ഞെരുക്കല്‍ – പുനരുപയോഗം പുനചംക്രമണത്തേക്കാള്‍ നല്ലത്

ഡിസംബര്‍ 18, 2006: മറ്റൊരാള്‍ വാങ്ങി ഉപയോഗിച്ച് കുളിമുറിയിലുപയോഗിക്കുന്ന മറ കണ്ടെത്തിയിന്റെ സന്തോഷകരമായ കഥകളായിരുന്നു ആ living room ല്‍ കേട്ടത്. കാഴ്ച്ചയില്‍ ഇവര്‍ സാധാരണ സാന്‍ഫ്രാന്‍സിസ്കോയിലെ മനുഷ്യരെ പോലെതന്നെ. പക്ഷേ സൂഷ്മ നിരീക്ഷണിത്തില്‍ ഒരു കാര്യം വ്യക്തമാകും. അവരുടെ ശരീരത്തിലുള്ളതൊന്നും പുതിയതല്ല. അതുപോലെ ഇവരുടെ വീടുകളില്‍ ഒന്നും പുതിയതല്ല. ഒന്നും പുതിയതല്ല. എല്ലാം ഉപയോഗിച്ചതാണ്. (nothing is new. Everything is used.) ഈ മനുഷ്യര്‍ക്ക് പുനചംക്രമണം (recycling) അത്രക്ക് പോരാ. അവര്‍ക്ക് ഉപയോഗം കുറക്കുന്നത് … Continue reading ഞെരുക്കല്‍ – പുനരുപയോഗം പുനചംക്രമണത്തേക്കാള്‍ നല്ലത്

അധികാരിയില്ലാത്ത സ്ഥാപനം

Avi Lewis ഉം Naomi Klein ഉം ചേര്‍ന്ന് നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമ ആണ് The Take. അര്‍ജന്റീനയില്‍ തെഴിലാളികള്‍ ഫാക്റ്ററി ഉടമ ഉപേക്ഷിച്ച ഫാക്റ്ററി ഏറ്റെടുത്ത് നടത്തുന്നതിനെക്കുറിച്ചാണ് ഈ സിനിമ. രണ്ട് വര്‍ഷം തൊഴിലാളികളുടെ നിയന്ത്രണത്തിലായ Zanon Ceramics ആണ് ഈ പ്രസ്ഥാനത്തിന്റെ അപ്പുപ്പന്‍. ഇന്ന് 300 പേര്‍ അവിടെ ജോലി ചെയ്യുന്നു. ഒരു തൊഴിലാളിക്ക് ഒരു വോട്ടെന്ന രീതിയിലുള്ള അസംബ്ലിയിലാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നത്. എല്ലാവര്‍ക്കും ഒരേ ശമ്പളം ലഭിക്കുന്നു. കമ്പനി ലാഭത്തിലല്ല എന്ന് … Continue reading അധികാരിയില്ലാത്ത സ്ഥാപനം

സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

By Johann Hari നമുക്ക് കടല്‍ കൊള്ളക്കാരെക്കുറിച്ച് എന്തറിയാം? 1650 മുതല്‍ 1730 വരെയുള്ള കാലത്തെ കടല്‍ കൊള്ളയുടെ സുവര്‍ണ്ണ കാലമെന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രചാരവേല കടല്‍ കൊള്ളക്കാരെന്നാല്‍ ദയയില്ലാത്ത കള്ളന്‍മാരായാണ് പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ മിക്ക സാധാരണക്കാരും അത് വിശ്വസിച്ചിരുന്നില്ല. പലപ്പോഴും ജനക്കൂട്ടം കടല്‍ കൊള്ളക്കാരെ രക്ഷപെടുന്നതിന് സഹായിച്ചിട്ടുമുണ്ട്. എന്തുകൊണ്ട്? നമുക്ക് കാണാന്‍ കഴിയാത്ത എന്താണ് ആ സാധാരണ ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്? Villains of All nations എന്ന പുസ്തകത്തില്‍ Marcus Rediker ആ … Continue reading സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍

ഫൈനാന്‍ഷ്യല്‍ സോഷ്യലിസവും കോര്‍പ്പറേറ്റ് വെല്‍ഫയറും

സെനറ്റര്‍ Jim Bunning ന്റെ അഭിപ്രായത്തില്‍ അമേരിക്കന്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന $70000 കോടി ഡോളറിന്റെ ധനസഹായം “ഫൈനാന്‍ഷ്യല്‍ സോഷ്യലിസമാണ്. അത് അമേരിക്കന്‍ വിരുദ്ധവുമാണ്”(1). സാമ്പത്തിക ശാസ്ത്രം പ്രൊഫസര്‍ Nouriel Roubini പറയുന്നത് ജോര്‍ജ്ജ് ബുഷ്, ഹെന്‍റി പോള്‍സണ്‍, ബെന്‍ ബര്‍ണാങ്കി ഇവര്‍ “USA യെ United Socialist State Republic of America ആയി മാറ്റിയ ബോള്‍ഷേവിക്കുകളുടെ ഒരു troika”(2) ആണെന്നാണ്. venture capitalist ആയ Bill Perkins ന്യൂയോര്‍ക് ടൈംസില്‍ ഈ ധനസഹായത്തെ “trickle-down … Continue reading ഫൈനാന്‍ഷ്യല്‍ സോഷ്യലിസവും കോര്‍പ്പറേറ്റ് വെല്‍ഫയറും

സാമ്പത്തികരംഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക

കഴിഞ്ഞ ഒരു ദശകമായി സാമ്പത്തിക രംഗത്തെ "masters of the universe" അവര്‍ തന്നെ സൃഷ്ടിച്ച hype വിഴുങ്ങിയിരിക്കുകയാണ്. പണമാണ് സമ്പത്തെന്നും കമ്പോളം സ്വതന്ത്രമാകുന്നത് നല്ലതാണെന്നുമാണവര്‍ പ്രചരിപ്പിച്ചു പോന്നത്. ഉത്പാദന രംഗത്തെ അവര്‍ അമേരിക്കക്ക് പുറത്തേക്ക് കൊണ്ടുപോയി, ചരിത്രത്തിലെ ഏറ്റവും വലിയ കുമിളയായ real estate കമ്പോളത്തിനെ സൃഷ്ടിക്കുകയും ചെയ്തു. റീഗണിന്റെ (Reagan) വിപ്ലവത്തെ തുടര്‍ന്നാണ് "ആദ്യം സാമ്പത്തികം" ("finance first" ) എന്ന തത്വചിന്ത ആവിര്‍ഭവിച്ചത്. ബുഷിന്റെ (George W. Bush) കാലമായപ്പോള്‍ ആ ആശയം … Continue reading സാമ്പത്തികരംഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക

കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും

കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.” ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത. 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് … Continue reading കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും

ഉദാരവത്കരണം ഫാസിസം പോലെയാണോ?

Paul Craig Roberts സംസാരിക്കുന്നു. സാമ്പത്തിക തകര്‍ച്ച മറികടക്കാന്‍ സര്‍ക്കാര്‍ ധനസഹായം (bailout) നല്‍കിയത് ഏറ്റവും മുകളിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ക്കായിരുന്നു. എന്നാല്‍ അടിസ്ഥാന കാരണമായ കടം തിരിച്ചടക്കാന്‍ കഴിയാത്ത വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ഒന്നും നല്‍കിയില്ല. ധനസഹായം ഒരുപക്ഷേ അപൂര്‍ണമോ കള്ളത്തരമോ ആണ്. സര്‍ക്കാര്‍ തന്നെ പറയുന്നത് ഭവനവായ്പ എടുത്തവര്‍ക്ക് അത് തിരിച്ചടക്കാന്‍ കഴിയാത്തതാണ് പ്രശ്ന കാരണം എന്നാണ്. അതുകൊണ്ട് പണം യഥാര്‍ത്ഥത്തില്‍ ചിലവഴിക്കേണ്ടത് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ്. അത് ഭവനവായ്പയിലടിസ്ഥാമനായ സങ്കീര്‍ണ സെക്യൂരിറ്റികളുടെ മൂല്യം … Continue reading ഉദാരവത്കരണം ഫാസിസം പോലെയാണോ?

ചവറിന് പകരം പണം

പണയ പ്രതിസന്ധി മറികടക്കാന്‍ അമേരിക്ക ഒന്നും ചെയ്യുന്നില്ല എന്നത് യൂറോപ്യന്‍മാരേയും മറ്റ് വിദേശികളേയും വ്യാകുലപ്പെടുത്തുന്നുന്നു. പണം കടെ കൊടുക്കവര്‍ക്ക് ധനസഹായം നല്‍കി. എന്നാല്‍ യഥാര്‍ത്ഥ കടങ്ങള്‍ക്കും subprime mortgage debts നും ഒരു സഹായവും നല്‍കിയില്ല. $85000 കോടി ഡോളര്‍ Federal Reserve മാലിന്യം (തിരിച്ചടക്കാത്ത കടങ്ങള്‍) വാങ്ങാന്‍ ചിലവഴിച്ചു. ഈ പ്രശ്നങ്ങളുടെ ഇരകളെ കുറ്റപ്പെടുത്താന്‍ ഇപ്പോള്‍ ശ്രമം. തെറ്റായ ലോണുകളും തിരിച്ചടക്കാത്ത കടങ്ങളുമോല്ലാം $100,000 കോടി ഡോളര്‍ വരും. ഇതുവരെ വാള്‍സ്റ്റ്രീറ്റിന് സര്‍ക്കാര്‍ $600,000 കോടി … Continue reading ചവറിന് പകരം പണം

അമേരിക്കയില്‍ സൗജന്യ ഊണ്

David Cay Johnston സംസാരിക്കുന്നു: Fannie Mae യും Freddie Mac ഉം ഒരു ലോണും കൊടുത്തിട്ടില്ല. അവര്‍ ഇവിടെ നടന്ന കാര്യങ്ങളില്‍ പങ്കെടുക്കുകമാത്രമാണ് അവര്‍ ചെയ്തത്. ശരിക്കും യഥാര്‍ത്ഥ കുഴപ്പം “deregulation” എന്ന് വിളിക്കുന്ന പരിപാടിയായിരുന്നു. എന്നാല്‍ deregulation എന്നൊരു സംഭവം തന്നെയില്ല, എല്ലാത്തിനും നിയമങ്ങള്‍ (rules) ഉണ്ട്. ഫുട്ബോള്‍ കളി നോക്കൂ. പന്തിന് എത്ര കുത്തിക്കെട്ട് ഉണ്ടെന്ന് വരെ നിയമുണ്ട്. കഴിഞ്ഞ 30 വര്‍ഷങ്ങളായി അമേരിക്കയില്‍ നടന്ന deregulation ല്‍ പണക്കാര്‍ക്ക് കൂടുതല്‍ പണം … Continue reading അമേരിക്കയില്‍ സൗജന്യ ഊണ്