Allina നഴ്സമാരുടെ സമരത്തെ പിന്‍തുണക്കുക!

മിനിയാപോളിസിലേയും സെന്റ് പോളിലേയും മെട്രോ പ്രദേശത്തെ ആശുപത്രികളിലെ ഏകദേശം 5,000 നഴ്സമാര്‍ Allina Health ന് എതിരെ സമരത്തിലാണ്. നഴ്സമാരുടെ ആരോഗ്യ പദ്ധതികള്‍ സംരക്ഷിക്കാനും മെച്ചപ്പെട്ട തൊഴില്‍ സൌകര്യങ്ങളുണ്ടാക്കാനുമാണ് സമരം. പരമ്പരമായ മെഡിക്കല്‍ പദ്ധതിക്ക് പകരം Allina കൊണ്ടുവന്ന മെഡിക്കല്‍ പദ്ധതി മൂന്ന് പ്രാവശ്യം നഴ്സമാര്‍ തള്ളിക്കളഞ്ഞു. അത് കൂടുതല്‍ ചിലവേറിയതാണെന്നാണ് ആക്ഷേപം. — സ്രോതസ്സ് wsws.org

ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു

കഴിഞ്ഞ ദിവസം വന്ന വിധി പ്രകാരം അമേരിക്കയിലെ Food and Drug Administration വലിയ വിഭാഗത്തിലുള്ള ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ഉത്തരവിട്ടു. സാധാരണ സോപ്പിനേക്കാള്‍ ഇത്തരം സോപ്പിന്റെ ഗുണങ്ങള്‍ നിര്‍മ്മാതാക്കള്‍ക്ക് തെളിയിക്കാനാവാത്തനിനാലാണ് ഈ നടപടി. triclosan, triclocarbon ഉള്‍പ്പടെ 19 ഓളം പ്രത്യേക രാസവസ്തുക്കളടങ്ങിയ hand soap ഓ antiseptic wash product ഓ ആയ ഉല്‍പ്പന്നങ്ങളാണ് പിന്‍വലിക്കുന്നത്. ഒരു വര്‍ഷത്തിനകം അവ പൂര്‍ണ്ണമായും കമ്പോളത്തില്‍ നിന്ന് നീക്കം ചെയ്യണം. triclosan നും … Continue reading ആന്റീ ബാക്റ്റീരിയ സോപ്പുകള്‍ FDA നിരോധിച്ചു →

ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace

Veterans for Peace സംഘടനയുടെ അംഗങ്ങള്‍ ജപ്പാനിലെ ഒകിനാവയില്‍ എത്തി Takaeയിലെ U.S. Marine helipads നിര്‍മ്മാണത്തിനും Henokoയിലെ പുതിയ സൈനിക കേന്ദ്രത്തിനും എതിരായ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. ഒകിനാവയിലെ ജനങ്ങള്‍ ഈ രണ്ട് നിര്‍മ്മാണത്തിനെതിരെ ദീര്‍ഘകാലമായി സമരത്തിലാണ്. ഇപ്പോള്‍ തന്നെ 26,000 അമേരിക്കന്‍ സൈനികര്‍ ഒകിനാവയിലുണ്ട്. ഒരു സ്ത്രീയുടെ വീട്ടില്‍ അമേരിക്കന്‍ സൈനികന്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതിന് ശേഷമാണ് അമേരിക്കയില്‍ നിന്ന് Veterans for Peace സംഘം എത്തിയത്. മുമ്പ് സൈനിക താവളത്തില്‍ ജോലി ചെയ്യുന്ന അമേരിക്കക്കാരന്‍ … Continue reading ഒകിനാവയില്‍ അമേരിക്കന്‍ സൈനിക താവളത്തിനെതെരെ അമേരിക്കയുടെ Veterans for Peace →

ഡക്കോട്ട അക്സസ് പൈപ്പ് ലൈന് ധനസഹായം കൊടുക്കുന്നത് രണ്ട് ഡസനിലധികം ബാങ്കുകളാണ്

രണ്ട് ഡസനിലധികം സാമ്പത്തിക സ്ഥാപനങ്ങളാണ് ഡക്കോട്ട അക്സസ് പൈപ്പ് ലൈന് (Dakota Access pipeline) ധനസഹായം നല്‍കുന്നതെന്ന് ഒരു അന്വേഷണത്തില്‍ കണ്ടെത്തി. LittleSis എന്ന ഗവേഷണ പ്രസിദ്ധീകരണത്തിലാണ് ഈ വിവരം പ്രസിദ്ധീകരിച്ചത്. Bank of America, HSBC, UBS, Goldman Sachs, Wells Fargo, JPMorgan Chase മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവര്‍ $375 കോടി ഡോളര്‍ എങ്ങനെ സമാഹരിച്ച് Dakota Access LLC യുടെ മാതൃ സ്ഥാപനമായ Energy Transfer ന് നല്‍കിയത് എന്ന് വ്യക്തമാക്കുന്നു. … Continue reading ഡക്കോട്ട അക്സസ് പൈപ്പ് ലൈന് ധനസഹായം കൊടുക്കുന്നത് രണ്ട് ഡസനിലധികം ബാങ്കുകളാണ് →

കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജോത്പാദനം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 1,378% വര്‍ദ്ധിച്ചു

California Green Innovation Index ന്റെ Next 10’s റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സൌരോര്‍ജ്ജത്തിന് പുറമേ zero emission vehicle (ZEV) ന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വൈദ്യുതി വിതരണത്തിന്റെ 25% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. 2014 ല്‍ സംസ്ഥാനം 20.1% ഉം 2009 ല്‍ 12% ഉം വീതമായിരുന്നു പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് cleantechnica.com

ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ

ഇന്ത്യ അമേരിക്കയുടെ സൈനിക സഖ്യകക്ഷി സൈനിക സംവിധാനങ്ങള്‍ പരസ്പരം ഉപയോഗിക്കുന്നതിനുള്ള കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ചു. ലോജിസ്റ്റിക് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ് (എല്‍ഇഎംഒഎ) പ്രകാരം ഇരുരാജ്യങ്ങളുടെയും സൈനികവാഹനങ്ങള്‍, കപ്പലുകള്‍, വിമാനങ്ങള്‍ എന്നിവയ്ക്ക് അറ്റകുറ്റപ്പണിക്കും ഇന്ധനം നിറയ്ക്കാനുമായി തുറമുഖങ്ങളും വിമാനത്താവളങ്ങളും സൈനികതാവളങ്ങളും പരസ്പരം ഉപയോഗിക്കാന്‍ കഴിയും. ഇതോടെ ഇന്ത്യ അമേരിക്കയുടെ സൈനികസഖ്യ രാഷ്ട്രമായി. ചേരിചേരാ നയം ഇന്ത്യ ഔദ്യോഗികമായി ഉപേക്ഷിക്കുകയും ചെയ്തു. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ വിദേശ സെക്രട്ടറി ആഷ് കാര്‍ടറുമാണ് കരാറില്‍ ഒപ്പുവച്ചത്. 2004 ലെ … Continue reading ഭാരതമാതാവ് അല്‍പ്പം അഡ്ജസ്റ്റ് ചെയ്യണം, അവര്‍ ഒന്നും ചെയ്യില്ലന്നേ →