പാം ഓയില്‍ എന്നത് അദൃശ്യമായ ingredient ആണ്. നിങ്ങളുടെ margarine, ബ്രഡ്, ബിസ്കറ്റ്, എന്തിന് കിറ്റ്കാറ്റിന്റെ കവറിന്‍ പോലും അത് ഉപയോഗിക്കുന്നു എന്ന് എഴുതിയിട്ടുണ്ടാവില്ല. "vegetable എണ്ണ" എന്ന് ചിലപ്പോള്‍ എഴുതിയിട്ടുണ്ടാവും. അതിന്റെ ആഘാതം 11200 കിലോമീറ്റര്‍ ആകലെയാണ്. അവിടെ അത് വളരെ വ്യക്തമാണ്. ഇന്‍ഡോനേഷ്യയിലേയും മലേഷ്യയിലേയും ജൈവ സമ്പന്നമായ കാടുകള്‍ പാം ഓയില്‍ പ്ലാന്റേഷനുകള്‍ നിര്‍മ്മിക്കാനായി വെട്ടിനശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം 48 ചതുരശ്ര കിലോമീറ്റര്‍ എന്ന തോതിലാണ് വനനശീകരണം നടക്കുന്നത്. മഴക്കാടുകള്‍ ഇല്ലാതെയാവുമ്പോള്‍ അതിനോടൊപ്പം ഒറാങ് ഉട്ടാന്‍, … Continue reading പാം ഓയിലിന്റെ കുറ്റബോധം നിറഞ്ഞ രഹസ്യങ്ങള്‍
വിഭാഗം: പരിസ്ഥിതി
മെര്‍കുറി ഉദ്‌വമനം
മനുഷ്യരുടെ പ്രവര്‍ത്തഫലമായുള്ള ഉയരുന്ന മെര്‍കുറി ഉദ്‌വമനത്തെക്കുറിച്ച് വിശദമായ ഒരു പഠനം നടന്നു. ലോകം മൊത്തത്തിലും ഏഷ്യയില്‍ നിന്ന് പസഫിക് സമുദ്രത്തിലേക്ക് പ്രത്യേകിച്ചും മെര്‍ക്കുറി ഒഴുകിയെത്തി ചൂരയേയും മറ്റ് സമുദ്ര ആഹങ്ങളേയും ബാധിക്കുന്നതിനെക്കുറിച്ച് പുതിയ വെളിച്ചമാണ് ഈ പഠനം. പസഫിക്കിലേക്ക് മെര്‍ക്കുറി എത്തുന്നത് പ്രധാനമായും അന്തരീക്ഷത്തില്‍ നിന്നുമാണ്. 2050 ഓടെ പസഫിക്കിലേക്ക് 50% അധികം മെര്‍ക്കുറി എത്തിച്ചേരുമെന്നാണ് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. 1990 കളിലേതിനെക്കാള്‍ 30% അധികമാണ് 2006 ലെ മെര്‍ക്കുറി നില എന്ന് ജല സാമ്പിളുകള്‍ ഉപയോഗിച്ചുള്ള പഠനത്തിനം … Continue reading മെര്‍കുറി ഉദ്‌വമനം
ഗ്രാമം ഉപേക്ഷിക്കുന്നു
ഭൂമിയിലെ ഏറ്റവും തീവൃമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നായ അലാസ്കയില്‍ കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആദിവാസികള്‍ ജീവിച്ച് പോരുന്നു. എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം ഒരു എസ്കിമോ (Eskimo) ഗ്രാമത്തെ സുരക്ഷിത സ്ഥലത്തേക്ക് നീങ്ങാന്‍ നിര്‍ബന്ധിക്കുന്നു. 340 അംഗങ്ങളുള്ള Newtok എന്ന തീരദേശ ഗ്രാമത്തിലെ ജനങ്ങള്‍ 14.4 കിലോമീറ്റര്‍ അകലെ Ninglick നദിക്കരയിലെ പുതിയ സ്ഥലത്തേക്ക് മാറാന്‍ വോട്ടെടുപ്പ് വഴി തീരുമാനിച്ചു. Yup'ik എസ്കിമോ എന്ന ആദിവാസികള്‍ താമസിച്ചിരുന്ന ഗ്രാമം അങ്ങനെ കാലാവസ്ഥാ ഭീഷണികാരണം ഉപേക്ഷിക്കപ്പെട്ട … Continue reading ഗ്രാമം ഉപേക്ഷിക്കുന്നു
കള്ളന്‍മാരുടെ പട്ടിക
ഏപ്രില്‍ 23 ന് New York Times ന്റെ Andrew Revkin ഒരു ലേഖനം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഫോസില്‍ ഇന്ധനത്താല്‍ ലാഭമുണ്ടാക്കുന്ന വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന Global Climate Coalition എന്ന സംഘം, സത്യമാണെന്നറിഞ്ഞിട്ടുകൂടി താപത്തെ കുടുക്കിവെക്കുന്ന വാതകങ്ങളുടെ ബഹിര്‍ഗ്ഗമനം ആഗോളതാപനത്തിന് കാരണമാകുന്നു എന്ന ആശയത്തിനെതിരെ ശക്തമായ പ്രചരണം നടത്തിയവരാണെന്ന് തെളിയിച്ചു. നമ്മേ തെറ്റിധരിപ്പിക്കാന്‍ ശ്രമിക്കുന്ന Global Climate Coalition ലെ അംഗങ്ങള്‍. * Air Transport Association * Allegheny Power * Aluminum Association, … Continue reading കള്ളന്‍മാരുടെ പട്ടിക
ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും
പുതിയൊരു സര്‍വ്വേയില്‍ നിന്നുള്ളതാണ് ഈ ചാര്‍ട്ട്. 2,164 അമേരിക്കക്കാരാണ് ഇതില്‍ പങ്കെടുത്തത്. കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കാനുള്ള തീവൃ പരിപാടികള്‍ക്കുള്ള പ്രശ്നങ്ങളും ഇവര്‍ പറയുന്നു. സര്‍വ്വേ നടത്തിയത് George Mason University യുടെ Center for Climate Change Communication ആണ്. അമേരിക്കക്കാര്‍ പൊതുവേ ആഗോളതപനത്തില്‍ concerned ആണ്. എന്നിരുന്നാലും 32% മാത്രമാണ് ആഗോളതപനം അവരുടെ ജീവിതത്തെ തന്നെ അപകപ്പെടുത്തുന്ന വലിയ പ്രശ്നമായി കരുതുന്നത്. തങ്ങളെക്കാള്‍ അപകടം അവരുടെ കുടുംബങ്ങള്‍ക്കാണെന്നും കുടുംബങ്ങളേക്കാള്‍ അവരുടെ സമൂഹത്തിനാണെന്നും സമൂഹത്തേക്കാള്‍ അമേരിക്കക്കാണെന്നും അമേരിക്കയേക്കാള്‍ … Continue reading ആഗോള തപനം, നിങ്ങളെന്ത് വിശ്വസിക്കും
മറച്ചുവെച്ച സത്യം
ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്. ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു. എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ … Continue reading മറച്ചുവെച്ച സത്യം
കടലിലെ മരണ മേഖല
മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിച്ച് വരികയാണ്. ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വഴി വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ മൂന്നിലൊന്നും ലോകത്തെ സമുദ്രങ്ങള്‍ ആഗിരണം ചെയ്യുന്നതിനാല്‍ സമുദ്രജലത്തിന് അമ്ലത കൂടിവരുന്നു. കടല്‍ ജീവികളെ സമുദ്രത്തിന്റെ അമ്ലവത്കരണം കൊണ്ട് മാത്രമല്ല കാര്‍ബണ്‍ ഡൈ ഓക്സൈഡ് ദ്രോഹം ചെയ്യത്. സമുദ്രത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതും ഓക്സിഡന്റെ അളവ് കുറയുകയും ചെയ്യുന്നതിന്റെ വിവരിങ്ങള്‍ സംയോജിപ്പിച്ച് Science മാസികയില്‍ Peter Brewer ഉം Edward … Continue reading കടലിലെ മരണ മേഖല
1970കളിലെ ജീവിതരീതി സുരക്ഷിതമാണ്
ബ്രിട്ടണില്‍ പൊണ്ണത്തടിക്കാരുടെ എണ്ണം കൂടുന്നു എന്നത് ബ്രിട്ടണ്‍ 40 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ആഹാരത്തിന്റെ 19% അധികം ആഹാരം ഇപ്പോള്‍ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്ന് പുതിയ പഠനം കണ്ടെത്തി. ഇതുമൂലം പ്രതിവര്‍ഷം 60 മെഗാ ടണ്‍ ഹരിതഗ്രഹവാതകങ്ങള്‍ അധികം പുറത്തുവരുന്നു എന്നാണ് കണക്കാക്കുന്നത്. തടി കൂടുന്നത് ഗതാഗതത്തിന് വേണ്ടിവരുന്ന ചിലവും വര്‍ദ്ധിപ്പിക്കുന്നു എന്നതും International Journal of Epidemiology യുടെ പഠനത്തില്‍ പറയുന്നുണ്ട്. London School of Hygiene and Tropical Medicine ലെ Dr Phil Edwards … Continue reading 1970കളിലെ ജീവിതരീതി സുരക്ഷിതമാണ്
ശുദ്ധ വായു നിയമം
പശ്ചാത്തലം ഏപ്രില്‍ 2, 2007, Massachusetts v. EPA, 549 U.S. 497 (2007), ശുദ്ധ ഊര്‍ജ്ജ നിയമത്തിന്റെ (Clean Air Act) പരിധിയില്‍ പെടുന്ന അന്തരീക്ഷം മലിനമാക്കുന്ന വാതകങ്ങളുടെ കൂട്ടത്തില്‍ ഹരിതഗൃഹ വാതകങ്ങളും ഉണ്ടെന്ന സുപ്രീം കോടതി കണ്ടെത്തി. പുതിയ വാഹനങ്ങളില്‍ നിന്ന് വരുന്ന ഹരിതഗൃഹ വാതകങ്ങള്‍ പൊതുജനാരോഗ്യം തകര്‍ക്കുന്ന മലിനീകരണം ഉണ്ടാക്കുന്നോ ഇല്ലയോ എന്ന് അധികാരികള്‍ ഉറപ്പ് വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇത് ചെയ്യുമ്പോള്‍ അധികാരികള്‍ Clean Air Act ന്റെ 202(a) വിഭാഗം … Continue reading ശുദ്ധ വായു നിയമം
കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്
EPA യുടെ പുതിയ Greenhouse Gas Inventory Report പ്രകാരം അമേരിക്കയില്‍ നിന്നുള്ള ഉദ്‌വമനം കൂടിവരുന്നു. 2007 ല്‍ ഹരിത ഗൃഹവാത ഉദ്‌വമനം 7,150,000,000 ടണ്‍ ആയി. 2006 നെ അപേക്ഷിച്ച് 1.4% വര്‍ദ്ധനവ്. 1990 നെ അപേക്ഷിച്ച് 17.2% വര്‍ദ്ധനവ്. ഇന്ധനത്തില്‍ നിന്നും കല്‍ക്കരി വൈദ്യുതനിലയങ്ങളില്‍ നിന്നുമാണ് കൂടുതലുണ്ടാവുന്ന ഉദ്‌വമനം. ഓഫീസുകളും വീടുകളും തണുപ്പിക്കാനും ചൂടാക്കാനും ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് വേറൊരു വലിയ സ്രോതസ്സാണ്. മൂന്ന് രംഗത്താണ് കാര്യമായ മാറ്റം ഉണ്ടായതെന്ന് റിപ്പോര്‍ട്ട് പറയുന്നു: (1) … Continue reading കൂടിവരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്