കൊറോണവൈറസ് പണ്ഡിതമിക്കിന്റെ ഹീറോകള്‍ക്ക് സല്യൂട്ട്

Hannity. Rush. Dobbs. Ingraham. Pirro. Nunes. Tammy. Geraldo. Doocy. Hegseth. Schlapp. Siegel. Watters. Dr. Drew. Henry. Ainsley. Gaetz. Inhofe. Pence. Kudlow. Conway. Trump. We salute the Heroes of the Pandumbic. TY Rupert Murdoch! There is no such thing as society.

കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി

കൊറോണ വൈറസിനേയും COVID-19 നേയും കുറിച്ചുള്ള ചില ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഇത് ഒരു “bug in an anti-spam system” കാരണം ഉണ്ടായതാണെന്ന് ഫേസ്‌ബുക്കിന്റെ വൈസ് പ്രസിഡന്റായ Guy Rosen പറഞ്ഞു. പ്രശ്നം കണ്ടെത്തിയതിന് ശേഷം കമ്പനി ഇത് പരിഹരിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. Verge ഈ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം Rosen പറഞ്ഞു, ഫേസ്‌ബുക്ക് ഈ പ്രശ്നം പരിഹരിക്കുകയും അത് ബാധിച്ച പോസ്റ്റുകളെ പഴയ സ്ഥതിയിലെത്തിക്കുകയും ചെയ്തു. — സ്രോതസ്സ് theverge.com … Continue reading കൊറോണയെക്കുറിച്ചുള്ള ശരിയായ വാര്‍ത്ത ലേഖനങ്ങളെ ഫേസ്‌ബുക്ക് spam ആയി അടയാളപ്പെടുത്തി →

2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു

Media Matters for America പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മൊത്തം പ്രക്ഷേപണം ചെയ്യപ്പെട്ട വാര്‍ത്തകളുടെ വെറും 1% മാത്രമാണ് ആഗോളതപനത്തെക്കുറിച്ച് ചെയ്തത്. 2019 ല്‍ ഇവര്‍ അതിന് മുമ്പ് ചെയ്തതിനേക്കാള്‍ കൂടുതല്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു എന്നും പഠനത്തില്‍ കണ്ടെത്തി. പക്ഷേ വാര്‍ത്തകളുടെ ഗുണമേന്മ “പൊതുവേ താഴ്ന്നതായിരുന്നു.” തീവൃ കാലാവസ്ഥ ബാധിച്ചവര്‍ക്ക് സംസാരിക്കാന്‍ അവസരം കൊടുക്കുമ്പോള്‍ ചാനലുകള്‍ കറുത്തവര്‍ക്ക് പ്രതിനിധാനം കൊടുക്കുന്നില്ല. 2018 നേക്കാള്‍ കൂടുതല്‍ വാര്‍ത്തകള്‍ 2019 കൊടുത്തുവെങ്കിലും മൊത്തം വാര്‍ത്തകളുമായി താരതമ്യം … Continue reading 2019 ല്‍ പ്രധാന വാര്‍ത്ത ചാനലുകള്‍ നാല് മണിക്കൂറില്‍ കുറവ് സമയമേ കാലാവസ്ഥാ മാറ്റ വാര്‍ത്തകള്‍ക്ക് കൊടുത്തുള്ളു →

BBC യെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടണ്‍ 60കളിലും 70കളിലും റോയിട്ടേഴ്സിന് ധനസഹായം നല്‍കി

ബ്രിട്ടീഷ് സര്‍ക്കാര്‍ രഹസ്യമായി Reuters News Agency ക്ക് 1960കളിലും 1970കളിലും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവുമായി ബന്ധപ്പെട്ട സോവ്യേറ്റ് വിരുദ്ധ പ്രചാരവേല പരിപാടിയുടെ ഭാഗമായി BBC യെ ഉപയോഗിച്ചുകൊണ്ട് ധനസഹായം നല്‍കി എന്ന് സര്‍ക്കാരിന്റെ വെളിച്ചത്തുകൊണ്ടുവന്ന രേഖകളില്‍ പറയുന്നു. BBC റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കമ്യൂണിസ്റ്റ് വിരുദ്ധ ഉള്ളടക്കം നിര്‍മ്മിക്കാനായി 1948 ല്‍ Foreign Office ല്‍ രൂപീകരിച്ച ഒരു രഹസ്യാന്വേഷ വിഭാഗമാണ് Information Research Department (IRD). 1969 ല്‍ അവര്‍ Reutersമായി ചര്‍ച്ചകള്‍ നടത്തി. അത് … Continue reading BBC യെ ഉപയോഗിച്ചുകൊണ്ട് ബ്രിട്ടണ്‍ 60കളിലും 70കളിലും റോയിട്ടേഴ്സിന് ധനസഹായം നല്‍കി →

രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത്

കിടക്കയില്ലാത്തതിനാല്‍ Yorkshireയിലെ തിരക്കേറിയ ഒരു ആശുപത്രിയിലെ തറയില്‍ കിടക്കുന്ന 4-വയസ് പ്രായമുള്ള ഒരു രോഗിയായ കുട്ടിയുടെ ചിത്രം ബ്രിട്ടണിലെ തെരഞ്ഞെടുപ്പില്‍ ഒരു jolt ആയി മാറിയിരുന്നല്ലോ. ഞായറാഴ്ച കുട്ടിയുടെ അമ്മ അവര്‍ക്ക് നേരെ നടന്ന മര്യാദലംഘനത്തിന്റെ അനുഭവത്തെക്കുറിച്ച് പങ്കുവെച്ചുകൊണ്ട് ഒരു ലേഖനം Yorkshire Evening Post എന്ന ഒരു പ്രാദേശിക പത്രം പ്രസിദ്ധപ്പെടുത്തി. അത്തരം ഒരു സംഭവം നടന്നു എന്ന് ഉറപ്പ് പറഞ്ഞ Leeds General Infirmary എന്ന ആശുപത്രി ഔദ്യോഗികമായ മാപ്പപേക്ഷയും ഇറക്കിയിരുന്നു. പിന്നീട് തിങ്കളാഴ്ച, … Continue reading രോഗിയായ ബ്രിട്ടണിലെ കുട്ടിയുടെ കഥ ശരിയാണ്. പക്ഷേ തെറ്റായ പോസ്റ്റാണ് പിന്‍തുടര്‍ന്നത് →

മലയാള മാധ്യമങ്ങള്‍ സംയമനം പാലിക്കണം

കോവിഡ്19 രോഗികളുടെ അഭിമുഖം പുറത്തുവിടരുത്. വിദേശത്ത് നിന്ന് വന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെ സ്വന്തം വീടുകളില്‍ ഒറ്റ മുറിയില്‍ 14 ദിവസം ഒറ്റപ്പെട്ട് കഴിയേണ്ടവരാണ് അവര്‍. അത് ലംഘിച്ച് നാട് മുഴുവന്‍ രോഗം പരത്തിയിട്ട് ചാരിത്ര്യ പ്രസംഗം നടത്താന്‍ ചാനലുകള്‍ അവര്‍ക്ക് അവസരം നല്‍കുന്നത് ദുരുദ്ദേശ പരമാണ്. അത് ഒറ്റപ്പെട്ട് കഴിയലിനെ ലംഘിക്കാന്‍ ആളുകളെ കൂടുതല്‍ പ്രോത്സാഹനം ചെയ്യുകയേയുള്ളു. അതുപോലെ സര്‍ക്കാര്‍ ഇത്തരം കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ തുടക്കത്തിലേ കൊടുക്കാത്തിരുന്നെങ്കില്‍ ഇത് ഇത്ര വഷളാവില്ലായിരുന്നു.

കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക

കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക. ആവര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ ആളുകളെ പേടിപ്പെടുത്തുകയും അവരുടെ വ്യക്തമായ ചിന്താശേഷിയെ ബാധിക്കുകയും മാനസികാഘാതമുണ്ടാക്കുകയും ചെയ്യും. ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള TV വാര്‍ത്ത വ്യാപ്തി ദിവസത്തെ 24 മണിക്കൂറുകളും "വിവരങ്ങള്‍" കൊണ്ട് നിറക്കാനായി കഷ്ടപ്പെടുകയാണ്. സമയം നിറക്കാന്‍ ആവശ്യമായ യഥാര്‍ത്ഥ വിവരങ്ങളുടെ ഒഴുക്ക് വേണ്ടത്ര ഉണ്ടാകുന്നുമില്ല. അവര്‍ എന്ത് ചെയ്യും?‍ അവര്‍ ആവര്‍ത്തിക്കും. അവര്‍ കാടുകയറിയതും ലഘുവായതും ആയ വിശദാംശങ്ങള്‍ അവതരിപ്പിക്കും. ചില കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യും. അവര്‍ വ്യക്തമായതിനെ ആവശ്യത്തിലധികം വിശദീകരിക്കുയും ചെയ്യും. … Continue reading കോവിഡ്-19 ന്റെ ടിവി വാര്‍ത്തകള്‍ കാണാതിരിക്കുക →

ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെയുള്ള കുറ്റാരോപണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ആഗോള യുദ്ധമാണ്

Intercept ന്റെ ബ്രിസീലെ പ്രസാധകനും അന്വേഷാത്മക പത്രപ്രവര്‍ത്തകനുമായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെ ബ്രസീല്‍ സര്‍ക്കാര്‍ “ക്രിമിനില്‍ ഗൂഢാലോചന” കുറ്റങ്ങള്‍ ചുമത്തുന്നത്, അഭിപ്രായ സ്വാതന്ത്ര്യമെന്ന സമരം ചെയ്ത് നേടിയെടുത്ത ചരിത്രപരമായ അവകാശത്തിന് മേല്‍ രാഷ്ട്രങ്ങള്‍ നടത്തുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയതാണ്. വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ അറസ്റ്റ് ചെയ്തത് സ്വതന്ത്രവും വിമര്‍ശനാത്മകവുമായ പത്രപ്രവര്‍ത്തനത്തിന് മേല്‍ നടക്കുന്ന ആഗോള യുദ്ധത്തിന്റെ കുത്തൊഴുക്കിനും സമ്പൂര്‍ണ്ണമായ സെന്‍സര്‍ഷിപ്പിനും കാരണമായി. രാഷ്ട്രത്തിന്റെ ഉന്നത തലത്തിലെ കുറ്റകൃത്യങ്ങളും അഴിമതികളും തുറന്ന് കാട്ടുന്ന വിവരങ്ങള്‍ തേടുന്നതില്‍ whistleblowers … Continue reading ഗ്ലന്‍ ഗ്രീന്‍വാള്‍ഡിനെതിരെയുള്ള കുറ്റാരോപണം അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള ആഗോള യുദ്ധമാണ് →