പുകവലിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, chronic obstructive pulmonary രോഗം ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ്. ഇപ്പോഴത്തെ പുകവലിക്കാര്‍ കൂടിയ അണുബാധയുടേയും മരണത്തിന്റേയും കൂടിയ അപകട സാദ്ധ്യതയില്‍ ആണെന്ന് കോവിഡ്-19 രോഗികളുടെ demographic പഠനങ്ങള്‍ സൂചിപ്പിക്കുന്നു. air-liquid interface culture എന്ന് വിളിക്കുന്ന ഒരു platform ഗവേഷകര്‍ ഉപയോഗിച്ചു. മനുഷ്യ airway stem കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നതാണത്. മനുഷ്യരിലെ ശ്വാസനാളിയുമായി അടുത്ത് സാമ്യമുള്ളതും അതുപോലുള്ള സ്വഭാവം കാണിക്കുന്നതുമാണ്. ശ്വസിക്കുന്ന വായുവിനെ മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് … Continue reading കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും
ടാഗ്: വാര്‍ത്ത
ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു
ഡിസംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം അനുസരിച്ച്, ഏകദേശം 38.5 കോടി വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നുണ്ട്. അതില്‍ 11,000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. മരണത്തിന്റെ 60%, അതായത് പ്രതിവര്‍ഷം 6,600 മരണം നടക്കുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം കൃഷിക്കാരുടെ(മൊത്തം 86 കോടി) 44% ആണ് കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നത്. മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ Insecticides Act, 1968 നെ മാറ്റിക്കൊണ്ട് Pesticides Management Bill 2020 രാജ്യ … Continue reading ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു
£1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു
നമ്മുടെ സമ്പദ്‌വ്യവസ്ഥയും കാലാവസ്ഥ പ്രശ്നവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശ്രദ്ധ വര്‍ദ്ധിച്ച് വരികയാണ്. portfolio.earth പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകള്‍ 2019 ല്‍ മാത്രമായി £1.9 ലക്ഷം കോടി പൌണ്ട് നിക്ഷേപിച്ചിരിക്കുന്നത് ജൈവവ്യവസ്ഥയുടേയും വന്യജീവികളുടേയും നാശം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് എന്ന് Bankrolling Extinction എന്ന റിപ്പോര്‍ട്ട് പുതിയ തെളിവുകള്‍ കൊണ്ടുവരുന്നു. പാരീസ് കരാര്‍ ഒപ്പ് വെച്ചതിന് ശേഷം Barclays ഉം HSBC ഉം £15800 കോടി പൌണ്ട് ഫോസിലിന്ധനങ്ങള്‍ക്ക് … Continue reading £1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു
20,000 പ്രതിഷേധ സ്ഥലങ്ങള്‍, 22 സംസ്ഥാനങ്ങള്‍: കര്‍ഷകരുടെ ബന്ദ് ആഹ്വാനം സ്പര്‍ശിക്കാത്ത സ്ഥലമില്ല
സമരം ചെയ്യുന്ന കര്‍ഷകര്‍ നടത്തിയ രാജ്യ വ്യാപകമായ ഭാരത് ബന്ദ് ആഹ്വാനത്തിന്റെ അഭൂതപൂര്‍വ്വമായ വിജയം നരേന്ദ്ര മോഡി സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും. അടുത്ത തല ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പായി കര്‍ഷകരെ ചൊവ്വാഴ്ച വൈകിട്ട് സംസാരിക്കാനായി സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇതിനകം കേന്ദ്രം അഞ്ച് പ്രാവശ്യം സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അര്‍ത്ഥവത്തായ ഒരു പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. വിവാദപൂര്‍ണ്ണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമാണ് സമരത്തിലെന്ന ബിജെപിയുടെ … Continue reading 20,000 പ്രതിഷേധ സ്ഥലങ്ങള്‍, 22 സംസ്ഥാനങ്ങള്‍: കര്‍ഷകരുടെ ബന്ദ് ആഹ്വാനം സ്പര്‍ശിക്കാത്ത സ്ഥലമില്ല
സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും
കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്ന Amy Coney Barrett സുപ്രീം കോടതിയിലെ പുതിയ ഉന്നത സ്ഥാനത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി വര്‍ദ്ധിച്ച കാലത്ത് പൊതുജനാരോഗ്യ ശാസ്ത്രത്തിനെതിരെ അത് 5-4 എന്ന ഭൂരിപക്ഷം നല്‍കുന്നു. മതപരമായ സംഘം ചേരല്‍ പരിമിതപ്പെടുത്തണമെന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ ഈ ആഴ്ച സുപ്രീം കോടതി ഉത്തരവിറക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ശാസ്ത്രത്തില്‍ നിരക്ഷരരായ ജഡ്ജിമാര്‍ ഇല്ലാതാക്കുന്ന അപകടത്തിന്റെ തെളിവാണ് ഇത്. — സ്രോതസ്സ് cnn.com | Jeffrey D. Sachs … Continue reading സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും
ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്
ജോ ബൈഡന്‍ അധികാരത്തിലെത്താന്‍ ആഴ്ചകള്‍ മാത്രമിരിക്കെ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ Mohsen Fakhrizadeh നെ കൊലപ്പെടുത്തിയത്, ഇസ്രായേല്‍ ആണ് അത് ചെയ്തത് എന്ന് മിക്കവരും കരുതുന്നു, അമേരിക്കയും ഇറാനുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് സെനറ്റര്‍ ബര്‍ണി സാന്റേഴ്സ് മുന്നറീപ്പ് നല്‍കി. ടെഹ്റാന് സമീപം കാറില്‍ യാത്ര ചെയ്യുന്നതിനിടക്ക് Fakhrizadeh ന് മേല്‍ ആക്രമണമുണ്ടാകുകയും അദ്ദേഹത്തിന് മാരകമായി മുറിവേല്‍ക്കുകയും ചെയ്തു. കൊലപാതകത്തിന്റെ പ്രത്യേക വിശദാംശങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. വലതുപക്ഷ … Continue reading ഇറാനിലെ ശാസ്ത്രജ്ഞനെ കൊന്നത് നയതന്ത്രം ഇല്ലാതാക്കാന്‍ വേണ്ടിയാണ്
വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്
ലോക ജനസംഖ്യയുടെ വെറും 1% മാത്രമായ സദാ-പറക്കുന്ന “super emitters” ആണ് വ്യോമയാനം കൊണ്ടുള്ള കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയും 2018 ല്‍ ഉണ്ടാക്കിയത്. എയര്‍ലൈനുകള്‍ ശതകോടിക്കണക്കിന് ടണ്‍ CO2 ആണ് ഉത്പാദിപ്പിക്കുന്നു. അവരുണ്ടാക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ നാശത്തിന് നഷ്ടപരിഹാരം അടക്കാത്തതിനാല്‍ അവര്‍ക്ക് $10000 കോടി ഡോളര്‍ (£75bn) സബ്സിഡി കിട്ടുന്നതിന്റെ നേട്ടമാണ് കിട്ടുന്നത്. സദാ-പറക്കുന്നവരുടെ ആഘാതത്തിന്റെ വ്യക്തമായ ചിത്രം ഈ വിശകലനം നല്‍കുന്നു. 2018 ല്‍ ലോക ജനസംഖ്യയുടെ 11% പേരാണ് പറന്നത്. 4% പേര്‍ വിദേശത്തേക്ക് പറന്നു. … Continue reading വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്
കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്
ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും. മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി. ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 - 2016 … Continue reading കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്
ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു
ക്യൂബയുടെ Henry Reeve Medical Brigade നെ അവരുടെ "ദുരന്തപരമായ ചുറ്റുപാടുകളില്‍ മനുഷ്യസ്നേഹപരമായ ജോലികള്‍ക്കായി" സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കണമെന്ന് Sri Lanka's Friends of Cuba Group കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ക്യൂബക്കെതിരെ അമേരിക്ക 60 വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഈ ആവശ്യത്തിനായി ഈ സംഘം ഓണ്‍ലൈനിലായി ഒപ്പ് ശേഖരണം തുടങ്ങി. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 39 രാജ്യങ്ങളിലാണ് Henry Reeve Brigade സേവനമനുഷ്ടിച്ചത്. അവര്‍ 5.5 ലക്ഷം ആളുകളെ ശുശ്രൂഷിച്ചു. 12,488 … Continue reading ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു
ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്‌ലാന്റ്
tampons ഉം പാഡുകളും ഉള്‍പ്പടെ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യവും ലഭ്യവും ആക്കിയ ആദ്യ രാജ്യമായി സ്കോട്‌ലാന്റ്. period povertyക്ക് എതിരായ ആഗോള പ്രസ്ഥാനത്തിന്റെ വലിയ വിജയമാണ് ഇത്. ഐക്യകണ്ഠേനയാണ് സ്കോട്ട്‌ലാന്റിലെ പാര്‍ളമെന്റ് Period Products നിയമം പാസാക്കിയത്. സ്കോട്ട്‌ലാന്റിലെ സ്കൂളുകളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ പൊതു കെട്ടിടങ്ങളില്‍ period ഉല്‍പ്പന്നങ്ങള്‍ ഇനി സൌജന്യമായി ലഭ്യമാകും. പ്രാദേശിക അധികാരികളും വിദ്യാഭ്യാസ ദാദാക്കളും ആണ് ഇവയുടെ സൌജന്യമായ ലഭ്യത ഉറപ്പാക്കേണ്ടത്. — സ്രോതസ്സ് cnn.com | Nov 25, 2020