അമേരിക്കയിലെ ഉല്‍പ്പന്നങ്ങളില്‍ 70% ത്തിലും കീടനാശിനിയുടെ അംശമുണ്ട്

Environmental Working Group നടത്തിയ പുതിയ പഠനത്തില്‍ അമേരിക്കയില്‍ പച്ചക്ക് വില്‍ക്കുന്ന 70% ഉല്‍പ്പന്നങ്ങളും കീടനാശിനികളാല്‍ മലിനീകൃതമായതാണ് എന്ന് കണ്ടെത്തി. strawberriesയും ചീരയും ആണ് ഏറ്റവും കൂടുതല്‍ മലിനീകൃതമായിരിക്കുന്നത്. 10ല്‍ 9 kaleന്റെ സാമ്പിളിലും കീടനാശിനി കണ്ടെത്തി. ചില ഇലകളില്‍ 18 വ്യത്യസ്ഥ രാസവസ്തുക്കളായിരുന്നു ഉണ്ടായിരുന്നത്. — സ്രോതസ്സ് democracynow.org | 2019/3/22

പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തത്തിന് ശേഷം പുക സമൂഹത്തെ പൊതിഞ്ഞു

https://www.democracynow.org/images/headlines/34/46634/quarter_hd/h13-petrochemical-fire.jpg ടെക്സാസില്‍ Houston ന് സമീപമുള്ള Deer Park ലെ ഒരു പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തമുണ്ടായി. തീ വേഗം അണച്ചെങ്കിലും കട്ടിയുള്ള സമീപ പ്രദേശങ്ങളെ പുതപ്പിച്ചു. അടുത്തുള്ള സ്കൂളുകള്‍ക്ക് അവധി കൊടുത്തു. ആളുകള്‍ വീടിന് പുറത്ത് പോകരുത് എന്ന നിര്‍ദ്ദേശം കൊടുത്തു. “തുടരുന്ന പെട്രോകെമിക്കല്‍ ദുരന്തങ്ങളിലൂടെയാണ് നാം ജീവിക്കുന്നത്. നാം ശ്വസിക്കുന്ന രുചിക്കുന്ന വിഷം കൊണ്ട് നമുക്കോ കുട്ടികള്‍ക്കോ ഒരു രോഗവും വരില്ല എന്ന നിലപാടാണ് സര്‍ക്കാരിന്. ഉദ്യോഗസ്ഥര്‍ ജനങ്ങളോട് സത്യസന്ധരാകണം. ITCയെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം,” … Continue reading പെട്രോകെമിക്കല്‍ ഫാക്റ്ററിയിലെ വലിയ തീപിടുത്തത്തിന് ശേഷം പുക സമൂഹത്തെ പൊതിഞ്ഞു

ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി … Continue reading ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

PRISM രഹസ്യാന്വേഷണ പദ്ധിതയോട് സഹകരിക്കുന്നതിന്റെ പേരില്‍ കോടിക്കണക്കിന് ഡോളര്‍ വരുന്ന സാങ്കേതികവിദ്യാ കമ്പനികളുടെ ചിലവുകള്‍ National Security Agency വഹിച്ചു എന്ന് എഡ്വേര്‍ഡ് സ്നോഡന്‍ ചോര്‍ത്തിയ വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നു. PRISM പരിപാടി പ്രകാരം Yahoo, Google, Microsoft, Facebook തുടങ്ങിയ സാങ്കേതികവിദ്യാ ഭീമന്‍മാരുടെ ശൃംഖല NSA ടാപ്പ് ചെയ്ത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. PRISM വുമായി നേരിട്ട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നില്ല എന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് കോടിക്കണക്കിന് ഡോളര്‍ അവര്‍ … Continue reading NSAക്ക് വഴങ്ങുന്നതിന് സാങ്കേതികവിദ്യാ കമ്പനികള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ ചിലവ് വഹിച്ചു

ചെല്‍സി മാനിങ്ങിനെ സ്വതന്ത്രയാക്കുക

വിക്കിലീക്സ് പ്രസാധകന്‍ ജൂലിയന്‍ അസാഞ്ജിനെതിരെ രഹസ്യ grand jury ക്ക് മുന്നേ സാക്ഷിപറയാന്‍ വിസമ്മതിച്ചതിന് ധീരയായ whistleblower Chelsea Manning നെ ജയിലിലിടാന്‍ വെള്ളിയാഴ്ച ഒരു ഫെഡറല്‍ ജഡ്ജി ഉത്തരവിട്ടു. സാക്ഷിപറയാന്‍ സമ്മതിക്കുന്നത് വരെ മാനിങ്ങിനെ ജയിലിലിടാനാണ് ജഡ്ജി ഉത്തരവിട്ടത്. അതായത് അനിശ്ഛിത കാലത്തേക്ക്. സുരക്ഷ വാഗ്ദാനം ചെയ്തിട്ടും അസാഞ്ജിനെതിരായ Star Chamber proceeding ല്‍ സാക്ഷിപറയാന്‍ വിസമ്മതിച്ചത് മാനിങ്ങ് ധീരവും തത്വാധിഷ്ടിതവുമായ ഒരു നിലപാടാണ് സ്വീകരിച്ചത്. ഈ കപട-നിയമ കോമാളിത്തരത്തിനോട് സഹകരിക്കാതിരുന്ന ഉടന്‍ തന്നെ അവരെ … Continue reading ചെല്‍സി മാനിങ്ങിനെ സ്വതന്ത്രയാക്കുക

പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ

യുദ്ധക്കുറ്റവുമായി ബന്ധമുള്ള എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ കുടിയേറ്റ തട്ടിപ്പിന്റെ പേരില്‍ 21 മാസത്തെ ജയില്‍ശിക്ഷ. എല്‍ സാല്‍വഡോറിലേക്ക് നാട് കടത്തില്ല എന്ന ഉറപ്പിന്റെ പുറത്ത് തന്റെ പശ്ചാത്തലത്തെക്കുറിച്ച് കുടിയേറ്റ രേഖകളില്‍ Inocente Orlando Montano കള്ളം പറഞ്ഞു എന്ന് ഇയാള്‍ സമ്മതിച്ചു. U.N. നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 1989ല്‍ ആറ് ജസ്യൂട്ട് പുരോഹിതരേയും അവരുടെ ജോലിക്കാരനേയും അയാളുടെ മകളേയും കൊല്ലാനുള്ള പദ്ധതിയിട്ടതില്‍ പങ്കുള്ള ഉന്നത സൈനിക ഉദ്യോഗസ്ഥാനായിരുന്നു എന്ന് കണ്ടെത്തി. ദരിദ്രരുടെ ശക്തമായ വക്താക്കാളായിരുന്നു … Continue reading പുരോഹിതരുടെ കൊലപാതകത്തിന് ഉത്തരവാദിയായ എല്‍ സാല്‍വഡോറിലെ മുമ്പത്തെ കേണലിന് അമേരിക്കയില്‍ ശിക്ഷ

ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു

ഇറാനിലെ ദേശീയ സര്‍ക്കാരിനെ 60 വര്‍ഷം മുമ്പ് സ്ഥാനഭ്രഷ്ടരാക്കിയ അമേരിക്കന്‍ സര്‍ക്കാരിനെതിരെ കേസ് കൊടുക്കാനായുള്ള ഒരു നീക്കത്തിന് ഇറാനിലെ പാര്‍ളമെന്റ് അംഗീകാരം കൊടുത്തു. ഓഗസ്റ്റ് 19, 1953 ന് ആയിരുന്നു ഇറാനിലെ പ്രധാനമന്ത്രി മുഹമ്മദ് മൊസാദെഖിനെ അമേരിക്കയും ബ്രിട്ടീഷ് രഹസ്യാന്വേഷണ സംഘവും ചേര്‍ന്ന് അട്ടിമറിച്ചത്. Anglo-Iranian Oil Company യെ മറികടന്ന് ഇറാനിലെ എണ്ണ ദേശസാല്‍ക്കരിച്ചതാണ് മൊസാദെക്കിനെ ലക്ഷ്യം വെക്കാന്‍ കാരണമായ സംഭവം. Anglo-Iranian Oil Company നെ പിന്നീട് British Petroleum(BP) എന്ന് പേര് മാറ്റി. … Continue reading ഇറാനിലെ ജനപ്രതിനിധികള്‍ അമേരിക്കക്കെതിരെ 1953 ലെ അട്ടിമറിയുടെ പേരില്‍ കേസ് കൊടുക്കുന്നു