കോവിഡ്-19 ന് ഇടക്ക് ഇന്‍ഡ്യ $11.6 കോടി ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലില്‍ നിന്ന് വാങ്ങി

ഇസ്രായേലുമായി കോടിക്കണക്കിന് ഡോളര്‍ വിലയുടെ ഒരു ആയുധ കരാര്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഒപ്പുവെച്ചു. രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥയായി കൊറോണവൈറസ് അണുബാധ വ്യാപിക്കുന്ന അവസരത്തിലാണ് ഇത്. ഇന്‍ഡ്യന്‍ സൈന്യത്തിന് ഇസ്രായേല്‍ 16,479 Negev ലഘു യന്ത്രത്തോക്കുകള്‍ നല്‍കു. രാജ്യത്ത് മാസ്കുകളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ഉണ്ടെന്ന് ഡോക്റ്റര്‍മാര്‍ അപായ സൂചന കൊടുത്ത അവസരത്തിലാണ് ഈ കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്. — സ്രോതസ്സ് telesurenglish.net | 24 Mar 2020

വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം

കൊറോണവൈറസ് പ്രതിസന്ധിക്കിടക്ക് എണ്ണ പ്രകൃതിവാതക കമ്പനികള്‍ തങ്ങള്‍ കൊടുക്കാനുള്ള അമേരിക്കന്‍ നികുതിദായകരോടുള്ള ബാദ്ധ്യതയായ royalty യില്‍ കുറവ് ആവശ്യപ്പെടുന്നു. രോഗികളായ അമേരിക്കക്കാര്‍ക്ക് വേണ്ടി ദശലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര പണമാണത്. Office of Natural Resource Revenue ല്‍ നിന്നുള്ള രേഖകള്‍ പ്രകാരം royalty payments ല്‍ എന്ത് കുറവ് കൊണ്ടുവന്നാലും അത് വമ്പന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ ഗുണം ഉണ്ടാക്കും. 2018 ലെ കണക്ക് പ്രകാരം 12 ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുന്നത്ര തുകയാണ് … Continue reading വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം →

കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു

കൊറോണവൈറസ് സഹായമായി ഇപ്പോഴുള്ള ആണവനിലയങ്ങള്‍ക്ക് 30% നികുതി ഇളവിന് ഈ വ്യവസായത്തിന്റെ പ്രധാന സ്വാധീനിക്കല്‍ സംഘമായ Nuclear Energy Institute അപേക്ഷിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊറോണക്ക് മുമ്പ് കഴിഞ്ഞ പ്രാവശ്യവും ഇതേ ആവശ്യം ഇവര്‍ ഉന്നയിച്ചിരുന്നു. അടുത്ത കാലത്ത് നടന്ന ഒരു സ്വതന്ത്ര അന്വേഷണത്തില്‍ ട്രഷറിക്ക് ഇത് കാരണം $2300 കോടി ഡോളര്‍ വരുമാന നഷ്ടമുണ്ടാകും എന്ന് കണ്ടെത്തി. 20 വര്‍ഷത്തേക്ക് അത് വഴി ഉപഭോക്താക്കള്‍ക്ക് $3300 കോടി ഡോളര്‍ ചിലവ് വര്‍ദ്ധിക്കും. സാധാരണ ഉപഭോക്താക്കള്‍ … Continue reading കൊറോണ വൈറസ് പണം തട്ടിയെടുക്കാന്‍ ആണവ ലോബിയും ശ്രമിക്കുന്നു →

ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു

കൊറോണവൈറസ്(കോവിഡ്-19) മഹാമാരി വളരുന്ന കമ്പോളത്തില്‍ പരിഭ്രാന്തി വില്‍പ്പനക്ക് തിരികൊടുത്തതോടെ ഇന്‍ഡ്യന്‍ സാമ്പത്തിക കമ്പോളത്തില്‍ നിന്ന് മാര്‍ച്ച് 2020 ന് വിദേശ നിക്ഷേപകര്‍ Rs.118200 കോടി രൂപ (US$16 bn) പിന്‍വലിച്ചു. National Securities Depository Limited (NSDL) പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം വിദേശ portfolio investors (FPIs) ഉം വിദേശ institutional investors (FIIs) ഉം ഒന്നിച്ച് ഓഹരി കമ്പോളത്തില്‍ നിന്ന് Rs.61900 കോടി രൂപയും ($8.3 bn), കടം വിഭാഗത്തില്‍ നിന്ന് Rs.60300 കോടി … Continue reading ഇന്‍ഡ്യയില്‍ നിന്ന് വന്‍തോതില്‍ മൂലധന പുറത്തേക്കൊഴുക്കിന് കൊറോണവൈറസ് തിരികൊടുത്തു →

കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്

ലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ജോലി നിര്‍ത്തുകയോ സഹായം തേടുകയോ ചെയ്യാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ കൊറോണവൈറസ് മഹാമാരി ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ്. അതേ സമയം മറ്റ് ഇരകള്‍ debt bondage ല്‍ കൂടുതല്‍ അകപ്പെടുകയും ചെയ്യുന്നു എന്ന് ഗവേഷകര്‍ ചൊവ്വാഴ്ച മുന്നറീപ്പ് നല്‍കി. രോഗികളാകുന്ന ഇരകള്‍ ചികില്‍സ തേടുകയില്ല. അധികാരികളുടെ മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് അവരെ അറസ്റ്റ് ചെയ്യാനും തടവിലടക്കാനും, നാടുകടത്താനും കാരണമായേക്കും എന്ന ഭയം കാരണമാണിത്. നിലനില്‍ക്കാനും കടം വീട്ടാനും ഒക്കെയായി അവര്‍ നിര്‍ബന്ധിതമായി തുടര്‍ന്നും ജോലിചെയ്യാന്‍ ആഗ്രഹിക്കുന്നതും … Continue reading കൊറോണവൈറസ് ബ്രിട്ടണിലെ ആധുനിക അടിമകള്‍ക്കേറ്റ ഇരട്ടി അടിയാണ് →

രാജ്യം മൊത്തം ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നു

Peter Kuznick Undoing the New Deal: Roosevelt Created A Social Safety Net, Not Socialism

ടെന്നീസിന്റെ ലോകത്തിലും വര്‍ഗ്ഗം നിലനില്‍ക്കുന്നുണ്ട്

Dave Zirin Climate Change Will Alter Sports Forever

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ

Richard Wolff on The Jimmy Dore Show — സ്രോതസ്സ് rdwolff.com

CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി

ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടെ ശമ്പളം നിജപ്പെടുത്താനുള്ള ഒരു ശ്രമത്തെ സ്വിറ്റ്സര്‍ലന്റിലെ സമ്മതിദായകര്‍ പരാജയപ്പെടുത്തി. "1:12 Initiative for Fair Play" എന്ന പദ്ധതി CEO മാരുടെ ശമ്പളത്തെ ഏറ്റവും കുറവ് ശമ്പളം കിട്ടുന്നവരേക്കാള്‍ 12 മടങ്ങ് വരെ മാത്രമേ വരാവൂ എന്ന് നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ ഹിതപരിശോധനയില്‍ 65% സമ്മതിദായകരും ഈ പദ്ധതിക്കെതിരെ വോട്ട് ചെയ്തു. തുടക്കിലെ പോളുകളില്‍ ഇതിന് അനുകൂലമായ അഭിപ്രായമാണ് ജനങ്ങള്‍ക്കുള്ളത് എന്ന് മനസിലാക്കിയ ബിസിനസ് സംഘങ്ങള്‍ ഈ പദ്ധതിക്കെതിരെ അവസാന ആഴ്ചകളില്‍‌ വലിയ … Continue reading CEO മാരുടെ ശമ്പളം നിജപ്പെടുത്താനുള്ള ശ്രമത്തെ സമ്മതിദായകര്‍ പരാജയപ്പെടുത്തി →