ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

പാപ്പിലിയോ ബുദ്ധ എന്ന സിനിമയെക്കുറിച്ച് ടിടി ശ്രീകുമാര്‍ എഴുതിയ ലേഖനത്തെക്കുറിച്ച് ചില ചിന്തകള്‍ - 1. ഭൂപരിഷ്കരണം കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന നയപരിപാടിയാണ്. സോവ്യേറ്റ് യൂണിയനിലെ സര്‍ക്കാര്‍ ആദ്യം ചെയ്തത് കര്‍ഷകര്‍ക്ക് ഭൂമി വിതരണം ചെയ്യുകയായിരുന്നു. കേരളത്തില്‍ 57 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരും അത് ആദ്യം ചെയ്തു. നെഹ്രുവിന്റെ സോവ്യേറ്റ് അടുപ്പം കാരണം അദ്ദേഹം ഇന്‍ഡ്യ മുഴുവന്‍ ഭൂപരിഷ്കരണം നടത്താനുള്ള നിയമം പാസാക്കുകയും ചെയ്തത് അന്നത്തെ ഇടത് സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരളത്തില്‍ ജനാധിപത്യ ഭരണം തുടങ്ങിയത് … Continue reading ഇഎംഎസ്സിനെ ജാതിയില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച്

സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക

ഇവിടെ കൊടുത്തിരിക്കുന്ന വാര്‍ത്ത ഹിന്ദുവിന്റെ ചെന്നെ എഡിഷനില്‍ വന്ന വാര്‍ത്തയാണ്. തമിഴ്നാട് സര്‍ക്കാരിന്റെ Private Schools Fee Determination Committee ശുപാര്‍ശ ചെയ്ത ഫീസിനെക്കാള്‍ കൂടുതല്‍ ഫീസ് വാങ്ങിയ സ്വകാര്യ സ്കൂളുകളോട് സര്‍ക്കാര്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് മനസിലാക്കിയ ഒരു സ്കൂള്‍ കുട്ടികള്‍ക്ക് പണം തിരികെ നല്‍കി. തമിഴ് നാട്ടില്‍ സ്കൂളുകളിലെല്ലാം ഫീസ് നിശ്ഛയിക്കുന്നത് സര്‍ക്കാരാണ്. ഒരു പള്ളീലച്ചനും പരാതിയില്ല. പക്ഷേ വിദ്യാഭാസപരമായി മുന്നോക്കം നില്‍ക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ വിദ്യാലയത്തെ തൊട്ടാല്‍ എന്തേ ചിലര്‍ക്ക് പൊള്ളുന്നത്? നിര്‍ത്തുക … Continue reading സര്‍ക്കാര്‍ നിയന്ത്രണമോ? തമിഴനെ കണ്ട് പഠിക്കുക

വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

ദിനമലര്‍ പത്രത്തില്‍ നിന്ന്: യഥാര്‍ത്ഥ തമിഴന്‍ എന്തുകൊണ്ട് ഉണരുന്നില്ല. ഗോവിന്ദ ചാമിയുടെ വധശിക്ഷ ഒരു തമിഴനെതിരെ കേരളം നടത്തുന്ന ഗൂഢാലോചനയായി കണക്കാക്കണം. വധഥിക്ഷ വിധിച്ച് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയക്കാരനും ഗോവിന്ദ ചാമിക്ക് വേണ്ടി നിരാഹാരം കിടക്കാന്‍ തയ്യാറാകാത്തത് കഷ്ടം എന്ന് പത്രം. സൗമ്യയുടെ കൊലപാതകം രണ്ട് ജാതി തമ്മില്ലുള്ള, രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമായി കാണണം. കേരളം കേസിനെ മുല്ലപ്പെരിയാറിന്റെ പേരില്‍ കോപത്തോടെ സമീപിച്ചിരിക്കുകയാണ്. ഇത് ലോകത്തോട് പറയാന്‍ ഒരു തമിഴനുമില്ലേ? ചാമി തമിഴന്‍ മാത്രമല്ല അംഗവൈകല്യം … Continue reading വര്‍ഗ്ഗീയത മനുഷ്യനെ നീചനാക്കും

റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

"സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ്-എ-കാര്‍ ബിസിനസ് നിയന്ത്രിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. നിലവിലുള്ള നിയമ പ്രകാരം 50 കാറും അഞ്ച് ജില്ലകളിലെങ്കിലും സര്‍വീസും നടത്തുന്നവര്‍ക്കേ ഈ ബിസിനസ് നടത്താനാകൂ. കൂടാതെ മറ്റ് നിബന്ധനകളുമുണ്ട്. എന്നാല്‍ ആര്‍ക്കും കാര്‍ വാങ്ങി ഈ ബിസിനസ് നടത്താമെന്നതാണ് സ്ഥിതി. ഇത് സംബന്ധിച്ച് എല്ലാ എം.വി.ഐമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെ. ശിവദാസന്‍ നായരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി." - പത്ര വാര്‍ത്ത. നാം വാങ്ങുന്ന കാറിന്റെ 80% … Continue reading റെന്റ്-എ- കാര്‍ ബിസിനസ് നിയന്ത്രിക്കും എന്ന് മന്ത്രി

എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

എണ്ണവില കൂടിയത് എണ്ണ വണ്ടികളുടെ ആവശ്യതയെക്കുറിച്ചും ബദലുകളേക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും അവസരമൊരുക്കിയിരിക്കുകയാണ്. വിലകൂടുന്ന അവസരത്തില്‍ ചെറിയ മുറുമുറുപ്പും ഇടതു പക്ഷത്തിന്റെ പരമ്പരാഗത ഹര്‍ത്താല്‍ പ്രയോഗവും കഴിയുമ്പോള്‍ എല്ലാം പഴയപടി ശാന്തമാകും. എണ്ണക്കുള്ള പണം ആളുകള്‍ അഴുമതിയും കൊള്ളയും നടത്തി കണ്ടെത്തിക്കോളും. എണ്ണക്ക് 100 രൂപ ആയാലും ഇതിന് മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. കാരണം അത്തരത്തിലാണ്. സിനിമ, ചാനല്‍ പരസ്യ സാമൂഹ്യ ദ്രോഹികളുടെ പ്രചരണയജ്ഞം. ആളുകള്‍ സര്‍ക്കാരിനെ പഴി പറഞ്ഞ് രാജഭരണം വരുവാനായി പ്രാര്‍ത്ഥിക്കും. എണ്ണ ബദലായി … Continue reading എണ്ണ വണ്ടിയും വൈദ്യുത വണ്ടിയും മുഖാമുഖം

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം

ഹര്‍ത്താല്‍ സാമൂഹ്യ വിരുദ്ധം Posted on ജൂണ്‍ 26, 2010 by jagadees. ഇപ്പോഴും പ്രസക്തമായതുകൊണ്ട് വീണ്ടും പ്രസിദ്ധീകരിക്കുന്നു. വൈദ്യുത വാഹനങ്ങളേക്കുറിച്ച് കൂടുതല്‍ വായിക്കുക. പൊതു ഗതാഗതവും വൈദ്യുത വാഹനങ്ങളും ഉപയോഗിച്ച് എണ്ണവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കുക.

എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍

എന്തിന് രാഷ്ട്രീയക്കാരെ കുറ്റം പറയുന്നു. മാധ്യമങ്ങളുള്‍പ്പടെ മുതലാളിയുടെ പാവയായ അവര്‍ അതല്ലേ ചെയ്യൂ. പക്ഷേ നമുക്ക് എന്താണ് വേണ്ട്. അടിസ്ഥാനമായി യാത്ര ചെയ്യണം. അതിന് ഏറ്റവും മെച്ചപ്പെട്ട മാര്‍ഗ്ഗമല്ലേ നാം സ്വീകരിക്കേണ്ടത്? എണ്ണ വാഹനങ്ങള്‍ക്ക് 15% ഇന്ധന-വീല്‍ ദക്ഷത. അതായത് 70 രൂപക്ക് എണ്ണ അടിച്ചാല്‍ അതില്‍ 10.5 രൂപമാത്രമേ നമുക്ക് ഉപയോഗപ്പെടു. ബാക്കി മുഴുവന്‍ വെറുതെ കത്തി പോകും. എണ്ണയുടെ ഉത്പാദനത്തിലും വിതരണത്തിലുമൊന്നും അടുത്ത കാലത്ത് ഒരു മാറ്റവും വന്നിട്ടില്ല. അതായത്, ഒരു കിണറില്‍ നിന്ന് … Continue reading എല്ലാത്തിനും കുറ്റക്കാര്‍ രാഷ്ട്രീയക്കാര്‍

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

ക്ഷേത്രത്തില്‍ കണ്ടെത്തിയ നിധി ചര്‍ച്ചാവിഷയമായിട്ട് നാളേറെയായി. നിധി ജനങ്ങള്‍ക്കാണെന്ന് യുക്തിവാദികളും അല്ല കൈവശക്കാര്‍ക്കാണെന്ന് മറ്റുള്ളവരും പറയുന്നു. എതാണ് ശരി? ഇത് പ്രാചീനകാലത്തെ വസ്തുക്കളായതിനാല്‍ പുരാവസ്തുക്കളാണ്. അപ്പോള്‍ അവയെ കൈകാര്യം ചെയ്യുന്നത് പുരാവസ്തു നിയമങ്ങളനുസരിച്ചാവണം. എന്താണ് അത്? കണ്ടെത്തുന്ന പുരാവസ്തു പിടിച്ചെടുത്ത് ബ്രിട്ടണിലേക്ക് കയറ്റി അയക്കുന്നത് സാമ്രാജ്യത്തത്തിന്റെ രീതിയാണ്. എന്നാല്‍ ജനാധിപ്യത്തോടെ അതിന് മാറ്റം വന്നു. പുരാവസ്തു അതിന്റെ ഉടമസ്ഥനില്‍ നിന്ന് തുല്യപമായ പ്രതിഫലം നല്‍കി സര്‍ക്കാര്‍ ഏറ്റെടുത്ത് അതേ നാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടി സംരക്ഷിക്കണം എന്നാണ് പുതിയ … Continue reading ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധി ആര്‍ക്ക്

മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍

മലയാളത്തിലെ ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ മലയാളത്തെ കൊല്ലുന്നത് പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ഉച്ചാരണ ശുദ്ധിയില്ലാതെ വാക്കുകള്‍ കിട്ടാതെ തപ്പിത്തടയുന്ന മാധ്യമ രാജാക്കന്‍മാരും റാണിമാരും ധാരാളം. അതുപോലെ തന്നുള്ള വേറൊരു പ്രശ്നവും ഇവര്‍ക്കുണ്ട്. ഇവര്‍നടത്തുന്ന ചര്‍ച്ചകളില്‍ ഉപയോഗിക്കുന്ന ഭാഷ തീരെ മര്യാദയില്ലാത്തതാണ്. തങ്ങള്‍ വലിയ എന്തോ ആണെന്നും, ഉത്തരം പറയേണ്ടവര്‍ ഒരു നികൃഷ്ടജീവിയാണെന്നുമൊക്കെയുള്ള രീതിയിലാണ് ഇവര്‍ സംസാരിക്കുന്നത്. പോലീസ് എന്ന് നാം വിളിക്കുന്ന Organized criminals ന്റെ ഭാഷയോടാണിവര്‍ക്ക് സാമ്യം. ശരിക്കും ഗുണ്ടകളുടെ സംഭാഷണ രീതി. ചിലപ്പോള്‍ പോലീസ് ചെയ്യേണ്ട കുറ്റവിചാരണയും … Continue reading മര്യാദയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍

കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍

വീടിന്റെ ആദ്യ വൈദ്യതി ബില്‍ എത്തിയിരിക്കുകയാണ്. 70,69,488 രൂപയാണ് ബില്‍! ഗാര്‍ഹിക ഇനത്തിലെ ഏറ്റവും ഉയര്‍ന്ന ബില്ലാണിതെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. 6,37,240 യൂണിറ്റ് വൈദ്യുതിയാണ് സപ്തംബര്‍ മാസം മുകേഷ് അംബാനിയും കുടുംബവും ചേര്‍ന്ന് ഉപയോഗിച്ചത്. ഏതാണ്ട് 7000 ഭവനങ്ങളിലെ വൈദ്യുതിയാണ് മുകേഷ് അംബാനി ഉപയോഗിച്ചിരിക്കുന്നത്. - മാതൃഭൂമി. 7000 വീടുകള്‍ക്ക് ഉപയോഗിക്കേണ്ട വൈദ്യുതി ഒരാള്‍ ഉപയോഗിക്കുക. ഇത് ധിക്കാരമാണ്. ഇത് കാട്ടാളത്തമാണ്. എന്തുകൊണ്ട് അംബാനിക്ക് ഇത് ചെയ്യാന്‍ കഴിയുന്നു? അയാള്‍ക്ക് പണം ഉള്ളതുകൊണ്ട്. ആരാണ് … Continue reading കാട്ടാളന്‍മാരായ കോര്‍പ്പറേറ്റ് നേതാക്കള്‍