ഇക്വഡോറിലെ ജനങ്ങളും എണ്ണ ഭീമന്‍ ഷെവ്രോണും(Chevron) തമ്മിലുള്ള 17 വര്‍ങ്ങളായി തുടരുന്ന കേസില്‍ എണ്ണ ഭീമന്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് വാദികള്‍ ആരോപിക്കുന്നു. Petroecuador എന്ന പൊതുമേഖലാ കമ്പനിയുമായി കൂടിച്ചേര്‍ന്ന് 1964 - 1992 കാലത്ത് Texaco എണ്ണക്കായി ഇക്വഡോറില്‍ ഖനനം നടത്തി. 2001 ല്‍ ടെക്സാകോയെ ഷെവ്രോണ്‍ വാങ്ങി. എണ്ണ ഉത്പാദനത്തിന്റെ ബാക്കിവെന്ന 5400 കോടി ലിറ്ററില്‍ കൂടുതല്‍ വിഷ മാലിന്യങ്ങള്‍ മഴക്കാടുകളിലെ കുഴികളില്‍ ടെക്സക്കോ മനപ്പൂര്‍വ്വം ഒഴുക്കി എന്നതാണ് കേസ്. തനിക്ക് പണം തന്നില്ലെങ്കില്‍ … Continue reading ഷെവ്രോണ്‍ തെളിവുകളില്‍ കൃത്രിമം കാട്ടി
ടാഗ്: സാമൂഹികം
ഭീകരവാദവും തെരഞ്ഞെടുപ്പും
ബുഷ് രണ്ടാമന്റെ ഭരണകാലത്ത് ഭീകരവാദ ആശങ്കയും തെരഞ്ഞെടുപ്പുകളുമായി നല്ല സാദൃശ്യം ഉണ്ടായിരുന്നു. ചിത്രം നോക്കൂ. യൂറോപ്പ്യന്‍ ഭീകരവാദ ആശങ്ക വഴി ഒബാമയും ആ വഴിക്ക് നീങ്ങുകയാണോ? - from informationisbeautiful.net
ന്യൂനപക്ഷ മരണ തുല്യത
കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ വെച്ച് World Conference Against Racism സമ്മേളനം നടന്നു. സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് ഉടന്‍ തന്നെ തെക്കെ ആഫ്രിക്കയില്‍ വെച്ച് വംശീയതയെക്കുറിച്ച് നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്. വലിയ ഒരു ബഹിഷ്കരണം ഈ സമ്മേളനത്തില്‍ സംഭവിച്ചു. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചു. കാരണം ഇസ്രായേലിനെ ഈ സമ്മേളനം അന്യായമായി ലക്ഷ്യം വെക്കുന്നു എന്നതാണ്. ഇതിന്റെ പ്രഖ്യാപനത്തില്‍ സത്യത്തില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറ്റ് … Continue reading ന്യൂനപക്ഷ മരണ തുല്യത
സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും
ദരിദ്ര രാജ്യങ്ങള്‍ തീര്‍ച്ചയായും വളരണം. എന്നാല്‍ ഇപ്പോള്‍ തന്നെ സമ്പന്നരായവര്‍ വളരുന്നതിന്റെ വേഗത കുറക്കുകയും കുറച്ച് biocapacity സ്വതന്ത്രമാക്കുകയും വേണം. ബ്രിട്ടണിലെ ദരിദ്രര്‍ ഇനിയും അങ്ങനെ തന്നെ തുടരണം എന്നാണോ അതിന്റെ അര്‍ത്ഥം? 1960 ന് ശേഷമുള്ള ബ്രിട്ടന്റെ GDP നോക്കൂ. ഇമ്മാതിരി വളര്‍ച്ച വെച്ച് നോക്കിയാല്‍ ദാരിദ്ര്യം ഇല്ലാതാകേണ്ടതാണ്. തലചായ്ക്കാന്‍ വീടില്ലാത്ത, മേശപ്പുറത്ത് ആഹാരം എത്താത്ത ആളുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ ദാരിദ്ര്യം ആപേക്ഷികമാണ്. ശരാശരി വാര്‍ഷിക വരുമാനം £5,000 ആയ സ്ഥലത്ത് നിങ്ങള്‍ക്ക് … Continue reading സാമ്പത്തിക വളര്‍ച്ചയും ദാരിദ്ര്യവും
“ബ്രാന്റ് ഇസ്രായേല്‍” ? കൈയ്യേറ്റത്തിന് ആഘോഷമില്ല
കൈയ്യേറ്റത്തിന് ആഘോഷമില്ല: ടെല്‍ അവിവിനെ Spotlight Toronto Film Festival ന്റെ തീരുമാനത്തിനെതിരെ 1,500 കലാരന്‍മാരും എഴുത്തുകാരും ഒപ്പ് വെച്ച കത്ത് പ്രതിഷേധിക്കുന്നു. സിനിമ പരിപാടികളില്‍ ലോകത്തെ ഏറ്റവും ഉന്നതനിലയിലുള്ളവയിലൊന്നാണ് Toronto International Film Festival. അതത് വര്‍ഷത്തെ പ്രമുഖ സിനിമകള്‍ അവിടെ കാണിക്കുന്നു. കഴിഞ്ഞ ആഴ്ചത്തെ ഉദ്ഘാടനത്തിന് ശേഷം ഇസ്രായേല്‍-പാലസ്തീന്‍ പ്രശ്നത്തെക്കുറിച്ചുള്ള പ്രതിഷേധം കേന്ദ്രത്തിലേക്ക് വന്നു. ടെല്‍ അവിവില്‍ നിന്നുള്ള സിനിമകള്‍ City-to-City പരിപാടിയില്‍ ഉള്‍പ്പെടുത്താനുള്ള ഫെസ്റ്റിവലിന്റെ തീരുമാനം ആണ് പ്രശ്നത്തിന് കാരണമായത്. ഗാസയിലെ ആക്രമണത്തിനും … Continue reading “ബ്രാന്റ് ഇസ്രായേല്‍” ? കൈയ്യേറ്റത്തിന് ആഘോഷമില്ല
കോപ്പന്‍ഹേഗന്‍ സമ്മേളനം
കോപ്പന്‍ ഹേഗന്‍ സമ്മേളനത്തിന് ഇനി 14 ദിവസങ്ങള്‍ മാത്രം. [പഴയ വാര്‍ത്തയാണ്] 192 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഡാനിഷ് നഗരത്തില്‍ എത്തി കാലാവസ്ഥാ മാറ്റത്തേക്കുറിച്ചുള്ള കരാറുകള്‍ നിര്‍മ്മിക്കും. രണട്് വര്‍ഷത്തെ ആസൂത്രണത്തിന്റെ ഫലമായാണ് ഈ സമ്മേളനം. 400 തൊഴിലാളികള്‍ സമ്മേളന കെട്ടിടത്തില്‍ 1,000 കിലോമീറ്റര്‍ നീളത്തില്‍ കേബിളുകള്‍ സ്ഥാപിച്ചു. 9,300 പുതിയ വൈദ്യുതി സോക്കറ്റുകള്‍ സ്ഥാപിച്ചു. 5,500 പുതിയ കമ്പ്യൂട്ടറികള്‍ സ്ഥാപിച്ചു. ഒരു സമയം 25,000 ഫോണ്‍ വിളികള്‍ ചെയ്യാന്‍ കഴിയുന്ന തരത്തില്‍ കെട്ടിടത്തിലെ telecoms പുതുക്കി. … Continue reading കോപ്പന്‍ഹേഗന്‍ സമ്മേളനം
കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?
രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് കക്ഷി രാഷ്ട്രീയം എന്ന പ്രചരണത്തിന് വലിയ ശക്തിയാണ് ഇക്കാലത്ത്. അഴുമതി, കെടുകാര്യസ്ഥത തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഈ കക്ഷി രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നു എന്നാണ് പരാതി. എല്ലാവരേയും ബാധിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ് കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി. പണ്ടത്തേ മഹാന്‍മാരായ നേതാക്കള്‍ക്കു തുല്യമായ പുതു തലമുറക്കാര്‍ പാര്‍ട്ടികളില്‍ ഇല്ല. സമരവും തല്ലും ബഹളവും. ഇവന്‍മാരില്ലായിരുന്നെങ്കില്‍ എന്നായി ചിലരുടെ ചിന്ത. എന്നാല്‍ ചിലര്‍ പറയുന്നത് ഇത് ഈശ്വര വിശ്വാസമില്ലാത്തതിന്റെ കുഴപ്പമാണെന്നാണ്. KCBC അങ്ങനെയാണ് പറയുന്നത്. ബ്രിട്ടീഷ് റാണി … Continue reading കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?
വളര്‍ച്ചയില്ലാതുള്ള സമൃദ്ധി
ദീര്‍ഘ കാലത്തേക്ക് സുസ്ഥിരതയും വളര്‍ച്ചയും ഒത്തുപോകില്ല. “കടത്തില്‍ അടിസ്ഥാനമായ ഭൌതിക ഉപഭോഗത്തെ വര്‍ദ്ധിപ്പിച്ച് കഴിയുന്ന ഒരു സമ്പദ്‌വ്യവസ്ഥ അസ്ഥിരവും, പാരിസ്ഥിതികമായി നിലനില്‍ക്കാത്തതും, സാമൂഹ്യ പ്രശ്നങ്ങള്‍ നിറഞ്ഞതുമായിരിക്കും”, എന്ന് ജാക്സണ്‍ എഴുതുന്നു. വളര്‍ച്ചയിലടിസ്ഥാനമായ സമ്പദ്‌വ്യവസ്ഥ എന്തുകൊണ്ടാണ് സ്ഥിരതയില്ലാത്തതെന്നതിന്റെ മൂന്ന് കാരണങ്ങള്‍ ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. ഒന്നാമതായി, ഭൌതിക സമ്പത്ത് സമൃദ്ധിയുടെ അളവുകോലാണ് എന്ന ആശയത്തെക്കാള്‍ , ജീവിക്കാന്‍ വിലയുള്ള ഒരു ജീവിതം എന്നത് വളരെ സങ്കീര്‍ണമാണ്. അടിമകളെ ഉപയോഗിച്ച് നമുക്ക് GDP ഉയര്‍ത്താം, സമൂഹത്തേയും സുഖജീവിതത്തേയും ഉപേക്ഷിച്ച് കുറച്ച് … Continue reading വളര്‍ച്ചയില്ലാതുള്ള സമൃദ്ധി
കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്
കാലിഫോര്‍ണിയയിലാണ് അമേരിക്കയിലെ ഏറ്റവും അധികം തടവുകാരുള്ളത്, 160,000 ആളുകളാണ് അഴികള്‍ക്ക് പിറകില്‍. ജയിലുകള്‍ അവയുടേ ശേഷിയിലധികം ആളുകളെ ഉള്‍ക്കൊള്ളുന്നതിനാല്‍ അടുത്ത രണ്ട് വര്‍ഷം ജയിലിലെ ജനസംഖ്യ 40,000 കുറക്കണമെന്ന് കഴിഞ്ഞ മാസം ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. അതില്‍ പറയുന്നത് പ്രകാരം സംസ്ഥാന ജയിലില്‍ അമിതമായി തിരക്ക് കൂടുന്നത് തടവുകാരുടെ ആരോഗ്യപരിപാലനത്തേയും മാനസികാരോഗ്യത്തേയും ബാധിക്കുന്നു. ഈ ഉത്തരവ് വൈകിപ്പിക്കണമെന്ന ഗവര്‍ണര്‍ Schwarzenegger ന്റെ ആവശ്യം കോടതി തള്ളി. കാലിഫോര്‍ണിയ കടുത്ത ബഡ്ജറ്റ് പ്രശ്നത്തിലൂടെ കടന്നുപോകുന്ന സമയത്താണ് ഈ വിധി … Continue reading കുറ്റകൃത്യത്തിലൂടെ ഭരിക്കുന്നത്
എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം
Rob Hopkins സംസാരിക്കുന്നു: He is the founder of the Transition movement, a radically hopeful and community-driven approach to creating societies independent of fossil fuel. ഒരു സംസ്കാരം എന്ന നിലയലില്‍ നാം ഭാവിയെക്കുറിച്ചും, ഈ നിമിഷത്തില്‍ നിന്നും എവിടേക്കാണ് നാം പോകേണ്ടത് എന്നും ധാരാളം കഥകള്‍ പറയാറുണ്ട്. നമുക്ക് വേണ്ടി വേറെ ആരെങ്കിലും പ്രശ്നങ്ങളെല്ലാം പരിഹരിച്ചോളും എന്നതിനെക്കുറിച്ചാണ് ചില കഥകള്‍. മറ്റ് കഥകള്‍ പ്രകാരം എല്ലാം വ്യക്തമാകാന്‍ പോകുന്നതിന്റെ … Continue reading എണ്ണയില്ലാത്ത ലോകത്തേക്കുള്ള ഒരു മാറ്റം