വംശീയതാ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Jackie Walker നെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് മാര്‍ച്ച് 26 ന് പുറത്താക്കി. “bringing the party into disrepute” എന്ന കാരണത്താല്‍ രണ്ടര വര്‍ഷമായി ഇവര്‍ സസ്പെന്‍ഷനിലായിരുന്നു. പാലസ്തീന്‍ അനുകൂല കറുത്ത ജൂത സ്ത്രീയായ വാക്കര്‍ Boycott, Divestment and Sanctions (BDS) പ്രസ്ഥാനത്തെ പിന്‍തുണക്കുന്നു. 2016 ല്‍ Jewish Labour Movement നടത്തിയ പരിശീലന പരിപാടിയില്‍ സയണിസത്തിന്റെ വിമര്‍ശനത്തെ യഹൂദവിരുദ്ധതയായി ഏകീകരിക്കുന്ന “യഹൂദവിരുദ്ധത”യുടെ നിര്‍വ്വചനത്തെ അവര്‍ എതിര്‍ത്തു. … Continue reading സയണിസ്റ്റ് പ്രചരണങ്ങള്‍ കാരണം കറുത്ത ജൂത സാമൂഹ്യപ്രവര്‍ത്തകയെ ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ടാഗ്: വാര്‍ത്ത
Great Barrier Reef ന് 89% നാശം സംഭവിച്ചു
Great Barrier മണല്‍ത്തിട്ടിലെ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി 2016 ലേയും 2017 ലേയും വെളുപ്പിക്കലില്‍ നാശമുണ്ടായി. അതിനാല്‍ പുതിയ പവിഴപ്പുറ്റുകളുടെ ചരിത്രപരമായി ഏറ്റവും കുറഞ്ഞ തോതിലാകുക മാത്രമല്ല പവിഴപ്പുറ്റ് സ്പീഷീസുകളുടെ തരത്തിലും മാറ്റങ്ങളുണ്ടായി. Nature ല്‍ അതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മണല്‍ത്തിട്ട് മൊത്തത്തില്‍ പുതിയ പവിഴപ്പുറ്റുകളുടെ 89% ത്തിനും കുറവുണ്ടായി എന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കി. മണല്‍ത്തിട്ടിന്റെ തെക്കെ അറ്റത്ത് പുതിയ പവിഴപ്പുറ്റുകളില്‍ ചെറിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അവിടെ വെളുപ്പിക്കലുണ്ടായില്ല. — സ്രോതസ്സ് theguardian.com … Continue reading Great Barrier Reef ന് 89% നാശം സംഭവിച്ചു
പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു
തിമിംഗലവും ഡോള്‍ഫിനും ഉള്‍പ്പെട്ട കൂട്ടമാണ് Cetaceans. ചെറിയ നാല് കാലുകളുള്ള hoofed പൂര്‍വ്വികനില്‍ നിന്ന് 5 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് തെക്കെ ഏഷ്യയിലാണ് അവയുണ്ടാകുന്നത്. ഇപ്പോള്‍ 4.26 കോടി കൊല്ലം പഴക്കമുള്ള പുരാതനമായ നാല് കാലുള്ള തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ പെറുവിന്റെ തീരത്ത് നിന്ന് ഗവേഷകര്‍ കണ്ടെടുത്തു. Eocene കാലത്തെ ഈ ഫോസില്‍ തിമിംഗലങ്ങളുടെ പരിണമത്തേയും അവയുടെ വ്യാപനത്തേയും കുറിച്ച് കൂടുതല്‍ വെളിച്ചം വീശും. ഏപ്രില്‍ 4 ന്റെ Current Biologyയില്‍ ആ പഠനത്തിന്റെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ട്. വാല്‍ … Continue reading പുരാതനമായ നാല് കാലുകളുള്ള തിമിംഗലത്തെ പെറുവിന്റെ തീരത്തു നിന്ന് കണ്ടെടുത്തു
ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍
Patrick W. Carlineo എന്ന ന്യൂയോര്‍ക്കിലെ മനുഷ്യനെ അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം ഫെഡറല്‍ കോടതി ചേര്‍ത്ത രേഖകളില്‍ നിന്ന് അറിയാം. ജനപ്രതിനിധി ഇലാന്‍ ഒമാറിന് (Ilhan Omar) വധഭീഷണി മുഴക്കിയതിനാലാണ് അത്. ന്യൂയോര്‍ക്കിലെ ഒരു FBI ഏജന്റ് എഴുതിയ പരാതി പ്രകാരം ഇയാള്‍ ഒരു മൊബൈല്‍ ഫോണില്‍ നിന്ന് ഒമാറിന്റെ ഓഫീസിലേക്ക് വിളിച്ചു. ഒരു ജോലിക്കാരനെ ഭീഷണിപ്പെടുത്തി. 2018 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമാര്‍ ആ സ്ഥാനത്തെത്തുന്ന ആദ്യത്ത മുസ്ലീം വനിതയാണ്. — സ്രോതസ്സ് … Continue reading ജനപ്രതിനിധി ഇലാന്‍ ഒമാറിന് വധഭീഷണികള്‍
ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും
മനുഷ്യന്റെ ആരോഗ്യവും രോഗങ്ങളും തീരുമാനിക്കുന്നതില്‍ സാമൂഹ്യ സാമ്പത്തിക സ്ഥിതി (SES) ഒരു ശക്തമായ പ്രഭാവമുണ്ടെന്നും സാമൂഹ്യ അസമത്വം ലോകം മൊത്തമുള്ള മനുഷ്യ ജനസംഖ്യയിലെ സര്‍വ്വവ്യാപിയായ സമ്മര്‍ദ്ദമാണെന്നും മുമ്പ് നടത്തിയ പഠനങ്ങള്‍ കാണിച്ചിരുന്നു. വിദ്യാഭ്യാസപരമായും സാമ്പത്തികമായും കുറവ് നേട്ടം ഹൃദയ രോഗങ്ങള്‍, പ്രമേഹം, ധാരാളം ക്യാന്‍സര്‍ തുടങ്ങിയവയുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നതായി കാണുന്നു. അതുപോലെ വിട്ടുമാറാത്ത കത്തുന്ന നോവ്(inflammation), ഇന്‍സുലിന്‍ പ്രതിരോധം, cortisol dysregulation തുടങ്ങിയ രോഗങ്ങളുടെ വികാസത്തിലേക്ക് നയിക്കുന്ന physiological പ്രക്രിയകളുമായി താഴ്ന്ന SES ബന്ധപ്പെട്ടരിക്കുന്നു. ജിനോമിന്റെ വലിയ … Continue reading ദാരിദ്ര്യം നിങ്ങളുടെ ജീനുകളില്‍ അടയാളങ്ങളുണ്ടാക്കും
ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു
Baleen whales ആയ humpbacks പാട്ടുകളുപയോഗിച്ചാണ് ആശയവിനിമയം, ആഹാര തെരയല്‍, ഇണയെക്കണ്ടെത്തല്‍, സഞ്ചാരം തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യുന്നത്. എന്നാല്‍ ജപ്പാനില്‍ മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം അവയുടെ ശബ്ദം മുങ്ങിപ്പോകുന്നു. PLOS ONE ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം കടല്‍ ജീവനില്‍ ഇടപെടുന്ന മനുഷ്യരുണ്ടാക്കുന്ന ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള പുതിയ തെളിവുകള്‍ കൂട്ടിച്ചേര്‍ത്തു. കപ്പലുകള്‍, സൈനിക സോണാര്‍, കടലിനടിയിലെ നിര്‍മ്മാണങ്ങള്‍, എണ്ണ പ്രകൃതിവാതകത്തിന് വേണ്ടിയുള്ള പൊട്ടിക്കലുകള്‍ തുടങ്ങിയ വര്‍ദ്ധിച്ച് വരുന്ന മനുഷ്യ പ്രവര്‍ത്തനങ്ങള്‍ കാരണം നമ്മുടെ സമുദ്രങ്ങള്‍ കൂടുതല്‍ ശബ്ദമുഖരിതമാണ്. വിവിധ … Continue reading ഹംബാക്ക് തിമിങ്ങലങ്ങള്‍ നിശബ്ദരാകുന്നു
കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രമ്പിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഒരു petri dish ആയി 2016 ജൂണിലെ ബ്രിട്ടണിലെ ബ്രക്സിറ്റ് പരിപാടി പ്രവര്‍ത്തിച്ചു എന്ന് രണ്ട് വര്‍ഷമായി നിരീക്ഷകര്‍ speculated. ഇപ്പോള്‍ അതിന് പുതിയ തെളിവുകള്‍ കിട്ടി. ട്രമ്പിന്റെ മുമ്പത്തെ ഉപദേശിയായിരുന്ന സ്റ്റീവ് ബാനന്‍(Steve Bannon) നും വലിയ ഡാറ്റാ കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്കയും 2015 ല്‍ ഒരേ സമയം ദേശീയവാദി രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിരിയിച്ചെടുക്കുകയായിരുന്നു എന്ന് ഇപ്പോള്‍ പുറത്തുവന്ന ഒരു ഇമെയില്‍ കാണിക്കുന്നു. George Washington University … Continue reading കേംബ്രിഡ്ജ് അനലറ്റിക്കക്ക് ബ്രക്സിറ്റിലുള്ള പങ്കിനെക്കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നു
ശാന്തിവനത്തെ വിട്ടുതരില്ല
ശാന്തിവനത്തെ രക്ഷിക്കാൻ കലക്ടറോ വനംവകുപ്പോ ഇല്ല. KSEB യുടെ ഗുണ്ടായിസത്തിന്, ചതിക്ക് കൂട്ടുനിൽക്കുന്നവരായി ജില്ലാ ഭരണകൂടം മാറി. ഈ അവസരത്തില്‍ എല്ലാവരും ചേർന്നു് നാളെ മുതൽ പ്രതിഷേധം ശക്തമാക്കുന്നു. 9.5.2019 വ്യാഴാഴ്ച രാവിലെ 9 മണിക്ക് ശാന്തിവനം സംരക്ഷണ സംഗമം.. വടക്കൻ പറവൂരിനടുത്ത് വഴിക്കുളങ്ങരയിൽ . മുഴുവൻ ആളുകളും ശാന്തി വനത്തിലേക്ക് എത്തണമെന്നു് അഭ്യർത്ഥിക്കുന്നു. ശാന്തിവനം സംരക്ഷണ സമിതി വഴി: ആലുവയിൽ നിന്ന് പറവൂർ. പറവൂരിൽ നിന്നു് വരാപ്പുഴ വഴിയുള്ള എറണാകുളം വണ്ടിയിൽ വഴിക്കുളങ്ങര സ്റ്റോപ്പില്‍ നിന്ന് … Continue reading ശാന്തിവനത്തെ വിട്ടുതരില്ല
വായൂ മലിനീകരണം 6 ലക്ഷം കുട്ടികളെ 2016 ല്‍ കൊന്നു
വായൂ മലിനീകരണം കാരണം 6 ലക്ഷം കുട്ടികള്‍ 2016 ല്‍ നേരത്തെ മരിച്ചു എന്ന് ലോകാരോഗ്യസംഘടനയുടെ (WHO) റിപ്പോര്‍ട്ടില്‍ പറയുന്നു. 15 വയസിന് താഴെയുള്ള 93% ആളുകളും - 180 കോടി കുട്ടികള്‍ - വിഷമയമായ വായുവാണ് ശ്വസിക്കുന്നത്. വീട്ടിലേയും പുറത്തേയും വായൂ മലിനീകരണം കാരണം പ്രതിവര്‍ഷം 70 ലക്ഷം ആളുകള്‍ കുറഞ്ഞ പ്രായത്തില്‍ തന്നെ മരിക്കുന്നതായി WHO റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കുട്ടികളാണ് കൂടുതല്‍ ദുര്‍ബലര്‍. കാരണം അവരുടെ ശ്വസന, നാഡി, ഹൃദയ, പ്രതിരോധ വ്യവസ്ഥകളെല്ലാം … Continue reading വായൂ മലിനീകരണം 6 ലക്ഷം കുട്ടികളെ 2016 ല്‍ കൊന്നു
ഡല്‍ഹിയിലെ മനുഷ്യന്റ ബാങ്ക് അക്കൌണ്ട് അയാളുടെ സമ്മതമില്ലാതെ ആധാറുമായി ബന്ധിപ്പിച്ചു
സമ്മതമില്ലാതെ തന്റെ ബാങ്ക് അക്കൌണ്ട് ആധാര്‍ നമ്പരുമായി ബന്ധിപ്പിച്ചു എന്ന് ഡല്‍ഹിയില്‍ ഡിജിറ്റല്‍ സംരംഭകനായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. മുമ്പത്തെ ബാങ്കറായ Gaurav Pandhi (34) ആണ് ICICI Bank നെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. അബദ്ധത്തിലാണ് ബന്ധിപ്പിക്കല്‍ നടന്നത് എന്ന് ബാങ്ക് പറഞ്ഞു. 5 ദിവസത്തിനകം ആ തെറ്റു തിരുത്തും എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ആധാര്‍ നമ്പര്‍ ചോര്‍ന്നാല്‍ അത് ഒരാളെ പണം വെളുപ്പിക്കലിലും മറ്റ് സാമ്പത്തിക സുരക്ഷിതത്വ അപകടങ്ങളിലും കൊണ്ടുചെന്നേക്കാം. — സ്രോതസ്സ് mumbaimirror.indiatimes.com | … Continue reading ഡല്‍ഹിയിലെ മനുഷ്യന്റ ബാങ്ക് അക്കൌണ്ട് അയാളുടെ സമ്മതമില്ലാതെ ആധാറുമായി ബന്ധിപ്പിച്ചു