വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത്

News21 നടത്തിയ ഒരു അന്വേഷണത്തില്‍ അമേരിക്കയിലെ വിമുക്തഭടന്‍മാര്‍ സാധാരണക്കാരുടെ ഇരട്ടി തോതിലാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് കണ്ടെത്തി. 2005 - 2011 കാലത്ത് 49,000 വിമുക്തഭടന്‍മാരാണ് അമേരിക്കയില്‍ ആത്മഹത്യ ചെയ്തത്. അമേരിക്കയുടെ ജനസംഖ്യയുടെ 10% മാത്രമേ വിമുക്തഭടന്‍മാരായുള്ളതെങ്കിലും അഞ്ച് ആത്മഹത്യയില്‍ ഒന്ന് വിമുക്തഭടന്റേതായിരിക്കും. 2013

വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കുറ്റത്തിന് 30 ദിവസം ജയില്‍ ശിക്ഷ വിധിച്ചതിനെതിരെ മൊണ്ടാനയില്‍ പ്രതിഷേധം

മൊണ്ടാനയിലെ കോടതിയുടെ പുറത്ത് പ്രതിഷേധക്കാര്‍ ജഡ്ജിയുടെ രാജിക്കായി പ്രതിഷേധ സമരം നടത്തി. 14-വയസുകാരിയെ അദ്ധ്യാപകന്‍ ബലാല്‍സംഗം ചെയ്യുകയും പെണ്‍കുട്ടി പിന്നീട് ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു. 20 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രോസിക്യൂട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ ജഡ്ജി Todd Baugh കുറ്റവാളിക്ക് 30 ദിവസത്തെ ജയില്‍ ശിക്ഷ മാത്രം നല്‍കി. "പെണ്‍കുട്ടിക്ക് രേഖയിലുള്ളതിനേക്കാള്‍ പ്രായമുണ്ടെന്നും," അദ്ധ്യാപകനെ പോലെ തന്നെ "ആ സന്ദര്‍ഭത്തിലെ നിയന്ത്രണം" അവള്‍ക്കും ഉണ്ടായിരുന്നു എന്നാണ് ജഡ്ജി പറഞ്ഞത്. 2013

യെമനിലെ UAEയുടെ പീഡന കേന്ദ്രങ്ങളില്‍ അമേരിക്കയുടെ വിസ്താരം

Kristine Beckerle Human Rights Watch — സ്രോതസ്സ് therealnews.com | Jun 22, 2017

സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു

ലാഭത്തിനായുള്ള സ്വകാര്യ ജയിലുകള്‍ക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തുകയാണെന്ന് JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ പൌര, കുടിയേറ്റ അവകാശ സംഘങ്ങള്‍ വിജയം ആഘോഷിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ ജയിലുകളായ CoreCivic, GEO Group തുടങ്ങിയവര്‍ ബാങ്കുകളെ മുതലാക്കുന്നത് തടയാനായി Make the Road NY, Center for Popular Democracy, New York Communities for Change തുടങ്ങിയ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തിന്റെ ഫലമായാണ് ഈ തീരുമാനം. 2018 ല്‍ ബാങ്കുകള്‍ $180 കോടി ഡോളറാണ് … Continue reading സ്വകാര്യ ജയിലുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ JPMorgan സമ്മതിച്ചു

ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്

ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്. പ്രത്യേകിച്ച് നിങ്ങളുടെ കൈയ്യില്‍ കുട്ടിയുണ്ടെങ്കില്‍ വളരെ സൂക്ഷിക്കുക. Jazmine Headley എന്ന 23 വയസായ സ്ത്രീ Human Resources Administration കെട്ടിടത്തില്‍ മണിക്കൂറുകളായി കുട്ടിക്കുള്ള ആനുകൂല്യം (daycare vouchers) കിട്ടാനായി കാത്തുനില്‍ക്കുകയായിരുന്നു. ജോലിക്ക് പോകാന്‍ അത് സഹായിക്കും. കാത്തിരിപ്പ് മുറിയില്‍ വേണ്ടത്ര കസേരകളില്ലായിരുന്നു. ആര്‍ക്കും ഒരു വയസായ കുട്ടിയെ പരിപാലിക്കാനും അറിയില്ലായിരുന്നു. ഒരു കുട്ടിയേയും എടുത്തുകൊണ്ട് ദീര്‍ഘ നേരം നില്‍ക്കുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് Headley നിലത്തിരുന്നു. നിലത്തിരിക്കുന്നത് അനുവദിനീയമല്ല എന്ന് … Continue reading ബ്രുക്ലിനില്‍ നിലത്തിരിക്കുന്നത് നിയമ വിരുദ്ധമാണ്

പ്രതിഷേധക്കാര്‍ നേതാവിന്റെ ഓഫീസില്‍ സമരം നടത്തി

250 youth with the Sunrise movement confronted the Senate Majority Leader about his decision to fast-track a Senate vote on the Green New Deal resolution