ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

മംഗളത്തില്‍ ഒരു ലേഖനം കണ്ടു, "ദേശീയപാത: ടോള്‍ നല്‍കേണ്ടത്‌ റോഡ്‌ പൂര്‍ണമായി ഉപയോഗിക്കുന്നവര്‍". നുണപ്രചരണങ്ങളുടെ കൂട്ടമാണ് ആ ലേഖനം. ആ പാതയെ ദേശീയപാതയെന്ന് വിളിക്കുന്നതില്‍ തുടങ്ങും കള്ളത്തരങ്ങള്‍. അത് രാജ്യത്തിന്റെ പാതയല്ല. അത് സ്വകാര്യ വ്യക്തയുടെ പാതയാണ്. അത് അയാളുടെ സ്വകാര്യ സ്വത്താണ്. അത് പണയം വെച്ച് അയാള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പയെടുക്കാം. അവിടെ എന്ത് ചെയ്യണമെന്ന് അയാളുടെ മാത്രം തീരുമാനമാണ്. അങ്ങനെയുള്ള ഒന്നിനെ എങ്ങനെ ദേശീയപാത എന്ന് വിളിക്കും? "ഒരു കിലോമീറ്ററിനു കാറിന്‌ 60 പൈസയും … Continue reading ആരാണ് ബീഓടി സ്വകാര്യ പാത പൂര്‍ണമായി ഉപയോഗിക്കുന്നത്?

കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം

http://georos.blogspot.com/2010/05/blog-post_27.html BOT റോഡ് ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ വെറും സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നങ്ങളല്ല. എന്നാല്‍ അതിനെ സ്ഥലം നഷ്ടപ്പെടുന്നവന്റെ പ്രശ്നമായി വരുത്തി തീര്‍ക്കാന്‍ ശക്തമായ പ്രചരണം നടക്കുന്നുണ്ട്. താരതമ്മ്യേന ലാഘവമായ പുനരധിവാസ പ്രശ്നത്തെ എടുത്തുകാട്ടി ഒരു പൊതു പ്രശ്നത്തെ കേവലം ചിലരുടെ വ്യക്തിപരമായ പ്രശ്നമാക്കുന്നു. പ്രധാന പ്രശ്നം, 1. സര്‍ക്കാര്‍ ദല്ലാളിനേ പോലെ പ്രവര്‍ത്തിച്ച് ജനങ്ങളുടെ സ്ഥലം സ്വകാര്യ മുതലാളിക്ക് നല്‍കുന്നു 2. ചുങ്കം പിരിച്ച് ജനങ്ങളുടെ യാത്രാ സ്വാതന്ത്രത്തെ തടയുന്നു 3. പരിസ്ഥിതിക്ക് റോഡും യാത്രയും ഉണ്ടാക്കുന്ന … Continue reading കുടിയൊഴുപ്പിക്കല്‍ അല്ല പ്രധാന പ്രശ്നം

അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

കേരളത്തില്‍ വരാന്‍ പോകുന്ന ഒരു സ്വകാര്യ പാതയെക്കുറിച്ചൊരു ലേഖനം കുറച്ചുനാള്‍ മുമ്പ് എഴുതിയിരുന്നു. സ്വകാര്യ റോഡിന്റെ സാങ്കേതിക ഗുണങ്ങളേക്കുറിച്ച് malayal.am എഴുതിയതായും കണ്ടു. അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം യാത്രയുടെ ഗുണങ്ങളാണ്. മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവണം. അതുമൂലം, ലൂബ്രിക്കന്റിന്റെയും എണ്ണയുടെയും ഉപഭോഗം, വണ്ടിയുടെ തേയ്‌മാനം, മലിനീകരണത്തിലെ കുറവ്, സമയലാഭം തുടങ്ങിയവ വാഹനമുടമയ്ക്ക് മാത്രമല്ല സമൂഹത്തിനും പല ലാഭങ്ങളുണ്ടാക്കുന്നു. ഏഴുതിയത് ഹൈവേ എഞ്ചിനീയറാണെങ്കിലും വാഹനങ്ങളേക്കുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ലെന്നു തോന്നുന്നു. ഇന്റര്‍ നെറ്റില്‍ … Continue reading അതി വേഗതയെക്കുറിച്ചുള്ള തെറ്റിധാരണ @ malayal.am

3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്

http://balupuduppadi.blogspot.com/2010/04/blog-post_20.html പുലര്‍ച്ചെ ഒരു മണി മുതല്‍ കാലത്ത് ആറുമണി വരെ സിനിമാ ഗാനങ്ങള്‍ അല്ലെങ്കില്‍ സിനിമ. പ്രഭാത പരിപാടിയില്‍ ഒരു സിനിമാതാരമോ അല്ലെങ്കില്‍ അത്തരത്തില്‍ പ്രസിദ്ധി നേടിയ ഒറാളുമായി ഇന്റര്‍വ്യൂ. പിന്നീട് സിനിമാ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഫോണ്‍ ഇന്‍ പരിപാടി. ഉച്ച വരെ സിനിമ. ഉച്ച്ക്കു ശേഷം സീരിയല്‍ വൈകുന്നേരം സിനിമ. പിന്നീട് സിനിമാ ഗാനങ്ങള്‍ കൊണ്ടുള്ള റിയാലിറ്റി ഷോ. പിന്നെ സിനിമാ താരങ്ങളെ അനുകരിച്ചുള്ള കോമഡി ഷോ. രാത്രി സിനിമ. പിന്നെ സിനിമയിലെ ഹാസ്യ സീനുകള്‍ … Continue reading 3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്

ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

കണ്ടലില്‍ കുടിയിറക്ക്‌ മിക്കവാറും എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും പരിസ്ഥിതി നാശം ചെയ്യുന്നതാണ്. അവയുടെ നിര്‍മ്മാണം പരിസ്ഥിതി നാശം ഉണ്ടാക്കുന്നു. പിന്നീട് നമ്മള്‍ അവിടെ പോകാനായി വാഹനത്തില്‍ കയറുമ്പോള്‍ തുടങ്ങും അടുത്ത നിര പരിസ്ഥിതി നാശം. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക. പ്രത്യേകിച്ചും ഈ പാപ്പിനിശ്ശേരി തീം പാര്‍ക്ക്. പേരിന്റെ കൂടെ ഇക്കോ എന്ന് ചേര്‍ത്താല്‍ പ്രശ്നങ്ങളെല്ലാം മാറി എന്നാണ് ഇവറ്റകളുടെ വിചാരം. (ക്ഷമിക്കണം. ആരേയും വ്യക്തിപരമായി അവഹേളിക്കുകയല്ല. ഇപ്പോള്‍ ലോകം മൊത്തമുള്ള ഒരു വ്യാപാര തന്ത്രമാണ് ഇക്കോ എന്ന … Continue reading ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പോകാതിരിക്കുക

മനോരമയുടെ ബിഓടി സ്നേഹം

ഇന്നലെ സര്‍‌വ്വകക്ഷി യോഗത്തില്‍ ബിഓടി പാത വേണ്ടന്ന് ജനപ്രതിനിധികള്‍ തീരുമാനിച്ചു. അത് ജനാധീപത്യത്തിന്റെ വിജയമാണ്. പദ്ധതിയുടെ ദോഷ വശങ്ങള്‍ മനസിലാക്കി സര്‍ക്കാര്‍ തീരുമാനം മാറ്റുകയായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വ്യത്യാസങ്ങള്‍ മറന്ന് ഒന്നിച്ചെടുത്ത തീരുമാനം. പക്ഷേ മനോരമ ചാനലിന് അതത്ര പിടിച്ചില്ല. എന്തുകൊണ്ട് 45 മീറ്ററില്‍ നിന്ന് 30 മീറ്ററിലേക്ക് "പിന്നോക്കം" പോയി എന്ന് ഇടക്കിടക്ക് ജീര്‍ണലിസ്റ്റ്* ചോദിച്ചുകൊണ്ടിരുന്നു. പക്ഷേ ചര്‍ച്ചയില്‍ പങ്കുടുന്ന ആരും സര്‍‌വ്വകക്ഷി യോഗത്തിന്റെ തീരുമാനത്തിനെതിരെ സംസാരിച്ചില്ല. ഇച്ഛാശക്തിയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ ഇങ്ങനെ പിന്നൊക്കം പൊകുമോ … Continue reading മനോരമയുടെ ബിഓടി സ്നേഹം

ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്

ISRO നിര്‍മ്മിച്ച് ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം പ്രവര്‍ത്തിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഒരു പഴയ കാര്യം ഓര്‍മ്മപ്പെടുത്താനാണ് ഇതെഴുതുന്നത്. 1991 ല്‍ സോവ്യേറ്റ് യൂണിയനും (Glavkosmos കമ്പനി) ഇന്‍ഡ്യയും ഒപ്പിട്ട കരാറില്‍ ക്രയോജനിക്ക് എഞ്ജിന്റെ സാങ്കേതിക വിദ്യ ഇന്‍ഡ്യക്ക് കൈമാറാന്‍ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ 1992 ല്‍ അമേരിക്ക Glavkosmos നും ISRO ക്കും എതിരെ കൊണ്ടുവന്ന ഉപരോധം സാങ്കേതിക വിദ്യാ കൈമാറ്റം തടഞ്ഞു. സോവ്യേറ്റ് യൂണിയന്‍ തകര്‍ച്ചക്ക് ശേഷം റഷ്യക്ക് കരാറുമായി മുന്നോട്ടു പോകാനും … Continue reading ക്രയോജനിക്ക് എഞ്ജിന്‍ ഒരു സെക്കന്റ് നേരം കത്തിയെന്ന്

കേരളത്തിനു പൊള്ളുന്നു@പാര്‍പ്പിടം

http://paarppidam.blogspot.com/2010/03/blog-post.html 80 കളില്‍ ആഗോള താപനത്തേയും കാലാവസ്ഥാ മാറ്റത്തേയും പറ്റി പറഞ്ഞിരുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ മാധ്യമങ്ങള്‍ അവഗണിക്കുകയോ കളിയാക്കുകയോ ആയിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ മാറി. പരിസ്ഥിതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്നുതുടങ്ങിയിട്ടുണ്ട്. നല്ല കാര്യം. എന്നാല്‍ ഈ പ്രശ്നത്തിലെ മുഖ്യ കുറ്റവാളി ഒളിഞ്ഞിരിക്കുകയാണ്. നാം എപ്പോഴത്തേയും പോലെ കക്ഷി രാഷ്ട്രീയക്കാരേയും അധികാരികളേയും കുറ്റപ്പെടുത്തി പഴയതു പോലെ ജീവിച്ചു പോരുന്നു. ജനങ്ങളുടെ ജീവിത രീതി നിശ്ചയിക്കുന്നത് സിനിമ, ചാനല്‍, സംഗീതം, സീരിയല്‍, പരസ്യങ്ങള്‍ തുടങ്ങിയ … Continue reading കേരളത്തിനു പൊള്ളുന്നു@പാര്‍പ്പിടം

സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ

ഇല്ല. ഭാഗ്യം. അല്ലെങ്കില്‍ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളൊക്കെ അവരുടെ ഗുണഗണങ്ങളും ത്യാഗങ്ങളും കൊണ്ട് നിറച്ചേനെ. എന്നാലും കഴിഞ്ഞ പ്രവശ്യത്തെ അവാര്‍ഡിനെക്കുറിച്ച് സംശയം. എന്തുകൊണ്ടിവര്‍ക്കത് കിട്ടി. കഴിഞ്ഞ വര്‍ഷം സാമ്പത്തിക മാന്ദ്യം കാരണം അമേരിക്കക്കാരുടെ സ്ഥിതി ഇപ്പോഴത്തേതിലും കഷ്ടമായിരുന്നു. ലക്ഷക്കണക്കിനാളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ലക്ഷക്കണക്കിനാളുകളെ വായ്പ തിരിച്ചടക്കാനാകാത്തതിനാല്‍ വീടുകളില്‍ നിന്ന് ഇറക്കി വിട്ടു. പലരും കാറുകളിലും പൊതു കക്കൂസുകളും ഉപയോഗിച്ച് ദിവസങ്ങള്‍ തള്ളി നീക്കി. എല്ലാം നഷ്ടപ്പെട്ട അവര്‍ക്ക് എന്തെങ്കിലും ആശ്വസിക്കാന്‍ വക വേണ്ടെ. അങ്ങനെയിരിക്കെയാണ് തെരുവു … Continue reading സ്ലം ഡോഗുകള്‍ക്ക് ഈ വര്‍ഷം അവാര്‍ഡൊന്നും കിട്ടിയില്ലേ

അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി

ഇന്റര്‍നെറ്റിന്റെ ചരിത്രത്തെക്കുറിച്ച ബിബിസിയില്‍ Aleks Krotoski യുടെ Virtual Revolution എന്നൊരു ഡോക്കുമെന്ററി 4 ഭാഗങ്ങളായി പ്രക്ഷേപണം ചെയ്തുന്നു. അതില്‍ ആദ്യത്തേതാണ് "The Great Levelling?". ഇന്റര്‍നെറ്റിന്റേയും വെബിന്റേയും തുടക്കവും വികാസവുമാണതില്‍ ചര്‍ച്ചചെയ്തത്. കൂടാതെ പല വെബ് ആപ്ലിക്കേഷനുകളേക്കുറിച്ചും അവര്‍ പറയുന്നുണ്ട്. നെറ്റിന്റെ തുറന്ന സ്വഭാവവും, സ്വാതന്ത്ര്യവും, ജനാധിപത്യവും, ആശയങ്ങള്‍ പങ്കുവെക്കാനുള്ള സൌകര്യവുമെല്ലാം പുകഴ്ത്തിപ്പറയുന്ന അവര്‍ ഫയല്‍ പങ്കുവെക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തനി നിറം കാണിച്ചു. സ്വാതന്ത്ര്യ, ജനാധിപത്യ പ്രസംഗങ്ങളൊക്കെ അപ്രത്യക്ഷമായി. അറിവും ഡിജിറ്റല്‍ ഫയലുകളും നിയമാനുസൃതമായി … Continue reading അറിവ് സെന്‍സര്‍ ചെയ്യുന്ന ബിബിസി