ഇ-മെയില്‍ സ്വയ രക്ഷ

വിപുലമായ മേല്‍നോട്ടം നമ്മുടെ മൌലികാവകാശങ്ങളെ ലംഘിക്കുന്ന ഒന്നാണ്. അത് സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ അപകടത്തിലാക്കുന്നു. അന്യരുടെ മേല്‍നോട്ടത്തിനെ തടയാനുള്ള ഇ-മെയില്‍ encryption എന്ന സാങ്കേതികവിദ്യ താങ്കളെ പഠിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഇത് പൂര്‍ത്തിയാക്കിയാല്‍ താങ്കള്‍ക്ക് കള്ളന്‍മാര്‍ക്കോ മേല്‍നോട്ട ഉദ്യോഗസ്ഥനോ വായിക്കാന്‍ പറ്റാത്ത കോഡ് ചെയ്യപ്പെട്ട ഇ-മെയിലുകള്‍ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം. അതിനായി താങ്കള്‍ക്ക് ഇന്റര്‍നെറ്റ് ബന്ധമുള്ള ഒരു കമ്പ്യൂട്ടര്‍, ഒരു ഇ-മെയില്‍ അകൌണ്ട്, അരമണിക്കൂര്‍ സമയം ഇത്ര മാത്രം മതി. താങ്കള്‍ക്ക് ഒന്നും ഒളിച്ച് വെക്കാനില്ലെങ്കില്‍ … Continue reading ഇ-മെയില്‍ സ്വയ രക്ഷ →

വിദേശ സാങ്കേതികവിദ്യകളില്‍ നിന്ന് തനതായവയിലേക്ക് മാറാന്‍ ചൈന പദ്ധതിയിടുന്നു

2020 ഓടെ ബാങ്ക്, സൈന്യം, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയില്‍ നിന്ന് വിദേശ സാങ്കേതികവിദ്യകളൊഴുവാക്കാന്‍ ചൈന പദ്ധതിയിടുന്നു. ദൈശീയ സുരക്ഷാ വ്യാകുലതകള്‍ കാരണം സമ്പദ്‌വ്യവസ്ഥയുടെ നാല് വിഭാഗങ്ങളിലാണ് മാറ്റങ്ങളുണ്ടാവുക. Cisco Systems Inc., International Business Machines Corp.(IBM), Intel Corp., Hewlett-Packard Co.(HP) പോലുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ ആഘാതമായിരിക്കും ഇത്.

സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് censorshipഉം surveillance ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബാര്‍ണസ് ലീ

ഇന്റര്‍നെറ്റിന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശം ആണെന്ന് ഇന്റര്‍നെറ്റ് എന്ന് വിളിക്കുന്ന വേള്‍ഡ് വൈഡ് വെബ് (Worldwide Web) കണ്ടുപിടിച്ച ടിം ബാര്‍ണസ് ലീ (Tim Berners-Lee) പറയുന്നു. വാണിജ്യ കൃത്രിമം കാണിക്കുന്നതിനേയും സര്‍ക്കാരിന്റെ censorship നേയും അദ്ദേഹം വിമര്‍ശിച്ചു. World Wide Web Foundation ന്റെ റിപ്പോര്‍ട്ടനുസരിച്ച് 38% രാജ്യങ്ങള്‍ അവരുടെ പൌരന്‍മാര്‍ക്ക് ഇന്റര്‍നെറ്റ് നിഷേധിച്ചിരിക്കുകയാണ്. bulk mass surveillance നുള്ള നിയമങ്ങള്‍ പാസാക്കിയ രാജ്യങ്ങളുടെ എണ്ണം 2013 ലെ 63% ല്‍ നിന്ന് ഇപ്പോള്‍ 84% … Continue reading സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റ് censorshipഉം surveillance ഉം വര്‍ദ്ധിപ്പിക്കുന്നു എന്ന് ബാര്‍ണസ് ലീ →

TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച

വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്. extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട … Continue reading TPP സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഭീഷണിയാണെന്ന് പുതിയ ചോര്‍ച്ച →

ഓ.. ഇന്‍ഡ്യയിലുമതെത്തി…

അമേരിക്കയിലെ വലിയ പരാജയം ഏറ്റ് വാങ്ങി ടോള്‍റോഡ് ഇന്റര്‍നെറ്റ് എന്ന ആശയം ഇന്‍ഡ്യയിലും അവതരിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ താങ്കള്‍ ഉപയോഗിക്കുന്ന ഓരോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും പ്രത്യേകം, പ്രത്യേകം പണം കമ്പനികള്‍ക്ക് കൊടുക്കേണ്ടി വരും. ഈ കൊള്ള നിയമം ഇല്ലാതാക്കുക. TRAI ഒരു കത്ത് അയക്കൂ: savetheinternet.in കൂടുതല്‍ വിവരങ്ങള്‍ക്കായി: ഇന്റര്‍നെറ്റിലും ചുങ്കപ്പാത

വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയില്‍ NSA ചാരവൃത്തി The Intercept നടത്തിയ ഒരു പുതിയ അന്വേഷണത്തില്‍ National Security Agency യും അതിന്റെ ബ്രിട്ടീഷ് കൂട്ടാളിയായ GCHQ യും ലോകത്തെ ഏറ്റവും വലിയ സിം കാര്‍ഡ് കമ്പനിയിലെ കമ്പ്യൂട്ടറുകളില്‍ അതിക്രമിച്ച് കയറുകയും മൊബൈല്‍ ഫോണ്‍വിളികളെ സുരക്ഷിതമാക്കാനുള്ള സുരക്ഷാ പൂട്ടുകള്‍(encryption keys) മോഷ്ടിക്കുകയും ചെയ്തു എന്ന് കണ്ടെത്തി.. ഈ രഹസ്യ പരിപാടി നടത്തിയത് ഡച്ച് കമ്പനിയായ Gemaltoയിലാണ്. അവരുടെ ഉപഭോക്താക്കളില്‍ AT&T, T-Mobile, Verizon, Sprint … Continue reading വാര്‍ത്തകള്‍ →

വാര്‍ത്തകള്‍

ക്രൊയെഷ്യ 60,000 ദരിദ്രരുടെ കടം എഴുതിത്തള്ളി സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരായ 60,000 പേരുടെ കടം എഴുതിത്തള്ളാന്‍ കടം കൊടുത്തവരോട് (creditors) ആവശ്യപ്പെടുന്നു. പ്രാദേശിക ബാങ്കുകള്‍, വലിയ ടെലികമ്യൂണിക്കേഷന്‍ സ്ഥാപനങ്ങള്‍ നഗര സര്‍ക്കാര്‍ എന്നിവരാണ് പ്രധാന creditors. കടം കാരണം 3 ലക്ഷം ക്രൊയേഷ്യക്കാരുടെ ബാങ്കക്കൌണ്ടുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്. [ഗ്രീസ് പ്രഭാവമാണോ?] വിശുദ്ധനാകാനുള്ള പാതയില്‍ രക്തസാക്ഷിത്വം വഹിച്ചവനാണ് കൊല്ലപ്പെട്ട ആര്‍ച്ച് ബിഷപ്പ് ഓസ്കാര്‍ റൊമേരോയോ എന്ന് പോപ്പ് ഫ്രാന്‍സിസ് … Continue reading വാര്‍ത്തകള്‍ →