പ്രിവിലേജില്ലാത്തവരുടെ വികസനം

വടക്കെ ഇന്‍ഡ്യയില്‍ കല്യാണങ്ങള്‍ക്ക് വരനെ കുതിരപ്പുറത്ത് വരുന്ന ഒരു ചടങ്ങുണ്ട്. പക്ഷേ അത് സവര്‍ണ്ണരുടെ കല്യാണത്തിനാണ്. ഇപ്പോള്‍ അവര്‍ണ്ണര്‍ അതേ ചടങ്ങ് നടത്തുമ്പോള്‍ ആ വരന്‍മാരെ തല്ലിക്കൊല്ലുന്ന സംഭവങ്ങളുണ്ടായി. നൂറ്റമ്പത് വര്‍ഷം മുമ്പ് കേരളത്തിലും ചാന്നാര്‍ ലഹളയിലെത്തിയ ഇതേ പ്രശ്നമുണ്ടായിട്ടുണ്ട്. അത് ഫ്യൂഡല്‍ കാലമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ അപൂര്‍വ്വമായെങ്കിലും ഉത്തരേന്‍ഡ്യ ഇന്നും ഫ്യൂഡലിസത്തില്‍ നിന്ന് മോചിതരായിട്ടില്ല. ആധുനിക കാലത്ത് അല്‍പ്പം സാമൂഹ്യ ബോധമുള്ള ആര്‍ക്കും ഇത്തരം ഉയര്‍ത്തെഴുനേല്‍പ്പുകളെ തള്ളിപ്പറയാനാവില്ല. എന്നാല്‍ ഈ പ്രശ്നത്തെ ഫെയര്‍നെസ് … Continue reading പ്രിവിലേജില്ലാത്തവരുടെ വികസനം

പത്മനാഭന്റെ കിടപ്പും കേരളചരിത്രത്തിന്റെ മറ്റു കാണാപ്പുറങ്ങളും

Dr. K N Ganesh അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): ap padmanabhan - ഇളംകുളം കുഞ്ഞന്‍പിള്ള - mgs. ലോകചരിത്രത്തിന്റെ തലം. ഇന്‍ഡ്യാ ചരിത്രത്തിന്റെ തലം. ഇതു രണ്ടിന്റേയും അടിസ്ഥാനത്തിലൊരു കേരള ചരിത്രം. ദേശീയ കേരളത്തിന്റെ സൃഷ്ടി കേരളത്തിന്റെ ചരിത്രം എന്നത് ഇവിടെ എത്തിയവരുടെ ചരിത്രമായി. ശൂന്യമായ സ്ഥലത്ത് ആളുകള്‍ വന്ന് കുടിയേറി കുടിപാര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒരു സംസ്കാരം. വരുന്നവരുടെ ചരിത്രമാണ് അമേരിക്കയുടെ ചരിത്രം. colonial settler history. കേരളത്തിലെ മതപരമായ തര്‍ക്കള്‍ പോലും നമ്മുടെ … Continue reading പത്മനാഭന്റെ കിടപ്പും കേരളചരിത്രത്തിന്റെ മറ്റു കാണാപ്പുറങ്ങളും

ഭക്ഷ്യയോഗ്യമായ 60 ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിൽ

കേരളത്തിലെ 44 നദികളിലും 127 ഉൾനാടൻ ജലാശയങ്ങളിലുമായി 210 ഇനം ശുദ്ധജല മത്സ്യങ്ങൾ ഉണ്ടെന്നാണു പഠനം. പല ഇനങ്ങളും വിവിധ കാരണങ്ങളാൽ വംശനാശ ഭീഷണിയുടെ വക്കിലാണ്. ഭക്ഷ്യയോഗ്യമായ 60 ഇനം മത്സ്യങ്ങളെയാണ് ‘ഊത്തപിടുത്തം’ നാശത്തിന്റെ വക്കിലെത്തിച്ചത്. ഭക്ഷ്യയോഗ്യമല്ലാത്ത 19 ഇനങ്ങൾ വേറെയും. പ്രജനനകാലത്തെ ഊത്തപ്പിടുത്തത്തിനിടെ തവള, ആമ, കൊക്ക്, പാമ്പ് എന്നീ ഇതര ജലജീവികളും കൊല്ലപ്പെടുന്നതായാണ് കണക്കുകൾ. കേരളത്തിലെ പ്രാഥമിക ശുദ്ധജല മത്സ്യങ്ങളിൽ നല്ലൊരു ശതമാനവും പ്രജനനത്തിനായി നെൽപ്പാടങ്ങളിലേക്കോ, നദിയോടു ചേർന്ന പ്രദേശങ്ങളിലേക്കോ ദേശാന്തര ഗമനം നടത്തുന്നവയാണ്. … Continue reading ഭക്ഷ്യയോഗ്യമായ 60 ഇനം മൽസ്യങ്ങൾ വംശനാശ ഭീഷണിയിൽ

മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിലൂടെയുള്ള വൈദ്യുതി ലൈന്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിത്തീര്‍ന്നുണ്ട്. ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട്, വടക്കേക്കര എന്നിവിടങ്ങളിലെ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കി ഈ പ്രദേശത്തേക്ക് വികസനം കൊണ്ടുവരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അതിനായി 20 വര്‍ഷം മുമ്പേ തുടങ്ങിയതാണ് ഈ പദ്ധതി. ഇപ്പോള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന അത് പ്രിവിലേജുകളൊന്നുമില്ലാത്ത പാവങ്ങളായ 40000 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം കിട്ടുമെന്ന് സര്‍ക്കര്‍ വക്താക്കള്‍ പറയുന്നു. പദ്ധതിക്ക് ഇതുവരെ 30 കോടി രൂപ ചിലവായി. ഈ … Continue reading മുങ്ങാന്‍ പോകുന്ന മുനമ്പം-ചെറായിക്കാര്‍ക്ക് എത്ര നാളത്തെ വികസനമാണ് നിങ്ങള്‍ നല്‍കാന്‍ പോകുന്നത്?

ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

KSEB യുടെ മന്നം ചെറായി 110 KV ലൈൻ പദ്ധതിക്ക് ശാന്തിവനം സംരക്ഷണ സമിതി എതിരല്ല. പ്രശ്നം പത്താം നമ്പര്‍ ടവറിനെ സംബന്ധച്ചാണ്. 9ഉം, 11ഉം ടവര്‍ നിര്‍മ്മാണം നടന്നു കഴിഞ്ഞു. ഇത് രണ്ടും നേര്‍ രേഖയിലാണ്. ഇതിനിടക്ക് കൂടി ദേശീയപാത കടന്ന് പോകുന്നതുകൊണ്ട് ലൈന്‍ താഴ്ന്ന് ദേശീയപാതയില്‍ പ്രശ്നമുണ്ടാക്കാതിരിക്കാന്‍ ഒരു ടവര്‍ കൂടി വേണം. അതാണ് പത്താം നമ്പര്‍ ടവര്‍. അത് നേര്‍ രേഖയിലുള്ള 9ഉം, 11ഉം ടവറുകള്‍ക്ക് ഇടക്ക് സ്ഥാപിക്കാം. പക്ഷേ എങ്ങനെയോ ഈ … Continue reading ശാന്തിവനത്തിന്റെ അടിസ്ഥാന പ്രശ്നം ഭൂമാഫിയയുടേതാണ്

ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനത്തെ രക്ഷിക്കാൻ കലക്ടറോ വനംവകുപ്പോ ഇല്ല. KSEB യുടെ ഗുണ്ടായിസത്തിന്, ചതിക്ക് കൂട്ടുനിൽക്കുന്നവരായി ജില്ലാ ഭരണകൂടം മാറി. ഈ അവസരത്തില്‍ എല്ലാവരും ചേർന്നു് നാളെ മുതൽ പ്രതിഷേധം ശക്തമാക്കുന്നു. 9.5.2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാന്തിവനം സംരക്ഷണ സംഗമം.. വടക്കൻ പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ . മുഴുവൻ ആളുകളും ശാന്തി വനത്തിലേക്ക് എത്തണമെന്നു് അഭ്യർത്ഥിക്കുന്നു. ശാന്തിവനം സംരക്ഷണ സമിതി വഴി: ആലുവയിൽ നിന്ന് പറവൂർ. പറവൂരിൽ നിന്നു് വരാപ്പുഴ വഴിയുള്ള എറണാകുളം വണ്ടിയിൽ വഴിക്കുളങ്ങര സ്റ്റോപ്പില്‍ നിന്ന് … Continue reading ശാന്തിവനത്തെ വിട്ടുതരില്ല

ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

പ്രിയപ്പെട്ടവരേ, വടക്കൻ പറവൂരിനടുത്ത് കോട്ടുവള്ളി പഞ്ചായത്തിൽ പെട്ട വഴിക്കുളങ്ങരയിൽ ദേശീയപാതയുടെ ഓരത്ത് ശാന്തിവനം എന്ന പേരിലുള്ള സ്വകാര്യ സംരക്ഷിത വനത്തെപ്പറ്റി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ടല്ലോ. ശാന്തി വനത്തിലൂടെയാണ് KSEB യുടെ മന്നം ചെറായി 110 K V ലൈൻ കൊണ്ടു പോകുന്നത്. ശാന്തിവനത്തിനകത്തു കടക്കാതെ ലൈൻ കടന്നു പോകാൻ കൂടുതൽ സൗകര്യപ്രദമായ ഇടം ഉണ്ടെന്നിരിക്കെ അപൂർവ്വ ജൈവ വൈവിധ്യ കലവറയായ ഈ പച്ചപ്പിനെ സംരക്ഷിക്കാമായിരുന്നു. മൂന്ന് കാവുകളും മൂന്ന് കുളങ്ങളും ഉൾക്കൊള്ളുന്ന … Continue reading ശാന്തിവനം സംരക്ഷണ സമിതിയുടെ അഭ്യർത്ഥന

ഒരു കുളം കുത്തിയ കഥ

കേരളത്തിന്റെ സാമൂഹിക നവോധാന ചരിത്രത്തിൽ അധികമാരും ഓർക്കാൻ ഇടയില്ലാത്ത ഒരു സ്ഥാനമാണ് വടകരയിലെ പുതുപ്പണത്തുള്ള മണൽതാഴകുളത്തിനുള്ളത്. പുതുപ്പണം രാമോട്ടി എന്ന വാഗ്ഭടാനന്ദ ശിഷ്യൻ തനിക്ക് ചുറ്റും നിലനിന്നിരുന്ന ജാതിവിവേചനങ്ങൾക്കെതിരെ പ്രവർത്തിക്കാൻ തീരുമാനിച്ചതിന്റെ ഫലമാണ് ഈ കുളം. തീയ്യ ജാതിയിൽപ്പെട്ട രാമോട്ടി സമ്പന്നനായിരുന്നു. തന്റെ കുളം ജാതിവേർതിരിവ് ഇല്ലാതാക്കണമെന്ന് രാമോട്ടി ആഗ്രഹിച്ചു.

പാട്ടിന്റെ താളക്കെട്ട്

കെ.ബി.രാജ് ആനന്ദ് |പാട്ട്കെട്ട് പണിപ്പുര [മലയാളത്തിന് ഇത്രയേറെ ഭംഗിയോ. ശക്തിയോ.(മാതൃഭാഷകളങ്ങനാ) മലയാളം പഠിപ്പിക്കേണ്ടത് ഇങ്ങനെയാണ്.] അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): താളം - ഇടവേളയുടെ കൃത്യത. ഒരു താളം മാത്രം. കാലത്തിന് മാറ്റമുണ്ടാകുന്നു. tempo ഇടവേളകള്‍ തമ്മിലുള്ള അകലം മാറുന്നു. കാലപ്രമാണം. ഗണങ്ങളായി തിരിച്ച് അതിന് ഇടകളുണ്ടാക്കുമ്പോള്‍ അത് താളമായി മാറുന്നു. അടിച്ചാണ് താളം പിടിക്കുന്നത്. അടിയും അത് കഴിഞ്ഞ ഇടയും കൊടുക്കണം. അടിയും ഇടയും. താള സ്വരൂപങ്ങള്‍. ഏക ചൂടാദി എന്ന താളം നാടോടി വി‍ജ്ഞാനത്തിലുണ്ട്. … Continue reading പാട്ടിന്റെ താളക്കെട്ട്

ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്

"ശബരിമല ഒരു സമസ്യയാണ്. നമ്മുടെ കൈയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. നമ്മളൊരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു." എന്നാണ് ശബരിമല വിഷയത്തെക്കുറിച്ച് bjp പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്, മുസ്ലീംലീഗ്, nss, sndp തുടങ്ങിയ കക്ഷികള്‍ bjpയുടെ കെണിയല്‍ വീണെന്നാണ് അതിനെക്കുറിച്ച് മാധ്യമങ്ങളും മറ്റ് പ്രമുഖരും വ്യാഖ്യാനിച്ചു. പക്ഷേ ശരിക്കും കെണിവെച്ചത് ഇടത് പക്ഷത്തിനെതിരാണ്. കെണിയില്‍ വീണതും ഇടത് പക്ഷമാണ്. തുടക്കം മുതലുള്ള കാര്യങ്ങള്‍ നോക്കിയാല്‍ അത് മനസിലാകും. 12 വര്‍ഷം മുമ്പാണ് ശബരിമലയിലെ സ്ത്രീ … Continue reading ഇടത് പക്ഷമാണ് ശരിക്കും കെണിയില്‍ വീണത്