ഡോള്‍ഫിനുകളില്‍ കണ്ടെത്തിയ ഒരു പുതിയ ത്വക് രോഗത്തിന് കാലാവസ്ഥാ മാറ്റവുമായി ബന്ധമുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ സമുദ്ര സസ്തനി ആശുപത്രിയായ Sausalito, CAയിലെ Marine Mammal Center ലെ ശാസ്ത്രജ്ഞരും അവരുടെ അന്തര്‍ദേശീയ സഹപ്രവര്‍ത്തകരും കണ്ടെത്തി. 2005 ല്‍ ആണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മൊത്തമുള്ള തീരക്കടല്‍ ഡോള്‍ഫിനുകളെ ഇത് ബാധിക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം ജലത്തിന്റെ ഉപ്പ് രസം കുറയുന്നതിനാല്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ ഈ രോഗം വ്യാപിക്കുകയാണ്. ചില സമയത്ത് അത് അവയുടെ … Continue reading ഡോള്‍ഫിനുകളുടെ ശരീരത്തിന്റെ 70% പടരുന്ന മാരകമായ ത്വക് രോഗം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു
ടാഗ്: വാര്‍ത്ത
മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു
ഇത്തരത്തില്‍ ആദ്യമായി വരുന്ന Uneven Ground: land inequality at the heart of unequal societies എന്ന റിപ്പോര്‍ട്ട് വര്‍ദ്ധിക്കുന്ന ഭൂ അസത്വം എന്ന പ്രശ്നത്തിന്റെ വ്യാപ്തിയേയും വേഗതയേയും കുറിച്ച് പുതിയ വെളിച്ചം വീശുന്നതാണ്. ഗ്രാമങ്ങളിലെ മുകളിലുള്ള 10% ആളുകള്‍ 60% കാര്‍ഷിക ഭൂമി കൈവശം വെച്ചിരിക്കുന്നു. അതേ സമയം താഴെയുള്ള 50% ആളുകള്‍ വെറും 3% മാത്രമേ കൈവശം വെച്ചിട്ടുള്ളു. ഭൂ അസമത്വം കാര്‍ഷിക രംഗത്തുള്ള 250 കോടി ആളുകളുടെ ജീവിതത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. … Continue reading മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്‍ദ്ധിക്കുന്നു
അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു
കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില്‍ മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്‍പ്പിക്കാനായി കോവിഡ്-19 വാക്സിന്‍ വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്‍ച്ചയാല്‍ അടിച്ചാല്‍ മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില്‍ ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില്‍ മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്‍ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല്‍ സംഭവിക്കുന്ന ആള്‍ നാശമാണിത്. ലോകം … Continue reading അമേരിക്കയിലെ കോവിഡ്-19 മരണങ്ങള്‍ മൂന്ന് ലക്ഷം കവിഞ്ഞു
ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്
Connecticut ലെ ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളില്‍ ആണ് ലാഭേച്ഛയില്ലാത്തവയേക്കാള്‍ കോവിഡ്-19 കൂടുതലും ബാധിക്കുകയും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുകുയും ചെയ്തത്. ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാമാരി പ്രതികരണത്തിന്റെ കുറവുകളെ വ്യക്തമാക്കുന്നതാണ് അത്. സംസ്ഥാനത്തെ നഴ്സിങ് ഹോമുകളില്‍ എന്തുകൊണ്ട് വലിയ മരണങ്ങളുണ്ടാകുന്നു എന്ന് പഠിക്കാന്‍ ജൂണില്‍ Connecticut ല്‍ Mathematica Policy Research നെ ചുമതലപ്പെടുത്തി. ശീതകാലത്ത് മഹാമാരിയുടെ രണ്ടാത്തെ ഒരു തരംഗം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടി തയ്യാറാവാനാണ് പഠനം. മറ്റൊരു പഠനത്തില്‍. ലാഭേച്ഛയുള്ള നഴ്സിങ് … Continue reading ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല്‍ ഏറ്റവും ദുരിതത്തിലായത്
മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള്‍ “പൂര്‍ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള്‍ പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില്‍ ജോലിക്കാര്‍ ഏതൊക്കെ ഉപകരണത്തില്‍ എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന്‍ Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്‍കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്‍ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
മാര്‍ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്‍മാര്‍ അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്‍ച്ച് 2020 ന് ശേഷം അമേരിക്കയില്‍ 36 പുതിയ ശതകോടീശ്വരന്‍മാരുണ്ടായി. 47 പുതിയ വ്യക്തികള്‍ ഈ പട്ടികയില്‍ കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര്‍ പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര്‍ അമേരിക്കയിലെ ശതകോടീശ്വരന്‍മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള്‍ വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര്‍ വര്‍ദ്ധിച്ചു
ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല
ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല - പശുവില്‍ നിന്ന് വരുന്ന വെളുത്ത വസ്തു എന്താണെന്ന് അഞ്ചിലൊന്ന് കുട്ടികള്‍ക്ക് അറിയില്ല എന്ന് ഒരു സര്‍വ്വയില്‍ കണ്ടെത്തി. പ്രൈമറി സ്കൂൾ കുട്ടികൾക്ക് റൊട്ടി, പാൽ തുടങ്ങിയ അടിസ്ഥാന അവശ്യവസ്തുക്കളും ചോക്ലേറ്റ് പോലുള്ള ട്രീറ്റുകളും എവിടെ നിന്നാണ് ഉത്ഭവിക്കുന്നതെന്നതിന്റെ വിചിത്രമായ വിശ്വാസങ്ങള്‍ ഗവേഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 1,000 കുട്ടികളില്‍ നടത്തിയ ക്വിസില്‍ അഞ്ചിലൊന്ന് (21%) പേര്‍ക്ക് അറിയില്ല പാല്‍ പശുവില്‍ നിന്ന് വരുന്നതാണെന്ന്. പത്തിലൊന്ന് (11%) … Continue reading ധാരാളം സ്കൂള്‍ കുട്ടികള്‍ക്ക് പാല്‍ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ല
വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു
Johns Hopkins Bloomberg School of Public Health ഉം Federal Reserve Board of Governors ഉം നടത്തിയ ഒരു പുതിയ പഠനത്തില്‍, പരിശോധനയില്‍ dementia ഉണ്ടെന്ന് കണ്ടെത്തിയ വൃദ്ധരായവര്‍ അത് കണ്ടെത്തുന്നതിന് ആറ് വര്‍ഷം മുമ്പേ ബില്ലുകള്‍ക്ക് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിത്തുടങ്ങുന്നു എന്ന് കണ്ടെത്തി. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരില്‍ ഇത് ഏഴ് വര്‍ഷം മുമ്പേ തുടങ്ങുന്നതായും കണ്ടെത്തി. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരില്‍ അത് രണ്ടര വര്‍ഷമാണ്. — സ്രോതസ്സ് Johns Hopkins University Bloomberg … Continue reading വൃദ്ധര്‍ മറവിരോഗത്തിന്റെ സാമ്പത്തിക ലക്ഷണങ്ങള്‍ ആറ് വര്‍ഷം മുമ്പേ പ്രകടിപ്പിച്ച് തുടങ്ങു
ഒരു ലക്ഷത്തിലധികം നഴ്സിങ് ഹോം താമസക്കാരും ജീവനക്കാരും മഹാമാരി കാരണം കൊല്ലപ്പെട്ടു
നവംബറിന്റെ അവസാന ആഴ്ച ആയപ്പോഴേക്കും അമേരിക്കയിലെ ദീര്‍ഘകാല പരിചരണ കേന്ദ്രങ്ങളില്‍ താമസിച്ചിരുന്നതും ജോലി ചെയ്തിരുന്നതുമായ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവന്‍ കോവിഡ്-19 കവര്‍ന്നു. സംസ്ഥാനം പുറത്തുവിട്ട ഡാറ്റകളുടെ അടിസ്ഥാനത്തിലെ വിശകലനത്തില്‍ ആണ് ഇത് കണ്ടെത്തിയത്. മഹാമാരി തുടങ്ങിയ കാലം മുതല്‍ നവംബര്‍ 24, 2020 വരെ ദീര്‍ഘകാല-പരിചരണ സ്ഥാപനങ്ങളിലെ ജോലിക്കാരും താമസക്കാരും ആയ 100,033 ല്‍ കൂടുതല്‍ പേര്‍ കോവിഡ്-19 കാരണം മരിച്ചു. 49 സംസ്ഥാനങ്ങളിലേയും DCയിലേയും ഡാറ്റയാണിത്. രാജ്യത്താകെയുണ്ടായ മൊത്തം കോവിഡ്-19 മരണങ്ങളില്‍ 40% ഉം … Continue reading ഒരു ലക്ഷത്തിലധികം നഴ്സിങ് ഹോം താമസക്കാരും ജീവനക്കാരും മഹാമാരി കാരണം കൊല്ലപ്പെട്ടു
പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്നത് ജലത്തിലെ ലയിക്കുകയും മറ്റൊരു മലിനീകരണം ഉണ്ടാക്കുകയും ചെയ്യും
പരിസ്ഥിതിയിലെ പ്ലാസ്റ്റിക് ദ്രവിച്ച് മൈക്രോ പ്ലാസ്റ്റിക്കാകുമെന്നും അത് ഭക്ഷ്യ ശൃംഖലയില്‍ കടന്ന് മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങളില്‍ എത്തിപ്പെട്ട് ദോഷങ്ങളുണ്ടാക്കും എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇത് ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പ്ലാസ്റ്റിക്കുകളില്‍ എല്ലായിപ്പോഴും മറ്റ് രാസവസ്തുക്കളും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പത്തിനും, കൂടുതല്‍ ഈട് കിട്ടാനും, നല്ല ഫലം ലഭിക്കാനും ഒക്കെയാണിത്. അത് രണ്ടാമത്തെ പ്രശ്നം ഉണ്ടാക്കുന്നു. polymer പദാര്‍ത്ഥം ദീര്‍ഘകാലത്തേക്ക് പരിസ്ഥിതിയില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഈ ചേരുവകള്‍ എളുപ്പത്തില്‍ ചോര്‍ന്ന് വരുകയും പരിസ്ഥിതിയെ മലിനമാക്കുകയും ചെയ്യും. … Continue reading പ്ലാസ്റ്റിക്കില്‍ ചേര്‍ത്തിരിക്കുന്നത് ജലത്തിലെ ലയിക്കുകയും മറ്റൊരു മലിനീകരണം ഉണ്ടാക്കുകയും ചെയ്യും