ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി

AT&T അമേരിക്കക്കാര്‍ക്കെതിരെ ലാഭത്തിനായി ചാരപ്പണി നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. സ്വകാര്യ ഫോണ്‍ വിളി വിവരങ്ങള്‍ സൂക്ഷിക്കുകയും മയക്കുമരുന്നിനെരായ യുദ്ധത്തിനും Medicaid തട്ടിപ്പും തുടങ്ങി എല്ലാം പരിശോധിക്കാനായി അത് അധികാരികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്ന് The Daily Beast റിപ്പോര്‍ട്ട് ചെയ്തു. Project Hemisphere എന്നാണ് ആ പദ്ധതിയുടെ പേര്. എല്ലാ ഫോണ്‍ വിളിയും, sms ഉം, Skype ചാറ്റും, മറ്റ് ആശയവിനിമയങ്ങളും അതിന്റെ infrastructure ലൂടെ കടന്ന് കടന്ന് പോകുന്നു. ചില രേഖകള്‍ക്ക് 1987 വരെ പഴക്കമുണ്ട്. … Continue reading ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി

യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു

കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ. — സ്രോതസ്സ് democracynow.org

ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

Edward Snowden ന്റെ വെളിപ്പെടുത്തലുകള്‍ക്ക് നന്ദി. സമൂഹത്തിലെ ഇപ്പോഴുള്ള പൊതുവായ ഒളിഞ്ഞുനോട്ടം(surveillance) മനുഷ്യാവകാശവുമായി ഒത്തുചേര്‍ന്ന് പോകുന്നില്ല എന്ന് നമുക്ക് അതിനാല്‍ അറിയാം. അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിലും വിമര്‍ശിക്കുന്നവരേയും, വിവരങ്ങളുടെ സ്രോതസ്സുകളായവരേയും, പത്രപ്രവര്‍ത്തകരേയും ഉപദ്രവിക്കുന്നതില്‍ നിന്നും കേസ് എടുക്കുന്നതില്‍ നിന്നും നമുക്കതറിയാം. നമുക്ക് ഈ രീതിയിലുള്ള നിരീക്ഷണവും കുറച്ചുകൊണ്ടുവരണം. പക്ഷേ എത്രമാത്രം? ഒളിഞ്ഞുനോട്ടത്തിന്റെ സഹിക്കാനാവുന്ന ഏറ്റവും കൂടിയ നില എന്താണ്? ജനാധിപത്യത്തില്‍ ഒളിഞ്ഞുനോട്ടം ഇടപെടുന്നതിന്റെ തുടക്കമാണ് സ്നോഡനെ പോലുള്ള whistleblowers നെ പിടികൂടണം എന്ന നിലയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ … Continue reading ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

ലോഗിന്‍ ചെയ്താലും ഇല്ലെങ്കിലും ഉപയോക്താക്കളുടെ ഇന്‍ന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ ഫേസ്‌ബുക്ക് നടത്തിയിരുന്ന നിരീക്ഷണത്തെ മുമ്പ് തടഞ്ഞിരുന്നു. എന്നാല്‍ ബ്രസല്‍സിലെ ഒരു അപ്പീല്‍ കോടതി ആ വിധിയെ റദ്ദാക്കിക്കൊണ്ട് പുതിയ വിധിയിറക്കി. engagement, likes, shares തുടങ്ങിയ ഉപയോക്താക്കളുടെ സ്വഭാവത്തെ ഫേസ്‌ബുക്ക് നിരീക്ഷിക്കുന്നത് Belgian Commission for the Protection of Privacy മുമ്പ് തടഞ്ഞിരുന്നതാണ്. ബ്രൌസറിന്റെ പ്ലഗ്ഗിനുകളിലെ കുക്കീസ് ഉപയോഗിച്ചായിരുന്നു ഫേസ്‌ബുക്ക് ഈ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഉപയോക്താവ് ലോഗിന്‍ ചെയ്തില്ലെങ്കിലും അവര്‍ക്ക് ഈ നിരീക്ഷണം നടത്താന്‍ കഴിയുമായിരുന്നു. ആ … Continue reading ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു

ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

1990കള്‍ മുതല്‍ ബ്രിട്ടണിലെ സര്‍ക്കാര്‍ വന്‍തോതില്‍ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കുന്നതിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. 15 വര്‍ഷം അത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. 1984 ലെ Telecommunications Act ന്റെ Section 94 പ്രകാരം ബ്രിട്ടണിലെ രഹസ്യാന്വേഷണ വകുപ്പുകളായ MI5, MI6, Government Communications Headquarters (GCHQ) ആയിരക്കണക്കിന് പൊതു സ്വകാര്യ സംഘടനകളിലെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നിരന്തരം ശേഖരിച്ചിരുന്നു എന്ന് Privacy International എന്ന സംഘടന കണ്ടെത്തി. ഒരു അന്വേഷണത്തിന്റെ ഭാഗമായാണ് Privacy International ന് ഈ … Continue reading ബ്രിട്ടണിലെ രഹസ്യാന്വേഷണത്തിന്റെ 15 വര്‍ഷത്തെ മുഖംമൂടി അഴിഞ്ഞു

വണ്ടി ഓടിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഊബര്‍ പങ്കുവെക്കുന്നു

അമേരിക്കയിലെ ഊബറിന്റെ ആദ്യത്തെ സുതാര്യതാ റിപ്പോര്‍ട്ട് പുറത്തുവിട്ടു. 2015 ന്റെ രണ്ടാം പകുതിയില്‍ മാത്രം അവരുടെ ride-sharing app 1.2 കോടി യാത്രകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ അധികൃതരോട് പങ്കുവെച്ചു. 400 ല്‍ അധികം ഉപയോക്താക്കളുടെ വിവരങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പോലീസുമായും പങ്കുവെച്ചു. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഫേസ്ബുക്ക് മുതല്‍ ആപ്പിള്‍ വരെയുള്ള 60 സാങ്കേതികവിദ്യാ കമ്പനികള്‍ ചെയ്തുവരുന്ന പ്രവര്‍ത്തികളുടെ കാല്‍ചുവടുകള്‍ ഊബര്‍ പിന്‍തുടരുകയാണ്. — സ്രോതസ്സ് commondreams.org

ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു

മൈക്രോസോഫ്റ്റിന്റെ വീഡിയോ ഫോണ്‍ സേവനമായ സ്കൈപ്പില്‍ authenticate ചെയ്യാന്‍ വേണ്ടി ആധാര്‍ നമ്പര്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങള്‍ പരീക്ഷണ ഘട്ടത്തിലാണ് എന്ന് മൈക്രോസോഫ്റ്റ് പറഞ്ഞു. “വളരെ unique ആയ ഈ ID systemത്തെ ഞങ്ങള്‍ സ്വീകരിക്കുന്നു. Skype ഉം ആയി അതിനെ കൂട്ടിച്ചേര്‍ക്കുന്ന പരിപാടികള്‍ ഞങ്ങള്‍ തുടരുകയാണ്. തുടക്കത്തില്‍ ഒരു ലഘുവായ അടിസ്ഥാനത്തിലായിരിക്കും അത്,” Microsoft Corporation പ്രസിഡന്റ് Brad Smith പറഞ്ഞു. — സ്രോതസ്സ് thehindu.com എന്തിന്? ഇന്‍ഡ്യാ മഹാരാജ്യം. അവിടുത്തെ പൌരന്‍മാര്‍, അവരുടെ പ്രധാനപ്പെട്ട് സര്‍ക്കാര്‍ … Continue reading ആധാറും സ്കൈപ്പും തമ്മില്‍ ബന്ധിപ്പിക്കാനായുള്ള പരീക്ഷണങ്ങള്‍ മൈക്രോസോഫ്റ്റ് നടത്തിവരുന്നു