കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ … Continue reading കാര്‍ഷിക നിയമങ്ങള്‍ പാര്‍ളമെന്റില്‍ ചര്‍ച്ചകളില്ലാതെ റദ്ദാക്കി

ആള് ജിന്ദില്‍, പണമെടുക്കാനായി വിരലടയാളം ഉപയോഗിച്ചത് ഡല്‍ഹിയിലും ബീഹാറിലും

ഡല്‍ഹിയിലെ ഒരു SBI micro ATM ല്‍ നിന്ന് വിരലടയാള തിരിച്ചറിയലുപയോഗിച്ച് നവംബര്‍ 14, 2018 ന് തന്റെ Punjab National Bank അകൊണ്ടില്‍ നിന്ന് Rs 1,000 രൂപ പിന്‍വലിച്ചു എന്ന സന്ദേശം 40-വയസുള്ള വിക്രമിന് കിട്ടി. ആ സമയത്ത് അയാള്‍ തന്റെ ഇളയ മകളെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സന്ദേശം അയാളെ കൂടുതല്‍ പരിഭ്രമിപ്പിച്ചു. കാരണം തന്റെ ഗ്രാമത്തിലെ ആളുകള്‍ക്ക് ആധാര്‍ ഐഡി നിര്‍മ്മിച്ച് കൊടുക്കുന്നത് വഴിയാണ് അയാള്‍ ജീവിതവൃത്തി കണ്ടെത്തിയിരുന്നത്. … Continue reading ആള് ജിന്ദില്‍, പണമെടുക്കാനായി വിരലടയാളം ഉപയോഗിച്ചത് ഡല്‍ഹിയിലും ബീഹാറിലും

2020 ല്‍ ഇടിമിന്നലേറ്റ് ഇന്‍ഡ്യയില്‍ 2,862 പേര്‍ മരിച്ചു

ഇന്‍ഡ്യയില്‍ ഇടിമിന്നലേറ്റ് 2,862 പേര്‍ മരിച്ചു എന്ന് സംസ്ഥാനങ്ങളുടെ മന്ത്രിയായ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഡിസംബര്‍ 1, 2021 ന് പറഞ്ഞു. ഇന്‍ഡ്യയിലെ ഇടിമിന്നലിന്റെ തോത് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി വര്‍ദ്ധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഈ വര്‍ദ്ധനവ് കൂടുതല്‍. മദ്ധ്യ ഇന്‍ഡ്യയില്‍ മിന്നല്‍ കുറവാണ്. ബാക്കി സ്ഥലങ്ങളില്‍ മിതമായും ആണ്. — സ്രോതസ്സ് downtoearth.org.in | 01 Dec 2021

പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു

ഇന്‍ഡ്യന്‍ പൌരന്‍മാരാണോ എന്നതില്‍ സംശയമുണ്ടെന്നും അതുകൊണ്ട് പൌരത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന് 127 വ്യക്തികള്‍ക്ക് Unique Identity Authority of India (UIDAI) നോട്ടീസ് അയച്ചു. ആരോപിതരായിരിക്കുന്നവര്‍ “ആധാര്‍ നേടിയത് തെറ്റായ pretenses ലൂടെ തെറ്റായ അവകാശവാദങ്ങളുന്നയിച്ചും തെറ്റായ രേഖകള്‍ കൊടുത്തും” ആണെന്ന് “പരാതി/ആരോപണം” തങ്ങള്‍ക്ക് ലഭിച്ചു എന്ന് ഫെബ്രുവരി 3 ന് അയച്ച കത്തില്‍ UIDAI പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ബഹളത്തെ തുടര്‍ന്ന് വ്യക്തികളുടെ പൌരത്വം ചോദ്യം ചെയ്യാനുള്ള UIDAIയുടെ അധികാരത്തെ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ … Continue reading പൌരത്വം തെളിയിക്കാന്‍ 127 വ്യക്തികളോട് UIDAI ആവശ്യപ്പെട്ടു, ‘ലഘു NRC’യെന്ന് വക്കീല്‍ പറയുന്നു

കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം. ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ … Continue reading കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

സിഖുകാരെ വ്യാജ സാമൂഹ്യമാധ്യമ profiles ലക്ഷ്യം വെച്ചു

സിഖുകാരെന്ന് അവകാശപ്പെടുന്നതും ഭിന്നിപ്പിന്റെ ആഖ്യാനം പ്രചരിപ്പിക്കുന്നതമായ വ്യാജ സാമൂഹ്യമാധ്യമ profiles ന്റെ ശൃംഖലയെ പുറത്തുകൊണ്ടുവന്നു. പുതിയ റിപ്പോര്‍ട്ട് BBC ആണ് മറ്റ് പ്രസാധകരെക്കാള്‍ മുമ്പ് ബുധനാഴ്ച പങ്കുവെച്ചിരിക്കുന്നത്. 80 അകൌണ്ടുകളാണ് ഈ ശൃംഖലയിലുള്ളത്. വ്യാജമാണെന്നതുകൊണ്ട് അവയെല്ലാം ഇപ്പോള്‍ വിലക്കിയിരിക്കുകയാണ്. ഹിന്ദു ദേശീയവാദവും സര്‍ക്കാര്‍ അനുകൂല ആഖ്യാനങ്ങളും പ്രചരിപ്പിക്കാനായുള്ള സ്വാധീനിക്കല്‍ പ്രവര്‍ത്തനം Twitter, Facebook, Instagram തുടങ്ങിയവയിലെല്ലാം വ്യാപകമായിരുന്നു. — സ്രോതസ്സ് bbc.com | Shruti Menon, Flora Carmichael | Nov 24, 2021

കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം

കര്‍ഷകരുടെ വരുമാനത്തിന്റേയും കഷ്ടപ്പാടിന്റേയും സ്ഥിതിയും കൃഷിയിലെ കാലാവസ്ഥ മാറ്റത്തിന്റെ ആഘാതം, കര്‍ഷക തൊഴിലാളികളുടേയും , മല്‍സ്യബന്ധനം ചെയ്യുന്നവരുടേയും മറ്റും പ്രശ്നങ്ങള്‍ പരിഹരിക്കാനും രാജ്യത്തിന് അടിയന്തിരമായി കര്‍ഷക കമ്മീഷന്‍ വേണം എന്ന് മാധ്യമപ്രവര്‍ത്തകനായ പി.സായ്നാഥ് പറഞ്ഞു. ഇന്‍ഡ്യയുടെ ഗ്രാമങ്ങളെക്കുറിച്ച് വിപുലമായി അദ്ദേഹം cover ചെയ്യുന്നു. അത്തരത്തിലെ ഒരു കമ്മീഷന്‍ സൃഷ്ടിക്കുന്നതിന്റെ ശ്രമം തുടങ്ങിയിട്ടുണ്ട്. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതില്‍ കര്‍ഷകര്‍ വിജയിച്ചതിനെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഈ നിയമങ്ങള്‍ കാര്‍ഷിക രംഗത്തെക്കുറിച്ച് മാത്രമുള്ളവയായിരുന്നില്ലെന്നും അത് ഇന്‍ഡ്യന്‍ പൌരന്‍മാരെ നിയമപരമായ … Continue reading കാര്‍ഷിക രംഗത്തെ പ്രശ്നം പരിഹരിക്കാന്‍ സ്വതന്ത്ര കര്‍ഷക കമ്മീഷന്‍ വേണം