ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ്

9/11 ന് ശേഷം തുടങ്ങിയ ഭീകരത വിരുദ്ധ പരിപാടികള്‍ “അന്തര്‍ദേശീയ മനുഷ്യാവകാശ നയത്തിന് ഭീഷണിയാണ്” എന്ന് International Commission of Jurists അഭിപ്രായപ്പെട്ടു. “നാശം അളക്കുക, ഉടന്‍ പ്രവര്‍ത്തിക്കുക” എന്ന് അവരുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭീകരതക്കെതിരെയുള്ള യുദ്ധം ലോകം മൊത്തം അവകാശങ്ങളേയും സ്വാതന്ത്ര്യങ്ങളേയും ഇല്ലാതാക്കി “lingering cynicism” ന്റെ ഒരു കാലാവസ്ഥ സൃഷ്ടിച്ചു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള ആറ് senior jurists അടങ്ങിയതാണ് പാനല്‍. 40 രാജ്യങ്ങളിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പഠിച്ച റിപ്പോര്‍ട്ടില്‍ കൂടുതലും അമേരിക്കയുടെ … Continue reading ഭീകരതക്കെതിരെയുള്ള യുദ്ധം സമാധാനത്തിനെതിരെയുള്ള യുദ്ധമാണ് →

മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത്

Conor Foley സംസാരിക്കുന്നു: വേദനയും സംഘര്‍ഷവും ശമിപ്പിക്കാന്‍ പെട്ടെന്നെന്തെങ്കിലും ചെയ്യണമെന്ന ത്വര മനുഷ്യാവകാശത്തെക്കുറിച്ചും, അനീതിയെക്കുറിച്ചും വ്യാകുലതയുള്ളവര്‍ക്കുണ്ടാകും. എന്നാല്‍ ഈ ത്വര വേഗം സൈനിക ഇടപെടില്‍ വേണമെന്ന ആവശ്യത്തിലേക്ക് അവരെ നയിച്ചേക്കാം. ഇറാഖില്‍ സദ്ദാം ഹുസൈന്റെ പീഡനങ്ങള്‍ ഇല്ലാതാക്കാനുള്ള “responsibility to act” ഉണ്ടെന്ന് അമേരിക്കയിലേയും ബ്രിട്ടണിലേയും രാഷ്ട്രീയ നേതാക്കള്‍ 2003 ന് മുമ്പ് നിരന്തരം പ്രസംഗിക്കാറുണ്ടായിരുന്നു. നിയമ വിദഗ്ദ്ധര്‍, മനുഷ്യസ്‌നേഹവാദവക്താക്കള്‍ , മാനുഷിക പ്രശ്നങ്ങളുള്ളപ്പോള്‍ സൈനിക ഇടപെടലിന് പ്രാധാന്യം കൊടുക്കുന്നവര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഒരു emerging … Continue reading മനുഷ്യസ്‌നേഹവാദം എങ്ങനെയാണ് യുദ്ധത്തിന് പോയത് →

യുദ്ധവും സാമൂഹ്യ നീതിയും

എന്തുകൊണ്ടാണ് എല്ലാ രാഷ്ട്രീയ വാചാടോപങ്ങളും പരിമിതമായിരിക്കുന്നത്? സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കണ്ടെത്തുന്ന പരിഹാരങ്ങള്‍ അവശ്യമായതിനേക്കാള്‍ ചെറുതാകുന്നതെന്തുകൊണ്ടാണ്? Universal Declaration of Human Rights ആവശ്യപ്പെടുന്നതിനേക്കാളും ചെറുതാണ്. ഒബാമ വളരേറെ ദീര്‍ഘവീക്ഷണമുള്ളയാളായിട്ടും എന്തുകൊണ്ട് പരിമതമായി സംസാരിക്കുന്നു? ആരോഗ്യ പരിപാലനത്തിന് എന്തുകൊണ്ട് single-payer system കൊണ്ടുവരുന്നില്ല? single-payer system ത്തെക്കുറിച്ച് നിങ്ങള്‍ക്കറിയാം. വിചിത്രമായ പേരാണ് അതിന്. അത് എന്താണ് എന്ന് വിശദീകരിക്കുന്നതല്ല ആ വാക്ക്. Social Security പോലുള്ള ഒന്നാണത്. സര്‍ക്കാരിന്റെ പരിപാടിയാണ്. ഇടനിലക്കാര്‍ അതില്‍ ഇല്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ … Continue reading യുദ്ധവും സാമൂഹ്യ നീതിയും →

തിരികെ ഷൂട്ട് ചെയ്യുന്നത്

പാലസ്തീന്‍ ഉടമസ്ഥതയിലുള്ള വീടുകളില്‍ നിന്ന് ഇസ്രേയിലെ riot പോലീസ് ബലം പ്രയോഗിച്ച് 250 ഇസ്രേയിലി കുടിയേറ്റക്കാരെ നീക്കം ചെയ്യ്തത് സംഘര്‍ഷത്തിന് കാരണമായി. കഴിഞ്ഞ വര്‍ഷമായിരുന്നു അവര്‍ അവിടം കൈയ്യേറിയത്. ഈ കെട്ടിടങ്ങള്‍ ഒഴിഞ്ഞ് കൊടുക്കുണമെന്ന് ഇസ്രേയിലി ഹൈ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ ഒഴിപ്പിക്കലിന് ശേഷം Kiryat Arba settlement ല്‍ നിന്നുള്ള ഇസ്രേയിലി കുടിയേറ്റക്കാര്‍ പാലസ്തീന്‍കാര്‍ക്കെതിരെ അക്രമാസക്തമായി. “rampage” എന്നാണ് ഇതിനെ ഇസ്രേലി പത്രങ്ങള്‍ വിശേഷിപ്പിച്ചത്. അവര്‍ പാലസ്തീന്‍കാരെ വെടിവെച്ചു. അവരുടെ വീടുകള്‍ക്കും കാറുകള്‍ക്കും ഒലിവ് … Continue reading തിരികെ ഷൂട്ട് ചെയ്യുന്നത് →

നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല

6 Blackwater ജോലിക്കാര്‍ കുറ്റക്കാരാണെന്ന് വിധിച്ചു. Jeremy Ridgeway എന്ന ഗാര്‍ഡും കൂട്ടുകാരും യന്ത്രത്തോക്ക് ഉപയോഗിച്ച് കാറുകള്‍ക്കും, വീടുകള്‍ക്കും, ട്രാഫിക് പോലീസിന് നേരെയും, പെണ്‍കുട്ടികളുടെ സ്കൂളുകളുടെ നേരെയും എങ്ങനയാണ് വെടിവെച്ചതെന്ന് കോടതിയില്‍ വിവരിച്ചു. ഇതാദ്യമായാണ് സ്വകാര്യ കരാറുകാര്‍ ഇറാഖില്‍ നടത്തുന്ന കുറ്റങ്ങള്‍ക്കെതിരെ അമേരിക്കയുടെ Justice Department നിയമ നടപടിയെടുക്കുന്നത്. എന്നാല്‍ Blackwater എന്ന കമ്പനിക്കെതിരെ ഒരു നടപടിയുമില്ല. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഇതുവരെ ആയുധമേന്തിയ ഒരു കരാറുകാരും ഇറാഖി നിയമപ്രകാരമോ അമേരിക്കന്‍ നിയമപ്രകാരമോ നിയമ നടപടി നേരിട്ടില്ല. … Continue reading നിസൂര്‍ സ്ക്വയര്‍ കൂട്ടക്കൊല →

സ്വീഡന്‍: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍

Annika Spalde യും Cattis Laska യും സംസാരിക്കുന്നു: നോബല്‍ സമ്മാനം പോലുള്ള പരിപാടികള്‍ സ്വീഡ‍ന് ലോകത്തിലെ സമാധാനകാംഷിയായ നല്ല രാജ്യത്തിന്റെ സ്ഥാനമാണ് നല്‍കുകുന്നത്. എന്നാല്‍ സ്വീഡന്‍ ലോകത്തിലെ വലിയ ആയുധ കയറ്റുമതിക്കാരാണെന്ന കാര്യം വളരെ കുറവ് ആളുകള്‍ക്കേ അറിയൂ. ആയുധകയറ്റുമതിയുടെ കാര്യത്തില്‍ അവര്‍ക്ക് രണ്ടാം സ്ഥാനമാണുള്ളത്. അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ അവരുടെ ഉപഭോക്താക്കളാണ്. 2000 ന് ശേഷം സ്വീഡ‍ന്റെ ആയുധ കയറ്റുമതി ഇരട്ടിയായിട്ടുണ്ട്. ആയുധ വ്യവസായത്തിന് വേണ്ടി ആല്‍ഫ്രഡ് നോബല്‍ Karlskoga ല്‍ സ്ഥാപിച്ച … Continue reading സ്വീഡന്‍: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍ →

തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍

150,000 അമേരിക്കന്‍ പട്ടാളക്കാര്‍ 2011 വരെ ഇറാഖില്‍ തുടരാം എന്ന ഇറാഖി സര്‍ക്കാരിന്റെ തീരുമാനം യുദ്ധരംഗത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള സ്വകാര്യ സൈനിക കരാറുകാരെ വലുതായി ബാധിക്കുന്ന ഒന്നാണ്. Wall Street Journal പ്രകാരം SOFA എന്ന് വിളിക്കുന്ന Status of Forces Agreement പ്രാദേശിക ഇറാഖി നിയമത്തില്‍ നിന്ന് സ്വകാര്യ സൈനിക കരാറുകാരുടെ രക്ഷപെടല്‍ ഇല്ലാതാക്കും എന്ന് തോന്നാം. ഈ നിയമം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ പ്രശ്നങ്ങളുണ്ടാക്കുന്ന കരാറുകാര്‍ക്ക് ഇറാഖി കോടതിക്ക് മുമ്പാകെ ഹാജരാകേണ്ടിവരും. ആറ് Blackwater കാവല്ക്കാര്‍ ബാഗ്ദാദില്‍ … Continue reading തടിമാടന്മാര്‍ ഭരിക്കും: ഇറാഖില്‍ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ കൂലിപ്പട്ടാളക്കാര്‍ →

മറ്റൊരു ഗള്‍ഫ്

അന്തര്‍ ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പെടാതെ Democratic Republic of Congo(DRC) യിലെ കലാപമായ “മറക്കപ്പെട്ട യുദ്ധം,” വീണ്ടും പൊട്ടിത്തെറിക്കാന്‍ പോകുന്നു. Nkunda യുടെ സംഘവും കോംഗോയിലെ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയിരിക്കുകയാണ്. സര്‍ക്കാര്‍ റ്വാണ്ടയില്‍ നിന്നുള്ള Hutu militiasമായി ഒത്തു ചേര്‍ന്നിട്ടുണ്ട്. Nkunda പറയുന്നത് അയാള്‍ തദ്ദേശീയരായ Tutsis യെ സംരക്ഷിക്കുന്നുവെന്നാണ്. Tutsis യെ 1994 ല്‍ വംശഹത്യ നടത്തിയ ഒളിപ്പോരാളികളെ DRC സംരക്ഷിക്കുന്നു എന്ന് റ്വാണ്ട സര്‍ക്കാര്‍ ആരോപിക്കുന്നു. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ മൂന്ന് … Continue reading മറ്റൊരു ഗള്‍ഫ് →

കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍

ആഫ്രിക്കയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന രാജ്യമാണ് കോംഗോ. 9 മറ്റ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കോംഗോയ്ക്ക് പടിഞ്ഞാറേ യൂറോപ്പിന്റത്ര വലിപ്പമുണ്ട്. അതുകൊണ്ട് കോംഗോയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അത് അതിന്റെ അയല്‍ രാജ്യങ്ങളെ മാത്രമല്ല ആഫ്രിക്കയെ മൊത്തം ബാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ അടിസ്ഥാനമായ പല ധാതുക്കളുടേയും കലവറയാണ് ഈ രാജ്യം. അതോടൊപ്പം പടിഞ്ഞാറന്‍ വ്യോമ-ശൂന്യാകാശ വ്യവസായത്തിന്റേയും സൈനിക വ്യവസായത്തിന്റേയും അടിത്തറയും. അതുകൊണ്ട് ഈ രാജ്യം ആഫ്രിക്കക്ക് മാത്രമല്ല, ലോകത്തിന് മൊത്തം തന്നെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ 12 വര്‍ഷങ്ങളായി അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ … Continue reading കോംഗോ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നം, എന്നാല്‍ →

സത്യം ഫിഷനേക്കാള്‍ വിചിത്രമാണ്

Dr Helen Caldicott മായുള്ള അഭിമുഖം: ചെര്‍ണോബിലും ത്രീമൈല്‍ അയലന്റിനും ശേഷം ആണവോര്‍ജ്ജ വ്യവസായം ഊര്‍ദ്ധശ്വാസം വലിക്കുകയായിരുന്നു. നിലയനിര്‍മ്മാണ ചിലവ് വളരേറെയായി. എന്നാല്‍ അവര്‍ അതി ബുദ്ധിമാന്‍മാരാണ്. ആഗോള താപനത്തെക്കുറിച്ചുള്ള പേടിയെ അവര്‍ ഭലപ്രദമായി ഉപയോഗിച്ചു. “ഉദ്‌വമനമില്ലാത്തതിനാല്‍ ആണവോര്‍ജ്ജമാണ് ഭാവി”, എന്ന പ്രചാരവേല വന്‍ തോതില്‍ അവര്‍ നടത്തി. ആണവനിലയത്തിന് വേണ്ട ഇന്ധനം ഉത്പാദിപ്പിക്കാന്‍ ദശലക്ഷക്കണക്കിന് ടണ്‍ യുറേനിയം അയിര് ഖനനം ചെയ്യണം. അതില്‍ നിന്ന് യുറേനിയം വേര്‍തിരിച്ചെടുക്കണം. ആ യുറേനിയത്തെ സമ്പുഷ്ടമാക്കണം. അതുപയോഗിച്ച് ഇന്ധന ദണ്ഡ് … Continue reading സത്യം ഫിഷനേക്കാള്‍ വിചിത്രമാണ് →