പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും

കോര്‍പ്പറേറ്റ് അനുകൂല, കര്‍ഷക വിരുദ്ധ കൃഷി നിയമങ്ങള്‍ക്കെതിരെ തുടരുന്ന കര്‍ഷക സമരത്തിന് Adivasi Adhikar Rashtriya Manch പൂര്‍ണ്ണ പിന്‍തുണ ഡിസംബര്‍ 11 പ്രഖ്യാപിച്ചു. “എല്ലാ സംസ്ഥാനങ്ങളിലേയും, ജില്ലകളിലേയും, താലൂക്കുകളിലേയും തങ്ങളുടെ യൂണീറ്റുകള്‍ സ്വതന്ത്രമായി സംഘടിക്കുകയും ഈ നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ സംഘടനകളോട് ചേര്‍ന്ന് അവരവരുടെ സംസ്ഥാനങ്ങളില്‍ സംയുക്ത സമരം നടത്തണമെന്നും” അവര്‍ അഭ്യര്‍ത്ഥിച്ചു. മോഡി സര്‍ക്കാര്‍ ഏകപക്ഷീയമായി പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ കോര്‍പ്പറേറ്റ് കുത്തക മുതലാളിമാരുടെ അടിമത്തിലേക്ക് നയിക്കും. അത്തരത്തിലുള്ള അവസ്ഥയില്‍ ഭൂമിയില്ലാത്ത കര്‍ഷക … Continue reading പുതിയ കാര്‍ഷിക നിയമങ്ങളുടെ ഏറ്റവും മോശം ഇരകള്‍ ആദിവാസികളായിരിക്കും

പാചകം ചെയ്യുന്നതില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നില്‍ക്കും

പാചകം ചെയ്യുന്നതില്‍ നിന്നുള്ള Particulate ഉദ്‌വമനം അന്തരീക്ഷത്തില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം നില്‍ക്കും. അത് വായൂ ഗുണമേന്മയേയും മനുഷ്യ ആരോഗ്യത്തേയും ബാധിക്കുന്നു എന്നും പുതിയ പഠനം കണ്ടെത്തി. University of Birmingham ലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്രിട്ടണിലെ particulate മലിനീകരണത്തിന്റെ 10% വരുന്നത് പാചകം ചെയ്യുന്നതില്‍ നിന്നാണ്. വിഘടിച്ച് പോകുന്നതിന് മുമ്പ് അത് ധാരാളം ദിവസം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാലാവസ്ഥാ മാറ്റത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണിത്. — സ്രോതസ്സ് University of … Continue reading പാചകം ചെയ്യുന്നതില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നില്‍ക്കും

കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്

വാഹനങ്ങളിലും വിമാനങ്ങളിലും ഫോസിലിന്ധനങ്ങളും ജൈവഇന്ധനവും biomass ഉം പൂര്‍ണ്ണമായും കത്താത്തതിനാലുണ്ടാകുന്ന കരിപ്പൊടി(Black carbon) മഞ്ഞുപാളികള്‍ പിന്‍വലിയുന്നതിന് ചിലപ്പോള്‍ കാരണമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ കരിപ്പൊടി പുറത്തുവിടുന്ന രാജ്യങ്ങള്‍ ഇന്‍ഡ്യയും ചൈനയും ആണ്. 25-35% വരും അത്. ഏപ്രില്‍ 2019 ന് Atmospheric Research ജേണലില്‍ വന്ന പഠനം അനുസരിച്ച് അടുത്ത ദശാബ്ദങ്ങളില്‍ ഇത് വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇന്‍ഡോ-ഗംഗാ പ്രദേശമാണ് ഏറ്റവും കൂടതല്‍ കരിപ്പൊടി പുറത്തുവിടുന്നത്. 20% ജൈവ ഇന്ധനം കത്തിക്കുന്നത് വഴിയും 40% ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയും … Continue reading കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്

സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

അമേരിക്കയില്‍ സര്‍ക്കാര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള ഒരു നിയമം House of Representatives ല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ജനപ്രതിനിധികളായ Rashida Tlaib (D-Michigan) ഉം Alexandria Ocasio-Cortez (D-New York) ഉം ആണ് Public Banking Act എന്ന നിയമം അവതരിപ്പിച്ചത്. സര്‍ക്കാരും പ്രാദേശിക അധികാരികളും നിയന്ത്രിക്കുന്ന പൊതു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണത്. Secretary of the Treasury ഉം Federal Reserve Board ഉം നടപ്പാക്കുന്ന Public Bank Grant പദ്ധതി അവയുടെ സ്ഥാപനത്തിന് വേണ്ട ഗ്രാന്റ് … Continue reading സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍

നൈട്രജന്‍ അടിസ്ഥാനമായുള്ള വളങ്ങളില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തിലെ പോഷകങ്ങളുടെ മലിനീകരണം യൂറോപ്പിലെ പല ഭാഗങ്ങളിലേയും ഒരു പ്രശ്നമാണ്. UFZ ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ യൂറോപ്പിലെ കൃഷിഭൂമിയുടെ മുക്കാല്‍ ഭാഗത്തും വര്‍ഷത്തില്‍ നാല് മാസം നൈട്രേറ്റ് ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും ഒലിച്ചിറങ്ങുന്നു എന്ന് കണ്ടെത്തി. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഈ സ്ഥലത്തിന്റെ വലിപ്പം. വളത്തിലൂടെ പ്രയോഗിക്കപ്പെടുന്ന നൈട്രജന്റെ എത്ര മാത്രം ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും എത്തിച്ചേരും എന്നത് മറ്റ് കാര്യങ്ങളുള്‍പ്പടെ … Continue reading യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍

കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും

പുകവലിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, chronic obstructive pulmonary രോഗം ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ്. ഇപ്പോഴത്തെ പുകവലിക്കാര്‍ കൂടിയ അണുബാധയുടേയും മരണത്തിന്റേയും കൂടിയ അപകട സാദ്ധ്യതയില്‍ ആണെന്ന് കോവിഡ്-19 രോഗികളുടെ demographic പഠനങ്ങള്‍ സൂചിപ്പിക്കുന്നു. air-liquid interface culture എന്ന് വിളിക്കുന്ന ഒരു platform ഗവേഷകര്‍ ഉപയോഗിച്ചു. മനുഷ്യ airway stem കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നതാണത്. മനുഷ്യരിലെ ശ്വാസനാളിയുമായി അടുത്ത് സാമ്യമുള്ളതും അതുപോലുള്ള സ്വഭാവം കാണിക്കുന്നതുമാണ്. ശ്വസിക്കുന്ന വായുവിനെ മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് … Continue reading കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും

ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു

ഡിസംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം അനുസരിച്ച്, ഏകദേശം 38.5 കോടി വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നുണ്ട്. അതില്‍ 11,000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. മരണത്തിന്റെ 60%, അതായത് പ്രതിവര്‍ഷം 6,600 മരണം നടക്കുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം കൃഷിക്കാരുടെ(മൊത്തം 86 കോടി) 44% ആണ് കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നത്. മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ Insecticides Act, 1968 നെ മാറ്റിക്കൊണ്ട് Pesticides Management Bill 2020 രാജ്യ … Continue reading ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു

£1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു

നമ്മുടെ സമ്പദ്‌വ്യവസ്ഥയും കാലാവസ്ഥ പ്രശ്നവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ശ്രദ്ധ വര്‍ദ്ധിച്ച് വരികയാണ്. portfolio.earth പ്രസിദ്ധപ്പെടുത്തിയ പുതിയ റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നതാണ്. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ ബാങ്കുകള്‍ 2019 ല്‍ മാത്രമായി £1.9 ലക്ഷം കോടി പൌണ്ട് നിക്ഷേപിച്ചിരിക്കുന്നത് ജൈവവ്യവസ്ഥയുടേയും വന്യജീവികളുടേയും നാശം ഉണ്ടാക്കുന്ന പ്രവര്‍ത്തികള്‍ക്ക് വേണ്ടിയാണ് എന്ന് Bankrolling Extinction എന്ന റിപ്പോര്‍ട്ട് പുതിയ തെളിവുകള്‍ കൊണ്ടുവരുന്നു. പാരീസ് കരാര്‍ ഒപ്പ് വെച്ചതിന് ശേഷം Barclays ഉം HSBC ഉം £15800 കോടി പൌണ്ട് ഫോസിലിന്ധനങ്ങള്‍ക്ക് … Continue reading £1.9 ലക്ഷം കോടി പൌണ്ട് പിഴിഞ്ഞെടുക്കാന്‍ വേണ്ടി ബാങ്കുകള്‍ കാലാവസ്ഥ പ്രശ്നത്തിന് ശക്തിപകരുന്നു

20,000 പ്രതിഷേധ സ്ഥലങ്ങള്‍, 22 സംസ്ഥാനങ്ങള്‍: കര്‍ഷകരുടെ ബന്ദ് ആഹ്വാനം സ്പര്‍ശിക്കാത്ത സ്ഥലമില്ല

സമരം ചെയ്യുന്ന കര്‍ഷകര്‍ നടത്തിയ രാജ്യ വ്യാപകമായ ഭാരത് ബന്ദ് ആഹ്വാനത്തിന്റെ അഭൂതപൂര്‍വ്വമായ വിജയം നരേന്ദ്ര മോഡി സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തും. അടുത്ത തല ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പായി കര്‍ഷകരെ ചൊവ്വാഴ്ച വൈകിട്ട് സംസാരിക്കാനായി സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഇതിനകം കേന്ദ്രം അഞ്ച് പ്രാവശ്യം സമരം ചെയ്യുന്ന കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അര്‍ത്ഥവത്തായ ഒരു പരിഹാരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടു. വിവാദപൂര്‍ണ്ണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ മാത്രമാണ് സമരത്തിലെന്ന ബിജെപിയുടെ … Continue reading 20,000 പ്രതിഷേധ സ്ഥലങ്ങള്‍, 22 സംസ്ഥാനങ്ങള്‍: കര്‍ഷകരുടെ ബന്ദ് ആഹ്വാനം സ്പര്‍ശിക്കാത്ത സ്ഥലമില്ല

സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും

കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ശാസ്ത്രവിരുദ്ധ പ്രസ്ഥാവനകളിറക്കുന്ന Amy Coney Barrett സുപ്രീം കോടതിയിലെ പുതിയ ഉന്നത സ്ഥാനത്തെത്തിയിരിക്കുകയാണ്. കോവിഡ്-19 മഹാമാരി വര്‍ദ്ധിച്ച കാലത്ത് പൊതുജനാരോഗ്യ ശാസ്ത്രത്തിനെതിരെ അത് 5-4 എന്ന ഭൂരിപക്ഷം നല്‍കുന്നു. മതപരമായ സംഘം ചേരല്‍ പരിമിതപ്പെടുത്തണമെന്ന ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തീരുമാനത്തിനെതിരെ ഈ ആഴ്ച സുപ്രീം കോടതി ഉത്തരവിറക്കി. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ ശാസ്ത്രത്തില്‍ നിരക്ഷരരായ ജഡ്ജിമാര്‍ ഇല്ലാതാക്കുന്ന അപകടത്തിന്റെ തെളിവാണ് ഇത്. — സ്രോതസ്സ് cnn.com | Jeffrey D. Sachs … Continue reading സുപ്രീം കോടതിയുടെ ശാസ്ത്ര നിരക്ഷരത നിറഞ്ഞ തീരുമാനങ്ങള്‍ മനുഷ്യ ജീവനെ ബാധിക്കും