39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒഹായോയിലെ കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയില്‍ നടന്ന യുദ്ധവിരുദ്ധ ജാഥയില്‍ പങ്കെടുത്ത നിരായുധരായ നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ മേല്‍ National Guardsmen നിറയൊഴിച്ചു. നാല് പേര്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കംബോഡിയയിലെ അമേരിക്കയുടെ അധിനിവേശത്തിനെതിരെയായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയത്. പ്രസിഡന്റ് നിക്സണ്‍ ഏപ്രില്‍ 30 നാണ് അത് പ്രഖ്യാപിച്ചത്. Allison Krause, Jeffrey Miller, William Schroeder, Sandra Scheuer എന്നിവരാണ് വെടിയേറ്റ് മരിച്ചത്. എല്ലാവരും 19-20 വയസ് പ്രായമുള്ളവരായിരുന്നു. നാല് ദശാബ്ദമായിട്ടും … Continue reading കെന്റ് സ്റ്റേറ്റ് സര്‍വ്വകലാശാലയിലെ കൂട്ടക്കൊല
ടാഗ്: യുദ്ധം
ഗൂര്‍ണിക്ക
72 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടയില്‍ 1937, ഏപ്രില്‍ 26 ന് ഗൂര്‍ണിക്കയിലെ Basque നഗരത്തെ ഫാസിസ്റ്റ് ഇറ്റലിയിലേയും നാസി ജര്‍മ്മനിയിലേയും സൈന്യം ബോംബ് വര്‍ഷം നടത്തി. ഗൂര്‍ണിക്കയുടെ നാലില്‍ മൂന്ന് ഭാഗവും തകര്‍ന്നു. 1,600 സാധാരണ ആളുകള്‍ മരിച്ചു. ആ ദുരന്തത്തെ വിഖ്യാത ചിത്രകാരന്‍ പാബ്ലോ പിക്കാസോ ചിത്രത്തില്‍ ആലേഖനം ചെയ്തു. 20 ആം നൂറ്റാണ്ടിലെ ഏറ്റവും പ്രസിദ്ധമായ ചിത്രങ്ങളിലൊന്നായിരുന്നു അത്. 1936 മുതല്‍ 1975 വരെയുള്ള നാല്‍പ്പതിനടുത്ത വര്‍ഷങ്ങളില്‍ സ്പെയിനിലെ ഫാസിസ്റ്റ് ഏകാധിപതിയായി ഭരണം … Continue reading ഗൂര്‍ണിക്ക
ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല
വിയറ്റ്നാമില്‍ എജന്റ് ഓറഞ്ച് ഉപയോഗിച്ചുള്ള അമേരിക്കയുടെ ഇലപൊഴിക്കല്‍ പരിപാടിയുടെ ഭീകരതയെ കവച്ചുവെക്കുന്നതാണ് 1991 ലെ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്ക പ്രയോഗിച്ച ഉപയോഗശൂന്യമായ യുറേനിയം(Depleted uranium) ഉപയോഗിച്ചുള്ള ആയുധങ്ങള്‍ (300 ടണ്‍). അത് നഗരപ്രദേശങ്ങളില്‍ വളരേധികം അവര്‍ ഉപയോഗിച്ചു. അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ ഇപ്പോഴും പ്രയോഗിക്കുന്നു. ഉപയോഗശൂന്യമായ യുറേനിയം എന്നാല്‍ ആണവ വികിരണങ്ങളില്‍ നിന്നോ വിഷാംശത്തില്‍ നിന്നോ Depleted ആയ യുറേനിയം എന്നല്ല അര്‍ത്ഥം. Depleted എന്നാല്‍ അതില്‍ നിന്ന് ആണവ നിലയത്തിലോ ബോംബിലോ അണുപ്രവര്‍ത്തനം നടത്താനാവശ്യമായ U-235 എന്ന … Continue reading ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും മരിച്ച കുട്ടികള്‍ തമാശയല്ല
യുദ്ധം നിയമവിരുദ്ധമാണ്
ദരിദ്ര സംസ്ഥാമായ ന്യൂമെക്സികോ അമേരിക്കയില്‍ നിന്ന് വിട്ടുമാറിയാല്‍ അത് ലോകത്തിലെ മൂന്നാമത്തെ വലിയ ആണവശക്തിയായിരിക്കും. അത് ആണവായുധങ്ങളുടെ കാര്യത്തില്‍ ഒന്നമാതാണ്. സൈനികചിലവിന്റെ കാര്യത്തിലും ഒന്നാമതാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടേയും, ഗാര്‍ഹിഅതിക്രമങ്ങളുടേയും, ആത്മഹത്യയുടേയും, ഏറ്റവും മോശം വിദ്യാഭ്യാസത്തിന്റേയും കാര്യത്തില്‍ ഒന്നാമതാണ്. ഭൂമി അവിടെ ആണവമാലിന്യങ്ങള്‍ ചവറ്റുകൊട്ടയാണ്. അല്‍ബക്വര്‍ക്കി(Albuquerque)യില്‍ ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള വിമാനത്താവളം. അണുബോംബിന്റെ ജന്മസ്ഥലമായ ലോസ് അലമോസില്‍ (Los Alamos) ബുഷ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായം വലിയ വളര്‍ച്ചയിലായിരുന്നു. അയാള്‍ ശതകോടികള്‍ അവിടേക്കൊഴുക്കി. പുതു തലമുറയില്‍ … Continue reading യുദ്ധം നിയമവിരുദ്ധമാണ്
അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്
പാകിസ്ഥാനിലെ പത്രമായ The News പറയുന്നതനുസരിച്ച് അമേരിക്കയുടെ ഡ്രോണ്‍ ബോംബിടല്‍ കാരണം 2006 ന് ശേഷം 687 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ആ സമയത്ത് അമേരിക്കയുടെ ഇരപിടിയന്‍ ഡ്രോണുകള്‍ 60 ആക്രമണങ്ങള്‍ പാകിസ്ഥാനകത്ത് നടത്തുകയുണ്ടായി. എന്നാല്‍ 10 ആക്രമണങ്ങള്‍ മാത്രമേ ലക്ഷ്യത്തില്‍ കൊണ്ടൊള്ളു. പൊതുജനത്തിനെതിരായ ഈ ക്രൂരത വര്‍ദ്ധിക്കുന്നതിനാല്‍ ഡ്രോണ്‍ ആക്രമണങ്ങളുടെ നിയന്ത്രണം വിട്ടുതരണമെന്ന് അമേരിക്കയോട് പാകിസ്ഥാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി പാകിസ്ഥാന്‍ പത്രം Dawn പറയുന്നു. ഡ്രോണുകള്‍ക്കായുള്ള സാമ്പത്തികം 100% ല്‍ അധികം വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി … Continue reading അഫ്ഗാനിസ്ഥാനിലെ യുദ്ധം ഒരു വീഡിയോ ഗെയിമാണ്
നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?
2004 ഏപ്രിലിലാണ് Abu Ghraib ല്‍ നിന്നുള്ള ആദ്യത്തെ ചിത്രം അമേരിക്കന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. അമേരിക്കന്‍ സൈനികരും സ്വകാര്യ കരാറുകാരും ഇറാഖി തടവുകാരെ പീഡിപ്പിക്കുകയും മോശമായി പെരുമാറുന്നതിന്റേയും അവഹേളിക്കുന്നതിന്റേയും ചിത്രങ്ങളായിരുന്നു അത്. പീഡനത്തിന്റെ റിപ്പോര്‍ട്ട് വന്ന് ഒരു മാസം കഴിഞ്ഞാണ് ആദ്യത്തെ ചിത്രം 60 Minutes ല്‍ പ്രക്ഷേപണം ചെയ്യുകയും The New Yorker ല്‍ അച്ചടിച്ച് വവരുകയുമുണ്ടായത്. ഇറാഖി തടവുകാരെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ വെച്ച് പീഡപ്പിക്കുന്നതിന്റേയും മോശമായി പെരുമാറുന്നതിന്റേയും സംഭവങ്ങള്‍ 2003 ന്റെ തുടക്കത്തില്‍ … Continue reading നിങ്ങളെന്തിന് ഇറാഖിലേക്ക് പോകുന്നു?
നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?
നോം ചോംസ്കി സംസാരിക്കുന്നു: ബര്‍ലിന്‍ ഭിത്തി വീണിട്ട് 20 വര്‍ഷം കഴിഞ്ഞു. എന്നിട്ടും നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? വിശ്വസിച്ചാലും ഇല്ലെങ്കിലും റഷ്യയുടെ ആക്രമണത്തില്‍ നിന്നും പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ രക്ഷിക്കാനാണ് നേറ്റോയെ സൃഷ്ടിച്ചത് എന്ന് പറയപ്പെടുന്നു. ബര്‍ലിന്‍ ഭിത്തി വീഴുകയും ചെയ്തു സോവ്യേറ്റ് യൂണിയന്‍ തകരുകയും ചെയ്തു. അതുകൊണ്ട് ആദ്യത്തെ ചോദ്യം ഇതാണ്: നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നത് രസകരമാണ്. അമേരിക്കയോട് മിഖായേല്‍ ഗോര്‍ബച്ചേവ് ഒരു remarkable concession അന്ന് … Continue reading നേറ്റോ എന്തിന് വേണ്ടി നിലനില്‍ക്കുന്നു?
ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്
9/11 ന് ശേഷം തുടങ്ങിയ ഭീകരത വിരുദ്ധ പരിപാടികള്‍ “അന്തര്‍ദേശീയ മനുഷ്യാവകാശ നയത്തിന് ഭീഷണിയാണ്” എന്ന് International Commission of Jurists അഭിപ്രായപ്പെട്ടു. “നാശം അളക്കുക, ഉടന്‍ പ്രവര്‍ത്തിക്കുക” എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധം ലോകം മൊത്തം അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ഇല്ലാതാക്കി “lingering cynicism” ന്റെ ഒരു കാലാവസ്ഥ സൃഷ്ടിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആറ് senior jurists അടങ്ങിയതാണ് പാനല്‍. 40 രാജ്യങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പഠിച്ച റിപ്പോര്‍ട്ടില്‍ കൂടുതലും അമേരിക്കയുടെ … Continue reading ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്
മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്
Conor Foley സംസാരിക്കുന്നു: വേദനയും സംഘര്‍ഷവും ശമിപ്പിക്കാന്‍ പെട്ടെന്നെന്തെങ്കിലും ചെയ്യണമെന്ന ത്വര മനുഷ്യാവകാശത്തെക്കുറിച്ചും, അനീതിയെക്കുറിച്ചും വ്യാകുലതയുള്ളവര്‍ക്കുണ്ടാകും. എന്നാല്‍ ഈ ത്വര വേഗം സൈനിക ഇടപെടില്‍ വേണമെന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചേക്കാം. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള “responsibility to act” ഉണ്ടെന്ന് അമേരിക്കയിലേയും ബ്രിട്ടണിലേയും രാഷ്ട്രീയ നേതാക്കള്‍ 2003 ന് മുമ്പ് നിരന്തരം പ്രസംഗിക്കാറുണ്ടായിരുന്നു. നിയമ വിദഗ്ദ്ധര്‍, മനുഷ്യസ്‌നേഹവാദവക്താക്കള്‍ , മാനുഷിക പ്രശ്നങ്ങളുള്ളപ്പോള്‍ സൈനിക ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഒരു emerging … Continue reading മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്
യുദ്ധവും സാമൂഹ്യ നീതിയും
എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ വാചാടോപങ്ങളും പരിമിതമായിരിക്കുന്നത്? സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കണ്ടെത്തുന്ന പരിഹാരങ്ങള്‍ അവശ്യമായതിനേക്കാള്‍ ചെറുതാകുന്നതെന്തുകൊണ്ടാണ്? Universal Declaration of Human Rights ആവശ്യപ്പെടുന്നതിനേക്കാളും ചെറുതാണ്. ഒബാമ വളരേറെ ദീര്‍ഘവീക്ഷണമുള്ളയാളായിട്ടും എന്തുകൊണ്ട് പരിമതമായി സംസാരിക്കുന്നു? ആരോഗ്യ പരിപാലനത്തിന് എന്തുകൊണ്ട് single-payer system കൊണ്ടുവരുന്നില്ല? single-payer system ത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. വിചിത്രമായ പേരാണ് അതിന്. അത് എന്താണ് എന്ന് വിശദീകരിക്കുന്നതല്ല ആ വാക്ക്. Social Security പോലുള്ള ഒന്നാണത്. സര്‍ക്കാരിന്റെ പരിപാടിയാണ്. ഇടനിലക്കാര്‍ അതില്‍ ഇല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ … Continue reading യുദ്ധവും സാമൂഹ്യ നീതിയും