കോവിഡ്-19 ന്റെ കുത്തകയില്‍ നിന്ന് മരുന്ന് കമ്പനികള്‍ ലാഭമുണ്ടാക്കാതിരുന്നാല്‍ കോവിഡ്-19 ന് എതിരെ ലോകത്തെ വാക്സിനെടുപ്പിക്കുന്നതിന്റെ ചിലവ് കുറഞ്ഞത് 5 മടങ്ങ് കുറക്കാനാകും എന്ന് People’s Vaccine Alliance കഴിഞ്ഞ ദിവസം പറഞ്ഞു. അവര്‍ എഴുതിയ The Great Vaccine Robbery എന്ന ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച് Pfizer-BioNTech, Moderna സര്‍ക്കാരുകളില്‍ നിന്ന് ഉത്പാദന ചിലവിനെക്കാള്‍ $4100 കോടി ഡോളര്‍ അധികം വാങ്ങുന്നു. ഉദാഹരണത്തിന് Moderna വാക്സിന് വേണ്ടി കൊളംബിയ അമേരിക്കക്ക് ഇരട്ടി തുകയാണ് കൊടുക്കുന്നത്. … Continue reading ലോകത്തിന് വാക്സിന്‍ കുത്തിവെക്കുന്നതിന്റെ ചിലവ് വാക്സിന്‍ കുത്തകകള്‍ 5 മടങ്ങ് വര്‍ദ്ധിപ്പിച്ചു
ടാഗ്: കോവിഡ്-19
കോവിഡ്-19 ന്റെ കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം
വാര്‍ത്തകളുടെ ദൈനംദിന ഒഴുക്കിനെ എതിരിടുകയോ, അറിയുകയോ, വിശകലനം ചെയ്യാനോ ശ്രമിക്കുമ്പോള്‍ മുതലാളിത്തം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ രണ്ട് വ്യത്യസ്ഥവും കൂട്ടിമുട്ടുന്നതും ആയ മാതൃകകളുടെ പശ്ചാത്തലത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. ലാഭത്തിന് വേണ്ടിയുള്ള അന്വേഷണത്തില്‍ പണ മൂല്യം ഉത്പാദനം, സാക്ഷാത്‌കാരം, വിതരണം, പുനര്‍ നിക്ഷേപം എന്നിവയുടെ വ്യത്യസ്ഥ “നിമിഷങ്ങളില്‍”(മാര്‍ക്സ് അങ്ങനെയാണ് അവയെ വിളിച്ചത്) കൂടി ഒഴുകുന്നത് വഴി മൂലധന ചംക്രമണത്തിന്റേയും കേന്ദ്രീകരണത്തിന്റേയും ആഭ്യന്തര വൈരുദ്ധ്യങ്ങളെ mapping ആണ് ആദ്യത്തെ തലം. അവസാനമില്ലാത്ത വികസനത്തിന്റേയും വളര്‍ച്ചയുടേയും … Continue reading കോവിഡ്-19 ന്റെ കാലത്തെ മുതലാളിത്ത വിരുദ്ധ രാഷ്ട്രീയം
കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു
ലോകത്തെ ഏറ്റവും “ചിലവ് കുറഞ്ഞതും മെച്ചപ്പെട്ടതുമായ ആരോഗ്യ സാങ്കേതികവിദ്യയുടെ” ലഭ്യത വര്‍ദ്ധിപ്പിക്കാനായി ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് നിര്‍മ്മാതാക്കളായ Mologic നെ കോടീശ്വരന്‍മാരായ George Soros ഉം Bill Gates ഉം ഭാഗമായ സംഘം വാങ്ങാന്‍ പോകുന്നു. Global Access Health (GAH) എന്ന പുതിയ പദ്ധതി തുടങ്ങുന്നതായി Soros Economic Development Fund ഉം Bill & Melinda Gates Foundation ഉം അറിയിച്ചു. ഇന്നുള്ളതിലേക്കും ഏറ്റവും നല്ല deep-nostril അതിവേഗ കോവിഡ്-19 ടെസ്റ്റുകള്‍ ചെയ്യുന്ന Mologic … Continue reading കോടീശ്വരന്‍മാരുടെ പിന്‍തുണയുള്ള കൂട്ടം ബ്രിട്ടണിലെ കോവിഡ് ടെസ്റ്റ് വാങ്ങാന്‍ പോകുന്നു
കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു
ദരിദ്ര രാജ്യങ്ങളിലെ ശൂന്യത ഇല്ലാതാക്കാനായി ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം (intellectual property rights) മാറ്റിവെക്കാനുള്ള നിര്‍ദ്ദേശം സമ്മതിക്കുന്നതില്‍ ലോക വ്യാപാര സംഘടന രാജ്യങ്ങള്‍ വീണ്ടും പരാജയപ്പെട്ടു. 9 മാസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഇതൊരു "വളരെ വൈകാരകമായ പ്രശ്നം" ആണെന്ന് WTO രാഷ്ട്രങ്ങളുടെ വക്താവായ Keith Rockwell പത്രക്കാരോട് പറഞ്ഞു. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി സെപ്റ്റംബര്‍ ആദ്യം അംഗങ്ങള്‍ അനൌപചാരികമായ യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം ഒക്റ്റോബര്‍ 13, 14 ന് ഔപചാരികമായി … Continue reading കോവിഡ് കുത്തിവെയ്പിന്റെ IP ഒഴുവാക്കുന്നതില്‍ WTO വീണ്ടും പരാജയപ്പെട്ടു
സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു
അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോഗിക്കാത്ത കോവിഡ്-19 വാക്സിനുകള്‍ ചവറാകാന്‍ പോകുകയാണ്. ഈ വേനല്‍കാലത്ത് അവ കാലാവധി കഴിയും എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ധാരാളം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ STAT നോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും കോവിഡ്-19 ന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ പോകുന്നവയാണ്. നിയമപരവും കടത്തലിന്റേയും വെല്ലുവിളികള്‍ പറഞ്ഞ് വാഷിങ്ടണിലെ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ 5.236 കോടി കുറവ് ഡോസ് മാത്രമേ … Continue reading സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു
ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്
കോവിഡിനെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരക്കുന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ പ്രസിഡന്റ് ബൈഡനോട് ചോദിച്ചു. ബൈഡന്‍ മറുപടി പറഞ്ഞു, “They’re killing people. നോക്കൂ, ഏക മഹാമാരി സംഭവിക്കുന്നത് വാക്സിനെടുക്കാത്തവരിലാണ്. അവര്‍ ആളുകളെ കൊല്ലുകയാണ്.” ഫെഡറല്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ രാജ്യം മൊത്തം വ്യാപിപ്പിക്കുന്നതിനിടക്ക് ഈ ആഴ്ച വൈറ്റ് ഹൌസ് അവരുടെ ശ്രദ്ധ കോവിഡ്-19 വ്യാജവാര്‍ത്തകളുടെ വ്യാപനം അനുവദിക്കുന്ന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളിലേക്ക് തിരിച്ചിരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പൊതുജനാരോഗ്യത്തിന് “അടിയന്തിരമായ ഭീഷണി” ആണ് എന്ന് Surgeon General Vivek Murthy കഴിഞ്ഞ … Continue reading ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ മനുഷ്യരെ കൊല്ലുകയാണ്
ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്
കോവിഡ്-19 ന്റെ രണ്ടാം തരംഗം ഇന്‍ഡ്യയില്‍ ആഞ്ഞടിക്കുകയാണല്ലോ. ആളുകള്‍ ശ്വാസം കിട്ടാതെ മരിച്ച് വീഴുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമോ? ഒരു കൂസലും ഇല്ലാതെ ജനത്തിന്റെ കഷ്ടപ്പാടുകളെ പരിഗണിക്കുകപോലും ചെയ്യാതെ മാധ്യമ ഗിമിക്കുകള്‍ കളിച്ച് നടക്കുകയാണ് അവര്‍. ഫാസിസ്റ്റ് സര്‍ക്കാരിന്റെ മുഖമുദ്രയാണ് ഈ സ്വഭാവം. ഇവിടെ മാത്രമല്ല, അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയെല്ലായിടത്തും ഇതേ കഥയാണ്. മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന എന്തോ മഹത്തരമെന്ന് പ്രചരിപ്പിക്കപ്പെട്ട നേതാവ് സ്വന്തം ജനം (സ്വന്തം പാര്‍ട്ടിയുടെ എംഎല്‍എമാര്‍ സഹിതം) ശ്വാസംകിട്ടാതെ മരിച്ചുവീഴുമ്പോള്‍ … Continue reading ഫാസിസ്റ്റുകള്‍ എപ്പോഴും സമ്പൂര്‍ണ്ണ ഭരണ പരാജയമാണ്
ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല
ജൂണ്‍ 21, 2021 ആയപ്പോഴേക്കും ലോക ജനസംഖ്യയുടെ 10.04% ആണ് വാക്സിനെടുത്തിട്ടുള്ളത്. അതില്‍ കൂടുതലും സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ്. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വെറും 0.9% ജനങ്ങള്‍ക്ക് മാത്രമാണ് കുറഞ്ഞത് ഒരു ഡോസ് വാക്സിന്‍ എങ്കിലും കൊടുത്തിട്ടുള്ളത്. മുമ്പേ തന്നെ കോവിഡ്-19 വാക്സിന്‍ അധികം വാങ്ങുന്ന ഒരു പദ്ധതിയാണ് മിക്ക സമ്പന്ന രാജ്യങ്ങളും സ്വീകരിച്ചിരിക്കുന്നത്. ഉദാഹരണത്തിന് 120 കോടി ഡോസ് കോവിഡ്-19 വാക്സിന്‍ ആണ് അമേരിക്ക സ്വന്തമാക്കിയത്. അതായത് ഓരോ അമേരിക്കക്കാരനും 3.7 ഡോസ് വീതം. ക്യാനഡ … Continue reading ദരിദ്ര രാജ്യങ്ങളിലെ 99% ജനങ്ങള്‍ക്കും വാക്സിന്‍ കൊടുത്തിട്ടില്ല
1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു
2019 നെക്കാള്‍ 19% കൂടുതല്‍ അമേരിക്കക്കാര്‍ 2020 ല്‍ മരിച്ചു എന്ന് Centers for Disease Control and Prevention (CDC) ന്റെ പുതിയ റിപ്പോര്‍ട്ട് കണ്ടെത്തി. 25 - 34 വയസ് പ്രായമുള്ള ചെറുപ്പക്കാരുടെ മരണ നിരക്ക് കഴിഞ്ഞ ദശാബ്ദത്തില്‍ കുതിച്ചുയര്‍ന്നു എന്നും അത് 1953 ശേഷം കണ്ടിട്ടില്ലാത്ത നിലയില്‍ എത്തിയിരിക്കുകയാണെന്നും ഗവേഷകര്‍ കണ്ടെത്തി. വര്‍ഷം തോറുമുള്ള ചെറുപ്പക്കാരുടെ മരണനിരക്കിലെ വര്‍ദ്ധനവ് 1918 ന് ശേഷം ഏറ്റവും കൂടുതലായിരിക്കുന്നു. അന്ന് സ്പാനിഷ് പനി കാരണം മരണ … Continue reading 1953 ന് ശേഷം കണ്ടിട്ടില്ലാത്ത തോതില്‍ അമേരിക്കയിലെ ചെറുപ്പക്കാര്‍ മരിക്കുന്നു
കോവിഡ്-19 അണുബാധ രക്ത കോശങ്ങളെ ദീര്‍ഘകാലത്തേക്ക് മാറ്റുന്നു
രക്ത കോശങ്ങളുടെ വലിപ്പവും ഉറപ്പും കോവിഡ്-19 വളരേറെ മാറ്റുന്നു എന്ന് real-time deformability cytometry ഉപയോഗിച്ച് Erlangen ലെ Max-Planck-Zentrum für Physik ഉം Medizin ഉം ചേര്‍ന്ന നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. മാസങ്ങളോളം അത് നിലനില്‍ക്കും. കോവിഡ്-19 മാറിയിട്ടും ചിലരില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ കാലം നില്‍ക്കുന്നതിന്റെ കാരണം ഇതാകും. കോവിഡ്-19 കഴിഞ്ഞ് ആറ് മാസമായിട്ടും ചില രോഗികള്‍ ഹൃസ്വ ശ്വസനം, ക്ഷീണം, തലവേദന ഒക്കെ അനുഭവിക്കുന്നുണ്ട്. കോവിഡ്-19 ന് ശേഷമുള്ള ഈ ലക്ഷണങ്ങളെ ദീര്‍ഘ കോവിഡ് … Continue reading കോവിഡ്-19 അണുബാധ രക്ത കോശങ്ങളെ ദീര്‍ഘകാലത്തേക്ക് മാറ്റുന്നു