദുര്‍ബല പരിസ്ഥിതി മേഖലയെ HPC സംരക്ഷിക്കും എന്ന വിശ്വാസം തകര്‍ന്നു. എനിക്ക് കൂടുതല്‍ ചെയ്യാനാകില്ല. അതുകൊണ്ട് രാജിവെക്കാന്‍ തീരുമാനിച്ചു.” Yamunotri, Gangotri, Badrinath, Kedarnath … Continue reading ചാര്‍ ധാം കമ്മറ്റി ചെയര്‍മാന്‍ രാജിവെച്ചു
വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല
കാറിന്റെ പുകക്കുഴലില്‍ കൂടി പുറത്തുവരന്ന തരം വായൂ മലിനീകാരികള്‍ പൂക്കളുടെ മണവുമായി പ്രവര്‍ത്തിക്കുന്നു. അതിനാല്‍ പ്രാണികള്‍ വഴിയുള്ള പരാഗണം കുറയുന്നു എന്ന് പുതിയ ഗവേഷണം പറയുന്നു. പുകയുണ്ടാക്കുന്ന ഒരു സംവിധാനം ഉപയോഗിച്ച് ഗവേഷകര്‍ ഒരു തുറന്ന കടുക് പാടത്ത് മലിനീകാരികളുടെ പ്രാദേശികമായി സ്വതന്ത്രമായി പറന്നുനടക്കുന്ന പ്രാണികളിലെ ഫലം നിരീക്ഷിച്ചു. വായൂ മലിനീകരണമുള്ളപ്പോള്‍ പരാഗണകാരികള്‍ പൂക്കളിലെത്തുന്നത് 90% കുറയുകയും പരാഗണം മൂന്നിലൊന്നായി കുറയുകയും ചെയ്തു. തേനീച്ചകള്‍, ഈച്ചകള്‍, ഈയാംപാറ്റകള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയുടെ പരാഗണത്തിലാണ് ഏറ്റവും വലിയ കുറവ് സംഭവിച്ചത്. … Continue reading വായൂ മലിനീകരണം കാരണം പരാഗണകാരികള്‍ക്ക് മണക്കാനാകുന്നില്ല
NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം
ഇത് കറുത്തവരുടെ ചരിത്ര മാസമാണ്. NAACP നേതാവിനെ മിസിസിപ്പിയിലെ Natchez നഗരത്തില്‍ വെച്ച് കൊന്നതിന്റെ 55ാം വാര്‍ഷികവുമായാണ് ഈ മാസം അടയാളപ്പെടുത്തുന്നത്. ഫെബ്രുവരി 27, 1967 ന് Wharlest Jackson Sr. ന്റെ കാറുമായി ബന്ധിപ്പിച്ച ബോംബ് പൊട്ടിയതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടു. അപ്പോള്‍ NAACPയുടെ Natchez ലെ ട്രഷറര്‍ ആയിരുന്നു Jackson. Armstrong Tire and Rubber നിലയത്തിലെ തന്റെ ആദ്യ തൊഴില്‍ ദിനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഈ സംഭവം. കറുത്തവര്‍ അതുവരെ നേടിയിട്ടില്ലാത്ത … Continue reading NAACP നേതാവിനെ മിസിസിപ്പിയില്‍ KKK കൊന്നതിന് 55 വര്‍ഷങ്ങള്‍ക്ക് ശേഷം
ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട്
ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട് എന്ന് പഠനം കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷത്തില്‍ ആന്‍ഡ്രോയിഡ് ആപ്പുകള്‍ സ്മാര്‍ട്ട് ഫോണിന്റെ ക്യാമറയുടേയും മൈക്രോഫോണിന്റേയും അനുവാദം ചോദിക്കുന്നതില്‍ 45% ല്‍ നിന്ന് 68% ഉം 28% ല്‍ നിന്ന് 54% വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഡാറ്റ സുരക്ഷ, സ്വകാര്യത സ്ഥാപനമായ Arrka നടത്തിയ ‘State of data privacy of Indian mobile apps and websites’ എന്ന പേരിലെ പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 25 വ്യവസായങ്ങളിലെ 100 … Continue reading ഇന്‍ഡ്യയിലെ 97% വെബ് സൈറ്റുകളിലും ഗൂഗിളിന്റെ ട്രാക്കറുണ്ട്
പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി
ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി
2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം
ഭൂമിയിലെ കാലാവസ്ഥ ദുരന്തങ്ങളാല്‍ $4700 കോടി ഡോളര്‍ നഷ്ടമാണ് 2021 ല്‍ ഉണ്ടായത്. കാലാവസ്ഥ ദുരന്തങ്ങളാല്‍ മൊത്തം $34300 കോടി ഡോളര്‍ നഷ്ടം ഉണ്ടായി. അങ്ങനെ ഇതുവരെയുള്ളതിലേക്കും കാലാവസ്ഥ സംബന്ധമായ ദുരന്തങ്ങളാല്‍ ഏറ്റവും ചിലവേറിയ മൂന്നാമത്തെ വര്‍ഷമായി 2021. insurance broker Aon ആണ് അവരുടെ ജനുവരി 25 ലെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം അറിയിച്ചത്. ഇതിന് മുമ്പ് 2017 ല്‍ $51900 കോടി ഡോളറും 2005 ല്‍ $35100 കോടി ഡോളറും ആണ് ദുരന്തങ്ങളാല്‍ നഷ്ടമായത്. — … Continue reading 2021 കാലാവസ്ഥ ദുരന്തങ്ങളാല്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ മൂന്നാമത്തെ വര്‍ഷം: $34300 കോടി ഡോളര്‍ നഷ്ടം