ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു

കഴിഞ്ഞ ആഴ്ച International Council of Nurses (ICN) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ലോകം മൊത്തം 90,000 നഴ്സുമാര്‍, ഡോക്റ്റര്‍മാര്‍, മറ്റ് ആരോഗ്യ ജോലിക്കാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു. 260 ല്‍ അധികം ആരോഗ്യ പ്രവര്‍ത്തകര്‍ രോഗത്തോട് കീഴടങ്ങി. സ്വിസ്‌സര്‍ലാന്റ് ആസ്ഥാനമാക്കിയുള്ള ഈ സംഘടന ലോകം മൊത്തം 130 രാജ്യങ്ങളിലെ 2 കോടി നഴ്സുമാരെ പ്രതിനിധാനം ചെയ്യുന്നു. ആദ്യത്തെ രണ്ട് കണക്കുകളും ശരിക്കും കുറഞ്ഞ കണക്കാണ്. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയും അതുമായി ബന്ധപ്പെട്ട മരണവും അതിലും … Continue reading ലോകം മൊത്തം 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 ബാധിച്ചു

ഡല്‍ഹി ലഹളയില്‍ നിന്ന് രക്ഷപെട്ടവര്‍ കൊറോണ യോദ്ധാക്കള്‍ക്ക് PPE കിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു

കുറച്ച് മാസം മുമ്പ് വടക്കന്‍ ഡല്‍ഹിയിലെ വംശീയ അക്രമത്തില്‍ നിന്ന് സുരക്ഷിതത്വത്തിന് വേണ്ടി സ്വന്തം വീട് ഉപേക്ഷിച്ച് ഓടിപ്പോകേണ്ടി വന്ന രണ്ട് സ്ത്രീകള്‍ കോവിഡ്-19 മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വേണ്ട Personal Protective Equipment (PPE) നിര്‍മ്മിക്കുന്ന സന്നദ്ധ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്നിരിക്കുന്നു. തുടരുന്ന മഹാമാരിയുടെ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്ന ഡോക്റ്റര്‍മാര്‍, പാരാമെഡിക്സ്, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് നല്‍കണം എന്ന് അവര്‍ ആഗ്രഹിക്കുന്നു. IIT ഡല്‍ഹിയിലെ ഗവേഷണവിദഗ്ദ്ധനായ Aasif Mujtaba ന്റെ നേതൃത്വത്തിലുള്ള … Continue reading ഡല്‍ഹി ലഹളയില്‍ നിന്ന് രക്ഷപെട്ടവര്‍ കൊറോണ യോദ്ധാക്കള്‍ക്ക് PPE കിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നു

ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു

"പ്രാദേശികമായ ഭീഷണികളെ" നേരിടാനായി $15.5 കോടി ഡോളര്‍ വില വരുന്ന Harpoon air-launched anti-ship missiles ഉം Mark 54 lightweight torpedoes ഉം ഇല്‍ഡ്യക്ക് വില്‍ക്കാനുള്ള തീരുമാനം ട്രമ്പ് സര്‍ക്കാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. 2016 ല്‍ അമേരിക്ക ഇന്‍ഡ്യക്ക് "പ്രധാന പ്രതിരോധ പങ്കാളി" എന്ന സ്ഥാനം നല്‍കിയിരുന്നു. അമേരിക്കയില്‍ നിന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായ പ്രതിരോധ സാങ്കേതികവിദ്യകള്‍ വാങ്ങുന്നതിന് അവസരം കൊടുത്തു. Harpoon മിസൈലുകള്‍ നിര്‍മ്മിക്കുന്നത് Boeing ആണ്. ടോര്‍പ്പിഡോകള്‍ Raytheon ഉം. — സ്രോതസ്സ് | … Continue reading ഇന്‍ഡ്യക്ക് $15.5 കോടി ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി അമേരിക്ക കൊടുത്തു

മസ്തിഷ്ക കളികള്‍ മസ്തിഷ്ക ശക്തി വര്‍ദ്ധിപ്പിക്കില്ല

ആറ് ആഴ്ച 'മസ്തിഷ്ക പരിശീലനം' ലഭിച്ച 11,000 ആളുകളുടെ ബൌദ്ധിക ശേഷികളെ 2010 ല്‍ നടന്ന ഒരു പ്രധനപ്പെട്ട പഠനത്തില്‍ പരിശോധിക്കുകയുണ്ടായി. മസ്തിഷ്ക കളികള്‍ ഓര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുകയോ IQ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് അതില്‍ കണ്ടെത്തി. പുതിയ ഒരു പഠനം സമാനമായ രണ്ട് പ്രത്യേക കളികള്‍ക്ക് എന്തെങ്കിലും ശേഷിയുണ്ടോ എന്ന് പരിശോധിക്കുകയാണ് ചെയ്തത്. എന്നാല്‍ അതും മുമ്പത്തെ പഠനത്തിന്റെ ഫലത്തെ ശക്തിപ്പെടുത്തുന്നതായി കണ്ടെത്തി. ഓര്‍മ്മയും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്താന്‍ തെളിയിക്കപ്പെട്ട വഴികള്‍ ഉണ്ട്. അത് നന്നായി ഉറങ്ങുക, … Continue reading മസ്തിഷ്ക കളികള്‍ മസ്തിഷ്ക ശക്തി വര്‍ദ്ധിപ്പിക്കില്ല

അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്

ആണവ നിലയം സ്ഥാപിക്കുന്നത് നല്ലതാണെന്ന് സ്ഥാപിക്കാനായി പ്രദേശിക മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുത്ത പണം തിരിച്ച് പിടിക്കാനായി ജപ്പാനിലെ 9 ഊര്‍ജ്ജ കമ്പനികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഏകദേശം $9 കോടി ഡോളര്‍ പ്രതിവര്‍ഷം പിരിച്ചു എന്ന് പൊതു വാര്‍ത്ത നെറ്റ്‌വര്‍ക്കായ NHK റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രവര്‍ത്തി ദശാബ്ദങ്ങളായി നടന്നുവരുന്ന കാര്യമാണെങ്കിലും ഇത് ആദ്യമായാണ് മൊത്തം തുക പുറത്ത് വരുന്നത്. രാഷ്ട്രീയക്കാര്‍ക്കും മറ്റുള്ളവര്‍ക്കും രഹസ്യമായി കൊടുക്കുന്ന സംഭാവന ഇതില്‍ കണക്കാക്കിയിട്ടില്ല. മുന്‍സിപ്പാലിറ്റികള്‍ക്ക് കൊടുക്കുന്ന ആ തുക ഇനി മുതല്‍ വൈദ്യുതിയുടെ … Continue reading അധികാരികളെ വിശ്വസിപ്പിക്കാനായി ആണവ ഫീസ്

ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി

കോവിഡ്-19 മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക ആഘാതത്തെ മറികടക്കാനായി ഒരു Solidarity Tax കഴിഞ്ഞ മാസം പെറുവിന്റെ പ്രസിഡന്റ് Martin Vizcarra മുന്നോട്ട് വെച്ചു. US$3,000 ഡോളറില്‍ അധികം മാസ വരുമാനമുള്ള സമ്പന്നരും അതി സമ്പന്നരും ആയ പെറു പൌരന്‍മാര്‍ താല്‍ക്കാലികമായി ഐകമത്യ നികുതി നല്‍കണം എന്നതാണ് അത്. അതു വഴി പ്രതിമാസം US$8.8 കോടി ഡോളര്‍ അധികം കണ്ടെത്താം എന്ന് നികുതി അധികാരികള്‍ പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങളാല്‍ കുറവ് കുഴപ്പം മാത്രം അനുഭവിച്ച … Continue reading ഐകമത്യ നികുതി തുടങ്ങാന്‍ സമയമായി

ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഒരു പൈപ്പ് ലൈന്‍ പൊട്ടുകയും ഏകദേശം 303200 ലിറ്റര്‍ എണ്ണ മദ്ധ്യ അര്‍കന്‍സാസില്‍ ഒലിക്കുകയും ചെയ്തു. അത് ക്യാനഡയിലെ ടാര്‍ മണ്ണ് പ്രദേശത്ത് നിന്ന് കട്ടിയുള്ള ക്രൂഡ് ഓയില്‍ കൊണ്ടുവരുന്ന പൈപ്പ് ലൈന്‍ ആയിരുന്നു എന്ന് InsideClimate News നോട് ExxonMobil പറഞ്ഞു. Little Rock ന് 32 കിലോമീറ്റര്‍ വടക്കുള്ള Mayflower, Ark. ലെ subdivision ലേക്ക് ക്രൂഡ് ഓയില്‍ എത്തിക്കുന്ന പൈപ്പ് ലൈനാണത്. 22 വീടുകള്‍ ഒഴിപ്പിച്ചു. ആരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. 1372.8 … Continue reading ക്യാനഡയില്‍ നിന്നുള്ള 303200 ലിറ്റര്‍ ടാര്‍ മണ്ണ് എണ്ണയാണ് ചോര്‍ന്നതെന്ന് എക്സോണ്‍ പറഞ്ഞു

ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

ആദ്യമായി പ്രധാന അമേരിക്കന്‍ വായ്പാദാദാക്കള്‍ രാജ്യത്തെ എണ്ണ പ്രകൃതിവാതക പാടങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനായി തയ്യാറാകുകയാണ്. ഊര്‍ജ്ജ കമ്പനികള്‍ പാപ്പരാകാനുള്ള സാദ്ധ്യത മുന്നില്‍ കണ്ടാണ് കൊടുത്ത വായ്പകളില്‍ നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ നീക്കം. JPMorgan Chase & Co, Wells Fargo & Co, Bank of America Corp, Citigroup Inc തുടങ്ങിയവരെല്ലാം, ഉടമസ്ഥതയുണ്ടാകുന്ന എണ്ണ പ്രകൃതിവാതക ആസ്തികളില്‍ സ്വന്തമായി സ്വതന്ത്ര കമ്പനികള്‍ തുടങ്ങാനുള്ള പ്രക്രിയയിലാണ്. ഇതിനെക്കുറിച്ച് അവര്‍ പുറത്ത് സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇത് കൈകാര്യം ചെയ്യാന്‍ ഈ രംഗത്തെ … Continue reading ഷേയ്‍ല്‍ കുമിള പൊട്ടിയതോടെ അമേരിക്കന്‍ ബാങ്കുകള്‍ ഊര്‍ജ്ജ ആസ്തികള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി

ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും

സംവിധാനത്തിലൂടെ കടന്ന് പോകുന്ന സുപ്രധാനമായ വിവരങ്ങള്‍ കാണു മാത്രമല്ല, പുതിയ ഡാറ്റ കയറ്റാനും ആക്രമണകാരിയെ സഹായിക്കുന്നതാണ് Intel ചിപ്പിന്റെ പുതിയ സുരക്ഷാപിഴവ്. സാധാരണ ഉപയോക്താവ് ഭയക്കേണ്ട ഒരു പ്രശ്നമല്ല അത്. എന്നാലും നമ്മുടെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഭീഷണിയെ സൂചിപ്പിക്കുന്നതാണ് അത്. Meltdown, Spectre എന്നൊക്കെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാല്‍ Load Value Injection(LVI) എന്ന ഇതിന്റെ പേര് അത്ര ഭംഗിയുള്ളതല്ല. BitDefender ഉം Jo Van Bulck ന്റെ ഗവേഷണ സംഘവും സ്വതന്ത്രമായാണ് ഈ പിഴവ് കണ്ടെത്തിയത്. … Continue reading ഇന്റലിന്റെ പുതിയ സുരക്ഷാപിഴവ് ഉപയോഗിച്ച് സുരക്ഷിതമായ അറയില്‍ ആക്രമണകാരിക്ക് ഡാറ്റ വെക്കാനാകും

പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി

കോണ്‍ഗ്രസ്, പ്രതിരോധ ബഡ്ജറ്റ് കുറക്കുമോ എന്ന ഭയത്താല്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ $12500 കോടി ഡോളറിന്റെ administrative നഷ്ടം ഉണ്ടായി എന്ന് വ്യക്തമാക്കുന്ന ഒരു ആഭ്യന്തര പഠനം പെന്റഗണ്‍ മുക്കി. പ്രതിരോധ വകുപ്പിന് 5 വര്‍ഷം കൊണ്ട് $12500 കോടി ഡോളര്‍ ലാഭിക്കാവുന്ന “വ്യക്തമായ ഒരു പാത” 2015 ജനുവരിയില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരുടേയും McKinsey and Company യുടെ കണ്‍സള്‍ട്ടന്റുമാരും ചേര്‍ന്ന ഒരു ഫെഡറല്‍ ഉപദേശക സമിതിയായ Defense Business Board ആണ് ഈ … Continue reading പെന്റഗണ്‍ $12500 കോടി ഡോളറിന്റെ ഉദ്യോഗസ്ഥഭരണം നഷ്ടം മുക്കി