ഇസ്രായേലുമായുള്ള കരാറില്‍ അധിനിവേശസ്ഥലങ്ങളെ ഡന്‍മാര്‍ക്ക് ഒഴുവാക്കി

ഇസ്രായേലുമായുള്ള ഉഭയകക്ഷി കരാറില്‍ നിന്ന് പടിഞ്ഞാറെക്കരയിലെ ജൂത അധിനിവേശസ്ഥലങ്ങളെ ഒഴുവാക്കാനുള്ള തീരുമാനെ കഴിഞ്ഞ ആഴ്ച ഡാനിഷ് പാര്‍ളമെന്റ് പാസാക്കി. അതിനോടൊപ്പം Green Line ന് അപ്പുറം പ്രൊജക്റ്റുകള്‍ക്ക് സ്വകാര്യ, പൊതുമേഖല നിക്ഷേപം നടത്തുന്നതിനെതിരായ മാര്‍ഗ്ഗനിര്‍ദ്ദേശവും സര്‍ക്കാര്‍ ഇറക്കി. 81-22 എന്ന വോട്ടെടുപ്പോടെയാണ് ഈ തീരുമാനങ്ങള്‍ പാസാക്കിയത്. ഡന്‍മാര്‍ക്കിലെ തീവൃ വലതുപക്ഷ പാര്‍ട്ടിയായ Danish People's Party ഒഴിച്ച് ബാക്കിയെല്ലാ പാര്‍ട്ടികളും ഈ തീരുമാനത്തോട് യോജിച്ച് വോട്ട് ചെയ്തു. ഡന്‍മാര്‍ക്ക് UN Resolution 2334 നെ സ്വീകരിക്കുന്നു ഇത് … Continue reading ഇസ്രായേലുമായുള്ള കരാറില്‍ അധിനിവേശസ്ഥലങ്ങളെ ഡന്‍മാര്‍ക്ക് ഒഴുവാക്കി

ആഗോളതപനം തടയാന്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനേക്കാള്‍ നല്ലത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതാണ്

ആഗോളതപനം തടയാന്‍ ഫോസിലിന്ധന ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണിനെ സംഭരിക്കുന്നതിനേക്കാള്‍ നല്ല നിക്ഷേപം സോളാര്‍ പാനലുകളും കാറ്റാടികളും ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളിലും നിക്ഷേപിക്കുകയാണ് എന്ന് Nature Energy ല്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കാര്‍ബണ്‍ സംഭരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും ചിലവാക്കുന്ന വിഭവങ്ങള്‍ അതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സോളാര്‍ പാനലുകളിലും കാറ്റാടികളിലും ഊര്‍ജ്ജ സംഭരണത്തിലും നിക്ഷേപിക്കാം. പുനരുത്പാദിതോര്‍ജ്ജത്തില്‍ നടത്തുന്ന നിക്ഷേപം കൂടുതല്‍ net energy return തരുന്നു. അത് വഴി ഊര്‍ജ്ജ ലഭ്യത കുറക്കാതെ … Continue reading ആഗോളതപനം തടയാന്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനേക്കാള്‍ നല്ലത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതാണ്

5% ല്‍ അധികം റോഡിലെ മരണങ്ങളും അമിത വേഗത കാരണമാണ്

1995 ല്‍ അമേരിക്കയിലെ സര്‍ക്കാര്‍ വാഹനങ്ങളുടെ വേഗത പരിധി എടുത്തുകളഞ്ഞു. സംസ്ഥാനങ്ങളും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത് തെന്നെ ചെയ്തു. ടെക്സാസില്‍ വേഗത പരിധി 136.85 KPH; ആണ്. 41 സംസ്ഥാനങ്ങളില്‍ 112 ആണ്. 6 സംസ്ഥാനങ്ങളില്‍ 128.8 KPH ആണ്. 8 KPH വേഗതയില്‍ വര്‍ദ്ധനവുണ്ടായാല്‍ അത് കാരണം ദേശീയ പാതകളില്‍ മരണ സംഖ്യ 8% കൂടും. മറ്റ് റോഡുകളിലും 3% മരണ സംഖ്യ കൂടും. 1993 ലെ വേഗതാ പരിധിയായ 105 KPH നിലനിര്‍ത്തിയിരുന്നെങ്കില്‍ കഴിഞ്ഞ … Continue reading 5% ല്‍ അധികം റോഡിലെ മരണങ്ങളും അമിത വേഗത കാരണമാണ്

വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

ഗൂഗിളിന്റേയും ഫേസ്‌ബുക്കിന്റേയും പ്രതിനിധികള്‍ പൌരാവകാശ വക്താക്കള്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ വെള്ളക്കാരുടെ ദേശീയവാദം വളരുന്നതിനെക്കുറിച്ച് സാക്ഷിപറഞ്ഞു. ഒരു സവര്‍ണ്ണാധിപത്യ തോക്ക്ധാരി രണ്ട് പള്ളികളിലെ 50 പേരെ കൊല്ലുകയും ആ കൂട്ടക്കൊല live-streamed ചെയ്യുകയും ചെയ്ത ന്യൂസിലാന്റിലെ Christchurch ലെ മാരകമായ കൂട്ടക്കൊലക്ക് ശേഷമാണ് ജനപ്രതിനിധികള്‍ ഇത്തരമൊരു വാദം കേള്‍ക്കല്‍ വിളിച്ചുകൂട്ടിയത്. “ദ്രവിപ്പിക്കുന്ന സവര്‍ണ്ണാധിപത്യം നമ്മുടെ രാജ്യത്തിന്റെ സാമൂഹ്യ സ്ഥിതിയെ വലിച്ച് കീറുകയാണ്. പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനും, പിന്‍തുടരുന്നവരെ പ്രവര്‍ത്തന സജ്ജമാക്കാനും, സമുദായങ്ങളെ ലക്ഷ്യം വെക്കാനും, പ്രകടനങ്ങള്‍ … Continue reading വെള്ളക്കാരുടെ ദേശീയവാദത്തെക്കുറിച്ചുള്ള വാദം കേള്‍ക്കല്‍

മദ്യത്തിന്റെ ഉപയോഗം തലച്ചോറിന്റെ വളര്‍ച്ചയെ തടയുന്നു

കുട്ടികളിലെ ഉയര്‍ന്ന തോതിലുള്ള മദ്യത്തിന്റെ ഉപയോഗം അപകടകരമാണെന്ന് മാത്രമല്ല, മനുഷ്യ കുരങ്ങുകളില്‍ നടത്തിയ പഠനം കാണിക്കുന്നത് അത് യഥാര്‍ത്ഥത്തില്‍ തലച്ചോറിന്റെ വികാസത്തിന്റെ തോതിനേയും ബാധിക്കുമെന്നാണ്. eNeuro ജേണലില്‍ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശരീര ഭാരത്തിന്റെ ഓരോ കിലോഗ്രാമിനും ഓരോ ഗ്രാം മദ്യം അകത്ത് ചെന്നാല്‍ പ്രതിവര്‍ഷം 0.25 മില്ലീ മീറ്റര്‍ എന്ന തോതില്‍ തലച്ചോറിന്റെ വളര്‍ച്ച കുറയും. സ്ഥിരമായ മദ്യ ഉപയോഗം cerebral white matter, subcortical thalamus ലും വളര്‍ച്ചയെ കുറക്കുന്നു. — സ്രോതസ്സ് news.ohsu.edu … Continue reading മദ്യത്തിന്റെ ഉപയോഗം തലച്ചോറിന്റെ വളര്‍ച്ചയെ തടയുന്നു

യൂറോപ്പിലെ നദികളില്‍ നിരോധിച്ച കീടനാശിനികള്‍

യൂറോപ്പിലെ നദികളിലും കനാലുകളിലും നടത്തിയ പരിശോധനയില്‍ 100 ല്‍ അധികം കീടനാശിനികളുടെ അംശം കണ്ടെത്തി. അതില്‍ 24 എണ്ണം യൂറോപ്പില്‍ നിരോധിച്ചവയായിരുന്നു. ബ്രിട്ടണുള്‍പ്പടെയുള്ള 10 രാജ്യങ്ങളിലെ 29 ജലമാര്‍ഗ്ഗളിലാണ് പരിശോധന നടത്തിയത്. 21 മൃഗ മരുന്നുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. University of Exeter ലെ Greenpeace Research Laboratories ലെ ശാസ്ത്രജ്ഞരാണ് പരിശോധന നടത്തിയത്. ബല്‍ജിയന്‍ കനാലിലാണ് ഏറ്റവും അധികം മലിനീകരണം കണ്ടത്. അവിടെ 70 കീടനാശിനികളുടെ അംശം കാണാനായി. 29 ജല മാര്‍ഗ്ഗങ്ങളില്‍ 13 എണ്ണത്തില്‍ … Continue reading യൂറോപ്പിലെ നദികളില്‍ നിരോധിച്ച കീടനാശിനികള്‍

ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു

തെലുങ്കാന, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളോട് ഭൂഉടമകളുടെ വസ്തു രേഖകള്‍ റവന്യൂ വെബ് സൈറ്റുകളിലേക്ക് കയറ്റുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈദരാബാദിലെ Unique Identity Authority of India (UIDAI) യുടെ സംസ്ഥാന ഓഫീസ് ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത ആളുകള്‍ അതുപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുകൊണ്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. “ആധാര്‍ എടുക്കുമ്പോള്‍ കൊടുക്കുന്ന വിരലടയാളങ്ങള്‍ ഓണ്‍ലൈനില്‍ കൊടുക്കുന്ന വസ്തുക്കളുടെ രേഖകളില്‍ നിന്ന് പിടിച്ചെടുക്കുന്നു. മൂന്നാമനായ ഏജന്‍സികള്‍ ഈ അടയാളങ്ങളുപയോഗിച്ച് സിം കാര്‍ഡുകളോ ഭൂ രേഖകളോ ഒക്കെ നിര്‍മ്മിക്കുന്നു,” എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭൂ … Continue reading ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു

1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു

ആ ഡോള്‍ഫിന്‍ ശരീരങ്ങള്‍ ഭീകരമായി അംഗച്ഛേദം വരുത്തിയവയായിരുന്നു, ചിറകുകള്‍ അരിയപ്പെട്ടിരുന്നു. ഫ്രഞ്ച് ഗവേഷകരെ ഞെട്ടിച്ച കാര്യം ബുദ്ധിയുള്ള ഈ ജീവികളുടെ മരണത്തിന്റെ ഭീകര സ്വഭാവം മാത്രമല്ല, അതിന്റെ എണ്ണം കൂടിയാണ്. ജനുവരിക്ക് ശേഷം 1,100 എണ്ണമാണ് ഫ്രാന്‍സിന്റെ അറ്റ്‌ലാന്റിക് തീരത്ത് അടിഞ്ഞത്. വ്യാവസായിക മത്സ്യബന്ധനമാണ് ഇതിന്റെ കുറ്റവാളികള്‍. അവര്‍ക്കെതിരെ ദേശീയമായ പ്രക്ഷോഭത്തിന് മൃഗസംരക്ഷണ സംഘങ്ങള്‍ തയ്യാറെടുക്കുന്നു. ദീര്‍ഘകാലത്തെ നിരോധനത്തിന് ശേഷം മൂന്ന് വര്‍ഷം മുമ്പാണ് അക്രമാസക്തമായ hake മീന്‍പിടുത്തത്തിന് അനുമതി കൊടുത്തത്. അത് ഒരു പ്രധാന ഘടനകമാണ്. … Continue reading 1,100 ചത്ത ഡോള്‍ഫിനുകള്‍ ഫ്രാന്‍സിന്റെ തീരത്ത് അടിഞ്ഞു

ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന വായൂ മലിനീകരണം മരണ സംഖ്യ ഉയര്‍ത്തുന്നു

അമേരിക്കയില്‍ ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന പരിസ്ഥിതി നാശം കാരണം പ്രതിവര്‍ഷം 4,300 നേരത്തെയുള്ള മരണം സംഭവിക്കുന്നു എന്ന് ഒരു പുതിയ പഠനം കണ്ടെത്തി. പണത്തിന്റെ രൂപത്തില്‍ നഷ്ടത്തെ രേഖപ്പെടുത്തിയാല്‍ $3900 കോടി ഡോളറിന്റെ നഷ്ടം ഉണ്ടാകുന്നു. നൈട്രജന്‍ വളങ്ങളില്‍ നിന്ന് വരുന്ന അമോണിയ സുഷ്മ കണികകളുടെ (fine particulate matter (PM2.5)) സാന്ദ്രത വര്‍ദ്ധിപ്പിക്കുന്നു. കുറയുന്ന വായൂ ഗുണമേന്മ കാരണമുണ്ടാകുന്ന ശരാശരി ആരോഗ്യ ദോഷം bushel (56.5 lbs.) ന് $3.07 ഡോളര്‍ എന്ന തോതിലാണ്. കഴിഞ്ഞ … Continue reading ചോളത്തിന്റെ ഉത്പാദനം കൊണ്ടുണ്ടാവുന്ന വായൂ മലിനീകരണം മരണ സംഖ്യ ഉയര്‍ത്തുന്നു

ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു

58,000 ല്‍ അധികം ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ 'stalkerware' വിളിക്കുന്ന പ്രോഗ്രാമുകള്‍ 2018ല്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് റഷ്യന്‍ സുരക്ഷ കമ്പനിയായ Kaspersky Lab കണ്ടുപിടിച്ചു. അതില്‍ 35,000 പേര്‍ക്ക് അതിനെക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു. ഒരു വ്യക്തിയുടെ ഉപകരണങ്ങള്‍ പിന്‍തുടരുന്നതും, അതില്‍ നിന്ന് വരുന്ന സന്ദേശങ്ങളും ക്യാമറയില്‍ നിന്ന് വരുന്ന ചിത്രങ്ങളുടെ ലൈവ് ഫീഡും ശേഖരിക്കുകയും ചെയ്യുന്ന സോഫ്റ്റ്‌വെയറുകളാണ് Stalkerware. അത് നിയമപരമാണ്. പക്ഷേ അധാര്‍മ്മികമാണ്. തങ്ങളുടെ സുരക്ഷാ സോഫ്റ്റ്‌വെയര്‍ ഇതിനെ കണ്ടെത്തുകയും അതിനെ നിരോധിക്കുകയും ചെയ്യുമെന്ന് Kaspersky … Continue reading ആയിരക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ stalkerwareകള്‍ പിന്‍തുടരുന്നു