കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു

അന്തര്‍ദേശീയ നിരോധനത്തെ ലംഘിച്ചുകൊണ്ട് ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്ന JP Morgan Chase, Barclays, Bank of America, Credit Suisse തുടങ്ങിയ 158 ബാങ്കുകളിലൊന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് കഴിഞ്ഞ ആഴ്ച പുറത്തുവന്ന PAX എന്ന ഡച്ച് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഡ്യയിലെ ഏറ്റവും വലിയ lender ആയ SBI ആണ് ആ പട്ടികയിലുള്ള ഏക ഇന്‍ഡ്യന്‍ കമ്പനി. മറ്റ് ബാങ്കുകളുമായുള്ള ഒരു syndicated deal പ്രകാരം അമേരിക്കന്‍ കമ്പനിയായ Orbital ATK Inc … Continue reading കൊലയാളി SBI ക്ലസ്റ്റര്‍ ബോംബ് നിര്‍മ്മാണത്തിന് വായ്പ കൊടുക്കുന്നു

RSS അനുബന്ധ സംഘടനകള്‍ വിദേശ നിക്ഷേപ പരിഷ്കാരത്തെ എതിര്‍ക്കുന്നു

സമ്പദ്‌വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങളില്‍ വിദേശ നിക്ഷേപം നടത്തുന്നതിനെ ധാരാളം RSS അനുബന്ധ സംഘടനകള്‍ എതിര്‍ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ വിദേശികളുമായി വീണ്ടും സംസാരിക്കുകയും എല്ലാം പഴയതുപോലെയാക്കി തീര്‍ക്കുകയും വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഫിഷറീസ്, മൃഗഫാമുകള്‍ എന്നിവയില്‍ കൊണ്ടുവരാനുദ്ദേശിച്ച വിദേശ നിക്ഷേപം പൂര്‍ണ്ണായും ഇല്ലാതാക്കണമെന്ന് RSS ന്റെ കൃഷിക്കാരുടെ സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. RSS ല്‍ അംഗമായുള്ള സാമ്പത്തിക നയ സംഘമായ സ്വദേശി ജാഗരണ്‍ മഞ്ചും FDI നയത്തെ എതിര്‍ക്കുന്നു. — സ്രോതസ്സ് thehindu.com പ്രീയപ്പെട്ട RSSകാരെ, … Continue reading RSS അനുബന്ധ സംഘടനകള്‍ വിദേശ നിക്ഷേപ പരിഷ്കാരത്തെ എതിര്‍ക്കുന്നു

എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല

മെയ് 11 ന് ദേശീയ IPR (Intellectual Property Rights) നയം പ്രസിദ്ധപ്പെടുത്തി. ‘creative and innovative India’ യെ പ്രോല്‍സാഹിപ്പിക്കാന്‍ 38-താളുകളുള്ള ഈ രേഖ സര്‍ക്കാരിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കും. പേറ്റന്റ്, പകര്‍പ്പവകാശം, ഡിസൈന്‍ നിയമങ്ങള്‍, ട്രേഡ്‌മാര്‍ക്ക്, എന്നിവയില്‍ വിപുലമായ നിയമങ്ങളും ഭേദഗതികളും കൊണ്ടുവന്നതിന് ശേഷവും ഇത്തരം പുതിയ ഒരു നയത്തിന്റെ ആവശ്യകത എന്തെന്ന് ചില വശത്ത് നിന്ന് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഫലമായാണോ ഇപ്പോള്‍ പുതിയ റിപ്പോര്‍ട്ട് വന്നത്? മരുന്ന് ലോബിയുടെ … Continue reading എല്ലാറ്റിനും പറ്റിയ ഒരു IPR നയം നിര്‍മ്മിക്കാനാവില്ല

പാഠ്യപദ്ധതിയില്‍ IPR ഉള്‍പ്പെടുത്തണമെന്ന് പുതിയ കേരള സര്‍ക്കാരിനോട് കൊള്ളക്കാര്‍ ആവശ്യപ്പെടുന്നു

ബൌദ്ധിക സ്വത്തവകാശം എന്ന വാക്ക് തെന്നെ ഒരു തട്ടിപ്പാണ്. അങ്ങനെയൊരും വാക്കേയില്ല. ഈ ചൂണ്ടയില്‍ പുതിയ കേരള സര്‍ക്കാര്‍ വീഴരുത്. 1. “ബൌദ്ധിക സ്വത്തവകാശം” എന്ന് താങ്കള്‍ പറഞ്ഞോ? അത് ഒരു പ്രലോഭിപ്പിക്കുന്ന മരീചികയാണ് 2. ധര്‍മ്മചിന്തയെ ചുറ്റിക്കുന്ന ‘ബൗദ്ധിക സ്വത്തവകാശം’ 3. സാങ്കേതികവിദ്യയും സംസ്കാരവും പങ്കുവെച്ചാണ് മനുഷ്യന്‍ പരിണമിച്ചത് _______ സ്കൂള്‍തലം മുതല്‍ കരിക്കുലത്തില്‍ IPR ഉള്‍പ്പെടുത്തണമെന്നും ഒരു IPR Academy സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ശാസ്ത്രജ്ഞരും, വിദഗ്ദ്ധരും (കൊള്ളക്കാര്‍) പുതിയ കേരള സര്‍ക്കാരിന് നിവേദനം നല്‍കി. … Continue reading പാഠ്യപദ്ധതിയില്‍ IPR ഉള്‍പ്പെടുത്തണമെന്ന് പുതിയ കേരള സര്‍ക്കാരിനോട് കൊള്ളക്കാര്‍ ആവശ്യപ്പെടുന്നു

ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം

[ആദ്യമേ പറയട്ടേ ഞാന്‍ SBT ജോലിക്കാരനല്ല. ലോക സമ്പത്തിക രംഗത്തെ പിന്‍തുടരുന്ന ഒരു സാധരണക്കാരന്‍ മാത്രമാണ്.] SBI അസോസിയേറ്റഡ് ബാങ്കുകളെ വിഴുങ്ങാന്‍ പോകുന്നതായി വാര്‍ത്ത കേട്ടിട്ടുണ്ടാവുമല്ലോ. ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ കാലമായി. ഇടക്കിടക്ക് ആ വാര്‍ത്ത വരും. എന്നാല്‍ ഉടന്‍ തന്നെ ആ വാര്‍ത്ത തെറ്റാണെന്നും തങ്ങള്‍ അസോസിയേറ്റഡ് ബാങ്കുകളെ നിലനിര്‍ത്തുമെന്നും പറഞ്ഞ് SBI പത്രപ്രസ്ഥാവന ഇറക്കും. ഇത് നിരന്തരം നടന്നിരുന്ന കാര്യമാണ്. കുറച്ച് മാസം മുമ്പും അത്തരം വാര്‍ത്താദ്വന്ദങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് … Continue reading ബാങ്ക് ലയനം എന്തുകൊണ്ട് അപകടകരം

NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ്

അധികാരവും വമ്പന്‍ വ്യവസായങ്ങളും ഒന്നാകുന്നതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാരിന്റെ National Security Agency(NSA) യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യവല്‍ക്കരിപ്പെട്ടതാണ് എന്ന് വിക്കിലീക്സ് സ്ഥാപനകനായ ജൂലിയാന്‍ അസാഞ്ജ് പറഞ്ഞു. “രാഷ്ട്രവും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുമായൊരു ലയനം നടന്നിരിക്കുകയാണ്. NSA യുടെ ബഡ്ജറ്റിന്റെ 80% വും സ്വകാര്യ കമ്പനികളാണ് ഉപയോഗിക്കുന്നത്. US deep state ന്റെ കേന്ദ്രമാണ് NSA, ” അദ്ദേഹം അഭിപ്രായപ്പെട്ടു. — സ്രോതസ്സ് inserbia.info

ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു

കാര്‍ സേവന കമ്പനിയായ ഉബറിന് മദ്ധ്യ പൂര്‍വ്വേഷയിലേക്കുള്ള വിവാദപരമായ വ്യാപനത്തെ സഹായിക്കാനായി സൌദി അറേബ്യ kingdom [ഇതിന് മലയാളം എന്തുവാ?] $350 കോടി ഡോളറിന്റെ നിക്ഷേപം നടത്തും. ഉബറിന്റെ board of advisers ല്‍ അംഗവും, 2008 ലെ ഒബാമയുടെ വിജയപ്രദമായ തെരഞ്ഞെടുപ്പ് പരിപാടി മാനേജറും ആയ David Plouffe ആണ് ഇതില്‍ കമ്പനിയെ സഹായിച്ചത്. കരാര്‍ പ്രകാരം സൌദി അറേബ്യയുടെ Public Investment Fund ന്റെ മാനേജിങ് ഡയറക്റ്ററായ Yasir Al Rumayyan ഉബറിന്റെ ബോര്‍ഡില്‍ … Continue reading ഒബാമയുടെ സമരതന്ത്രജ്ഞന്‍ സൌദി അറേബ്യയില്‍ നിന്ന് ഉബറിന് $350 കോടി ഡോളറിന്റെ നിക്ഷേപം നേടിക്കൊടുത്തു

കീഴടങ്ങാന്‍ വിസമ്മതിക്കാത്ത തൊഴിലാളികളികളുടെ പ്രതിഷേധം ഫ്രാന്‍സില്‍ പടരുന്നു

തുടരുന്ന ഉപരോധത്തേയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പോലീസുമായുള്ള സംഘര്‍ഷത്തേയും അതിജീവിച്ചുകൊണ്ട് പ്രസിഡന്റ് François Hollande ന്റെ വിവാദപരമായ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരെ ഫ്രാന്‍സില്‍ സമരം പര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആണവനിലയങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും സമരത്തില്‍ പങ്കുചേര്‍ന്നു. ഇപ്പോള്‍ തന്നെ ഫ്രാന്‍സിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാകയാല്‍ രാജ്യം reserve petrol supplies ലേക്ക് നീങ്ങുന്നു. — സ്രോതസ്സ് commondreams.org

ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു

ലക്ഷക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കാനായി ഒരു വര്‍ഷമായി നടത്തിവരുന്ന പരിപാടി തകര്‍ക്കാനായി അമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ കമ്പനികളിലൊന്ന് ഒരു കള്ള യൂണിയന്‍ സൃഷ്ടിച്ചു എന്ന് Communication Workers of America (CWA) നേതൃത്വം ആരോപിക്കുന്നു. കമ്പനിക്കകത്ത് T-Voice എന്ന പേരില്‍ സ്വന്തമായ ഒരു സംഘടന രൂപീകരിച്ച് അസംതൃപ്തരായ തൊഴിലാളികളെ co-opt ചെയ്യുകാണ് T-Mobile ചെയ്യുന്നത് എന്ന് CWA നേതാക്കള്‍ പറയുന്നു. Bloomberg ന്റെ Josh Eidelson തേടിപ്പിടിച്ച ഒരു കമ്പനി ആഭ്യന്തര ഇമെയില്‍ പ്രകാരം “മുതിര്‍ന്ന നേതൃത്വത്തിന് … Continue reading ശരിക്കുള്ള യൂണിയനെ തകര്‍ക്കാന്‍ T-Mobile കള്ള യൂണിയന്‍ സൃഷ്ടിച്ചു