ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ചില സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാര്‍ നിരോധിത മേഖലയായ Taksim square ലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ ഇസ്താന്‍ബൂളിലെ മെയ് ദിന ജാഥക്ക് നേരെ തുര്‍ക്കിയിലെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും 200ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ദിന പ്രകടനത്തിന് വേണ്ടി 24,500 പോലീസുകാരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പോലീസുകാര്‍ നിരീക്ഷണം നടത്തി. 1977 വരെ മെയ് ദിന ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ടക്സിം സ്ക്വയര്‍ (Taksim square). 'bloody May Day' എന്ന അന്നത്തെ … Continue reading ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം

അമേരിക്കയുടെ തലസ്ഥാനത്ത് രാഷ്ട്രീയത്തില്‍ നിന്ന് കറുത്ത പണത്തെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള Democracy Spring സമരത്തിന്റെ ഭാഗമായ Lady Liberty ഉള്‍പ്പടെ പ്രതിഷേധക്കാരായ 500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു കൂട്ടം സാമൂഹ്യ സംഘടനകളാണ് ഈ സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. "നമ്മടെ രാഷ്ട്രീയത്തില്‍ കറുത്ത പണം ചെയ്യുന്ന അഴിമതി ഉടന്‍ ഇല്ലാതാക്കണം, എല്ലാ അമേരിക്കക്കാര്‍ക്കും തുല്യ ശബ്ദം നല്‍കുന്ന രീതിയില്‍ നല്ലതും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് നടത്തണം" തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ട് വെക്കുന്നത്. ഫിലാഡെല്‍ഫിയയിലെ Liberty Bell … Continue reading ജനാധിപത്യത്തിന്റെ വസന്തം കുത്തിയിരിപ്പ് സമരം