ഓഹരി വിപണിയിലെ തകര്‍ച്ച കാരണം കഴിഞ്ഞ 15 മാസങ്ങളില്‍ അമേരിക്കക്കാരുടെ റിട്ടയര്‍മന്റ് സമ്പാദ്യത്തില്‍നിന്നും (retirement savings) $2 ട്രില്ല്യണ്‍ ഡോളര്‍ നഷ്ടമായെന്ന് കോണ്‍ഗ്രസിന്റെ ഒരു വിശകലനത്തില്‍ പറയുന്നു. റിട്ടയര്‍മന്റ് സമ്പാദ്യം തുടച്ചുനീക്കിയതോടെ ധാരാളം ജോലിക്കാര്‍ക്ക് താമസിച്ച് പെന്‍ഷനാകുകയും വീട്ടുചിലവുകള്‍ ചുരുക്കുകയും ചെയ്യേണ്ടി വരും. മൊത്തം റിട്ടയര്‍മന്റ് സമ്പാദ്യത്തിന്റെ 20 % ആണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. വാള്‍ സ്റ്റ്രീറ്റിനുള്ള സാമ്പത്തിക സഹായം outsource ചെയ്യാനുള്ള നടപടികള്‍ Treasury Department തുടങ്ങി. നിയമപരമായ സാധാരണ രീതികള്‍ മറികടന്ന് സര്‍ക്കാര്‍ പ്രത്യേക … Continue reading ആഡംബര വിശ്രമകാലത്തിന് AIG ഉദ്യോഗസ്ഥര്‍
വിഭാഗം: സാമ്പത്തികശാസ്ത്രം
ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു
തകരുന്ന സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത് അത്ഭുതത്തേക്കളേറെ നിരാശയാണ് ഉണ്ടാക്കുന്നത്. നിങ്ങള്‍ ആവശ്യത്തിലധികം പണം വാള്‍ സ്റ്റ്രീറ്റിലേക്ക് എറിഞ്ഞുകഴിഞ്ഞു. അത് ബാക്കിയുള്ള സമ്പദ്ഘടനയേയും നശിപ്പിച്ചു. ആന്തരികമായി രക്തസ്രാവം ഉണ്ടായിക്കോണ്ടിരിക്കുന്ന ഒരു രോഗിക്ക് അത് പരിഹരിക്കാതെ blood transfusion നല്‍കുന്നതിന് തുല്ല്യമാണിത്. അടിസ്ഥാന പ്രശ്നം വീടുജപ്തിയാണ്. എന്നാല്‍ അതിനേക്കുറിച്ച് ഒന്നും പറയുന്നില്ല. $70,000 കോടി ഡോളറാണ് ധനസഹായം നല്‍കുന്നത്. കൂടാതെ $15,000 കോടിയുടെ നികുതി ഇളവും നല്‍കുന്നു. ഇത് പഴയ രീതിയുലുള്ള അഴുമതിയും കൈക്കൂലിയുമാണ്. ബാങ്ക് … Continue reading ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് സാമ്പത്തിക സഹായത്തെക്കുറിച്ച് സംസാരിക്കുന്നു
സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
എന്തിന് സാമ്പത്തിക സഹായം(bailout ) ആവശ്യമെന്ന് അറിയില്ല. ബുഷ്, പോള്‍സണ്‍, ബര്‍ണാങ്കി തുടങ്ങിയവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലുണ്ടാക്കിയ സംഭ്രമവും പേടിയുടേയും ഫലമായാണത്. ബുഷിന്റെ പ്രസ്ഥാവനകള്‍ നോക്കൂ, ഇത് ഇങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഫാമുകള്‍ നശിക്കും, ചെറു വ്യവസായം നശിക്കും തുടങ്ങിയവ. അമേരിക്കന്‍ പൌരനെന്ന നിലയില്‍ നമ്മള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് സാമ്പത്തിക സഹായം(bailout ) വേണം എന്നതാണ്. New Republic മാസികയില്‍ Roger Lowenstein എഴുതിയതുപോലെ ട്രഷറിയുടെ ഈ ഇടപെടലിന്റെ ലക്ഷ്യം നികുതി ദായകരുടെ പണം … Continue reading സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്. പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് … Continue reading പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
100 പേജില്‍ കൂടുതലുള്ള ഒരു ബില്ല് നമുക്കിപ്പോള്‍ ഉണ്ട്. എന്നാല്‍ അതിനെക്കുറിച്ചുള്ള ഒരു hearing ഇതുവരെ ഉണ്ടായിട്ടില്ല. അതിനെക്കുറിച്ചുള്ള ഒരു hearing ഉണ്ടാകേണ്ടിയിരിക്കുന്നു. 400 സാമ്പത്തിക ശാസ്ത്രജ്ഞരും 3 നോബല്‍ സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നു ധൃതി കൂട്ടരുതെന്ന്. എന്നാല്‍ വേഗം കാര്യങ്ങളൊപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നമ്മള്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സാണ്; നമ്മള്‍ ഗോള്‍ഡ്മന്‍ സാച്ചിന്റെ (Goldman Sachs) ഡയറക്റ്റര്‍ ബോര്‍ഡിലല്ല എന്ന് ഞാന്‍ പറഞ്ഞു. ഗോള്‍ഡ്മന്‍ സാച്ച് നിലനില്‍ക്കാന്‍ വേണ്ടി പരിശ്രമിക്കുകയാണ്. അവരുടെ പഴയ തലവനാണ് … Continue reading ധനസഹായത്തെക്കുറിച്ചുള്ള ഡെന്നിസ് കുസിനിച്ചിന്റെ കമന്റുകള്‍
അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു
ട്രഷറി സെക്രട്ടറി ഹെന്‍റി പോള്‍സണ്‍(Henry Paulson), ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി(Ben Bernanke), മിക്കവാറും എല്ലാ സെനറ്റര്‍മാരോടും വഴക്കിടേണ്ടി വന്നു. എല്ലാവരും വാള്‍ സ്റ്റ്രീറ്റിനെ ആണ് കുഴപ്പങ്ങള്‍ക്ക് കാരണമായി പറയുന്നത്. ട്രഷറിയുടെ പ്രവര്‍ത്തനത്തില്‍ പരിശോധന നടത്തേണ്ട ആവശ്യം എല്ലാവരും ആവര്‍ത്തിച്ചു. പോള്‍സണ്‍ന്റെ Bailout പദ്ധതിയിയുടെ Section 8 ട്രഷറി സെക്രട്ടറിയുടെ അധികാരത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ പറ്റാത്തവിധമാക്കുന്നു. അതില്‍ പറയുന്നത്, “ട്രഷറി സെക്രട്ടറിയുടെ തീരുമാനം അന്തിമമാണ്, അത് ആര്‍ക്കും പുനപരിശോധിക്കകാനാവില്ല, നിയമത്തിനനോ കോടതിക്കോ, മറ്റൊരു സ്ഥാപനത്തിനോ … Continue reading അമേരിക്കന്‍ സെനറ്ററന്‍മാര്‍ Bailout നെക്കുറിച്ച് സംസാരിക്കുന്നു
ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം
പത്രപ്രവര്‍ത്തകയയ Naomi Klein എഴുതിയ പുസ്തകമാണ് "The Shock Doctrine: The Rise of Disaster Capitalism" എന്തെങ്കിലും പ്രശ്നങ്ങളുള്ള സമയത്ത്, ജനങ്ങള്‍ അങ്കലാപ്പിലായ സമയത്ത് “സ്വതന്ത്ര കമ്പോള പരിഷ്കാരങ്ങള്‍” എന്ന പേരില്‍ വലതു പക്ഷം പരിഷ്കരണ സഹരണ (radical pro-corporate) നിലപാടുകളെ തകര്‍ത്തുകൊണ്ട് തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതിനെയാണ് ഞെട്ടല്‍ സിദ്ധാന്തം (“Shock Doctrine”) എന്ന് വിളിക്കുന്നത്. "പ്രതിസന്ധി സമയമല്ലേ ചര്‍ച്ചക്കൊന്നും ഇപ്പോള്‍ സമയമില്ല", സാധാരണ കേള്‍ക്കുന്ന പല്ലവിയായി മാറി. "നമുക്ക് വേറെ വഴിയില്ല", അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നു. … Continue reading ഞെട്ടല്‍ സിദ്ധാന്തം അഥവാ ദാരുണ മുതലാത്തത്തിന്റെ ഉദയം
ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?
1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം … Continue reading ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?
സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
ഇന്‍ഷുറന്‍സ് ഭീമനായായ AIG (American International Group) $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കി അമേരിക്കന്‍ സര്‍ക്കാര്‍ സ്വന്തം നിയന്ത്രണത്തിലാക്കി. ഭവന വായ്പാ സംരംഭങ്ങളുടെ വില ഇടിഞ്ഞതിനേ തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലെത്തിയ AIG ഈ കടാശ്വാസം കൊണ്ട് രക്ഷപെട്ടിരിക്കുകയാണ്. നികുതി ദായകരുടെ പണം ഉപയോഗിച്ച് Lehman Brothers നെ രക്ഷപെടുത്തന്‍ വിസമ്മതിച്ച, Merrill Lynch നെ Bank of America യില്‍ ലയിപ്പിക്കുന്നതില്‍ മടികാണിക്കാഞ്ഞ ബുഷ് ഭരണകൂടവും Fed ഉം ഇപ്പോള്‍ AIG യെ രക്ഷപെടുത്താന്‍ അതുപയോഗിക്കുകയാണ്. … Continue reading സാമ്പത്തിക മാന്ദ്യം: AIG ക്ക് $8500 കോടി ഡോളര്‍ കടാശ്വാസം നല്‍കുമ്പോള്‍
എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍
വ്യാജരാകുന്ന ജനങ്ങള്‍ Illegal People: How Globalization Creates Migration and Criminalizes Migrants - David Bacon ഐക് കൊടുംകാറ്റ് ആഞ്ഞടിക്കാന്‍ തുടങ്ങുന്ന ഈ സമയത്ത് 10 ലക്ഷത്തിനടുത്ത് ആളുകളോട് വീടുവിട്ട് പോകാന്‍ ആവശ്യപ്പെട്ടു. National Weather Service ചില പ്രത്യേക സ്ഥലങ്ങളിലെ ജനങ്ങളോടാണ് ഇത് ആവശ്യപ്പെട്ടത്. ഒഴിഞ്ഞുമാറിയില്ലെങ്കില്‍ മരണത്തെ നേരിടാന്‍ തയ്യാറായിക്കോളാന്‍ അവര്‍ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ ഒരു കൂട്ടം ആളുകള്‍ ഈ മരണത്തെക്കുറിച്ചുള്ള പേടി മൂലം ഒഴിഞ്ഞുമാറുന്നില്ല. ടെക്സാസിലെ സര്‍ക്കാര്‍ രേഖകള്‍ ഇല്ലാത്ത … Continue reading എങ്ങനെയാണ് ആഗോളവത്കരണം കുടിയേറ്റം ഉണ്ടാക്കുകയും പ്രവാസികളെ കുറ്റവാളികളായി മുദ്രകുത്തുകയും ചെയ്യുന്നത് : വ്യാജരാകുന്ന ജനങ്ങള്‍