ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകരുമായി വീഡിയോ ചാറ്റ് ചെയ്ത ഗാസയിലെ പ്രാദേശിക സമാധാന പ്രവര്‍ത്തകരെ ഹമാസ് സുരക്ഷാസേന രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു. "ഇസ്രായേലിന്റെ കൈയ്യേറ്റത്തെ ഇന്റര്‍നെറ്റ് വഴി സാധാരണത്വമാക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്ത" കുറ്റമാണ് പ്രമുഖ പാലസ്തീന്‍ വ്യക്തിയായ Rami Aman നും മറ്റുള്ളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത് എന്ന് ആഭ്യന്തരവകുപ്പിന്റെ വക്താവ് പറഞ്ഞു. തിങ്കളാഴ്ച രണ്ട് മണിക്കൂര്‍ നേരമായിരുന്നു ഓണ്‍ലൈന്‍ യോഗം നടന്നത്. ആളുകള്‍ അവരുടെ ദൈനം ദിന ജീവിതത്തെക്കുറിച്ചും കൊറോണവൈറസ് മഹാമാരിയെക്കുറിച്ചും ഇസ്രായേലിന്റെ അധിനിവേശം കാരണമുള്ള വിഷമതകളും ഒക്കെ … Continue reading ഇസ്രായേലികളുമായി വീഡിയോ ചാറ്റ് ചെയ്ത സമാധാന പ്രവര്‍ത്തകരെ ഹമാസ് അറസ്റ്റ് ചെയ്തു
ടാഗ്: വാര്‍ത്ത
AnyVision നെ മൈക്രോസോഫ്റ്റ് ഉപേക്ഷിച്ചു
ഇസ്രായേലിലെ സാങ്കേതികവിദ്യ സ്ഥാപനമായ AnyVision ല്‍ നിന്ന് മൈക്രോസോഫ്റ്റ് നിക്ഷേപം പിന്‍വലിച്ചത് #DropAnyVision പരിപാടിയുടെ വിജയമായി. ആ ആവശ്യത്തിനായി അവര്‍ 75,000 ഒപ്പുകള്‍ ശേഖരിച്ചു. അത് മൈക്രോസോഫ്റ്റിനെക്കൊണ്ട് ഒരു ബാഹ്യ അന്വേഷണം നടത്താന്‍ പ്രേരിപ്പിച്ചു. Redmond ലെ മൈക്രോസോഫ്റ്റ് ജോലിക്കാരും ഈ ശ്രമത്തില്‍ പങ്കാളികളായിരുന്നു. മൈക്രോസോഫ്റ്റ് ധനസഹായെ കൊടുത്ത AnyVision ന്റെ മുഖതിരിച്ചറിയല്‍ സാങ്കേതികവിദ്യ പടിഞ്ഞാറെക്കരയിലെ ഇസ്രായേലിന്റെ സൈനിക അധിനിവേശം ശക്തപ്പെടുത്തുന്നതാണ്. ആ ധനസഹായം നിര്‍ത്താനായി #DropAnyVision പരിപാടി മൈക്രോസോഫ്റ്റിനോട് ആവശ്യപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ ഇസ്രായേല്‍ സൈനിക checkpoints … Continue reading AnyVision നെ മൈക്രോസോഫ്റ്റ് ഉപേക്ഷിച്ചു
ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല
National Security Agency വന്‍തോതില്‍ അമേരിക്കയിലെ ഫോണ്‍ രേഖകള്‍ ശേഖരിക്കുന്നതിന് "ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ തിരിച്ചറിയാവുന്ന ഒരു സ്വാധീനവും ഇല്ല" എന്ന് ഒരു പഠനം കണ്ടെത്തി. 9/11 ന് ശേഷമുണ്ടായ 225 ഭീകരവാദ സംഭവങ്ങളെയാണ് New America Foundation നടത്തിയ വിശകലം ചെയ്തത്. ഒരൊറ്റ സംഭവത്തിന് മാത്രമേ വിപുലമായി ടെലിഫോണ്‍ മെറ്റഡാറ്റ പരിശോധിച്ചതില്‍ നിന്നും തെളിവ് കണ്ടെത്താനായുള്ളു. അത് പ്രകാരം ഒരു San Diego കാര്‍ ഡ്രൈവറേയും മൂന്ന് പേരേയും കുറ്റവാളികളായി വിധിച്ചു. അതും അമേരിക്കക്ക് എതിരായ … Continue reading ഭീകരവാദത്തെ തടയുന്നതില്‍ NSAയുടെ ഫോണ്‍ വിവരശേഖരത്തിന് ഒരു പങ്കും വഹിക്കാനില്ല
കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്
USS Theodore Roosevelt ലെ നാവികര്‍ എല്ലാവരും ഒത്തുചേര്‍ന്ന് അവരുടെ ക്യാപ്റ്റന് send-off കൊടുത്തു. ക്യാപ്റ്റന്‍ Brett Crozier നെ ജോലിയില്‍ നിന്ന് പെട്ടെന്ന് പിരിച്ചുവിടുകയാണുണ്ടായത്. തന്റെ കപ്പലിലെ കൊറോണ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഉന്നതങ്ങള്‍ക്ക് മുന്നറീപ്പ് കൊടുത്ത് protocol ലംഘിച്ചതിനാലാണ് ഈ നടപടി എന്ന് നാവികസേന അധികൃതര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കല്‍ ലംഘിച്ചുകൊണ്ട് നൂറുകണക്കിന് നാവികര്‍ Roosevelt ന്റെ ഡക്കിലെത്തി തങ്ങളുടെ പ്രീയപ്പെട്ട നേതാവിനെ അഭിവാദ്യങ്ങളര്‍പ്പിച്ചു. അവര്‍ “Captain Crozier!” എന്ന് താളത്തില്‍ പറയുകയും കൈകൊട്ടുകയും ചെയ്തു. … Continue reading കൊറോണവൈറസ് അപകടസാദ്ധ്യത ഉന്നയിച്ച പുറത്താക്കപ്പെട്ട നാവികസേന ക്യാപ്റ്റന് നാടകീയ വിരമിക്കല്‍ ചടങ്ങ്
JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി
സാമ്പത്തിക തകര്‍ച്ചയുടെ കേന്ദ്രമായി മാറിയ വിഷലിപ്തമായ ഭവനവായ്പയുടെ അടിസ്ഥാനത്തിലുള്ള ധനകാര്യ ഉരുപ്പടികളുടെ വില്‍പ്പനയുടെ കാര്യത്തില്‍ ബാങ്കിങ് ഭീമനായ JPMorgan Chase മായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി. അതില്‍ കഷ്ടപ്പെടുന്ന വീട്ടുടമസ്ഥര്‍ക്ക് $400 കോടി ഡോളറും വകയിരിത്തിയിട്ടുണ്ട്. ഒരു കമ്പനി അമേരിക്കന്‍ സര്‍ക്കാരിന് കൊടുക്കുന്ന ഏറ്റവും വലിയ പിഴയാണിത്. ന്യൂയോര്‍ക്ക് Attorney General ആയ Eric Schneiderman ആണ് ഈ ഒത്തുതീര്‍പ്പ് പുറത്തുപറഞ്ഞത്. Eric Schneiderman പറയുന്നു, "മറ്റൊരു സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും അടക്കേണ്ടിവന്നിട്ടില്ലാത്ത … Continue reading JPMorgan നുമായുള്ള ഒത്തുതീര്‍പ്പ് $1300 കോടി ഡോളറിന് നീതി വകുപ്പ് ഉറപ്പാക്കി
കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു
കടലില്‍ ശബ്ദം വര്‍ദ്ധിച്ച് വരികയാണ്. ഞണ്ടുകള്‍ക്ക് പോലും അത് സഹിക്കാന്‍ പറ്റാത്ത സ്ഥിതിയിലെത്തിയിരിക്കുന്നു. സാധാരണ തീര ഞണ്ടുകള്‍ (Carcinus maenas)ക്ക് സാവധാനം പുറംതോടിന്റെ നിറം മാറ്റി അവ ജീവിക്കുന്ന ചുറ്റുപാടിന് അനുസൃതമാക്കാനാകും. എന്നാല്‍ അടുത്ത കാലത്തെ പഠനത്തില്‍ കണ്ടെത്തിയത് കപ്പലുകളില്‍ നിന്നുള്ള ശബ്ദത്തിന്റെ സാന്നിദ്ധ്യം കാരണം അവയുടെ ഈ നിറംമാറല്‍ ശക്തി കുറഞ്ഞു എന്നാണ്. അതിനാല്‍ അവ കൂടുതല്‍ ആക്രമിക്കപ്പെടുന്നു. Current Biologyയുടെ മാര്‍ച്ച് 9 ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. മനുഷ്യ നിര്‍മ്മിതമായ കടല്‍ … Continue reading കപ്പലുകളുടെ ശബ്ദം ഞണ്ടുകളെ സമ്മര്‍ദ്ദത്തിലാക്കുന്നു
ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു
എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ National Security Agency വന്‍തോതില്‍ ശേഖരിക്കുന്നു എന്ന് വ്യക്തമായി. Washington Postന്റെ റിപ്പോര്‍ട്ട് പ്രകാരം NSA പ്രതിദിനം 500 കോടി ഫോണ്‍വിളികളാണ് ശേഖരിക്കുന്നത്. ലോകം മൊത്തമുള്ള മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങളാണ് അത്. ഈ ചാരപ്പണി കാരണം NSAക്ക് വ്യക്തികളുടെ നീക്കം പിന്‍തുടരാനാകും. അതുപോലെ അവരുടെ വ്യക്തിപരമായ ബന്ധങ്ങളും. കൊടിക്കണക്കിന് ഉപകരണങ്ങളെ നിരീക്ഷിക്കുന്ന ഒരു ഡാറ്റാബേസിലേക്ക് ഈ രേഖകള്‍ കയറ്റുന്നു. … Continue reading ലോകം മൊത്തമുള്ള മൊബൈല്‍ ഫോണില്‍ നിന്നുള്ള സ്ഥാന വിവരങ്ങള്‍ NSA ശേഖരിക്കുന്നു
യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു
ഐക്യരാഷ്ട്ര സഭയുടെ Food and Agriculture Organisation കണക്കാക്കുന്നതനുസരിച്ച് ലോകം മൊത്തം ഉത്പാദിപ്പിക്കുന്ന ആഹാരവസ്തുക്കളുടെ മൂന്നിലൊന്നും നഷ്ടപ്പെടുത്തുകയാണെന്ന് കണ്ടെത്തി. യൂറോപ്പിലെ വീടുകളുലെ നഷ്ടപ്പെടുത്തുന്ന ആഹാര വസ്തുക്കളില്‍ 50% ഉം പുതിയ പഴങ്ങളും പച്ചക്കറികളും ആണ് എന്ന് മറ്റൊരു പഠനവും കണ്ടെത്തി. വാങ്ങുന്ന ആഹാരത്തിന്റെ മൂന്നിലൊന്നും ഇവയാകയാലും വേഗം ചീത്തയാകുന്നതിനാലും ഇത് പ്രതീക്ഷിക്കാവുന്ന കാര്യമാണ്. യൂറോപ്പില്‍ മാത്രം 8.8 കോടി ടണ്‍ ആഹാരമാണ് പ്രതിവര്‍ഷം നഷ്ടപ്പെടുത്തുന്നത്. അത് 14.3 കോടി യൂറോയ്ക്ക് വാങ്ങിയതാണ് അവ. — സ്രോതസ്സ് European … Continue reading യൂറോപ്പിലെ വീടുകള്‍ 1.7 കോടി കിലോ പഴങ്ങളും പച്ചക്കറികളും ഒരു വര്‍ഷം നഷ്ടപ്പെടുത്തുന്നു
NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു
കോവിഡ്-19 മഹാമാരി സമയത്ത് NHS തീര്‍ച്ചയായും അതിന്റെ IT സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങള്‍ ബ്രിട്ടണിലെ രഹസ്യാന്വേഷണ സുരക്ഷാ അധികാരികള്‍ക്ക് നല്‍കണം. Matt Hancock അവര്‍ക്ക് അധിക അധികാരം കൊടുത്തതിന് ശേഷമാണ് ഇത് സംഭവിക്കുന്നത്. ആരോഗ്യ സേവന സംവിധാനത്തിന്റേയും വിവര സംവിധനത്തിന്റേയും "സുരക്ഷയുമായി" ബന്ധപ്പെട്ട ഏത് വിവരവും NHS പുറത്ത് വിടണോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള അധികാരം ഇതുവരെ Government Communications Headquarters ന് ആയിരുന്നു. NHS ന്റെ സൈബര്‍ സുരക്ഷയെ ശക്തമാക്കാനായ ശ്രമമാണിത്. സൈബര്‍ ആക്രമണം … Continue reading NHS ന്റെ IT സംവിധാനത്തിന്റെ മേലധികാരം ഹാന്‍കോക്ക് GCHQ ന് അനുവദിച്ചു
ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍ഷം ജയില്‍ ശിക്ഷ
കമ്പ്യൂട്ടര്‍ ഹാക്കര്‍ Jeremy Hammond നെ 10 വര്‍ഷം ജയില്‍ ശിക്ഷക്ക് വിധിച്ചു. സ്വകാര്യ രഹസ്യാന്വേഷണ സ്ഥാപനമായ Stratfor ന്റെ കമ്പ്യൂട്ടറുകളിലേക്ക് അനധികൃതമായി കടന്നതിനാണ് ശിക്ഷ. താന്‍ Anonymous എന്ന സംഘത്തിലെ അംഗമാണെന്നും Stratfor ല്‍ നിന്നും സര്‍ക്കാരിന്റേയും കോര്‍പ്പറേറ്റുകളുടേയും സൈറ്റുകളില്‍ നിന്ന് ഫയലുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ഹാമണ്ട് സമ്മതിച്ചു. Stratfor ന്റെ 50 ലക്ഷം ഇമെയിലുകള്‍ whistleblowing സൈറ്റായ വിക്കിലീക്സില്‍ എത്തിയിട്ടുണ്ട്. കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് വേണ്ടി ഈ സ്ഥാപനം സാമൂഹ്യ പ്രവര്‍ത്തകരെ നിരീക്ഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്യുന്നതിന്റെ … Continue reading ഹാക്റ്റിവിസ്റ്റ് ജറിമീ ഹാമണ്ടിന് 10 വര്‍ഷം ജയില്‍ ശിക്ഷ