EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു

European Central Bank (ECB) ന്റെ Governing Council ഒരു അടിയന്തിര ആസ്തി വാങ്ങള്‍ പദ്ധതി ജൂണ്‍ 2021 വരെക്കും വിപുലീകരിച്ചു. €60000 കോടി യൂറോ കൂടി കൂട്ടിച്ചേര്‍ത്ത് €1.350 ലക്ഷം കോടി യൂറോയിലേക്ക് എത്തിച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് ധനസഹായം കൊടുക്കാനായി €9000 കോടി യൂറോ ആണ് അതില്‍ നീക്കിവെച്ചിരിക്കുന്നത്. അതായത് പ്രതിസന്ധിയോടുള്ള പ്രതികരണമായി ബാങ്കുകള്‍ക്ക് €22000 കോടി യൂറോ വരെ ഈ കമ്പനികളുടെ കോര്‍പ്പറേറ്റ് ആസ്തികള്‍ വാങ്ങാനായി ചിലവാക്കാം. 38 ഫോസിലിന്ധന കമ്പനികള്‍ക്ക് ECB യുടെ … Continue reading EU ന്റെ കേന്ദ്ര ബാങ്ക് ശതകോടികള്‍ ഫോസിലിന്ധങ്ങളിലേക്ക് ഒഴുക്കുന്നു →

നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി

2017 ല്‍ നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ ആയ Robert Petri ഒരു വിപുലമായ അഴിമതി അന്വേഷ​ണത്തെക്കുറിച്ചുള്ള രഹസ്യ രേഖകള്‍ ചോര്‍ത്തി എണ്ണക്കമ്പനിയായ Shell ന് നല്‍കി. ഷെല്‍ കൂടി ഉള്‍പ്പെട്ട അഴിമതി കേസായിരുന്നു അത്. Petriയെക്കുറിച്ച് നടന്ന ഒരു അന്വേഷണത്തിലാണ് ഈ വിവരം പുറത്തുവന്നത്. കൈക്കൂലി ആരോപണത്തിന്റെ പേരില്‍ ഷെല്ലിനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് Petri അവരെ അറിയിച്ചു. കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ Petri യെ 2019 ന്റെ തുടക്കത്തില്‍ അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി തിരികെ … Continue reading നൈജീരിയയിലെ ഡച്ച് അംബാസിഡര്‍ രഹസ്യ രേഖകള്‍ ഷെല്ലിന് കൈമാറി →

ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും

കാരണം ശുദ്ധ ഊര്‍ജ്ജം, കാലാവസ്ഥാ നയം, കോവിഡ്-19. ആഗോള ഊര്‍ജ്ജ വ്യവസ്ഥയെ മാറ്റണം എന്ന കാലാവസ്ഥാ പ്രവര്‍ത്തകരുടെ വാദങ്ങള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ലണ്ടനിലെ Carbon Tracker എന്ന സാമ്പത്തിക വിദഗ്ദ്ധരുടെ സംഘം മുന്നറീപ്പ് തരുന്നു. കുറയുന്ന ആവശ്യകത, ചിലവ് കുറയുന്ന പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍, ശക്തമായ സര്‍ക്കാര്‍ നയങ്ങള്‍, കൊറോണവൈറസ് മഹാമാരി എന്നിവ കാരണം ഉയരുന്ന നിക്ഷേപ ചിലവ് ഇവ ഫോസിലിന്ധന വ്യവസതായത്തിന് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും. തുടരുന്ന കോവിഡ്-19 പ്രതിസന്ധി ഫോസിലിന്ധന വ്യവസായത്തിന്റെ "terminal … Continue reading ഫോസിലിന്ധനങ്ങള്‍ക്ക് $25 ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും →

ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍

ഏപ്രില്‍ 20, 2010 ന്, BPയുടെ എണ്ണക്കിണര്‍ Deepwater Horizon പൊട്ടിത്തെറിച്ചു. 11 ജോലിക്കാര്‍ കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചക്ക് കാരണമാകുകയും ചെയ്തു. 87 ദിവസത്തേക്ക് കടല്‍ത്തട്ടിലേക്ക് എണ്ണ ചോര്‍ന്നൊലിച്ചു. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് 76 കോടി ലിറ്റര്‍ എണ്ണ ഒലിച്ച് പോയി 10 വര്‍ഷത്തിന് ശേഷം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശംമായ പരിസ്ഥിതി ദുരന്തങ്ങളിലൊന്ന്, ആ ദുരന്തത്തിന്റെ കാരണത്തേയും ആഘാതത്തേയും, ആ ആഘാതം ഇന്ന് എങ്ങനെ അനുഭവിക്കപ്പെടുന്നു, തീരക്കടല്‍ ഖനനത്തെക്കുറിച്ചുള്ള സര്‍ക്കാരിന്റേയും വ്യവസായത്തിന്റേയും … Continue reading ബിപി ദുരന്തത്തില്‍ നിന്ന് നാം പഠിക്കാത്ത പാഠങ്ങള്‍ →

ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഒരു പൈപ്പ് ലൈന്‍ പൊട്ടുകയും ഏകദേശം 303200 ലിറ്റര്‍ എണ്ണ മദ്ധ്യ അര്‍കന്‍സാസില്‍ ഒലിക്കുകയും ചെയ്തു. അത് ക്യാനഡയിലെ ടാര്‍ മണ്ണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള ക്രൂഡ് ഓയില്‍ കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ ആയിരുന്നു എന്ന് InsideClimate News നോട് ExxonMobil പറഞ്ഞു. Little Rock ന് 32 കിലോമീറ്റര്‍ വടക്കുള്ള Mayflower, Ark. ലെ subdivision ലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണത്. 22 വീടുകള്‍ ഒഴിപ്പിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. 1372.8 … Continue reading ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു →

ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

ആദ്യമായി പ്രധാന അമേരിക്കന്‍ വായ്പാദാദാക്കള്‍ രാജ്യത്തെ എണ്ണ പ്രകൃതിവാതക പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി തയ്യാറാകുകയാണ്. ഊര്‍ജ്ജ കമ്പനികള്‍ പാപ്പരാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കൊടുത്ത വായ്പകളില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. JPMorgan Chase & Co, Wells Fargo & Co, Bank of America Corp, Citigroup Inc തുടങ്ങിയവരെല്ലാം, ഉടമസ്ഥതയുണ്ടാകുന്ന എണ്ണ പ്രകൃതിവാതക ആസ്തികളില്‍ സ്വന്തമായി സ്വതന്ത്ര കമ്പനികള്‍ തുടങ്ങാനുള്ള പ്രക്രിയയിലാണ്. ഇതിനെക്കുറിച്ച് അവര്‍ പുറത്ത് സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇത് കൈകാര്യം ചെയ്യാന്‍ ഈ രംഗത്തെ … Continue reading ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി →

വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം

കൊറോണവൈറസ് പ്രതിസന്ധിക്കിടക്ക് എണ്ണ പ്രകൃതിവാതക കമ്പനികള്‍ തങ്ങള്‍ കൊടുക്കാനുള്ള അമേരിക്കന്‍ നികുതിദായകരോടുള്ള ബാദ്ധ്യതയായ royalty യില്‍ കുറവ് ആവശ്യപ്പെടുന്നു. രോഗികളായ അമേരിക്കക്കാര്‍ക്ക് വേണ്ടി ദശലക്ഷക്കണക്കിന് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടത്ര പണമാണത്. Office of Natural Resource Revenue ല്‍ നിന്നുള്ള രേഖകള്‍ പ്രകാരം royalty payments ല്‍ എന്ത് കുറവ് കൊണ്ടുവന്നാലും അത് വമ്പന്‍ എണ്ണ കമ്പനികള്‍ക്ക് വലിയ ഗുണം ഉണ്ടാക്കും. 2018 ലെ കണക്ക് പ്രകാരം 12 ലക്ഷം വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ വേണ്ടി വരുന്നത്ര തുകയാണ് … Continue reading വമ്പന്‍ എണ്ണക്കുള്ള ധനസഹായം നിര്‍ത്തലാക്കണം →

ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ്

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനത്തിന്റെ അവസാന ദിവസം പോളണ്ടിലെ വാഴ്സയില്‍ നടന്നുകൊണ്ടിരിക്കുന്നു. ഉദ്‍വമനം കുറക്കുന്നതില്‍ ഒരു കരാറുണ്ടാക്കാന്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞ് ഒരു സംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി. 1854ലെ വ്യവസായിക വിപ്ലവം തുടങ്ങിയതിന് ശേഷം നടത്തിയ ഹരിതഗൃഹവാതഉദ്‌വമനത്തിന്റെ മൂന്നില്‍ രണ്ടും നടത്തുന്നത് വെറും 90 കമ്പനികളാണ് എന്ന് പുതിയൊരു പഠനം വ്യക്തമാക്കുന്നു. Climate Accountability Institute ന്റെ അഭിപ്രായത്തില്‍ ഉദ്‌വമനത്തിന്റെ പകുതിയും സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 25 വര്‍ഷങ്ങളിലാണ്. മലിനീകരണം നടത്തുന്ന … Continue reading ഹരിതഗൃഹവാതക ഉദ്‌വമനത്തിന് കാരണമാകുന്നത് വെറും 90 കമ്പനികളാണ് →