ഏപ്രില്‍ 4, 1967 ല്‍ ആദ്ദേഹം ഇങ്ങനെ പറഞ്ഞു http://www.archive.org/download/MartinLutherKing-BeyondVietnam-1967/Mlk-BeyondVietnam67-04-04.mp3 അടുത്ത വര്‍ഷം ഏപ്രില്‍ 4 ന് എന്തു സംഭവിച്ചു? ഇത് അമേരിക്കയേ സംബന്ധിച്ചടത്തോളം ഇന്നും ശരിയാണ്. അമേരിക്കന്‍ സൈന്യ-വ്യവസായ യന്ത്രത്തെ സ്പര്‍ശിക്കുന്ന ആര്‍ക്കും ഇത് സംഭവിക്കും. അമേരിക്കന്‍ നികുതി പണത്തിന്റെ 50% ആണ് ഈ രാക്ഷസന്‍ ലോകം മുഴുവന്‍ നാശമുണ്ടാക്കാന്‍ വലിച്ചെടുക്കുന്നത്. സമ്പത്തിന്റെ സ്രോതസ്സിന് പോറലേക്കുന്ന ഒന്നിനേയും ആ വ്യവസ്ഥ നിലനിര്‍ത്തില്ല. Beyond Vietnam Mr. Chairman, ladies and gentlemen, I need not … Continue reading ആരാണ് മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിനെ കൊന്നത്?
ടാഗ്: സൈന്യം
യുദ്ധം വീട്ടിലെത്തി
ടെക്സാസിലെ Fort Hood സൈനിക ആസ്ഥാനത്ത് 13 പേര്‍ വെടിയേറ്റ് മരിച്ചതില്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അതീവ ദുഖം സഹിക്കുന്ന ഈ അവസരത്തിലും ഈ കൂട്ടക്കൊലയുടെ കാരണം എന്തെന്ന് ചോദ്യം ഉയരുകയാണ്. വെടിവെച്ച Major Nidal Malik Hasan കൂടുതല്‍ സമയവും Walter Reed Hospital ല്‍ ജോലിചെയ്തിരുന്ന ഒരു Army psychiatrist ആണ്. Fort Hood ലേക്ക് ഈ വര്‍ഷമാണ് അയാളെ മാറ്റിയത്. അടുത്തകാലത്ത് അയാള്‍ക്ക് അഫ്ഗാനിസ്ഥാനിലേക്ക് സ്ഥലംമാറ്റം കൊടുത്തു. Michael Kern സംസാരിക്കുന്നു: ഇറാഖില്‍ … Continue reading യുദ്ധം വീട്ടിലെത്തി
സാം അമ്മാവന് നിങ്ങളുടെ കുട്ടിയെ വേണം
ദശലക്ഷക്കണക്കിന് കുട്ടികള്‍ അടുത്ത അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന അവസരത്തില്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ ഒരു വ്യാകുലതയിലേക്ക് നാം ശ്രദ്ധതിരിക്കുകയാണ്. രാജ്യത്തെ ഹൈസ്കൂളുകളിലെ സൈനിക recruiters ന്റെ വര്‍ദ്ധിച്ചുവരുന്ന സാന്നിദ്ധ്യവും കുട്ടികളെക്കുറിച്ച് സൈന്യം ശേഖരിക്കുന്ന വിവരങ്ങളും ആണ് അത്. David Goodman and Ari Rosmarin സംസാരിക്കുന്നു: രാജ്യത്തെ കുടുംബങ്ങളും കുട്ടികളും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്ന ഈ ആഴ്ചയില്‍ അവര്‍ അറിയാതെ ഈ ഒരു കൂട്ടം കടലാസ് ചുരുള്‍ അവര്‍ക്ക് ലഭിക്കും. ഈ രാജ്യത്തെ എല്ലാ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ തന്നിഷ്ടപ്രകാരം സൈനിക … Continue reading സാം അമ്മാവന് നിങ്ങളുടെ കുട്ടിയെ വേണം
അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്
Charlie Reed, James Bamford സംസാരിക്കുന്നു: യുദ്ധരംഗത്തുനിന്നും റിപ്പോര്‍ട്ടിങ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ background profiles കണ്ടെത്താനായി അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈന്യം സ്വകാര്യ കമ്പനിക്ക് പണം കൊടുക്കുന്നു അവര്‍ സമ്മതിച്ചു. മാധ്യമപ്രവര്‍ത്തകരെ പരിശോധിക്കുന്ന പണിക്ക് വാഷിങ്ടണ്‍ ആസ്ഥാനമായ public relations സ്ഥാപനം Rendon Group ന് $15 ലക്ഷം ഡോളറിന്റെ കരാര്‍ സൈന്യവുമായി ഒപ്പിട്ടു എന്ന വാര്‍ത്ത സൈന്യത്തിന്റെ പത്രമായ Stars and Stripes പ്രസിദ്ധപ്പെടുത്തിയതോടെ പെന്റഗണ്‍ പ്രതിരോധത്തിലായിരിക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരുടെ റിപ്പോര്‍ട്ടിങ്ങിന്റെ ശതമാത്തെ “positive,” “neutral”, “negative” … Continue reading അമേരിക്കന്‍ ജനങ്ങളെ പ്രചാരവേലയില്‍ വീഴ്ത്തുന്നത്
ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്
ജോണ്‍ പില്‍ജര്‍ സംസാരിക്കുന്നു: എന്തെങ്കിലും മാറിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. മദ്ധ്യപൂര്‍വ്വേഷ്യയിലും ലോകത്തിന്റെ മറ്റ് ഭാഗത്തും എന്തെങ്കിലുമൊന്ന് മാറിയെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മുഖ്യധാരാ മാധ്യമങ്ങളെന്ന് വിളിക്കുന്നയില്‍ നിന്ന് വരുന്ന വിവരങ്ങളാണ്. വിവരങ്ങള്‍ കിട്ടാന്‍ ഇപ്പോള്‍ നമുക്ക് ധാരാളം ബദല്‍ സ്രോതസ്സുകളുണ്ട്. എന്നാലും മിക്ക ആളുകളെ സംബന്ധിച്ചടത്തോളം വിവരങ്ങളുടെ പ്രധാന സ്രോതസ്സ് മുഖ്യധാര തന്നെയാണ്. അതില്‍ പ്രധാനം ടെലിവിഷനാണ്. ഇന്റര്‍നെറ്റ്, അതിന്റെ എല്ലാ subversiveness നോടുമൊപ്പം, മുഖ്യധാരയുടെ ഒരു പ്രധാന ഘടകമാണ്. അതായത് നമുക്ക് ഇപ്പോഴും യുദ്ധം, സാമ്പത്തികം തുടങ്ങി … Continue reading ഹൊണ്ടൂറസ്, ഇറാന്‍, ഗാസ, കോര്‍പ്പറേറ്റ് മാധ്യമം, ഒബാമയുടെ യുദ്ധങ്ങള്‍, അമേരിക്കന്‍ സാമ്രാജ്യത്തെ പ്രതിരോധിക്കുന്നത്
ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല
Andres Conteris സംസാരിക്കുന്നു: ഹൊണ്ടൂറസില്‍ പുറത്താക്കിയ പ്രസിഡന്റായ മാനുവല്‍ സലായാ(Manuel Zelaya)യെ തിരികെ വരാന്‍ അനുവദിക്കാതെ സൈനിക അട്ടിമറി നടന്ന് ഒരാഴ്ചക്ക് ശേഷവും പട്ടാളവും കലാപ പോലീസും(riot police) വിമാനത്താവളത്തില്‍ വളഞ്ഞിരിക്കുകയാണ്. പുറത്താക്കപ്പെട്ട പ്രസിഡന്റിനെ തിരികെ വരവേല്‍ക്കാനായി രാജ്യത്തിന്റെ പല ഭാഗത്തുനിന്ന് എത്തിച്ചേര്‍ന്ന പതിനായിരത്തിലധികമുള്ള നിരായുധരായ ജനക്കൂട്ടത്തെ പിരിച്ച് വിടാന്‍ പട്ടാളം കണ്ണീര്‍വാതകവും യന്ത്രത്തോക്കും ഉപയോഗിക്കുന്നു. രണ്ട് പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Tegucigalpa വിമാനത്താവളത്തില്‍ ഇറങ്ങാനുള്ള പല ശ്രമങ്ങള്‍ക്ക് ശേഷം Zelaya യുടെ … Continue reading ഹൊണ്ടൂറസിലെ പട്ടാള ഭരണകൂടം പുറത്താക്കിയ പ്രസിഡന്റിനെ തിരികെ വരാന്‍ അനുവദിക്കുന്നില്ല
ബെറ്റാലിയന്‍ 3-16
Greg Grandin സംസാരിക്കുന്നു: എക്യരാഷ്ടസഭയിലേക്കുള്ള അമേരിക്കന്‍ അംബാസിഡറായിരുന്ന ജോണ്‍ നെഗ്രപോണ്ടി(John Negroponte)യുടേയും റീഗണിന്റേയും കാലത്തേക്ക് പോകണം ബെറ്റാലിയന്‍ 3-16 എന്തെന്നറിയാന്‍. ആ സമയത്ത് നെഗ്രപോണ്ടി ഹൊണ്ടൂറസ്സിന്റേയും അംബാസിഡറായിരുന്നു. Iran-Contra യുദ്ധത്തിന്റെ ഹൊണ്ടൂറസ് ശാഖ സംഘടിപ്പിച്ചത് അയാളായിരുന്നു. മരണ സംഘത്തിന്റെ(death squad) കൊലപാതകങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ ശ്രമിച്ചതിനെക്കുറിച്ച് Baltimore Sun ല്‍ ഒരു കൂട്ടം ലേഖനങ്ങള്‍ വന്നിട്ടുണ്ട്. നൂറ്കണക്കിനാളുകള്‍ ബെറ്റാലിയന്‍ 3-16 കാരണം അപ്രത്യക്ഷമായി. 1980കളുടെ പകുതിയില്‍ ഹൊണ്ടുറസിലെ തെരിവുകളില്‍ അസാധാരണമാം വിധം സൈനിക സാന്നിദ്ധ്യം കാണപ്പെട്ടു. … Continue reading ബെറ്റാലിയന്‍ 3-16
ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു
1. ഞങ്ങള്‍ വെടിവെക്കും. ഇത് സൈന്യത്തിന്റെ ഉത്തരവാണ് Dr. Juan Almendares സംസാരിക്കുന്നു: ഹൊണ്ടോറസിന്റെ പുറത്താക്കപ്പെട്ട പ്രസിഡന്റ് മാന്വല്‍ സലയാ(Manuel Zelaya) സ്വരാജ്യത്തേക്ക് തിരിച്ച് പോകുന്നതിനെക്കുറിച്ച് സംസാരിക്കാനായി അമേരിക്കന്‍ നയതന്ത്രജ്ഞരെ കാണും. 5 ദിവസം മുമ്പ് പുറത്താക്കപ്പെട്ട അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ പൊതു സമ്മേളനത്തില്‍ സംസാരിച്ചു. തനിക്ക് പൌരനായും പ്രസിഡന്റായും രാജ്യത്തേക്ക് തിരിച്ച് തിരിച്ച് പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. Organization of American States ന്റെ തലവന്‍, പൊതു സഭയുടെ പ്രസിഡന്റ്, Argentina, Ecuador എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ … Continue reading ഹൊണ്ടോറസില്‍ പട്ടാള അട്ടിമറിയെ എതിര്‍ത്തവരെ സൈന്യം അടിച്ചമര്‍ത്തുന്നു
ഹൊണ്ടൂറസ്സിലെ അട്ടിമറിക്ക് പിറകിലെന്ത്?
Nikolas Kozloff സംസാരിക്കുന്നു: ഹൊണ്ടൂറസ്സിലെ പ്രമുഖ വ്യവസായി കൂടത്തിലെ അംഗമായ സലേയ (Zelaya) Liberal Party യിലെ അംഗമാണ്. ഹൊണ്ടൂറസ്സിലെ പ്രധാന രണ്ട് പാര്‍ട്ടകളില്‍ ഒന്നാണത്. തുടക്കത്തില്‍ അദ്ദേഹം അമേരിക്കയുടെ സ്വതന്ത്ര കമ്പോള കരാറുകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ 2007, 2008 കാലത്ത് തെക്കെ അമേരിക്ക ഇടത്തോട്ട് ചരിഞ്ഞ് തുടങ്ങി. നിക്വരാഗ്വയിലെ ഡാനിയല്‍ ഒര്‍ട്ടേഗ(Daniel Ortega), എല്‍ സാല്‍വഡോറില്‍ FMLN ന്റെ Mauricio Funes തുടങ്ങിയവര്‍ അധികാരത്തിലെത്തി. അതോടൊപ്പം സലേയയും പുരോഗമനപരമായ നയങ്ങളെടുത്തുതുടങ്ങി. പ്രത്യേകിച്ച് വിദേശകാര്യരംഗത്തില്‍. പരമ്പരാഗതമായി അമേരിക്കയുടെ … Continue reading ഹൊണ്ടൂറസ്സിലെ അട്ടിമറിക്ക് പിറകിലെന്ത്?
ആഗോള സൈനിക ചിലവ് 2008 ല്‍ $1.46 ട്രില്യണ്‍ ഡോളര്‍ ആയിരുന്നു
Stockholm International Peace Research Institute നടത്തിയ പഠനപ്രകാരം സാമ്പത്തിക പ്രതിസന്ധിയെ അവഗണിച്ച് 2008 ലെ ആഗോള സൈനിക ചിലവ് 2007 ലെ ചിലവില്‍ നിന്ന് 4% വര്‍ദ്ധിച്ച് $1.46 ട്രില്യണ്‍ ആയി. മൊത്തം സൈനിക ചിലവുകള്‍ 1999 ല്‍ നിന്ന് 45% ആണ് വര്‍ദ്ധിച്ചത്. അമേരിക്കയാണ് ഏറ്റവും കൂടുതല്‍ സൈന്യത്തിനായി പണം ചിലവാക്കുന്ന രാജ്യം. കഴിഞ്ഞ ദശാബ്ദത്തേക്കാള്‍ 58% വര്‍ദ്ധനവ് അവിടെ ഉണ്ടായിട്ടുണ്ട്. — സ്രോതസ്സ് democracynow.org