ലാറ്റിനമേരിക്കയിലെ ആദ്യത്തെ സൌരതാപനിലയം ചിലിയിലെ Atacama മരുഭൂമിയിലെ Cerro Dominador ല്‍ ഉദ്ഘാടനം ചെയ്തു. 700 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ചിരിക്കുന്ന ഈ നിലയത്തിന് 10,600 കണ്ണാടികളുണ്ട്. അവ 250 മീറ്റര്‍ പൊക്കമുള്ള ഗോപുരത്തിലേക്ക് സൂര്യപ്രകാശം കേന്ദ്രീകരിക്കും. ചൂടിലെ ഉരുകിയ ഉപ്പ് ആഗിരണം ചെയ്യുകയും അതുപയോഗിച്ച് നീരാവി ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് 110 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. അതിനോടടുത്തുള്ള സൌരോര്‍ജ്ജഫലക നിലയത്തില്‍ നിന്ന് 210 മെഗാവാട്ട് വൈദ്യുതിയും ഉത്പാദിപ്പിക്കുന്നുണ്ട്. ഉപ്പിന് താപോര്‍ജ്ജത്തെ 17.5 മണിക്കൂര്‍ വരെ സംഭരിച്ച് നിര്‍ത്താനാകും … Continue reading ചിലിയിലെ ആദ്യത്തെ സൌരതാപനിലയം പ്രവര്‍ത്തിച്ചു തുടങ്ങി
ടാഗ്: വാര്‍ത്ത
ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും
മാര്‍ച്ച് 2020 ന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തല്‍ പദ്ധതിയില്‍ അമേരിക്കന്‍ ട്രഷറിയും, ഫെഡറല്‍ റിസര്‍വ്വും ശതകോടി ഡോളറിന്റെ asset management സ്ഥാപനം Blackrock ഉം ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് New York Times ലെ ലേഖനം പറയുന്നു. അതില്‍ പറയുന്നതനുസരിച്ച്, മാര്‍ച്ച് അവസാനം Fed ന്റെ അടിയന്തിര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടു മുമ്പും അതിന് ശേഷവും അമേരിക്കന്‍ ട്രഷറി സെക്രട്ടറി Steven Mnuchin നും Fed ന്റെ ചെയര്‍മാന്‍ Jerome Powell മായി Blackrock ന്റെ CEO ആയ … Continue reading ലോകത്തെ ഏറ്റവും വലിയ ആസ്തി മാനേജുമെന്റ് സ്ഥാപനവും ഫെഡ്ഡിന്റെ വാള്‍സ്ട്രീറ്റ് രക്ഷപെടുത്തലും
കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍
ശനിയാഴ്ച ബ്രസീലിലെ കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞു. 400 ല്‍ അധികം നഗരങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. പ്രസിഡന്റ് Jair Bolsonaro ആണ് ഈ ദുരന്തത്തിന് ഉത്തരവാദി എന്ന് ആരോപിക്കുന്ന അവര്‍ ബോള്‍സനാരോയുടെ രാജി ആവശ്യപ്പെട്ടു. "ബോള്‍സനാരോ പുറത്തുപോകൂ," "500,000 മരണങ്ങള്‍, അത് ആയാളുടെ കുറ്റം," "വാക്സിനുകള്‍ ഉടനെ" തുടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. വലത് തീവൃവാദി പ്രസിഡന്റിന്റെ രാജിയോ, പുറത്താക്കലോ വേണമെന്ന് അവര്‍ പറയുന്നു. വാക്സിന്‍ കൊടുക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കണമെന്നും … Continue reading കോവിഡ്-19 മരണങ്ങള്‍ 5 ലക്ഷം കവിഞ്ഞതോടെ ബ്രസീലില്‍ വലിയ പ്രക്ഷോഭങ്ങള്‍
അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി
150 വര്‍ഷങ്ങളിലധികമായി അമേരിക്കയില്‍ നിര്‍ബന്ധിത തൊഴില്‍ ചെയ്യിക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 13ാം ഭേദഗതിയിലെ പഴുത് നീക്കം ചെയ്യാനുള്ള നിയമം ഡസന്‍ കണക്കിന് മനുഷ്യാവകാശ സംഘടനകളും, ഡമോക്രാറ്റിക് ജനപ്രതിനിധികളും വെള്ളിയാഴ്ച വീണ്ടും അവതരിപ്പിച്ചു. Sen. Jeff Merkley (D-Ore.) ഉം Rep. Nikema Williams (D-Ga.) ഉം ആണ് രണ്ട് ഡസന്‍ സഹപ്രവര്‍ത്തരെ നയിച്ചുകൊണ്ട് Abolition Amendment അവതരിപ്പിച്ചത്. അത് അമേരിക്കയുടെ ഭരണഘടയുടെ 13ാം ഭേദഗതിയിലെ "slavery clause" നീക്കം ചെയ്യും. ജനുവരി 1865 ന് ആണ് ആ … Continue reading അമേരിക്കന്‍ ഭരണഘടനയിലെ ‘അടിമത്ത ഉപവാക്യത്തെ’ നീക്കം ചെയ്യാനായി നിരോധന ഭേദഗതി
‘ലവ് ജിഹാദ്’ നിയമപ്രകാരം മുസ്ലീം സഹോദരന്‍മാരെക്കെതിരെ കൊടുത്ത പരാതി സ്ത്രീ പിന്‍വലിച്ചു
രണ്ട് മുസ്ലീം സഹോദരന്‍മാര്‍ക്കെതിരായ തന്റെ ആരോപണങ്ങള്‍ മുസഫര്‍നഗര്‍ ജില്ലയിലെ 24-വയസ് പ്രായമുള്ള സിഖ് സ്ത്രീ ചൊവ്വാഴ്ച പിന്‍വലിച്ചു. മതമാറ്റനിരോധന നിയമത്തിന്റെ അടിസ്ഥാനത്തല്‍ ബലാല്‍സംഗം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളായിരുന്നു ആ സ്ത്രീ ആദ്യം ആരോപിച്ചിരുന്നത്. മജിസ്ട്രേറ്റിന് മുമ്പെ മൊഴികൊടുക്കുന്ന സമയത്ത് ആ സ്ത്രീ തന്റെ ആരോപണങ്ങള്‍ വിസമ്മതിച്ചു. ഹിന്ദു സംഘടനകളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ പരാതി കൊടുത്തത് എന്ന് സ്ത്രീ അവകാശപ്പെട്ടു എന്നും കുറ്റാരോപിതര്‍ പണമെടുക്കുകയോ അവരെ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. — സ്രോതസ്സ് indianexpress.com | … Continue reading ‘ലവ് ജിഹാദ്’ നിയമപ്രകാരം മുസ്ലീം സഹോദരന്‍മാരെക്കെതിരെ കൊടുത്ത പരാതി സ്ത്രീ പിന്‍വലിച്ചു
പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. … Continue reading പരിസ്ഥിതിയെ നശിപ്പിച്ചുകൊണ്ട് റോഡ് നിര്‍മ്മിക്കാനാവില്ല
അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്
അമേരിക്കയിലെ അതി സമ്പന്നരായ 25 ശതകോടീശ്വരന്‍മാര്‍ വെറും 3.4% നികുതിയാണ് 2014 - 2018 കാലത്ത് അടച്ചത് എന്ന് പുറത്തുവന്ന Internal Revenue Service ഡാറ്റ കാണിക്കുന്നു. അതും അവരുടെ മൊത്തം സമ്പാദ്യം $40100 കോടി ഡോളര്‍ വര്‍ദ്ധിച്ചിട്ടും. ആദ്യമായിട്ടാണ് ഇത്തരത്തിലെ വിശകലനം നടത്തപ്പെടുന്നത്. ProPublica ആണ് അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. അമേരിക്കയിലെ ഏറ്റവും സമ്പന്നരായ ആളുകളുടെ 15 വര്‍ഷത്തെ IRS വിവരങ്ങളാണ് അവര്‍ക്ക് കിട്ടിയത്. 2018 ന്റെ അവസാനം ആയപ്പോഴേക്കും ആ 25 പേര്‍ക്ക് $1.1 … Continue reading അതി സമ്പന്നരായ .001% എത്രമാത്രം കുറവ് നികുതിയാണ് അടക്കുന്നത്
ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി
ഒഡീഷയിലെ Ganjam ജില്ലയിലെ 40 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാത 59 യുടെ വീതി കൂട്ടുന്നതിനായി വ്യത്യസ്ഥ സ്പീഷീസുകളില്‍ പെട്ട പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 1,720 മരങ്ങള്‍ വെട്ടി. Ratanpur ല്‍ നിന്നും Mundamarai വരെ വീതി 7 മീറ്ററില്‍ നിന്ന് 12 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനാണ് Rs 126-കോടി രൂപയുടെ പദ്ധതി. Ratanpur ല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടുന്നത് Odisha State Forest Development Corporation തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി ഒറീസയില്‍ … Continue reading ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി
ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു
അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു
ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു
UK Lawyers for Israel (UKLFI) എന്ന ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാലസ്തീനെക്കുറിച്ചും ഇസ്രായേല്‍ അധിനിവേശത്തിന്റെ ആരംഭത്തക്കുറിച്ചും, വംശഹത്യയെ കുറിച്ചുമുള്ള വിദ്യാഭാസപരമായ വീഡിയോകള്‍ BBC നീക്കം ചെയ്തു. ദശാബ്ദങ്ങളായുള്ള പാലസ്തീനിലെ ഇസ്രായേല്‍ കോളനിവാഴ്ചയുടെ സത്യാവസ്ഥ സ്കൂള്‍ കുട്ടികളെ പഠിപ്പിക്കാനായി നിര്‍മ്മിച്ചതായിരുന്നു 7-ഭാഗങ്ങളുള്ള GCSE Bitesize സീരീസ്. വംശവെറിയുടെ ഒരു സംവിധാനമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രധാന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പരിശോധിക്കാന്‍ വേണ്ടിയാണ് വീഡിയോ മാറ്റിയത് എന്നാണ് BBC നല്‍കുന്ന മറുപടി. — സ്രോതസ്സ് Jews For … Continue reading ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു