സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി

ജോര്‍ജ്ജിയയിലെ കപ്പലണ്ടി കമ്പനിയുടെ മുമ്പത്തെ ഉടമയേയും അയാളുടെ ജോലിക്കാരായ ധാരാളം പേരേയും മഹാപാതക കുറ്റം ആരോപിച്ച് കുറ്റാരോപിതരാക്കി. 2009 ല്‍ ഈ salmonella പകര്‍ച്ചവ്യാധി കാരണം 9 പേര്‍ മരിക്കുകയും 700 പേര്‍ രോഗികളാകുകയും ചെയ്തിരുന്നു. Peanut Corporation of America അറിഞ്ഞുകൊണ്ട് മലിനീകൃതമായ കപ്പലണ്ടി ഉത്പന്നങ്ങള്‍ രാജ്യം മൊത്തം വിതരണം ചെയ്തു എന്ന് പ്രോസിക്യൂട്ടര്‍ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധിയായിരുന്നു അത്. ഉല്‍പ്പന്നങ്ങളില്‍ സാല്‍മൊണെല്ലായുണ്ടെന്ന റിപ്പോര്‍ട്ടുണ്ടായിട്ടു കൂടി മുതലാളി Stewart Parnell … Continue reading സാല്‍മൊണെല്ലാ പകര്‍ച്ചവ്യാധി കാരണക്കാരായ കപ്പലണ്ടി ഫാക്റ്ററിയിലെ 4 പേര്‍ക്കെതിരെ കുറ്റം ചുമത്തി →

സത്യപ്രവര്‍ത്തക റിയാലിറ്റി വിന്നര്‍ക്ക് താങ്കളുടെ പിന്‍തുണ വേണം

ദേശീയ സുരക്ഷാ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയ മുമ്പത്തെ NSA കരാറുകാരിയായ Reality Winner ഒരു വര്‍ഷത്തിലധികമായി ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടാതെ തന്നെ ജയിലിലാണ്. അവരുടെ വിചാരണ ആദ്യം 2017 ഒക്റ്റോബറിലായിരുന്നു നടക്കേണ്ടിയിരുന്നത്. അത് പല പ്രാവശ്യം മാറ്റിവെച്ചു. ഇപ്പോള്‍ അത് 2018 ഒക്റ്റോബറില്‍ നടക്കുമെന്നാണ് പറയുന്നത്. — സ്രോതസ്സ് theintercept.com | 2018/06/02 |

ബ്രിട്ടീഷ് എയര്‍വേസ് ഹാക്ക് ചെയ്തു

ഉപഭോക്താക്കളുടെ ഡാറ്റ മോഷണം നടന്നതിന് ശേഷം അതില്‍ തങ്ങള്‍ “അതിയായി ഖേദിക്കുന്നു” എന്ന് British Airways കഴിഞ്ഞ ദിവസം പറഞ്ഞു. 380,000 പെയ്മെന്റ് കാര്‍ഡുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 5 വരെ അവരുടെ സൈറ്റ് വഴിയും ആപ്പ് വഴിയും ബുക്കിങ് നടത്തിയവരുടെ വ്യക്തിപരവും സാമ്പത്തികവും ആയ വിവരങ്ങള്‍ ചോര്‍ന്നു. പോലീസ് ഇത് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് huffingtonpost.co.uk 06/09/2018

അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു

ഗ്രീസിന്റെ സറീസ നയിക്കുന്ന സര്‍ക്കാര്‍ 23 വയസ് പ്രായമായ സിറിയന്‍ നീന്തല്‍ താരമായ Sara Mardiniയേയും ERCI (Emergency Response Centre International) ന്റെ മൂന്ന് അംഗങ്ങളേയും കള്ള കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അവര്‍ക്കെതിരെ ആളുകളെ കള്ളക്കടത്ത് നടത്തുക, ചാരപ്പണി നടത്തുക, ക്രിമിനല്‍ സംഘത്തില്‍ അംഗമാകുക എന്ന കുറ്റങ്ങളാണ് ആരോപിക്കുന്നത്. മനുഷ്യസ്നേഹപരമായ സഹായത്തെ കുറ്റമാക്കുന്നത് വഴി സിറിയയില്‍ NATO നടത്തുന്ന യുദ്ധത്തില്‍ നിന്ന രക്ഷപെടാന്‍ ശ്രമിക്കുന്നവരെ അഭയാര്‍ത്ഥികളെ സഹായിക്കുന്ന നിര്‍ത്താനുള്ള ലക്ഷ്യമാണ് ഈ അറസ്റ്റിന് പിന്നില്‍. … Continue reading അഭയാര്‍ത്ഥികളെ സഹായിച്ച സിറിയന്‍ നീന്തല്‍ താരമായ Sara Mardini നെ സറീസ ഗ്രീസില്‍ അറസ്റ്റ് ചെയ്തു →

പൊണ്ണത്തടി ബുദ്ധിമാന്ദ്യത്തിന് കാരണമാകും

ലോകത്ത് മൊത്തം 200 കോടി മുതിര്‍ന്നവര്‍ അമിത ഭാരമുള്ളവുള്ളവരാണ്. പൊണ്ണത്തടിക്കാരുടെ എണ്ണം 60 കോടിയാണ്. പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നീ രോഗങ്ങള്‍ കൂടാതെ അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള cognitive അസുഖങ്ങളും പൊണ്ണത്തടിയുണ്ടാക്കുന്നു. hippocampus ലെ സിനാപ്സുകളെ നശിപ്പിക്കുന്ന microglial കോശങ്ങളെ പ്രവര്‍ത്തിപ്പിച്ച് cognitive ഹാനിയുണ്ടാക്കുന്നതില്‍ പൊണ്ണത്തടി കാരണമാകുന്നു എന്ന് എലികളില്‍ നടത്തിയ പരീക്ഷങ്ങളുടെ റിപ്പോര്‍ട്ട് JNeurosci ജേണലില്‍ പ്രസിദ്ധീകരിച്ചു. — സ്രോതസ്സ് sfn.org

അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ്

വരുന്ന മാസങ്ങളില്‍ നിജേറിലെ (Niger) വിദൂര താവളത്തില്‍ നിന്നും അമേരിക്കന്‍ സൈന്യം സായുധ ഡ്രോണുകളുപയോഗിച്ച് യുദ്ധം ചെയ്യും. ആഫ്രിക്കയിലെ തീവൃവാദികള്‍ക്കെതിരായ പ്രതിരോധ വകുപ്പിന്റെ അധികം ശ്രദ്ധകിട്ടാത്ത യുദ്ധം വികസിപ്പിക്കുന്നതിന്റെ സൂചനയാണത്. നിജേറിലെ Agadez ല്‍ ഇപ്പോഴുള്ള താവളത്തില്‍ $10 കോടി ഡോളര്‍ ചിലവാക്കി US Air Force നിര്‍മ്മിക്കുന്ന പുതിയ facilities ല്‍ നിന്നാകും MQ-9 Reapers പ്രവര്‍ത്തിക്കുക. ഇതുവരെ ഡ്രോണുകള്‍ നിജേറിന്റെ തലസ്ഥാനത്ത് നിന്നായിരുന്നു പ്രവര്‍ച്ചിച്ചുകൊണ്ടിരുന്നത്. അവ അവിടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ ദൌത്യങ്ങള്‍ … Continue reading അമേരിക്ക ആഫ്രിക്കയില്‍ ഡ്രോണ്‍ യുദ്ധം നടത്തുകയാണ് →

ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു

ഈ വേനല്‍ക്കാലത്ത് ഫിന്‍ലാന്റ്, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ് എന്നീ 5 യൂറോപ്യന്‍ രാജ്യങ്ങളിലെ ആണവ നിലയങ്ങള്‍ നിര്‍ത്തിവെക്കുകയോ, ശക്തികുറഞ്ഞ തോതില്‍ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യേണ്ടി വന്നു. ശീതീകരണ ജലം അമിതമായി ചൂടായതിനാലാണ് അത്. ആണവനിലയങ്ങള്‍ ഒരുപാട് ജലം തണുപ്പിക്കാനായി ഉപയോഗിക്കുന്നു. പിന്നീട് ഉപയോഗം കഴിഞ്ഞാല്‍ ചൂട് കൂടിയ ആ ജലം നദിയിലോ കടലിലോ തള്ളും. ശേഖരിക്കുന്ന ജലത്തിന് തന്നെ ചൂട് കൂടിയതാണ് ഈ വേനല്‍കാലത്ത് അനുഭവിച്ച പ്രശ്നം. അതിലും ചൂട് കൂടിയ വെള്ളം തിരികെ നദിയിലും സമുദ്രത്തിലും … Continue reading ആണവ നിലയങ്ങള്‍ക്ക് ചൂടെടുക്കുന്നു →

NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു

Milwaukee പോലീസ് വകുപ്പ് NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിനോട് മാപ്പ് പറഞ്ഞു. ജനുവരി 26 ന് Milwaukee Bucks ബേസ്‌ബോള്‍ ടീമിലെ rookie player ആയ 22 വയസുള്ള കറുത്തവനായ Sterling Brownന്റെ അക്രമാസക്തമായ അറസ്റ്റിന്റെ വീഡിയോ പുറത്ത് വന്നതിന് ശേഷമാണിത്. പോലീസ് ആദ്യം പറഞ്ഞത് പോലെ ബ്രൌണ്‍ പാര്‍ക്കിങ് തര്‍ക്കത്തില്‍ “combative” ആയിരുന്നുല്ല വീഡിയോയില്‍. ഒരു കൂട്ടം പോലീസുകാര്‍ ബ്രൌണിനെ നിലത്തേക്ക് തള്ളിയിടുകയും Taser ഉപയോഗിച്ച് വൈദ്യുതാഘാതം ഏല്‍പ്പിക്കുകയുമാണുണ്ടായത്. ബ്രൌണിനെ പിന്നെ അറസ്റ്റ് ചെയ്തു. എന്നാല്‍ … Continue reading NBA താരം സ്റ്റെര്‍ലിങ്ങ് ബ്രൌണിന്റെ അക്രമാസക്തമായ അറസ്റ്റ് മില്‍വാക്കി പോലീസ് വീഡിയോ കാണിക്കുന്നു →

ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി

ഇന്‍ഡ്യയിലെ ധാരാളം ബാങ്കുകളുടേയും authentication ഏജന്‍സികളുടേയും electronic know-your-customer സൌകര്യം Unique Identification Authority of India റദ്ദാക്കി. enrolment എണ്ണത്തിന്റെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്തതിനാലും പൌരന്‍മാരുടെ വിവരങ്ങള്‍ Aadhaar biometric database ല്‍ ചേര്‍ക്കാത്തതിലുമാണ് ഈ നടപടി അവര്‍ എടുത്തത്. 13 ബാങ്കുകളുടേയും Aadhaar authentication agencies (AUA)കളുടേയുമാണ് ekyc സൌകര്യം ഇല്ലാതായത്. ലക്ഷ്യങ്ങള്‍ നേടാനായ പരിപാടികള്‍ നടപ്പാക്കും എന്ന ഉറപ്പിന്റെ മേല്‍ ICICI Bank, IndusInd Bank, RBL Bank, IDBI Bank എന്നീ ബാങ്കുകള്‍ക്ക് … Continue reading ആധാര്‍ വിവരം ചേര്‍ക്കുന്നതിലെ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാത്ത ബാങ്കുകള്‍ക്കെതിരെ UIDAI ന്റെ പ്രതികാര നടപടി →

മെറിലിന്‍ ഹ്യൂസണ്‍, ലാഭത്തിന് മുകളിലാണ് ജനം!

https://d3n8a8pro7vhmx.cloudfront.net/codepink/pages/11660/attachments/original/1537126879/MarillynHewson_Sept_2018.jpg 2015 ല്‍ Lockheed Martin ന്റെ CEO ആയ Marillyn Hewson ന് ഏറ്റവും ഉയര്‍ന്ന ശമ്പളം കിട്ടുന്ന സ്ത്രീ CEO എന്നും “ലോകത്തെ ഏറ്റവും ശക്തരായ 20 ആമത്തെ സ്ത്രി” എന്നുമുള്ള പദവി Forbes കൊടുത്തു. സ്ത്രീകളുടെ ഒരു മാതൃകയായി (role model) ഹ്യൂസണ്‍ സ്വയം അണിഞ്ഞൊരുങ്ങിയിരുന്നു. എന്നാല്‍ അവളുടെ കമ്പനി സൌദി അറേബ്യക്ക് ആയുധങ്ങള്‍ വില്‍ക്കുന്നു. ആ ആയുധങ്ങള്‍ ദിനം പ്രതി സ്ത്രീകളേയും കുട്ടികളേയും കൊല്ലുന്നു. കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്, “...അന്തര്‍ … Continue reading മെറിലിന്‍ ഹ്യൂസണ്‍, ലാഭത്തിന് മുകളിലാണ് ജനം! →