കോവിഡ്-19 സമുദ്രത്തിലെ പ്ലാസ്റ്റിക് മലിനീകരണ പ്രശ്നം മോശമാക്കി

പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മലിനീകാരികളാണ് സമുദ്രത്തിലെത്തുന്നത്. ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് കടലില്‍ തള്ളുന്നതിന് തുല്യമാണിത്. ഈ ദുരന്തത്തിന് പല കാരണങ്ങളുണ്ട്. തിമിംഗലം, മീനുകള്‍, കടല്‍പക്ഷികള്‍, ആമകള്‍, ധാരാളം മറ്റ് മൃഗങ്ങള്‍ ആ പ്ലാസ്റ്റിക് തിന്നുകയും കൂട്ടത്തോടെ മരിക്കുകയും ചെയ്യുന്നു. ഇതെല്ലാം കോവിഡ്-19 ന് മുമ്പത്തെ കാര്യമാണ്. കോവിഡ്-19 കാരണം ഓരോ മാസവും 12900 കോടി മാസ്കുകളും 6500 കോടി ഗ്ലൌസുകളുമാണ് ഉപയോഗിക്കപ്പെടുന്നത്. — സ്രോതസ്സ് scientificamerican.com | Aug 17, 2020

കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്

മുഖ ആവരണം, കൈയ്യുറ, മുഖ മറ തുടങ്ങിയ ഒറ്റ പ്രാവശ്യം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ വര്‍ദ്ധിച്ച ആവശ്യകത കോവിഡ്-19 മഹാമാരി ലോകം മൊത്തം ഉണ്ടാക്കി. അതിന്റെ ഫലമായ മാലിന്യങ്ങള്‍ നദികളിലും സമുദ്രങ്ങളിലും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ തന്നെ നിയന്ത്രണാതീതമായ ആഗോള പ്ലാസ്റ്റിക് പ്രശ്നം കൂടുതല്‍ വഷളായിരിക്കുകയാണ്. ഒരു മാതൃക ഉപയോഗിച്ച് ഗവേഷകര്‍ കണ്ടെത്തി. മഹാമാരിയുമായി ബന്ധപ്പെട്ട 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ലോകം മൊത്തം ഉത്പാദിപ്പിച്ചു. അതില്‍ 25,000 ടണ്ണിലധികം സമുദ്രങ്ങളിലെത്തി. മൂന്ന് നാല് വര്‍ഷം കഴിയുമ്പോള്‍ ഈ … Continue reading കോവിഡുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളിലേക്ക്

9 വര്‍ഷങ്ങള്‍ക്കകം പ്ലാസ്റ്റിക്ക് നമ്മേ നശിപ്പിക്കും

അന്തരീക്ഷത്തിലെ CO2 ന്റെ നില കുറക്കുന്ന കാര്യത്തില്‍ നമ്മളില്‍ മിക്കവരും മുഴുകിയിരിക്കുമ്പോള്‍ വേറൊരു കൂട്ടം ശാസ്ത്രജ്ഞര്‍ മറ്റൊരു വില്ലനെ ശ്രദ്ധിക്കുകയാണ്. പ്ലാസ്റ്റിക്ക് കൊണ്ടുള്ള നാശം ഇല്ലാതാക്കാന്‍ നമുക്ക് ഇനി 9 വര്‍ഷങ്ങളേയുള്ളു എന്ന് Plastic Health Summit 2021 ല്‍ നടന്ന ചര്‍ച്ചകള്‍ പറയുന്നു. Plastic Soup Foundation നാണ് ഒരു ദിവസത്തെ ശില്‍പ്പശാല ഒക്റ്റോബര്‍ 21 ന് ആംസ്റ്റര്‍ഡാമില്‍ സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് മാലിന്യത്തെ ഒരു പൊതുജനാരോഗ്യ അടിയന്തിരാവസ്ഥയാണെന്ന് പ്രഖ്യാപിക്കണമെന്ന് അവര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. ഇപ്പോള്‍ … Continue reading 9 വര്‍ഷങ്ങള്‍ക്കകം പ്ലാസ്റ്റിക്ക് നമ്മേ നശിപ്പിക്കും

മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്

കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ ഒരു പഠനത്തില്‍ പറയുന്നതനുസരിച്ച് മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്. Environmental Science and Technology Letters എന്ന ജേണലിലാണ് ഈ പഠനം പ്രസിദ്ധപ്പെടുത്തിയത്. പ്ലാസ്റ്റിക് കുപ്പികള്‍, പോളിയെസ്റ്റര്‍ തുണികള്‍ തുടങ്ങിയ ദൈനംദിന വസ്തുക്കളില്‍ നിന്ന് വരുന്ന മൈക്രോ പ്ലാസ്റ്റിക്ക് എന്ന് വിളിക്കുന്ന 5 mm ന് താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്ക് ഭൂമിയിലെ ജലപാതകളിലും, മനുഷ്യന്റെ ചെറുകുടലിലും കടന്നുകൂടുന്നതിനെക്കുറിച്ച് മുമ്പ് തന്നെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോള്‍ ഗവേഷകര്‍ രണ്ട് തരം … Continue reading മുതിര്‍ന്നവരേക്കാള്‍ 10 മടഞ്ഞ് മൈക്രോ പ്ലാസ്റ്റിക് ശിശു മലത്തിലുണ്ട്

ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്

ലോകം മൊത്തം ഒറ്റപ്രാവശ്യമുപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ പകുതിയിലധികവും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്. പ്ലാസ്റ്റിക് കുപ്പികള്‍, ആഹാര പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങിയവ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശതകോടിക്കണക്കിന് സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. അവ അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. London School of Economics ഉള്‍പ്പടെയുള്ള ഒരു സംഘം സ്ഥാപനങ്ങളാണ് ഈ പഠനം നടത്തിയത്. പ്ലാസ്റ്റിക് supply chain ന്റെ അടിത്തറയായ polymers നിര്‍മ്മാണത്തെ അവര്‍ നോക്കി. അതാണ് അല്ലാ പ്ലാസ്റ്റിക്കുകളുടേയും അടിസ്ഥാനം. 20 petrochemical … Continue reading ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്

വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്

1000 നദികളില്‍ നിന്നാണ് ആഗോള നദീ പ്ലാസ്റ്റിക് മലിനീകരണം കടലിലേക്കെത്തുന്നത് എന്ന് Science Advances നടത്തിയ പഠനത്തില്‍ കണ്ടെത്തി. കുറച്ച് വലിയ ഭൂഖണ്ഡ നദികള്‍ നടത്തുന്ന ഉദ്‌വമനത്തേക്കാള്‍ വളരേധികം ചെറുതും ഇടത്തരവുമായ നദികള്‍ പ്ലാസ്റ്റിക് സമുദ്രത്തിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. ഈ 1000 നദികള്‍ വീതി, ഒഴുക്ക്, സമുദ്ര ഗതാഗതം, നഗരവല്‍ക്കരണം തുടങ്ങിയ വ്യത്യസ്ഥ സ്വഭാവങ്ങളുള്ളതാണ്. നദികളില്‍ നിന്ന് സമുദ്രത്തിലെത്തുന്ന ചവറുകളുടെ അളവ് കുറക്കാനായി വിശാലമായ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഈ നദികളില്‍ നടപ്പാക്കേണ്ടിയിരിക്കുന്നു. ഈ നദികള്‍ പ്രതിവര്‍ഷം … Continue reading വെറും 1% നദികള്‍ മാത്രമാണ് സമുദ്രത്തിലേക്കുള്ള 80% പ്ലാസ്റ്റിക് മലിനീകരണവും കൊടുക്കുന്നത്

സമുദ്രത്തിലെ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് പടരുകയാണ്

വാര്‍ഷിക പ്ലാസ്റ്റിക് ഉത്പാദനത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക്ക് വ്യാപിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൈക്രോ പ്ലാസ്റ്റിക്കുകള്‍ യഥാര്‍ത്ഥത്തില്‍ സമുദ്രത്തില്‍ നിന്ന് അന്തരീക്ഷത്തിലേക്ക് പടരുന്നു. മലിനീകരണത്തിന്റെ പാരമ്പര്യത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ് ഈ കാര്യം. പ്രതിവര്‍ഷം ഒരു കോടി ടണ്‍ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ അന്തരീക്ഷത്തിലേക്ക് എത്തുന്നു എന്ന് കണക്കാക്കപ്പെടുന്നു. മനുഷ്യജന്യമായ കറുത്ത കാര്‍ബണ്‍ ഉദ്‌വമനത്തിന് സമാനമാണത്. മനുഷ്യന്റേയും ജൈവവ്യവസ്ഥയുടേയും ആരോഗ്യത്തിന് അന്തരീക്ഷത്തിലെ സൂഷ്മപ്ലാസ്റ്റിക്കുകള്‍ എന്ത് ആഘാതം ഉണ്ടാക്കുന്നു എന്ന് വ്യക്തമല്ല. കൂടുതല്‍ ഗവേഷണം നടത്തണമെന്ന് ഗവേഷകര്‍ ആവശ്യപ്പെട്ടു. 5 മില്ലീമീറ്റര്‍ മുതല്‍ ഒരു … Continue reading സമുദ്രത്തിലെ സൂഷ്മ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ അന്തരീക്ഷത്തിലേക്ക് പടരുകയാണ്

പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്നത് ജലത്തിലെ ലയിക്കുകയും മറ്റൊരു മലിനീകരണം ഉണ്ടാക്കുകയും ചെയ്യും

പരിസ്ഥിതിയിലെ പ്ലാസ്റ്റിക് ദ്രവിച്ച് മൈക്രോ പ്ലാസ്റ്റിക്കാകുമെന്നും അത് ഭക്ഷ്യ ശൃംഖലയില്‍ കടന്ന് മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങളില്‍ എത്തിപ്പെട്ട് ദോഷങ്ങളുണ്ടാക്കും എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്ലാസ്റ്റിക്കുകളില്‍ എല്ലായിപ്പോഴും മറ്റ് രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനും, കൂടുതല്‍ ഈട് കിട്ടാനും, നല്ല ഫലം ലഭിക്കാനും ഒക്കെയാണിത്. അത് രണ്ടാമത്തെ പ്രശ്നം ഉണ്ടാക്കുന്നു. polymer പദാര്‍ത്ഥം ദീര്‍ഘകാലത്തേക്ക് പരിസ്ഥിതിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഈ ചേരുവകള്‍ എളുപ്പത്തില്‍ ചോര്‍ന്ന് വരുകയും പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യും. … Continue reading പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്നത് ജലത്തിലെ ലയിക്കുകയും മറ്റൊരു മലിനീകരണം ഉണ്ടാക്കുകയും ചെയ്യും