നല്ല സ്വാമിയും കള്ള സ്വാമിയും തമ്മില്‍ വ്യത്ത്യാസമുണ്ടോ?

ഇല്ല രണ്ടും ഒന്നുതന്നെ. (സ്വാമി എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക മതത്തേക്കുറിച്ചല്ല. എല്ലാ മതങ്ങള്‍ക്കും ബാധകമാണ്.) ദൈവവുമായി ബന്ധപ്പെട്ടതെല്ലാം കള്ളത്തരമാണ്. കള്ളത്തരമെന്നു പറയുമ്പോള്‍ ശ്രദ്ധിക്കണം. ഇവിടെ രണ്ട് തരത്തിലുള്ള കള്ളത്തരമുണ്ട്. ഒന്ന് അവിഹിതമായി പണം സമ്പാദിക്കുകയും അതുമായി ബന്ധപ്പെട്ട കൊലപാതകമുള്‍പ്പടെയുള്ള കുറ്റകൃത്ത്യങ്ങളില്‍ ഏര്‍പ്പെടുക, സ്റ്റേറ്റിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക, അധികാരികളെ സ്വാധീനിച്ച് ഇതൊക്കെ മറക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു മാഫിയ പോലുള്ള പ്രവര്‍ത്തനം. ഈ കള്ളത്തരം പ്രകടമാണ്. ഇത് മനസിലാക്കാന്‍ പ്രത്യേകിച്ചിരു വിശകലനവും വേണ്ടാ. പിന്നെ … Continue reading നല്ല സ്വാമിയും കള്ള സ്വാമിയും തമ്മില്‍ വ്യത്ത്യാസമുണ്ടോ?

വികസനം പ്രതികരണം (personal)

തമിഴനും തെലുങ്കനും ഹിന്ദിക്കാരനും ഈ പ്രശ്നമൊന്നുമില്ലത്തതിനാല്‍ നമുക്കൊന്നും പേടിക്കേണ്ട. നമുക്ക് ഹര്‍ത്താലും സമരവും മതി. നമ്മുടെ ചെറുപ്പക്കാര്‍ പുറംലോകത്ത് പോയി ജോലിചെയ്ത് പണം അയക്കുന്നുണ്ടല്ലോ. പിന്നെ നമ്മള്‍ എന്തിന് പണിയെടുക്കണം. ചെന്നെയില്‍ മരുന്ന് കമ്പിനിക്ക് വേണ്ടി സാക്ഷാല്‍ കേന്ദ്ര ആരോഗ്യമന്ത്രി 3 പൊതുമേഖലാ കമ്പനി പൂട്ടി. കര്‍ണാടയുടെ IT വരുമാനം മാനംമുട്ടെയാണ്. മറുനാടന്‍മാരുടെ തൊഴില്‍ ശാലകളില്‍ പണിയെടുക്കാന്‍ ജനിച്ചവരാണോ മലയാളികള്‍? ഇടതായാലും വലതായാലും കേരളത്തിന് എന്നും സമരം മാത്രം. വേറൊരു രസകരമായ സംഗതിയെന്തെന്നാല്‍ ഈ സംരംഭങ്ങളൊക്കെ കണ്ണായ … Continue reading വികസനം പ്രതികരണം (personal)

blogspot ഉം ജ്യോതിഷവും

ബ്ലോഗ് സ്പോട്ടിന്റെ profile ല്‍ എല്ലാവര്‍ക്കുമ കാണാവുന്ന ഒന്നാണ് Astrological Sign ഉം Zodiac Year. ഒരാള്‍ക്ക് ഇതിലൊന്നും വിശ്വാസമില്ലെങ്കിലും ബ്ലോഗ് സ്പോട്ട് നിര്‍ബന്ധപൂര്‍വ്വം ഇതും കൂടി കൂട്ടിച്ചേര്‍ക്കുന്നു. ബ്ലോഗ് സ്പോട്ട്ന് ജ്യോതിഷത്തിലുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. Astrological Sign ഉം Zodiac Year ഉം എടുത്തുമാറ്റാന്‍ ബ്ലോഗ് സ്പോട്ട് കാരോട് ആവശ്യപ്പെടുക. അവര്‍ക്കത് കഴിയുന്നില്ലെങ്കില്‍ താങ്കളുടെ ബ്ലോഗ് wordpress.com ലേക്ക് മാറ്റുുക.

ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു

കുറേക്കാലം മുമ്പ് വരെ ഇലക്ഷന്‍ ഫലം പ്രഖ്യാപിക്കുന്ന ദിവസത്തെ പത്രത്തില്‍ സ്ഥിരം കാണാവുന്ന ഒരു വാര്‍ത്തയാണ് ഏതൊ ഒര് ജ്യോതിഷി ഈ ഫലം പ്രവചിച്ചതായിരുന്നുവെന്ന്. എന്നല്‍ ഇപ്പോള്‍ ആ തട്ടിപ്പ് കേള്‍ക്കാനില്ല. കാരണം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സമ്മാനത്തിന് ആരും അര്‍ഹരായില്ല. 25 ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രവചിച്ച … Continue reading ജ്യോതിഷികള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപ്പെട്ടു

ആത്മീയതയും ശാസ്ത്രബോധവും

ഭാഗം 1 മറുപടി താമസിച്ചതില്‍ ക്ഷമിക്കുക. എന്റെ വിശ്രമസമയങ്ങളില്‍ നിന്ന് കുറച്ച് സമയം ആണ് ബ്ലോഗിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. അതുകൊണ്ട് ദിവസം 2,3 ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതി, ഇന്നാണ് മുഴുവനാക്കിയത്. ചോദ്യം ചോദിക്കുക എളുപ്പമാണല്ലോ, ഒത്തരത്തിനല്ലേ കഷ്ടപാട്. താങ്കളുടെ രീതിയില്‍ ഞാന്‍ കണ്ട ഒരു പ്രശ്നം താങ്കള്‍ എല്ലാറ്റിനേയും കൂട്ടിക്കുഴച്ച് സങ്കീര്‍ണ്ണമാക്കുന്നു എന്നാണ്. ഓരോന്നിനേയും ചെറുതാക്കി അതില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്രിയാത്മകമായി ചിന്തിച്ചാല്‍ മാത്രമേ നമുക്ക് ആ പ്രശ്നത്തിന്റെ പരിഹാരം കാണാന്‍ കഴിയൂ. ശാസ്ത്രത്തിന്റെ രീതിയില്‍ … Continue reading ആത്മീയതയും ശാസ്ത്രബോധവും

ആത്മീയത @ അഹങ്കാരി

ശാസ്ത്രത്തിന് ഒരു സംഘടിത രൂപമില്ല. ശാസ്ത്രജ്ഞന്‍മാര്‍ പ്രവര്‍ത്തിക്കുന്നത് തികച്ചും സ്വതന്ത്രമായിട്ടാണ്. കൂടാതെ സൂഷ്മമായ ഒരു ഒരു പ്രശ്നത്തെ കേന്ദ്രീകരിച്ചായിരിക്കും അയാള്‍ മിക്കവാറും പ്രവര്‍ത്തിക്കുക. ഉദാഹരണത്തിന് സി. വി. രാമന്‍ ഒരിക്കല്‍ ഒരു കപ്പല്‍ യാത്ര നടത്തി. കടലിന്റെ നീലനിറം അദ്ദേഹത്തെ അത്ഭുതപ്പെടുത്തുകയും അതിന്റെ കാരണം കണ്ടെത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. പക്ഷേ അത് കണ്ടെത്തുന്നത് വരെ അദ്ദേഹം "അയ്യേ ഞാന്‍ മണ്ടനാ, എല്ലാം ദൈവത്തിന്റെ സൃഷ്ടി, എല്ലം നമ്മുടെ പണ്ടെത്തെ ബുക്കുകളില്‍ പറഞ്ഞിട്ടുള്ളതാണ്" എന്നൊക്കെ കരുതി എല്ലാവരോടും അത്മീയരാകാന്‍ … Continue reading ആത്മീയത @ അഹങ്കാരി

നരസിംഹം @ ചിത്രകാരന്‍

http://chithrakaran.wordpress.com/2008/05/02/%e0%b4%a8%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b9%e0%b4%82-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%83%e0%b4%b7%e0%b5%8d%e0%b4%9f-%e0%b4%b9%e0%b4%bf%e0%b4%a8/ On May 5, 2008: താങ്കള്‍ പറയുന്നതില്‍ കാല ഗണനയുടെ ഒരു പ്രശ്നം ഉണ്ടോ എന്നൊരു സംശയം. ബുദ്ധന്‍ ഹിന്ദു മതത്തിന്റെ തെറ്റുകളെ ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ പ്രസ്ഥാനം തുടങ്ങിയത്. അതിനര്‍ത്ഥം അദ്ദേഹത്തിനു മുമ്പു തന്നെ ഈ പുരാണങ്ങളും വേദങ്ങളുമൊക്കെ നിലനിന്നിരുന്നു. അതുകൊണ്ട് പുരാണങ്ങളിലെ ദുഷ്ട കഥാപാത്രങ്ങളെല്ലാം ബുദ്ധമതക്കാരാണ് എന്നു പറയാന്‍ പറ്റുമോ? ആര്യന്‍മാര്‍ക്ക് എഴുത്ത് വശമില്ലാത്തതിനാല്‍ അവയുടെ കാലം നിര്‍ണ്ണയിക്കുകയും പാടാണ്. എന്തായാലും അത് സിന്ധൂ നദീതട സംസ്ക്കാരത്തിനു ശേഷമാണ്. ചിലപ്പോള്‍ ആ കഥാപാത്രങ്ങള്‍ … Continue reading നരസിംഹം @ ചിത്രകാരന്‍

മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും

തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും. പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത് കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ … Continue reading മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും