വിപ്ലവം മനുഷ്യനെ ശുദ്ധീകരിക്കും

അമേരിക്കയില്‍ ഒരു വിപ്ലവം നടക്കുന്നെന്നും അതില്‍ ശാസ്ത്രജ്ഞരും പങ്കാളികളാണെന്ന കാര്യം ഇതിനകം വായിച്ചിരിക്കുമല്ലോ. വരേണ്യ വര്‍ഗ്ഗമായ ശാസ്ത്രജ്ഞരും ജനകീയ മാറ്റത്തില്‍ പങ്കാളികളാകുമോ? നമ്മുടെ നാട്ടിലെ ശാസ്ത്രജ്ഞരെന്താണ് ഇങ്ങനെ ചെയ്യാത്തത് എന്നൊക്കെ സംശയം നമുക്ക് തോന്നാം. എന്നാല്‍ ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. അതാണ് വിപ്ലവത്തിന്റെ ശക്തി. അത് മനുഷ്യനെ ശുദ്ധീകരിക്കും. മനുഷ്യന്‍ സ്വയം ആരെന്നും താന്‍ എവിടെ നില്‍ക്കുന്നു എന്നും ഏതാണ് ശരി തെറ്റ് എന്നും തന്റെ അവകാശം എന്തെന്നും ഒക്കെയുള്ള മൗലികമായ ആശയങ്ങള്‍ ജനം ചോദിക്കുകയും സാമൂഹ്യശാസ്ത്രപരമായ ഉത്തരം … Continue reading വിപ്ലവം മനുഷ്യനെ ശുദ്ധീകരിക്കും

എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

രണ്ട് വര്‍ഷം മൂമ്പ് നടന്ന റോഡ് വികസന ചര്‍ച്ചകളില്‍ ഐ.ടി-മാനേജ്‌മെന്റ് വിദഗ്ദ്ധനായ ശ്രീ. ജി.വിജയരാഘവന്‍ റോഡ് പണിയുമ്പോള്‍ 2020 വരെയുള്ളയാലത്തേക്ക് മൂന്നില്‍ കണ്ട് വേണം എന്ന് അഭിപ്രായപ്പെട്ടിരുന്നു. BOT റോഡുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. വിജയരാഘവന്റെ ദീര്‍ഘവീക്ഷണം. NHAI യുടെ നേതൃത്വത്തില്‍ പ്രചാരവേലകള്‍ ധാരാളെ നടത്തി സ്വകാര്യ മുതലാളിമാര്‍ നാട്ടില്‍ വികസനം കൊണ്ടുവാരാനും അതിവേഗം ബഹുദൂരം ജനത്തിന് യാത്ര ചെയ്ത് സന്തോഷിക്കാനും BOT റോഡ് പണിഞ്ഞ് തുടങ്ങി. അതിനായി ചുങ്കം പിരിക്കാനുള്ള കെട്ടിടങ്ങളും അവര്‍ … Continue reading വിജയരാഘവന്റെ ദീര്‍ഘവീക്ഷണം പോരാ

കമ്പോള സ്ത്രീ വിമോചന വാദം

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം ഇല്ല. പിന്നേ ആരു പറഞ്ഞു? ഇക്കാലത്ത് സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യം എന്താണ്? കാര്‍, ബൈക്ക്, ലോറി, ബസ്, വിമാനം തുടങ്ങിയ വാഹനങ്ങള്‍ ഓടിക്കും, കുടുംബ ഭരണം തൊട്ട് രാജ്യഭരണം കോര്‍പ്പറേറ്റ് ഭരണം വരെ ചെയ്യും, ശൂന്യാകാശത്ത് പറന്നു നടക്കും, അദ്ധ്യാപകവൃത്തി മുതല്‍ ഐറ്റി കമ്പനി ഉദ്യോഗസ്ഥകളായിയും വിലസും. കോടിക്കണക്കിന് ആരാധകരും കോടിക്കണക്കിന് സമ്പത്തുമുള്ള താരറാണിമാര്‍, അവര്‍ക്കൊപ്പം എത്തുന്ന ചാനല്‍ റാണിമാരും. അങ്ങനെ എന്തു കാര്യത്തിലാണ് അവര്‍ പിന്നിലെന്നാകുന്നത്. ചാനലുകളും പത്രങ്ങളും ജീവിത വിജയം … Continue reading കമ്പോള സ്ത്രീ വിമോചന വാദം

ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

"ഭൂമിയെ സംരക്ഷിക്കുക" ഇക്കാലത്ത് വളരെ പ്രചാരമുള്ള ആശയമാണ്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍ വ്യവസായികള്‍, ജാതി-മത സംഘടനകള്‍, മാധ്യമക്കാര്‍, കവികള്‍, മറ്റ് സാഹിത്യ പ്രവര്‍ത്തകര്‍, കലാകാരന്‍മാര്‍, ബുദ്ധിജീവികള്‍, ലോക സുന്ദരിമാര്‍ തുടങ്ങി മിക്ക സെലിബ്രിറ്റികളും ഭൂമിയെ സംരക്ഷിക്കുകാന്‍ ശ്രമിക്കുന്നു. അവര്‍ അതിന് വേണ്ടി ഭൗമദിനം, പരിസരദിനം തുടങ്ങി പല ദിനങ്ങളും കൊണ്ടാടുന്നു, ജാഥകള്‍ നയിക്കുന്നു, സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നടത്തുന്നു, ചാനലുകളുകളില്‍ സംസാരിക്കുന്ന തലകളായി പ്രത്യക്ഷപ്പെടുന്നു, ചിലപ്പോള്‍ ഒരു മണിക്കൂര്‍ വരെ വിളക്കണച്ച് വീട്ടിലിരിക്കുന്നു. ഓ, എന്തൊക്കെ ത്യാഗമാണ് അവര്‍ … Continue reading ഭൂമിയെ നമ്മള്‍ സംരക്ഷിക്കേണ്ടതുണ്ടോ?

പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

നാം കമ്പ്യൂട്ടര്‍ വാങ്ങുമ്പോള്‍ കടക്കാര്‍ പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളും പ്രിന്ററിനെ കമ്പ്യൂട്ടറിന്റെ ഒരു ഭാഗം പോലെതന്നെ എന്ന് കരുതുന്നു. കച്ചവടക്കാര്‍ അവരുടെ ലാഭത്തിനാണ് പ്രിന്റര്‍ കൂടി വില്‍ക്കാന്‍ ശ്രമിക്കുന്നത്. പക്ഷേ ശരിക്കും നമുക്ക് ഒരു പ്രിന്റര്‍ വേണോ? അത് നമ്മുടെ ആവശ്യത്തെ അടിസ്ഥാനമാക്കിയാണ്. നമുക്ക് ധാരാളം പ്രിന്റ് എടുക്കേണ്ട ആവശ്യമുള്ളവരാണെങ്കില്‍ പ്രിന്റര്‍ ആവശ്യമാണ്. പക്ഷേ ഒരു വര്‍ഷം 10 - 50 പേജ് മാത്രമാണ് നാം പ്രിന്റ് ചെയ്യുന്നതെന്ന് കരുതുക. എന്തൊക്കെ ചിലവുകളാണ് ഒരു … Continue reading പ്രിന്റര്‍ നമുക്ക് ആവശ്യമുണ്ടോ

സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

ഈജിപ്റ്റില്‍ നടന്ന ജനകീയ സമരത്തെ ഫേസ് ബുക്ക് വിപ്ലവം, ട്വിറ്റര്‍ വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കാനാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ ശ്രമിച്ചത്. അവര്‍ വിജയിക്കുകയും ചെയ്തു. നാമുള്‍പ്പടെ എല്ലാവരും അത് വിഴുങ്ങി. അതിനെക്കുറിച്ച് രണ്ട് ലേഖനങ്ങള്‍ ഇവിടെ വിവര്‍ത്തനം ചെയ്തിരുന്നു. ഇത്തരം ജനകീയ മുന്നേറ്റത്തെ സാങ്കേതികവിദ്യയുടേയോ അത് നല്‍കിയ കമ്പനികളുടേയോ പേരില്‍ വിളിക്കുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ചുവെക്കുകയാണ് നാം ചെയ്യുന്നത്. ഇന്റര്‍നെറ്റ് തന്നെ ഇല്ലെങ്കില്‍ ഈ സമരം ഉണ്ടാവില്ലേ? ഒരു സാമൂഹ്യ പ്രശ്നത്തേയും ഒറ്റപെടുത്തി ടെസ്റ്റ്യൂബിലിട്ട് വിശകലനം ചെയ്താല്‍ തെറ്റായ … Continue reading സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍

മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

"2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ്‌ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും

ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു

ബാംഗ്ലൂരിലെ കോറമംഗലക്കടുത്തുള്ള സുദാമാ സ്കൂട്ടര്‍സില്‍ നിന്ന് 2006 ല്‍ ആണ് ഞാന്‍ ആദ്യമായി വൈദ്യുത സ്കൂട്ടര്‍ വാങ്ങിയത്. Eko Vehicle ന്റെ Eko Cosmic ആയിരുന്നു അത്. അന്ന് ഇന്‍ഡ്യയില്‍ Eko Vehicle മാത്രമേ വൈദ്യുത സ്കൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടായിരുന്നുള്ളു. ഒരു ചാര്‍ജ്ജിങ്ങില്‍ 50 കിലോമീറ്റര്‍ മൈലേജ് തരുന്ന അതിന് കൂടിയ വേഗത 45kmph ആണ്. ഒരു യൂണിറ്റ് കറന്റാണ് അതിന് ഫുള്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടത്. 500 വാട്ടിന്റെ മോട്ടര്‍ ആണ് ഇതില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് ലൈസന്‍സ് … Continue reading ഞാന്‍ വൈദ്യുത സ്കൂട്ടര്‍ ബാറ്ററി മാറ്റിവെച്ചു

ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?

നമുക്കറിയാത്ത കാര്യങ്ങളേക്കുറിച്ച് പേടിയുണ്ടാവുക സ്വാഭാവികം. ഭൂമിയുടെ അരിലേക്ക് പോയാല്‍ അവിടെ നിന്ന് വഴുതി വീഴുമെന്ന് ഒരിക്കല്‍ നാം ഭയപ്പെട്ടു. പക്ഷേ നമ്മുടെ ശാസ്ത്രീയമായ അറിവ് വര്‍ദ്ധിച്ചതോടെ അത്തരം പേടികള്‍ നമുക്കില്ലാതായി. പക്ഷേ ചിലര്‍ ആ ശാസ്ത്രത്തേയും അടിസ്ഥാനമില്ലാതെ പേടിക്കുന്നു. കണികാ പരീക്ഷണം ലോകത്തിന് നാശമുണ്ടാക്കും എന്നൊക്കെ ആളുകള്‍ ഭയപ്പെട്ടു. എന്നാല്‍ അത്തരം ഭയത്തിനൊന്നും കാര്യമായ അടിസ്ഥാനമില്ല. ജനങ്ങള്‍ക്ക് ഭീതിയുളവാക്കുന്ന വേറൊരു കാര്യമുണ്ട്. അതിനേ ഇപ്പോള്‍ ആളുകള്‍ മുകളില്‍ പറഞ്ഞ തരം ഗവേഷണവുമായി കൂട്ടിക്കുഴച്ച് തെറ്റിധാരണ ഉണ്ടാക്കുകയാണ്. പരീക്ഷണവും … Continue reading ശാസ്ത്രത്തെ പേടിക്കേണ്ടതുണ്ടോ?