ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബ് (Jet Propulsion Laboratory) ആഗോള കാലാവസ്ഥാ മാറ്റത്തേക്കുറിച്ച് ഒരു നല്ല വെബ് സൈറ്റ് തുടങ്ങി. സൂചികകള്‍, തെളിവുകള്‍, കാരണങ്ങള്‍, ഫലങ്ങള്‍, അവ്യക്തതകള്‍, പരിഹാരം തുടങ്ങിയ പല മേഖലയിലുള്ള വിവരങ്ങള്‍ ഈ സൈറ്റ് നല്‍കുന്നു. ആഗോള താപനത്തേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവ അറിവാനൊരു നല്ല ശേഖരമാണിത്. സമുദ്ര നിരപ്പ് ഇപ്പോള്‍ 1.3 ഇഞ്ച് ഒരു ദശകത്തില്‍ എന്ന തോതിലാണ് ഉയരുന്നത്. ഇത് ഇപ്പോള്‍ പ്രശ്നമല്ലങ്കിലും ഉദ്‌വമന നിരക്ക് കൂടുന്നതിനനുസരിച്ച് ഈ തോത് വളരും. 2100 ആകുമ്പോഴേക്കും … Continue reading ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്
വിഭാഗം: ആഗോളതപനം
നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം
4,000 ടണ്‍ നൈട്രജന്‍ ട്രൈഫ്ലൂറൈഡ് (nitrogen triflouride) ആണ് ഓരോ വര്‍ഷവും flat screen TVs യും monitors ഉം നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഈ വാതകം കാര്‍ബണ്‍ ഡൈ ഓക്സൈഡിനേക്കാള്‍ 17,000 മടങ്ങ് ശക്തിയുള്ള ഹരിത ഗൃഹ വാതമാണെന്ന് Irvine ല്‍ പ്രവര്‍ത്തിക്കുന്ന Environment Institute of the University of California ലെ Michael Prathner പറയുന്നു. Geophysical Research Letters ല്‍ ആണ് അദ്ദേഹത്തിന്റെ ലേഖനം വന്നത്. "അത് വ്യവസായവത്കൃത രാജ്യങ്ങളുടെ perflourocarbons (PFCs) … Continue reading നൈട്രജന്‍ ട്രൈഫ്ലൂറൈഡ് : പുതിയ ഹരിത ഗൃഹ വാതകം
മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം
ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ ഉദ്‌വമനം നടത്തുന്ന ആസ്ട്രേലിയയിലെ വ്യവസായികള്‍ ജൂലൈ 1, 2008 മുതലുള്ള ഉദ്‌വമനത്തിന്റെ അളവ് സര്‍ക്കാരിനെ ഒക്റ്റോബര്‍ 2009 ന് മുമ്പായി അറിയിക്കണം. ജൂലൈ 1 മുതല്‍ പ്രതിവര്‍ഷം 125 കിലോ ടണോ അതില്‍ കൂടുതലോ ഉദ്‌വമനമോ 500 ടെറാ ജൂളോ അതില്‍ കൂടുതലോ ഊര്‍ജ്ജം ഉപയോഗിക്കുന്ന കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ ആ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. 25 കിലോ ടണ്‍ ഹരിതഗൃഹ വാതകമോ 100 ടെറാ ജൂള്‍ ഊര്‍ജ്ജം ഉപയോഗിക്കുന്നവരും അതിന് മുകളില്‍ ഉള്ളവരും … Continue reading ഹരിത ഗൃഹ വാതകങ്ങളുടെ അളവ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമം
വിക്ഷുപ്തമാകുന്ന കാലാവസ്ഥ
കാലാവസ്ഥ മാറുന്നതോടുകൂടി നമ്മളിപ്പോള്‍ വളരെ വിക്ഷുപ്തമായ സംഭവങ്ങള്‍ക്ക് (ചൂട് കാറ്റ് പോലുള്ള) സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. പണ്ടുള്ളതിനേക്കാള്‍ കൂടിയ എണ്ണത്തിലാണ് അവ സംഭവിക്കുന്നത്. (ചിത്രം 2). നിരന്തരമുണ്ടാകുന്ന ഈ വിക്ഷുപ്ത കാലാവസ്ഥ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന സമയം വരെ കുറച്ചിരിക്കുന്നു. ഈ വിക്ഷുപ്തമായ സംഭവങ്ങള്‍ ഒരു കൂട്ടമായാണ് സംഭവിക്കുന്നത്. ഒന്നിച്ചുള്ള ഇവയുടെ ഫലം വളരെ യേറെയാണ്. ഉദാഹരണത്തിന് ചൂട് കാറ്റ് (heat waves), വരള്‍ച്ച, air stagnation, കാട്ടുതീ. പ്രതിവര്‍ഷം 100 കോടി ഡോളറില്‍ കൂടുതല്‍ നാശം ഉണ്ടാക്കുന്ന … Continue reading വിക്ഷുപ്തമാകുന്ന കാലാവസ്ഥ
ചൈനയുടെ ഉദ്‌വമനം കൂടുന്നു
ഹരിത ഗൃഹ വാതക ഉദ്‌വമനത്തില്‍ ചൈന അമേരിക്കയേ മറികടക്കുന്നു. കഴിഞ്ഞ വര്‍ഷം 8% ആണ് ചൈനയുടെ ഉദ്‌വമനം കൂടിയത്. 2007 ല്‍ മൊത്തം ഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ട് ഭാഗത്തോളം ആകും ഇത്. Netherlands Environmental Assessment Agency ആണ് ഈ പഠനം നടത്തിയത്. അമേരിക്കയേ പോലെ ചൈനയും പ്രധാനമായി കല്‍ക്കരിയേ ആണ് ഊര്‍ജ്ജത്തിനായി ആശ്രയിക്കുന്നത്. സിമന്റ്, അലൂമിനിയം, പ്ലേറ്റ് ഗ്ലാസ് തുടങ്ങിയ ഏറ്റവും മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ വലിയ വളര്‍ച്ച ആണ് അവിടെ നടക്കുന്നത്. ഒളിമ്പിക്സിന് വേണ്ടിയും ഭൂമികുലുക്കത്തിന് … Continue reading ചൈനയുടെ ഉദ്‌വമനം കൂടുന്നു
അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും
വാഷിങ്ങ്ടണ്‍: കാലാവസ്ഥാമാറ്റം സമുദ്രത്തിലെ മഞ്ഞ് ഇല്ലാതെയായാല്‍ അലാസ്കാ, ക്യാനഡ, റഷ്യ എന്നീ സ്ഥലങ്ങളിലെ കാലാവസ്ഥാ മാറ്റം മൂന്നിരട്ടി വേഗത്തിലാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ കണ്ടെത്തലുകള്‍ permafrost (സ്ഥിരമായി ഉറഞ്ഞുപോയ മണ്ണ് ) ന്റെ ഉരുകലിനെക്കുറിച്ചുള്ള വ്യാകുലതകള്‍ വര്‍ദ്ധിപ്പിക്കുന്നു. permafrost ഉരുകുന്നത് (thaws) ദുര്‍ബല ജൈവ വ്യവസ്ഥക്കും മനുഷ്യന്‍ നിര്‍മ്മിച്ച infrastructure കള്‍ക്കും നാശം ഉണ്ടാക്കും, കൂടാതെ ധാരാളമായി ഹരിത ഗൃഹ വതകങള്‍ പുറത്തുവരും. "അടുത്ത കുറേ വര്‍ഷങ്ങളില്‍ മഞ്ഞ് ഉരുകി കൊണ്ടിരുന്നാല്‍ ആര്‍ക്ടിക് ഭൂമി ചൂടാകുകയും permafrost … Continue reading അതി വേഗത്തില്‍ ഉരുകുന്ന ആര്‍ക്ടിക് മഞ്ഞ് പെര്‍മാഫ്രോസ്റ്റ്നെ ഇല്ലാതാക്കും
സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം
കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂര്യന്റെ ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞു വരുന്നതായി ഒരു ഗവേഷണം കണ്ടെത്തി. എന്നിരുന്നാലും ഭൂമിയിലെ ചൂട് കൂടിവരുന്നു. സൂര്യനില്‍ നിന്നുള്ള കോസ്മിക് വികിരണങ്ങളാണ് ഈ ചൂടാകലനിന് പിന്നിലെന്ന് പലരും അവകാശപ്പെട്ടിരുന്നെങ്കിലും ഈ കാലത്തെ താപനിലാ വര്‍ദ്ധനവില്‍ സൂര്യന് പങ്കില്ല എന്നുള്ളതിന്റെ തെളിവാണ് പുതിയ പഠനം. കോസ്മിക് വികിരണങ്ങള്‍ പണ്ട് കാലാവസ്ഥാമാറ്റം ഉണ്ടാക്കിയേക്കാമെങ്കിലും ഇപ്പോള്‍ അതിന് ഒരു പങ്കുമില്ലെന്ന് ഗവേഷകര്‍ റോയല്‍ സോസേറ്റിയുടെ Proceedings A എന്ന ജേണലിലെ പ്രബന്ധത്തിലൂടെ വെളിപ്പെടുത്തി. "ഇത് തര്‍ക്കങ്ങള്‍ക്ക് ഒരു … Continue reading സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം
ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും
UNESCO യുടെ World Heritage ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രകൃതി site ആണ് ഷിറാകാമി (Shirakami) പര്‍വ്വതത്തിലുള്ള തീരദേശ വനങ്ങള്‍. ഇത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം കാരണം ഇല്ലാതാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം അതുപോലെ തുടര്‍ന്നാല്‍ കൊടുംകാറ്റും പേമാരിയും മൂലമുള്ള നാശം കൂടും. National Institute for Environmental Studies, Ibaraki University ഉള്‍പ്പടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള 44 ഗവേഷകരാണ് Environment Ministry നടത്തിയ ഗവേഷണത്തില്‍ പങ്കെടുത്തത്. അന്തരീക്ഷത്തിലെ … Continue reading ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും
ആര്‍ക്ടിക് ഐസില്‍ വലിയ വിള്ളല്‍ കാണപ്പെട്ടു
ക്യാനഡയുടെ വടക്ക് ഭാഗത്തുള്ള ഭീമന്‍ ഐസ് പാളിയില്‍ പുതിയതായി ഒരു വിള്ളല്‍ കാണപ്പെട്ടു. ഈ ഐസ് പാളികളുടെ പരിശോധനയിലാണ് കനേഡിയന്‍ സൈന്യത്തിന്റെ കൂടെ യാത്ര ചെയ്ത ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്. Ward Hunt എന്ന സ്ഥലത്ത് പൊട്ടലുകളുടെ ഒരു ശൃംഖലതന്നെ 16 കിലോമീറ്ററോളം നീളത്തില്‍ എത്തിയിട്ടുണ്ട്. ഈ വലിയ ഐസ് ബ്ലോക്കിന്റെ ഭാവി കാലാവസ്ഥാമാറ്റത്തിന്റെ ഒരു പ്രധാന സൂചികയാണ്. - from BBC http://jagadees.wordpress.com/2008/06/13/vast-cracks-appear-in-arctic-ice