ആധാര്‍: 50,000 കോടിയുടെ പെരുംനുണ!

വിവിധ ക്ഷേമപദ്ധതികള്‍ ആധാറുമായി ബന്ധിപ്പിച്ചതുമൂലം സര്‍ക്കാരിന്‌ സബ്‌സിഡിയിനത്തില്‍ ഉണ്ടായ ലാഭം ഏകദേശം 50,000 കോടി രൂപവരുമത്രേ. ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റിയുടെ സ്‌ഥാപക ചെയര്‍മാന്‍ നന്ദന്‍ നിലേകനിയുടെയും ഇപ്പോഴത്തെ സി.ഇ.ഒ. അജയ്‌ ഭൂഷണ്‍ പാണ്ഡേയുടെയും അവകാശവാദമാണിത്‌. കഴിഞ്ഞ മേയില്‍ കേന്ദ്രസര്‍ക്കാരിനുവേണ്ടി സുപ്രീം കോടതിയില്‍ എ.ജി. നല്‍കിയ കണക്കും ഇതുതന്നെ. ഇതിനു പിന്നിലെ വസ്‌തുതയെന്താണ്‌? ഇത്രയധികം ലാഭം ആധാര്‍കൊണ്ടു മാത്രം ഉണ്ടായിട്ടുണ്ടെങ്കില്‍ നമ്മുടെ സര്‍ക്കാര്‍ അനുദിനം സാമ്പത്തിക ഞെരുക്കത്തെക്കുറിച്ചു സൂചിപ്പിക്കുകയും ക്ഷേമപദ്ധതി ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുകയും വെട്ടിക്കുറയ്‌ക്കുകയും ചെയ്യുന്നത്‌ എന്തുകൊണ്ടാണ്‌? പരിശോധിക്കാം; … Continue reading ആധാര്‍: 50,000 കോടിയുടെ പെരുംനുണ!

കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി

പദവിയില്‍ നിന്ന് വിരമിച്ചതിന് ശേഷം ഒബാമക്ക് ഒരു പുസ്തക കരാറ് വഴി $6.5 കോടി ഡോളറാണ് കിട്ടിയത്. അത് കൂടാതെ വാള്‍സ്ട്രീസ്റ്റ്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി പ്രതി വര്‍ഷം 50 പ്രസംഗങ്ങള്‍ നടത്തും. ഓരോ പ്രസംഗത്തിനും $4 ലക്ഷം ഡോളറാണ് ഈടാക്കുന്നത്. ഇതുവരെ മൊത്തം $24.2 കോടി ഡോളര്‍ പണം സംഭരിച്ചിട്ടുണ്ട് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. (ഇത് ക്ലിന്റണ്‍മാര്‍ നേടിയതിനേക്കാള്‍ കൂടുതലാണ്. ക്ലിന്റണ്‍മാര്‍ക്ക് $7.5 കോടി ഡോളറേ ശേഖരിക്കാനായുള്ളു) — സ്രോതസ്സ് wsws.org 2018/07/19 അതായത് അത്രമാത്രം ഇയാള്‍ … Continue reading കിട്ടിയ പണം കണ്ടിട്ട് ഒബാമ ഞെട്ടി

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ ലോകത്ത് ഏറ്റവും അധികം നടക്കുന്നത് ഇന്‍ഡ്യയിലാണ്

ഇന്‍ഡ്യക്കാരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകളില്‍ ഇരയാകുന്നത് എന്ന് സാമ്പത്തിക സേവന സാങ്കേതികവിദ്യാ സ്ഥാപനമായ FIS നടത്തിയ ഒരു അന്താരാഷ്ട്ര സര്‍വ്വേയില്‍ കണ്ടെത്തി. സത്യത്തില്‍ കഴിഞ്ഞ വര്‍ഷം സാമ്പത്തിക തട്ടിപ്പില്‍ അകപ്പെട്ടവരാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 18% ഇന്‍ഡ്യക്കാര്‍ പറഞ്ഞു. മറ്റേത് രാജ്യക്കളേക്കാളും കൂടുതലാണിത്. ജര്‍മ്മനിയില്‍ 8% പേരും, ബ്രിട്ടണില്‍ 6% പേരും തട്ടിപ്പിന് ഇരയായി. 27 മുതല്‍ 37 വയസുവരെ പ്രായമായവരാണ് ഇന്‍ഡ്യയില്‍ ഏറ്റവും അധികം കബളിപ്പിക്കപ്പെട്ടത്. ഇവരാണ് ഏറ്റവും കൂടുതല്‍ ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകള്‍ … Continue reading ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ ലോകത്ത് ഏറ്റവും അധികം നടക്കുന്നത് ഇന്‍ഡ്യയിലാണ്

പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

കഴിഞ്ഞ ദശാബ്ദത്തില്‍ അമേരിക്കയിലെ അദ്ധ്യാപകരുടേയും, അഗ്നിശമനജോലിക്കാരുടേയും, പോലീസുകാരുടേയും മറ്റ് സര്‍ക്കാര്‍ ജോലിക്കാരുടേയും പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഫണ്ട് മാനേജര്‍മാര്‍ ചെയ്ത നിക്ഷേപ നയങ്ങള്‍ കാരണം അമേരിക്കയിലെ നികുതിദായകര്‍ക്ക് കുറഞ്ഞത് $60000 കോടി ഡോളര്‍ നഷ്ടമുണ്ടായി. ചിലപ്പോള്‍ ഒരു ലക്ഷം കോടി ഡോളറില്‍ അധികമാകാം നഷ്ടം. നിക്ഷേപ ഡാറ്റയുപയോഗിച്ച് Yahoo Finance നടത്തിയ ഒരു കണക്കെടുപ്പിലാണ് ഈ കാര്യം കണ്ടെത്തിയത്. കൂടുതല്‍ ലാഭം കിട്ടാനായി പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാര്‍ ചിലവ് കൂടിയതും, വരവ്‌(returns) കുറവ് കിട്ടുന്നതുമായ ബദല്‍ … Continue reading പൊതു പെന്‍ഷന്‍ തെറ്റായി കൈകാര്യം ചെയ്തതില്‍ നിന്ന് വാള്‍സ്ട്രീറ്റ് നികുതിദായകര്‍ക്ക് $60000 കോടി ഡോളര്‍ നഷ്ടമുണ്ടാക്കി

SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍

സൈബര്‍ തട്ടിപ്പുകാര്‍ പുതിയ രീതിയിലുള്ള SIM മാറ്റല്‍ തട്ടിപ്പുമായി ഇറങ്ങിയിരിക്കുകയാണ്. നഗരങ്ങളുള്‍പ്പടെ രാജ്യം മൊത്തവും ഈ തട്ടിപ്പുകാരെക്കുറിച്ച് പരാതികള്‍ ധാരാളം ഉണ്ടാകുന്നു. ഒരു നഗരവാസിക്ക് ഒരു ലക്ഷം രൂപ അത്തരം ഒരു തട്ടിപ്പില്‍ നഷ്ടമായി. ഒരു സേവന ദാദാവായി പരിചയപ്പെടുത്തിക്കൊണ്ട് തട്ടിപ്പുകാരന്‍ ഇയാളെ വിളിച്ചു. 3G യില്‍ നിന്ന 4G യിലേക്ക് മാറാന്‍ പറ്റിക്കപ്പെട്ടയാളെ ഇയാല്‍ നിര്‍ബന്ധിച്ചു. ഈ മാറ്റം നടത്താനായി പുതിയ 4G SIM ന്റെ 20- അക്കമുള്ള നമ്പര്‍ അയച്ചുതരാന്‍ ഉയാള്‍ ആവശ്യപ്പെട്ടു. ഇരയുടെ … Continue reading SIM മാറ്റല്‍ തട്ടിപ്പ് പുതിയ രീതിയില്‍

ഒബാമ സര്‍ക്കാരിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന തിമോത്തി ഗൈത്നര്‍ ദരിദ്രരെ പിഴിയുന്ന ഇരപിടിയന്‍ സ്ഥാപനം നടത്തുന്നു

ഇരപിടിയന്‍മാരായ വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്ക് ധനസഹായം നല്‍കി രക്ഷപെടുത്തിയ ദീര്‍ഘകാലത്തെ സര്‍ക്കാര്‍ ജോലിക്ക് ശേഷം, മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് (Timothy Geithner)സ്വകാര്യമേഖലയില്‍ നിന്ന് ഒരു വിളി വന്നു. അവിടെ അദ്ദേഹം ദരിദ്രരായ അമേരിക്കക്കാരുടെ സാമ്പത്തിക കഷ്ടപ്പാടിനെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന ഒരു വലിയ സാമ്പത്തിക സ്ഥാപനത്തെ നയിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഒരു പ്രധാന സ്വകാര്യ ഓഹരി സ്ഥാപനം ആയ Warburg Pincus ന്റെ പ്രസിഡന്റായി ഗൈത്നര്‍ Mariner Finance എന്ന ഇരപിടിയന്‍മാരായ കടംകൊടുക്കല്‍ … Continue reading ഒബാമ സര്‍ക്കാരിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന തിമോത്തി ഗൈത്നര്‍ ദരിദ്രരെ പിഴിയുന്ന ഇരപിടിയന്‍ സ്ഥാപനം നടത്തുന്നു