അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു

അദ്ധ്യാപകര്‍ക്കും മറ്റ് ജോലിക്കാര്‍ക്കും 2020 ഓടെ 20 % ശമ്പളം വര്‍ദ്ധിപ്പിക്കുന്ന ബഡ്ജറ്റ് നിയമം ഗവര്‍ണര്‍ Doug Ducey ഒപ്പ് വെച്ചതോടെ അരിസോണയിലെ പതിനായിരക്കണക്കിന് സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ ഒരാഴ്ചയായി നീണ്ടുനിന്ന സമരം അവസാനിപ്പിച്ചു. ഈ നിയമം വിദ്യാഭ്യാസത്തിനായ ചിലവുകള്‍ $13.8 കോടി ഡോളര്‍ വര്‍ദ്ധിപ്പിക്കാനും തീരുമാനിച്ചു. 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം കൊണ്ടുവന്ന $100 കോടി ഡോളറിന്റെ ചിലവ് ചുരുക്കല്‍ റദ്ദാക്കി ആ തുക ചിലവാക്കണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു. അരിസോണയിലെ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് … Continue reading അരിസോണയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകര്‍ക്ക് 20% ശമ്പളവര്‍ദ്ധനവ്, സമരം അവസാനിപ്പിച്ചു

അരിസോണ അദ്ധ്യാപകരും ലോകം മൊത്തമുള്ള തൊഴിലാളികളും സമരത്തില്‍

അരിസോണയില്‍ സമരം ചെയ്യുന്ന 50,000 അദ്ധ്യാപകരുടെ കടല്‍ ചുവന്ന നിറമുള്ള ടി-ഷര്‍ട്ടും ധരിച്ച് സംസ്ഥാന തലസ്ഥാനത്ത് തിങ്കളാഴ്ച ജാഥ നടത്തി. വിദ്യാഭ്യാസത്തിന് കൂടുതല്‍ ബഡ്ജറ്റ് അനുവദിക്കണമെന്നാണ് അവരുടെ ആവശ്യം. സമരം തുടരും എന്ന് അവര്‍ പറഞ്ഞു. മെയ് ദിനത്തില്‍ ഇന്‍ഡോനേഷ്യ, ഹോംകോങ്ങ്, തയ്‌വാന്‍, ഹോംകോങ്ങ്, തെക്കന്‍ കൊറിയ എന്നിവിടങ്ങളിലുള്‍പ്പടെ ധാരാളം രാജ്യങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ലോകം മൊത്തം ജാഥകള്‍ നടത്തി. — സ്രോതസ്സ് democracynow.org

ഹോബി ലോബി മോ‍ഷ്ടിച്ച ഇറാഖിലെ പുരാതന കരകൌശല വസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു

അമേരിക്ക ആസ്ഥാനമായ Christian craft chain store Hobby Lobby നിയമവിരുദ്ധമായി നേടിയെടുത്ത ഇറാഖില്‍ നിന്ന് കൊള്ളയടിച്ച ആയിരക്കണത്തിന് പുരാവസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു. $30 ലക്ഷം ഡോളര്‍ പിഴയടക്കാമെന്ന Hobby Lobbyയുടെ ഉറപ്പ് കിട്ടിയതിന് ശേഷം ഇറാഖ് അംബാസിഡര്‍ക്ക് 3,800 പുരാതന കരകൌശല വസ്തുക്കള്‍ കൈമാറി. UAE യിലെ കള്ളക്കടത്തുകാര്‍ കടത്തിക്കൊണ്ടുവന്ന ഈ കരകൌശലവസ്തുക്കള്‍ വാങ്ങാന്‍ ഹോബി ലോബി $15 ലക്ഷം ഡോളര്‍ 2010 ല്‍ ചിലവാക്കി. ഇറാഖിലെ സാംസ്കാരിക വസ്തുക്കള്‍ വില്‍ക്കുന്നതിനെ നിരോധിക്കുന്ന 2004 ല്‍ … Continue reading ഹോബി ലോബി മോ‍ഷ്ടിച്ച ഇറാഖിലെ പുരാതന കരകൌശല വസ്തുക്കള്‍ അമേരിക്ക തിരിച്ചുകൊടുത്തു

“താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥ” കമ്പനികള്‍ക്ക് അടിയിയിക്കൊണ്ട് കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ വിധി

കാലിഫോര്‍ണിയ സുപ്രീം കോടതിയുടെ പുതിയ വിധി തൊഴിലാളികളെ സ്വതന്ത്രരായ കരാറുകാരായി മാറ്റുന്ന രീതി കൂടുതല്‍ ദുഷ്കരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഇനിമുതല്‍ ഊബര്‍ പോലുള്ള കമ്പനികള്‍ക്ക് overtime, നഷ്ടപരിഹാരം, തൊഴിലില്ലായ്മ വേതനം തുടങ്ങിയവ കൊടുക്കേണ്ടിവരും. തിങ്കളാഴ്ചത്തെ വിധി തൊഴിലാളികളുടെ അവകാശങ്ങളുടെ ഒരു വിജയമാണ്. അതുപോലെ gig economy എന്ന് വിളിക്കുന്ന താല്‍ക്കാലിക ജോലി സമ്പദ്‌വ്യവസ്ഥക്ക് ഏറ്റ അടിയും. തൊഴിലാളികളെ കരാറുകാരെന്ന് വിളിച്ച് ഇത്തരം കമ്പനികള്‍ ഒരു കൂട്ടം തൊഴില്‍ നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുകയാണ്. — സ്രോതസ്സ് democracynow.org