അമേരിക്കന്‍ കോണ്‍ഗ്രസ് 2007 ലെ Energy Independence and Security Act രൂപകല്‍പ്പനചെയ്തപ്പോള്‍ എണ്ണ വ്യവസായത്തിന് നല്‍കിപോന്നിരുന്ന ശതകോടിക്കണക്കിന് ഡോളര്‍ നികുതി ഇളവുകള്‍ നിര്‍ത്തലാക്കി, അവ സൗരോര്‍ജ്ജത്തിനും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിനും നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എണ്ണ ഭീമന്‍മാര്‍ “നികുതി കൂട്ടുന്നേ” എന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, പ്രസിഡന്റ് ബുഷ് വീറ്റോ ചെയ്യുമെന്ന് ഭീഷണി മുഴക്കി. അവസാനം ആ ഉപാധി പിന്‍വലിച്ചാണ് നിയമം പാസാക്കിയത്. കൊളറാഡോ ഗവര്‍ണര്‍ Bill Ritter എണ്ണക്കും പ്രകൃതിവാതകത്തിനും നല്‍കുന്ന ഒരു നികുതി ഇളവ് നിര്‍ത്തലാക്കാന്‍ പോകുന്നു. … Continue reading എണ്ണ ഭീമന്‍മാരുടെ കള്ളത്തരങ്ങള്‍
ടാഗ്: രാഷ്ട്രീയം
ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
ജൈവ ഇന്ധന ആവശ്യത്തിന് വേണ്ടി പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആഫ്രിക്കയില്‍ ധാരാളം ഭൂമി വാങ്ങുന്നു. പ്രാദേശിക കൃഷിക്കാര്‍ക്കും സര്‍ക്കാരുകള്‍ക്കും മോഹവിലയാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇത് വേരൊരു തരത്തിലുള്ള സാമ്പത്തിക കോളനി വാഴ്ചയാണോ? പുതിയ റോഡുകള്‍ വരാം, സ്കൂളുകള്‍ വരാം, മരുന്നു കടകള്‍, ജലവിതരണ പദ്ധതികള്‍ ഇവയൊക്കെ വന്നേക്കാം. അതിലൊക്കെ ഉപരി 5,000 തൊഴില്‍ സൃഷ്ടിക്കാം. 99 വര്‍ത്തേക്ക് ടാന്‍സാനിയ സര്‍ക്കാര്‍ ബ്രിട്ടീഷ് കമ്പനിയായ Sun Biofuels ന് 9,000 ഹെക്റ്റര്‍ (22,230 ഏക്കര്‍) കൃഷിസ്ഥലം സൗജന്യമായി നല്‍കി. … Continue reading ജൈവ ഇന്ധനവും വെള്ളക്കാരന്റെ ഭാരവും
കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം
1870 ല്‍ ഇന്‍ഡ്യയില്‍ സംഭവിച്ച ക്ഷാമത്തെക്കുറിച്ച് Mike Davis ന്റെ “Late Victorian Holocausts” എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. El Nino കാരണമുണ്ടായ വരള്‍ച്ച പട്ടിണിക്ക് തുടക്കം കുറിച്ചു. ഡക്കാണിലെ വിളകളെല്ലാം നശിച്ചു. എന്നാല്‍ അന്നത്തെ വൈസ്രോയി ആയിരുന്ന Lord Lytton 3.25 ലക്ഷം ടണ്‍ ഗോതമ്പ് ഇന്‍ഡ്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നതില്‍ മേല്‍നോട്ടം വഹിച്ചു. ഈ “the most colossal and expensive meal in world history” യുടെ യഥാര്‍ത്ഥ വില 1.2 കോടി … Continue reading കൃത്രിമമായി നിര്‍മ്മിക്കുന്ന ക്ഷാമം
എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച
ഏറ്റവും ശക്തരായ, ഏറ്റവും ലാഭകരമായ, ഏറ്റവും രാഷ്ട്രീയ സ്വാധീനമുള്ള കമ്പനികളെയാണ് എണ്ണയുടെ നിഷ്ഠൂരവാഴ്ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാരുകള്‍ക്ക് മേല്‍ അവര്‍ നിഷ്ഠൂര ഏകാധിപത്യ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു. അത് നമ്മേ ഭീകരമായ കാലാവസ്ഥാ മാറ്റത്തിനും പാരിസ്ഥിതിക ഉന്‍മൂലനത്തിനും യുദ്ധങ്ങളിലേക്കും എത്തിക്കുന്നു. എന്തുകൊണ്ടാണ് എണ്ണവില കൂടുന്നത്? അവ ഇത്രയേറെ കൂടി, അവ വളരെ അസ്ഥിരവുമാണ് എന്തുകൊണ്ട്? സാമ്പത്തിക തകര്‍ച്ചക്ക് കാരണമായ deregulation തന്നെയാണ് ഇവിടെയും പ്രശ്നം. അതേ deregulation തന്നെയാണ് Enron നെ ഇല്ലാതാക്കിയത്. (Enron നെ ഓര്‍ക്കുന്നുണ്ടോ?) ക്രൂഡ് ഓയിലിന്റെ … Continue reading എണ്ണയുടെ നിഷ്ഠൂരവാഴ്ച്ച
അര്‍ജന്റീനയിലെ ഖനന വ്യവസായത്തെ സംരക്ഷിക്കുമ്പോള്‍
ഹിമാനികള്‍ സംരക്ഷിച്ച് ഖനനത്തിനേയും എണ്ണകിണര്‍ കുഴിക്കുന്നതിനേയും എതിര്‍ക്കുന്ന ഒരു നിയമം അര്‍ജന്റീനയിലെ പ്രസിഡന്റ് വീറ്റോ അധികാരം ഉപയോഗിച്ച് റദ്ദാക്കി. അര്‍ജന്റിനീനയുടേയും ചിലിയുടേയും അതിര്‍ത്തിയിലുള്ള മഞ്ഞ് നിറഞ്ഞ ആന്‍ഡീസ് കൊടുമുടികളില്‍ ഖനനം ചെയ്യാന്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനനം ചെയ്യുന്ന Barrick Gold Corp ന്റെ $240 കോടി ഡോളര്‍ പദ്ധതിക്ക് പ്രതികൂലമായി കോണ്‍ഗ്രസ് പാസാക്കിയ നിയമമായിരുന്നു അത്. ആ നിയമം ആന്‍ഡീസ് പ്രവിശ്യകളിലെ സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തും എന്ന് പറഞ്ഞാണ് പ്രസിഡന്റ് Cristina Fernandez ആ … Continue reading അര്‍ജന്റീനയിലെ ഖനന വ്യവസായത്തെ സംരക്ഷിക്കുമ്പോള്‍
സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
എന്തിന് സാമ്പത്തിക സഹായം(bailout ) ആവശ്യമെന്ന് അറിയില്ല. ബുഷ്, പോള്‍സണ്‍, ബര്‍ണാങ്കി തുടങ്ങിയവര്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലുണ്ടാക്കിയ സംഭ്രമവും പേടിയുടേയും ഫലമായാണത്. ബുഷിന്റെ പ്രസ്ഥാവനകള്‍ നോക്കൂ, ഇത് ഇങ്ങനെ തന്നെ ചെയ്യണം, അല്ലെങ്കില്‍ ഫാമുകള്‍ നശിക്കും, ചെറു വ്യവസായം നശിക്കും തുടങ്ങിയവ. അമേരിക്കന്‍ പൌരനെന്ന നിലയില്‍ നമ്മള്‍ ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ട് സാമ്പത്തിക സഹായം(bailout ) വേണം എന്നതാണ്. New Republic മാസികയില്‍ Roger Lowenstein എഴുതിയതുപോലെ ട്രഷറിയുടെ ഈ ഇടപെടലിന്റെ ലക്ഷ്യം നികുതി ദായകരുടെ പണം … Continue reading സാമ്പത്തിക സഹായം: റാല്‍ഫ് നേഡര്‍ സംസാരിക്കുന്നു
പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
1933. ആ കാലം ഇപ്പോഴത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്താവുന്നതാണ്. വന്‍ സാമ്പത്തിക തകര്‍ച്ച (Great Depression). ആ വര്‍ഷം മാര്‍ച്ചില്‍ ഫ്രാങ്ക്ലിന്‍ ഡെലാനോ റൂസവല്‍റ്റ് അധികാരമേറ്റെടുത്തു. അമേരിക്കയില്‍ 1929 ലെ ഓഹരി കമ്പോളം തകര്‍ന്നതിനാല്‍ അപ്പോഴേക്കും 10,000 ല്‍ അധികം ബാങ്കുകള്‍ തകര്‍ന്നിരുന്നു. അമേരിക്കന്‍ തൊഴിലാളികളില്‍ നാലിലൊന്ന് തൊഴിലില്ലാത്തവരായി. ആഹാരത്തിന് വേണ്ടി ആളുകള്‍ കടിപിടി കൂടുന്ന കാലം. മാര്‍ച്ച് 4, 1933 ന് റൂസവല്‍റ്റ് ചെയ്ത പ്രസംഗത്തില്‍ നിന്ന്. പ്രസിഡന്റ് റൂസവല്‍റ്റ്: ആദ്യമായി ഞാന്‍ ഒരു കാര്യം ഉറപ്പിച്ച് … Continue reading പേടിക്കാനൊന്നുമില്ല: റൂസവല്‍റ്റ്
21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം
ഇത് ആഫ്രിക്കയിലെ ദരിദ്ര രാജ്യത്തെ കഥയൊന്നുമല്ല. ലോകത്തെ ഭരിക്കുന്ന വമ്പന്‍ രാജ്യത്തിന്റെ കഥയാണ്. ഇത് നമുക്കും ഒരു പാഠമാണ്. ഭാഗം 1: മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ് അമേരിക്കന്‍ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളു. വോട്ടവകാശത്തിനു വേണ്ടിയാണിപ്പോള്‍ സമരം. വോട്ടറന്‍മാര്‍ വളരെ നീളമുള്ള ക്യൂവും വോട്ട് മറിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിന്റെ തകരാറും റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ രേഖകളില്‍ നിന്ന് വ്യത്യാസമുള്ള രജിസ്ട്രേഷന്‍ ഉള്ള വോട്ടറന്‍മാര്‍ക്കെതിരെ നിയമ നടപടി എടുക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി വ്യക്തമാക്കി. വിസ്കോണ്‍സിന്‍, നെവാഡ, ഒഹായോ തുടങ്ങിയ … Continue reading 21-ാം നൂറ്റാണ്ടിലും വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്യുന്ന സമൂഹം
മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനേക്കുറിച്ചുള്ള ഒരു തമാശ വീഡിയോ നിങ്ങള്‍ കണ്ടുകാണുമെന്ന് കരുതുന്നു. ജനാധിപത്യമെന്ന fantasy അമേരിക്കയില്‍ സംരക്ഷിക്കാന്‍ ഡൈബോള്‍ഡ് ശ്രമിക്കുന്നതിനേക്കുറിച്ചുള്ള പരാമര്‍ശവും എല്ലാം ഈ വീഡിയോ മറ്റെല്ല ONN വീഡിയോകള്‍ പോലെ award winning ആണ്. അത് കണ്ടിട്ട് ശേഷം വായിക്കുക. നേരത്തെയുള്ള വോട്ടെടുപ്പ് തുടങ്ങി അധികം കഴിയും മുമ്പേ തങ്ങള്‍ ഡെമോക്രാറ്റ്‌കള്‍ക്ക് വേണ്ടി ചെയ്ത വോട്ട് റിപ്പബ്ലിക്കരുടേതായി മാറിയെന്ന് ആറ് വോട്ടര്‍മാര്‍ അതില്‍ രണ്ടെണ്ണമെങ്കിലും പടിഞ്ഞാറേ വെര്‍ജീനയിലെ counties നിന്ന്, അവകാശപ്പെട്ടു. പേപ്പര്‍ ഇല്ലാത്ത ഇലക്ട്രോണിക് … Continue reading മോഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പ്
ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?
1930 കളിലെ ആഗോള മാന്ദ്യത്തിന് ശേഷം സര്‍ക്കാര്‍ സ്വകാര്യ കമ്പോളത്തെ ഏറ്റെടുക്കുന്ന പരിപാടി ഏറ്റവും വലുതായി നടക്കുന്നത് ഇപ്പോളാണ്. വാള്‍ സ്റ്റ്രീറ്റിലെ കമ്പനികളെ രക്ഷിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് പ്രസിഡന്റ് ബുഷ് $70000 കോടി ഡോളര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. തകര്‍ന്ന ബാങ്കുകളിലെ ഉന്നതരുടെ ബോണസ്സും മറ്റാനുകൂല്ല്യങ്ങളും കുറക്കണമെന്നും കടം വാങ്ങിയ വീട്ടുടമസ്ഥരെ സഹായിക്കും വ്യവസ്ഥകളുണ്ടാകണമെന്നും കോണ്‍ഗ്രസിലെ ഡമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നു. വാള്‍ സ്റ്റ്രീറ്റിന് ബ്ലാങ്ക് ചെക്ക് നല്‍കുന്നതിന് സ്പീക്കര്‍ നാന്‍സി പൊളോസി എതിരാണ്. വാള്‍ സ്റ്റ്രീറ്റിന്റെ കിട്ടാ കടങ്ങള്‍ ജനങ്ങളുടെ നികുതിപ്പണം … Continue reading ബിന്‍ലാദന് സ്വപ്നം കാണാന്‍ പറ്റാത്ത വിധം അമേരിക്കയെ തകര്‍ക്കുന്നതെങ്ങനെ?