ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

പരിസ്ഥിതി, മനുഷ്യാവകാശ വക്കീല്‍ Steven Donziger ന് ആറ് കൌണ്ട് ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റം ചാര്‍ത്തി. അദ്ദേഹം തന്റെ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കൊടുക്കുന്നത് വിസമ്മതിച്ചതിനാണ് ഈ കുറ്റം. 6000 കോടി ലിറ്റര്‍ എണ്ണ ഇക്വഡോറിലെ ആമസോണില്‍ ഒഴുക്കിയതിന്റെ കേസില്‍ $1800 കോടി ഡോളറിന്റെ ഒത്തുതീര്‍പ്പ് Chevron നില്‍ നിന്ന് നേടുന്നതില്‍ വിജയിച്ച വക്കീലാണ് Donziger. അസാധാരണമായ ഒരു നിയമ തിരിയലില്‍, Donziger ന് എതിരെ കുറ്റം കൊണ്ടുവരാന്‍ പ്രോസിക്യൂട്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് Chevron മായി ബന്ധമുള്ള … Continue reading ആമസോണിലെ എണ്ണചോര്‍ച്ചയില്‍ ഷെവ്രോണിനെതിരെ കേസ് വാദിച്ച വക്കീലിന് കോടതിയലക്ഷ്യ കുറ്റം

സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു

അമേരിക്കയില്‍ ദശലക്ഷക്കണക്കിന് ഉപയോഗിക്കാത്ത കോവിഡ്-19 വാക്സിനുകള്‍ ചവറാകാന്‍ പോകുകയാണ്. ഈ വേനല്‍കാലത്ത് അവ കാലാവധി കഴിയും എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യണമെന്ന് ധാരാളം സംസ്ഥാന ആരോഗ്യ വകുപ്പുകള്‍ STAT നോട് പല പ്രാവശ്യം ആവശ്യപ്പെട്ടു. മിക്ക രാജ്യങ്ങളും കോവിഡ്-19 ന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കാന്‍ പോകുന്നവയാണ്. നിയമപരവും കടത്തലിന്റേയും വെല്ലുവിളികള്‍ പറഞ്ഞ് വാഷിങ്ടണിലെ ഉദ്യോഗസ്ഥര്‍ ഈ നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിനേക്കാള്‍ 5.236 കോടി കുറവ് ഡോസ് മാത്രമേ … Continue reading സംസ്ഥാനങ്ങള്‍ കാലാവധി കഴിയുന്നതിലേക്കടുക്കുന്ന ദശലക്ഷക്കണക്കിന് കോവിഡ്-19 വാക്സിന് മേലെയിരിക്കുന്നു

ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

ഡ്രോണ്‍ whistleblower ആയ Daniel Hale നെ കുറഞ്ഞത് 9 വര്‍ഷം തടവ് ശിക്ഷ കൊടുക്കണണെന്ന് ബൈഡന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടുന്നു. അമേരിക്കയുടെ ഡ്രോണും ലക്ഷ്യം വെച്ച ആസൂത്രിത കൊലപാതകങ്ങളെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങള്‍ ആണ് ഹേല്‍ പുറത്തുവിട്ടത്. 2009 - 2013 കാലത്ത് അമേരിക്കയുടെ വ്യോമസേനയില്‍ അദ്ദേഹം ജോലി ചെയ്തിരുന്നു. ആ സമയത്ത് National Security Agencyയിലും Joint Special Operations Task Force (JSOC) , അഫ്ഗാനിസ്ഥാനിലെ Bagram Air Base ല്‍ ആയിരുന്നു അത്. … Continue reading ഡ്രോണ്‍ പദ്ധതി ചോര്‍ത്തിയ ഡാനിയല്‍ ഹേലിന്റെ ശിക്ഷ ചൊവ്വാഴ്ച പറയും

എന്‍ബ്രിഡ്ജ് ലൈന്‍ 3 പൈപ്പ് ലൈനെതിരായ പ്രതിഷേധത്തില്‍ സൈനികമായ അടിച്ചമര്‍ത്തല്‍

‍ഷെല്‍ നദിയില്‍ Enbridge Line 3 ടാര്‍ മണ്ണ് പൈപ്പ് ലൈനെതിരെ മിനസോട്ടയില്‍ തുടരുന്ന പ്രതിഷേധത്തിനിടക്ക് ഏകദേശം 600 ജല സംരക്ഷകരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അധികാരികള്‍ ആദിവാസി നേതാവായ Winona LaDuke നേയും മറ്റ് ആറുപേരേയും അറസ്റ്റ് ചെയ്തു. മൂന്ന് രാത്രി ജയിലില്‍ കഴിഞ്ഞതിന് ശേഷം ഇന്നലെ വിട്ടയച്ചു. ക്യാനഡയിലെ ബഹുരാഷ്ട്ര കമ്പനിയായ Enbridge ആണ് പൈപ്പ് ലൈന്‍ നിര്‍മ്മിക്കുന്നത്. അവര്‍ 40 സ്വാഡ് അമേരിക്കന്‍ പോലീസിനെ ഉപോയഗിച്ച് പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നു. “ക്യാനഡയിലെ ബഹുരാഷ്ട്ര കമ്പനി … Continue reading എന്‍ബ്രിഡ്ജ് ലൈന്‍ 3 പൈപ്പ് ലൈനെതിരായ പ്രതിഷേധത്തില്‍ സൈനികമായ അടിച്ചമര്‍ത്തല്‍

വോട്ടവകാശത്തിനും Infrastructure നും വേണ്ടിയുള്ള സമരത്തില്‍ അറസ്റ്റ്

Seneca Falls ല്‍ സ്ത്രീകളുടെ അവകാശത്തിനായുള്ള ആദ്യത്തെ സമ്മേളനത്തിന്റെ 173ാം വാര്‍ഷികത്തിന്റെ ഭാഗമായി അമേരിക്കയുടെ സുപ്രീംകോടതിയുടെ മുമ്പില്‍ സമരം ചെയ്ത ഏകദേശം 100 സ്ത്രീകളെ അറസ്റ്റ് ചെയ്തു. അവര്‍ വോട്ടവകാശവും സാമ്പത്തിക നീതിയും ആവശ്യപ്പെട്ടു. Poor People’s Campaign ന്റെ നേതാവായ Reverend Liz Theoharis ഉം അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വോട്ടവകാശ നിയമവും, സാമ്പത്തിക അസമത്വത്തെ ഇല്ലാതാക്കുന്ന ശക്തമായ infrastructure നിയമവും കാലാവസ്ഥ നിയമവും സര്‍ക്കാര്‍ പാസാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. — സ്രോതസ്സ് democracynow.org | … Continue reading വോട്ടവകാശത്തിനും Infrastructure നും വേണ്ടിയുള്ള സമരത്തില്‍ അറസ്റ്റ്

കടയില്‍ മോഷണം നടത്തി എന്ന് തെറ്റായി ആരോപിച്ചതിന് ആപ്പിളിനെതിരെ കേസ്

ന്യൂയോര്‍ക്ക് നിവാസിയായ Ousmane Bah നെ 2018 ലും 2019 ലും പല പ്രാവശ്യം iStores കടയില്‍ മോഷണം നടത്തി എന്നാരോപിച്ച് അറസ്റ്റ് ചെയ്തതിനെതിരെ Apple ഉം അതിന്റെ സുരക്ഷാ കരാറുകാരായ Security Industry Specialists (SIS) ഉം കേസ്. Bah നെ തിരിച്ചറിയുന്നതില്‍ Apple ഉം SIS ഉം ഉത്തരവാദിത്തമില്ലാതെ പെരുമാറി എന്നതില്‍ ആരോപിക്കുന്നു. Massachusetts ലെ ജില്ലാ കോടതിയില്‍ കൊടുത്തിരിക്കുന്ന ഈ കേസ് Boston ല്‍ നടന്ന സംഭവങ്ങള്‍ക്ക് സമാനമാണ്. അതിനാല്‍ അതിനെ ഒഴുവാക്കിയിട്ടുണ്ട്. … Continue reading കടയില്‍ മോഷണം നടത്തി എന്ന് തെറ്റായി ആരോപിച്ചതിന് ആപ്പിളിനെതിരെ കേസ്

ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്

ഹെയ്തിയിലെ പ്രസിഡന്റിനെ കൊന്നതിന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്ത കൊളംബയയിലെ മുമ്പത്തെ സൈനികരില്‍ ചിലര്‍ക്ക് പരിശീലനം കിട്ടയത് അമേരിക്കയുടെ സൈന്യത്തില്‍ നിന്നാണ് എന്ന് പെന്റഗണ്‍ പറഞ്ഞു. Jovenel Moïse ന്റെ മരണത്തില്‍ അമേരിക്കയുടെ പങ്കിനെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളുയര്‍ത്തുന്നതാണ് അത്. ജൂലൈ 7 ന് നടന്ന ആസൂത്രിത കൊലയിലെ 15 ല്‍ 13 കുറ്റാരോപിതരും ഒരിക്കല്‍ സൈന്യത്തില്‍ ജോലിചെയ്തിരുന്നു എന്ന് കൊളംബിയന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊളംബിയയിലേയും ലാറ്റിനമേരിക്ക മൊത്തത്തിലും സൈന്യങ്ങള്‍ക്ക് അമേരിക്ക പരിശീലനം കൊടുക്കുന്നുണ്ട്. കൊളംബിയ പ്രത്യേകിച്ചും ദശാബ്ദങ്ങളായി … Continue reading ഹെയ്തിയില്‍ ആസൂത്രിത കൊലപാതകം നടത്തിയ കൊളംബിയക്കാരെ അമേരിക്കയുടെ സൈന്യം ആണ് പരിശീലിപ്പിച്ചത്

ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം

എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനും പണ്ഡിതനും ആയ കോര്‍ണല്‍ വെസ്റ്റ് Harvard Universityയിലെ പ്രൊഫസര്‍ സ്ഥാനം രാജിവെച്ചു. സ്ഥാപനം “ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വത്തിന്റെ ആഴത്തിലാണ്” എന്ന് അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തിന്റെ കാലാവധി പുതുക്കാന്‍ ഫാക്കല്‍റ്റി പിന്‍തുണച്ചു. എന്നാല്‍ പാലസ്തീന്‍ വിഷയത്തോടുള്ള Harvard administration ന്റെ വൈരത്തിന്റെ അടിസ്ഥാനത്തില്‍ അത് റദ്ദാക്കി. ഇത് Harvard ന്റെ ബൌദ്ധികവും ധാര്‍മ്മികവും ആയ പാപ്പരത്വം ആണ്. പാലസ്തീന്‍ വിഷയത്തെ താന്‍ പിന്‍തുണക്കുന്നതിനാല്‍ കാലാവധി പുതുക്കി നല്‍കാന്‍ മടികാണിക്കുന്നു എന്ന് അദ്ദേഹം മാര്‍ച്ചില്‍ New … Continue reading ഹാര്‍വാര്‍ഡ് സര്‍വ്വകലാശലയുടെ ധാര്‍മ്മിക പാപ്പരത്വം

3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു

സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ എണ്ണ വമ്പന്‍ കൂട്ടാളികളെന്ന് കരുതുന്ന ആറ് ഡമോക്രാറ്റുകളുടെ പേര് Exxon Mobil Corp. ന്റെ സ്വാധീനീക്കലുകാരന്‍ Keith McCoy തുറന്ന് പറഞ്ഞു. Greenpeace UK പുറത്തുവിട്ട വീഡിയോയിലാണിത്. കാലാവസ്ഥ നയങ്ങള്‍ക്കെതിരെ സ്വാധീനിക്കാനായി വാണിജ്യ സംഘടനകള്‍ക്ക് Exxon Mobil ധനസഹായം ഇന്നും നല്‍കുന്നുണ്ട്. ഈ സംഭാവനകള്‍ക്ക് അളക്കാവുന്ന ഫലം ഉണ്ടെന്ന് 2017 ല്‍ Ohio State University നടത്തിയ പഠനത്തില്‍ കാണുന്നു. പ്രത്യേകിച്ച് അത് അഞ്ചക്ക സംഖ്യയിലെത്തുമ്പോള്‍. പ്രമുഖ വ്യാവസായിക മലിനീകാരിയ Exxon Mobil … Continue reading 3.3 ലക്ഷം ഡോളര്‍ ആറ് ഡമോക്രാറ്റുകള്‍ക്ക് കൊടുത്തതായി എക്സോണ്‍ ലോബീയിസ്റ്റ് പറയുന്നു

കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു

Jeff Bezos ന്റെ ശൂന്യാകാശത്തിലെ 10 മിനിട്ട് റോക്കറ്റ് യാത്രക്ക് മാധ്യമങ്ങളില്‍ കിട്ടിയ സമയം ഒരു വര്‍ഷം മൊത്തം കാലാവസ്ഥാ മാറ്റത്തിന് കിട്ടിയ സമയത്തിന് തുല്യമാണെന്ന് Media Matters നടത്തിയ വിശകലനത്തില്‍ കണ്ടെത്തി. NBC, ABC, CBS പ്രഭാത പരിപാടി ഈ ചെറു യാത്രക്ക് വേണ്ടി 212 മിനിട്ട് സമയമാണ് ചിലവാക്കിയത്. അവര്‍ 2020 ല്‍ മൊത്തം കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ച് സംസാരിച്ചത് 267 മിനിട്ട് മാത്രമാണ്. അത് കൂടാതെ കഴിഞ്ഞ നാല് വര്‍ഷം തുടര്‍ച്ചയായി കാലാവസ്ഥാ വാര്‍ത്തയില്‍ … Continue reading കഴിഞ്ഞ വര്‍ഷം കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് 0.4% സമയമേ കിട്ടിയുള്ളു