Alan Grayson (High Quality Version): Is Anyone Minding the Store at the Federal Reserve? Financial Services Subcommittee on Oversight and Investigations hearing of May 5, 2009. Rep. Alan Grayson asks the Federal Reserve Inspector General about the trillions of dollars lent or spent by the Federal Reserve and where it went, and the trillions of … Continue reading പണം എവിടെ പോയെന്ന് സര്‍ക്കാരിന് അറിയില്ല
ടാഗ്: അമേരിക്ക
അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ
Eviction Lab നടത്തിയ പുതിയ ഒരു പഠനം അനുസരിച്ച് അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു. Princeton University ആണ് അമേരിക്കയിലെ കുടിയൊഴിപ്പിക്കലേക്കും ഭവന പ്രശ്നത്തിലേക്കും വെളിച്ചം വീശുന്ന ഈ പ്രൊജക്റ്റ് നടത്തിയത്. 2000 ന് ശേഷം നടത്തിയ 8 കോടി കുടിയൊഴിപ്പിക്കലിന്റെ രേഖകള്‍ അവര്‍ പരിശോധിച്ചു. അവര്‍ കണ്ടെത്തിയതനുസരിച്ച് 2016 ല്‍ മാത്രം ഓരോ മിനിട്ടിലും നാലു പേരെന്ന തോതിലാണ് കുടിയൊഴിപ്പിക്കല്‍ നടക്കുന്നത്. ഈ ഒഴിപ്പിക്കലിലെ ആഴത്തിലുള്ള വംശീയ സ്വഭാവവും വ്യക്തമാക്കുന്നതാണ് ഇവരുടെ പഠനം. — … Continue reading അമേരിക്കയില്‍ പ്രതിദിനം 6,300 പേരെ കുടിയൊഴിപ്പിക്കുന്നു, പ്രധാനമായും കറുത്തവരെ
അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ 2012 ല്‍ എക്കാലത്തേയും കൂടിയ നിലയില്‍ ആയി
പുതിയ കണക്ക് പ്രകാരം അമേരിക്കയിലെ സൈനികരുടെ ആത്മഹത്യ കഴിഞ്ഞ വര്‍ഷം റിക്കോഡ് ഭേദിച്ചു. 2012 ല്‍ പ്രവര്‍ത്തിയിലുണ്ടായിരുന്ന 349 സൈനികര്‍ ആത്മഹത്യ ചെയ്തു എന്ന് പെന്റഗണ്‍ പറയുന്നു. യുദ്ധത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാരെക്കാള്‍ കൂടുതലാണിത്. മുമ്പത്തെ റിക്കോഡ് 2009 ല്‍ ആയിരുന്നു സംഭവിച്ചത്. അന്ന് 310 സൈനികര്‍ ആത്മഹത്യ ചെയ്തു. വിരമിച്ച പട്ടാളക്കാരുടെ ആത്മഹത്യ ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് democracynow.org 2013/1/15
താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്
അമേരിക്കയില്‍ കാല്‍നടക്കാരുടെ അപകടങ്ങള്‍ കറുത്തവരെ ആനുപാതികമായല്ല ബാധിക്കുന്നത്. ലാസ് വെഗാസില്‍ നടത്തിയ ഒരു പഠനം ലക്ഷ്യം വെച്ചത് ഡ്രൈവര്‍മാര്‍ മറ്റുള്ളവരെ കടത്തിവിടുന്ന സ്വഭാവത്തിന്റെ വംശീയ പക്ഷപാതത്തെയാണ്. കറുത്തവര്‍ ഉയര്‍ന്ന തോതില്‍ കാല്‍നടക്കാരുടെ അപകടത്തില്‍ പെടുന്നതിന്റെ ഒരു കാരണം ഈ കടത്തിവിടുന്ന സ്വഭാവത്തിന്റെ പക്ഷപാതം ആണ്. കാല്‍നടക്കാരുടെ അപകടങ്ങളില്‍ കറുത്തവര്‍ ആനുപാതികമായല്ല ഉള്‍പ്പെട്ടിരിക്കുന്നത്. 2001 - 2010 കാലത്ത് നടന്ന കല്‍നടക്കാരുടെ അപകടങ്ങളില്‍ വെള്ളക്കാരെക്കാള്‍ ഇരട്ടിയാണ് കറുത്തവരും ഹിസ്പാനിക്കും ആയ ആളുകള്‍ അനുഭവിച്ചത്. അമേരിക്കന്‍ ഇന്‍ഡ്യക്കാരും, അലാസ്കയിലെ തദ്ദേശീയരും … Continue reading താങ്കള്‍ കറുത്തവനാണെങ്കില്‍ നിരത്ത് മുറിച്ച് കടക്കുക കൂടുതല്‍ അപകടകരമാണ്
ഫ്രഡ് ഹാമ്പ്റ്റണിന് വേണ്ടി കുരുക്കുണ്ടാക്കിയവന്
Assassination of Black Panther Fred Hampton
സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത സ്ത്രീയെ സാക്രമന്റോ പോലീസ് കാറിച്ച് പരിക്കേല്‍പ്പിച്ചു
കാലിഫോര്‍ണിയയിലെ സാക്രമന്റോയില്‍ 61 വയസ് പ്രായമായ Wanda Cleveland എന്ന സ്ത്രീയെ പോലീസ് വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചു. സ്റ്റീഫന്‍ ക്ലാര്‍ക്കിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തി സ്ത്രീയായിരുന്നു അത്. സ്റ്റീഫന്‍ ക്ലാര്‍ക്കിനെ കഴിഞ്ഞ മാസം സ്വന്തം അമ്മുമ്മയുടെ വീട്ടില്‍ വെച്ച് പോലീസ് 20 പ്രാവശ്യം വെടിവെച്ച് കൊല്ലുകയാണുണ്ടായത്. Wanda Cleveland നെ പ്രാദേശിക ആശുപത്രിയിലെത്തിച്ച് ചികില്‍സ നല്‍കി. അവരുടെ തലക്കും ഇടുപ്പിനും പരിക്കേറ്റു. — സ്രോതസ്സ് democracynow.org
അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
ലോകത്തെ ഏറ്റവും പുതിയ ആണവ അന്തര്‍വാഹിനി ആസ്ഥാനമായ ജോര്‍ജിയയിലെ Naval Submarine Base Kings Bay യില്‍ 7 കത്തോലിക്കാ കലപ്പ പ്രസ്ഥാന ( Plowshares) പ്രവര്‍ത്തകര്‍ അതിരാവിരെ ഒരു പ്രതിഷേധ പ്രവര്‍ത്തി നടത്തി. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കൊലപാതകത്തിന്റെ 50ആം വാര്‍ഷിക ദിനം രാത്രിയാണ് അവര്‍ ആസ്ഥാനത്ത് പ്രവേശിച്ചത്. ചുറ്റിക, crime tape, സ്വന്തം രക്തം നിറച്ച ബേബിബോട്ടില്‍ എന്നിവ അവരുടെ പക്കലുണ്ടായിരുന്നു. പ്രവാചകന്‍ Isaiah ന്റെ “beat swords into plowshares” ഉത്തരവ് പിന്‍തുടരുന്നു … Continue reading അമേരിക്കന്‍ ആണവ അന്തര്‍വാഹിനി ആസ്ഥാനത്ത് 7 കലപ്പ പ്രസ്ഥാന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു
ഇറാഖ് യുദ്ധത്തെക്കുറിച്ച് ജനങ്ങളുടെ നീതിന്യായക്കോടതി
Vijay Prashad
പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നെസ്റ്റ്‌ലെ കുപ്പിവെള്ള നിര്‍മ്മാണം വിപുലീകരിക്കുന്നു
ലോകത്തെ ഏറ്റവും വലിയ കുപ്പിവെള്ള കമ്പനിയായ Nestlé ക്ക് സംസ്ഥാനത്തെ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള വിവാദപരമായ അനുമതി മിഷിഗണ്‍ സംസ്ഥാനം അംഗീകാരം കൊടുത്തു. മിനിട്ടില്‍ 1514 ലിറ്റര്‍ എന്ന തോതില്‍ സംസ്ഥാനത്തെ ഭൂഗര്‍ഭ ജലം പമ്പ് ചെയ്തെടുക്കാനുള്ള അനുമതി മിഷിഗണിന്റെ Department of Environmental Quality ആണ് കൊടുത്തത്. ഈ പദ്ധതിക്കെതിരെ 80,000 ല്‍ അധികം പേര്‍ പരാതി കൊടുത്തിരുന്നു. ചെറിയ ഒരു പെര്‍മ്മിറ്റ് ഫീസും സ്വകാര്യ ഭൂഉടമക്ക് കൊടുക്കേണ്ട വാടകയും അല്ലാതെ വെള്ളമെടുക്കുന്നതിന് നെസ്റ്റ്‌ലെ ഒരു പ്രതിഫലവും … Continue reading പൊതുജനങ്ങളുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് നെസ്റ്റ്‌ലെ കുപ്പിവെള്ള നിര്‍മ്മാണം വിപുലീകരിക്കുന്നു
ഒക്ലഹോമ, കെന്‍ടക്കി തലസ്ഥാന നഗരിയില്‍ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ പ്രതിഷേധ ജാഥ നടത്തി
ശമ്പളം കൂട്ടിത്തരണമെന്നും സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്നുമുള്ള ആവശ്യവുമായി തുടങ്ങിയ ഒരു സമരത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് അദ്ധ്യാപകരും സ്കൂള്‍ ജോലിക്കാരും ഒക്ലഹോമ സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍ ജാഥ നടത്തി. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം ഒക്ലഹോമയുടെ വിദ്യാഭ്യാസ ബഡ്ജറ്റ് മറ്റെല്ലാ സംസ്ഥാനങ്ങളേയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വെട്ടിച്ചുരുക്കി. അതുപോലെ കെന്‍ടക്കിയിലെ Frankfort ല്‍ സമാനമായ പ്രതിഷേധ ജാഥ നടന്നു. പെന്‍ഷന്‍ ഗുണങ്ങള്‍ ഇല്ലാതാക്കിയതിനെതിരാണ് അവര്‍ ജാഥ നടത്തിയത്. ഒക്ലഹോമയില്‍ ചില ജില്ലയിലെ സ്കൂളുകള്‍ ആഴ്ചയില്‍ … Continue reading ഒക്ലഹോമ, കെന്‍ടക്കി തലസ്ഥാന നഗരിയില്‍ പതിനായിരക്കണക്കിന് അദ്ധ്യാപകര്‍ പ്രതിഷേധ ജാഥ നടത്തി