ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു

ആധുനിക ഇസ്രായേല്‍ 1930കളിലെ ജര്‍മ്മനിയെ പോലെയാണെന്ന് ഒരു ഇസ്രായേല്‍ സൈനിക ജനറല്‍ പറയുകയുണ്ടായി. ഇസ്രായേല്‍ സൈന്യത്തിന്റെ deputy chief of staff ആയ Major General Yair Golan ആണ് Holocaust Remembrance Day യില്‍ ഇങ്ങനെ പറഞ്ഞത്: "വിദേശികളെ വെറുക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, ഭീതിയും ഭീഷണിപ്പെടുത്തലും ഉദ്ദീപിപ്പിക്കുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല, മൃഗതുല്യമാകുന്നതിനേക്കാള്‍ ലളിതവും എളുപ്പമായുതും ഒന്നുമില്ല. മൂല്യങ്ങളെ പരിത്യജിക്കുക, ആത്മസംതൃപ്തിയുള്ളവരാകുക." വളരെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് താന്‍ "ഇസ്രായേലിനെ നാസി ജര്‍മ്മനിയുമായി താരതമ്യം … Continue reading ഇസ്രായേലിനെ 1930കളിലെ ജര്‍മ്മനിയോട് താരതമ്യം ചെയ്ത ഇസ്രായേല്‍ സൈനിക ജനറല്‍ അത് മാറ്റിപ്പറഞ്ഞു

ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരുടെ ശബ്ദം വാഷിങ്ടണില്‍ മുഴങ്ങിക്കേട്ടു. Democracy Awakening പ്രസ്ഥാനത്തിന്റേയും Democracy Spring പ്രസ്ഥാനത്തിന്റേയും പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത 1,400 ല്‍ അധികം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ കോര്‍പ്പറേറ്റ് ശക്തികള്‍ പണമൊഴുക്കുന്നതിനെതിരെ ആഴ്ചകള്‍ക്ക് മുമ്പേ Democracy Spring പ്രസ്ഥാനം സമരത്തിലായിരുന്നു. ഉടന്‍ തന്നെ അവരോടൊപ്പം Democracy Awakening പ്രസ്ഥാനക്കാരും കൂട്ടു ചേര്‍ന്നു. വിവേചനപരമായ വോട്ടെടുപ്പ് നിയമങ്ങള്‍ക്കെതിരായാണ് അവര്‍ പ്രധാനമായും സമരം ചെയ്യുന്നത്. NAACP, Sierra Club, Greenpeace, Every Voice തുടങ്ങിയ സംഘങ്ങളും … Continue reading ജനാധിപത്യം പ്രവര്‍ത്തനത്തില്‍: വാഷിങ്ടണിലെ സമരത്തില്‍ 1,400 പേരെ അറസ്റ്റ് ചെയ്തു

ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

ചില സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധക്കാര്‍ നിരോധിത മേഖലയായ Taksim square ലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതോടെ ഇസ്താന്‍ബൂളിലെ മെയ് ദിന ജാഥക്ക് നേരെ തുര്‍ക്കിയിലെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും 200ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മെയ് ദിന പ്രകടനത്തിന് വേണ്ടി 24,500 പോലീസുകാരെ നിയോഗിച്ചു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചും പോലീസുകാര്‍ നിരീക്ഷണം നടത്തി. 1977 വരെ മെയ് ദിന ആഘോഷങ്ങളുടെ കേന്ദ്രമായിരുന്നു ടക്സിം സ്ക്വയര്‍ (Taksim square). 'bloody May Day' എന്ന അന്നത്തെ … Continue reading ഇസ്താന്‍ബൂളിലെ മെയ് ദിന റാലിയില്‍ അക്രമം, പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു