കാലാവസ്ഥാ മാറ്റത്തില്‍ ഹരിതഗ്രഹ വാതകങ്ങളുടെ പങ്ക് പഠനങ്ങളുടേയും ചര്‍ച്ചകളുടേയും കേന്ദ്രമാണെങ്കിലും നാസയുടെ പുതിയ പഠനമനുസരിച്ച് 1976 ന് ശേഷം ആര്‍ക്ടിക്കിലെ അന്തരീകഷത്തെ ചൂടാക്കുന്നതില്‍ aerosols എന്ന് വിളിക്കുക്കുന്ന വായുവിലെ ചെറു പൊടി പടലങ്ങള്‍ക്ക് വലിയ പങ്കുണ്ട് എന്ന് കണ്ടെത്തി. സൂര്യന്റെ വികിരണങ്ങള്‍ ആഗിരണം ചെയ്യുന്നത് വഴിയോ പ്രതിഫലിപ്പിക്കുന്നത് വഴിയോ മനുഷ്യന്‍ കാരണമായി വായുവിലെത്തുന്ന ഈ ചെറു കണികള്‍ കാലാവസ്ഥയെ ഗണ്യമായി ബാധിക്കുന്നു. seeding clouds ചെയ്യുന്നതി വഴി മേഖങ്ങള്‍ രൂപീകരിക്കുന്നതിനും അതിന്റെ സ്വഭാവമായ പ്രതിഫല ശേഷി തുടങ്ങിയവ … Continue reading Aerosols ആര്‍ക്ടിക്കിനെ ചൂടാക്കുന്നു
വിഭാഗം: പരിസ്ഥിതി
കപ്പല്‍ മലിനീകരണം
കപ്പല്‍ മൂലമുള്ള മലിനീകരണത്തെക്കുറിച്ച് ബ്രിട്ടണും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും അപകടം കുറച്ച് കാണുന്നു എന്ന് ആരോപണമുണ്ട്. 5 കോടി കാറുകള്‍ പുറത്തുവിടുന്ന ക്യാന്‍സറും ആസ്മയുമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങള്‍ക്ക് തുല്യമാണ് ഒരു ഭീമന്‍ container കപ്പല്‍ പുറത്തുവിടുന്ന പദാര്‍ത്ഥങ്ങള്‍. കാര്‍, കപ്പല്‍ എന്നിവയുടെ എഞ്ജിന്റെ വലിപ്പം, സാധാരണ ഉപയോഗിക്കുന്ന ഇന്ധനത്തിന്റെ ഗുണമേന്‍മ, എന്നിവയില്‍ അടിസ്ഥാനപ്പെടുത്തി കപ്പല്‍ വ്യവസായത്തിനകത്തുള്ളവര്‍ കണ്ടെത്തിയ രഹസ്യ രേഖകളനുസരിച്ച് ലോകത്തെ ഏറ്റവും വലിയ 15 കപ്പല്‍ കമ്പനികള്‍ ചെയ്യുന്ന മലിനീകരണം ലോകത്തെ 76 കോടി കാറുകള്‍ പുറത്തുവിടുന്ന … Continue reading കപ്പല്‍ മലിനീകരണം
കൊലയാളി ജപ്പാന്‍
പരിസ്ഥിതി പ്രവര്‍ത്തരുടെ എതിര്‍പ്പിനാല്‍ ജപ്പാന്റെ തിമിംഗലവേട്ടക്ക് ചെറിയ കുറവ് വന്നിട്ടുണ്ട് എന്ന് Fisheries Agency പറഞ്ഞു. 850 minke തിമിംഗലങ്ങളെ വേട്ടയാടാന്‍ പദ്ധതിയിട്ടെങ്കിലും, തിമിംഗലവേട്ട ഒരു സാംസ്കാരിക പൈതൃകമായ ജപ്പാന്‍ന് 679 എണ്ണത്തെ മാത്രമേ കൊല്ലാന്‍ കഴിഞ്ഞുള്ളു. ഒരു fin തിമിംഗലത്തേ മാത്രമേ കൊന്നൊള്ളു. അതേസമയം കഴിഞ്ഞ നവംബറില്‍ 50 fin തിമിംഗലങ്ങളെയാണ് കൊന്നത്. Sea Shepherd Conservation Society യുമായുള്ള ഏറ്റുമുട്ടല്‍ നേരിട്ടാണ് ആറ് കപ്പല്‍ സംഘത്തില്‍ ചിലത് നാട്ടിലെത്തിയത്. കാലാവസ്ഥ മോശമായതിനാല്‍ അടുത്ത 16 … Continue reading കൊലയാളി ജപ്പാന്‍
ഭാഗ്യം മാറ്റിമറിക്കുന്നത്
മാനവ ചരിത്രത്തിന്റെ കൂടുതല്‍ കാലത്തും 'കൂടുതല്‍' എന്നതും, 'മെച്ചപ്പെട്ടത്' എന്നതുമായ രണ്ട് പക്ഷികള്‍ ഒരേ ശാഖയില്‍ തന്നെയിരിക്കുന്നതായിരുന്നു. ഒറ്റ കല്ലിനാല്‍ നിങ്ങള്‍ക്കതില്‍ രണ്ടിനേയും വീഴ്ത്താമായിരുന്നു. അതുകൊണ്ടാണ് ആഡം സ്മിത്ത് ആധുനിക സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള തന്റെ രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി നൂറ്റാണ്ടുകള്‍ക്ക് ശേഷവും സാമ്പത്തിക ഉത്പാദനം ഉച്ചനിലയിലെത്തിക്കാനുള്ള വിട്ടുവീഴ്ച്ചയില്ലാത്ത ഉദ്യമം അചഞ്ചലമായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സ്മിത്തിന്റെ കേന്ദ്ര ആശയമനുസരിച്ച്, കമ്പോള സമൂഹത്തില്‍ വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ നേടാന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അവരോടൊപ്പം എല്ലാവരേയും സമ്പന്നരാക്കുകയും തോത് … Continue reading ഭാഗ്യം മാറ്റിമറിക്കുന്നത്
വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക
അന്റാര്‍ക്ടിക് മുനമ്പില്‍ നിന്ന് വില്‍കിന്‍സ് മഞ്ഞ് പാളി പൊട്ടി പോകാനുള്ള risk കൂടുന്ന അവസരത്തില്‍ ESA യുടെ Envisat ഉപഗ്രഹം ആ ഭൂപ്രദേശത്തെ ദിവസവും ശ്രദ്ധിക്കുന്നു. ഉപഗ്രമെടുക്കുന്ന ചിത്രങ്ങള്‍ automatic ആയി ഈ വെബ്സൈറ്റില്‍ കയറ്റി പരിശോധിക്കുന്നതിനാല്‍ അതിന്റെ മാറ്റങ്ങള്‍ പെട്ടെന്നറിയാം. 2008 നവംബര്‍ അവസാനത്തില്‍ വില്‍കിന്‍സ് മഞ്ഞ് പാളിയില്‍ പുതിയ rifts വളര്‍ന്നു. ഏപ്രില്‍ 2009 ന് ശാസ്ത്രജ്ഞര്‍ പ്രവചിച്ചത് പോലെ Charcot ദ്വീപും മഞ്ഞ് പാളിയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന മഞ്ഞ് പാലം തകരുന്നതിന് കാരണമായി. … Continue reading വില്‍കിന്‍സ് മഞ്ഞ് പാളി ശ്രദ്ധിക്കുക
ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു
ആഗോളതപനത്തിന്റെ ഫലമായി ചരിത്രം രേഖപ്പെടുത്തിയ ഒരു വമ്പന്‍ മഞ്ഞ് പാളി അന്റാര്‍ക്ടിക്കയില്‍ നിന്നും പൊട്ടി അടര്‍ന്നു. European Space Agency (ESA) യുടെ ഉപഗ്രഹചിത്രം അനുസരിച്ച് Wilkins Ice Shelf ല്‍ നിന്ന് എന്ന് കരുതപ്പെടുന്ന ഈ മഞ്ഞ് പാളിക്ക് 40 km നീളവും 500 മീറ്റര്‍ വീതിയുമുണ്ട്. അന്റാര്‍ക്ടിക്കയില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന 10 shelves ല്‍ ഒന്നാണ് Jamaica യുടെ വലിപ്പമുള്ള Wilkins. ആഗോളതപന ഫലമായി അവിടെ താപനില കൂടിക്കൊണ്ടിരിക്കുന്നു. Wilkins ല്‍ നിന്ന് പൊട്ടിയടര്‍ന്ന പരന്ന … Continue reading ഭൂപടത്തില്‍ നിന്ന് ഇല്ലാതാവുന്നു
കടലിന് രോഗം
എല്ലാ ജീവജാലങ്ങളും - കരയിലേതായാലും കടലിലേതായാലും - രണ്ട് കാര്യത്തിന് കടലിനെ ആശ്രയിക്കുന്നു: ഓക്സിജന്‍. ഭൂമിയിലുള്ള ഓക്സിജന്റെ കൂടുതലും ഉത്പാദിപ്പിക്കുന്നത് കടലിലെ phytoplankton ആണ്. മഴക്കാടുകളേക്കാള്‍ ഭൂമിയുടെ ശ്വാസകോശം എന്ന് വിളിക്കാവുന്നത് humble ആയ ഈ ഏകകോശ ജീവികളെയാണ്. കാലാവസ്ഥാ നിയന്ത്രണം. കടലിലെ ജലപ്രവാഹങ്ങള്‍, കാറ്റ്, ജല-ചക്ര പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. Sea Sick എന്ന പുസ്തകം ലോകത്തെ കടലിന്റെ ഇന്നത്തെ അവസ്ഥയെ പരിശോധിക്കുന്നു - അധികം പരിശോധന നടന്നിട്ടില്ലാത്ത ഭീകരമായ ഭൂമിയിലെ പാരിസ്ഥിതിക … Continue reading കടലിന് രോഗം
മീനിന്റെ സ്ത്രൈണവത്കരണം
ലോകത്ത് മൊത്തം ആണ്‍ മത്സ്യങ്ങളില്‍ പുതിയ ലൈംഗികാവയവങ്ങള്‍, മുട്ടയിടുക തുടങ്ങിയ പെണ്‍ സ്വഭാങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. വെള്ളത്തിലേക്ക് നാം ഒഴുക്കിവിടുന്ന, പെണ്‍ ഹോര്‍മോണ്‍ ആയ ഈസ്ട്രൊജനെ(estrogen) അനുകരിക്കുന്ന രാസവസ്തുക്കളാണ് ഈ പ്രതിഭാസത്തിന്റെ കാരണക്കാര്‍. എന്നാല്‍ പുതിയ പഠനങ്ങള്‍ അനുസരിച്ച് ആണ്‍ ഹോര്‍മോണ്‍ androgens ന്റെ പ്രവര്‍ത്തനത്തെ തകര്‍ക്കുന്ന പൂര്‍ണ്ണമായും വ്യത്യസ്ഥമായ വിഭാഗം രാസവസ്തുക്കള്‍ ഈ പ്രശ്നമുണ്ടാക്കുന്നു എന്ന് കണ്ടെത്തി. മീനിന്റെ സ്ത്രൈണവത്കരിക്കുന്നതില്‍ anti-androgens ന്റെ പങ്ക് ഇതാദ്യമായല്ല കണ്ടെത്തുന്നത്. നമ്മുടെ തടാകങ്ങളിലും നദികളിലും നേരത്തെ കരുതിയിരുന്നതിലും അധികം anti-androgens … Continue reading മീനിന്റെ സ്ത്രൈണവത്കരണം
കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല
ചില പ്രാദേശിക പരിസ്ഥിതി മാറ്റങ്ങള്‍ ആഗോള കാലാവസ്ഥയെ ബാധിക്കുമോ എന്നതിനെക്കുറിച്ച് അറിയാന്‍ മിക്കവര്‍ക്കും ജിജ്ഞാസയുണ്ട്. ആര്‍ക്ടിക്, താഴ്ന്ന-ആര്‍ക്ടിക് പ്രദേശത്തുണ്ടാകുന്ന വേഗത്തിലുള്ള ചൂടാകല്‍ ധാരാളം വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഉദാഹരണത്തിന് ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലം നേരത്തെ വരുന്നതും അത് കാരണമായി സസ്യങ്ങളിലും മൃഗങ്ങളിലുമുണ്ടാകുന്ന മാറ്റളും. സ്ഥലകാലത്തിലെ ചെറിയ തോതിലേക്കെത്തുമ്പോള്‍ ആഗോള-പ്രാദേശിക ബന്ധം കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടാണ്. കാലാവസ്ഥാ മോഡലുകളുടെ resolutions ന്റെ ഒന്നായ ഫലത്താലോ ജൈവശാസ്ത്ര വിവരങ്ങളിലെ signal to noise അനുപാതം നിരീക്ഷണ ഫലത്തെ ബാധിക്കുന്നതുമാവാം ഇത്. അടുത്തകാലത്ത് … Continue reading കാലാവസ്ഥാ-ആവാസ വ്യവസ്ഥ ബന്ധ ചങ്ങല
മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം
ലോകം മൊത്തം കാറുകള്‍ വായുവിലേക്ക് പുറം തള്ളുന്ന പൊടി കണിക(particulate matter) മലിനീകരണത്തിന്റെ പകുതിക്ക് തുല്യമായ മലിനീകരണം വാണിജ്യ കപ്പലുകളും ചെയ്യുന്നുണ്ടെന്ന് NOAA യും Boulder ലെ University of Colorado യും നടത്തിയ പഠനം കണ്ടെത്തി. തീരപ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തെ ഇത് ബാധിക്കുന്നു. Journal of Geophysical Research ലാണ് ഈ റിപ്പോര്‍ട്ട് വന്നത്. പ്രതി വര്‍ഷം 0.9 teragrams കണികകളാണ് കപ്പലുകള്‍ പുറത്തുവിടുന്നത്. 70% കപ്പല്‍ യാത്രകളും തീര പ്രദേശത്തു നിന്ന് 402 കിലോമീറ്ററിനുള്ളിലായതുകൊണ്ട് … Continue reading മലിനീകരണമുണ്ടാക്കുന്ന കപ്പല്‍ വ്യവസായം