അമേരിക്കയിലെ ഏറ്റവും തീവൃമായ ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് $2.5 ലക്ഷം ഡോളര്‍ ഖത്തര്‍ സംഭവാന കൊടുത്തു. അതിലൊന്ന് മുതിര്‍ന്ന ഇസ്രായേലി പട്ടാള ഉദ്യോഗസ്ഥര്‍ നയിക്കുന്ന പ്രചാരവേല യാത്രകള്‍ക്കുള്ളതാണ്. ഖത്തര്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വാധീനക്കാരനായ Joseph Allaham ആണ് അയാളുടെ സ്ഥാപനമായ Lexington Strategies ല്‍ നിന്ന് 2017 ന്റെ അവസാനവും 2018 ന്റെ തുടക്കത്തിലും ഈ പണം അയച്ചുകൊടുത്തത്. ഒരു ലക്ഷം ഡോളര്‍ Zionist Organization of America (ZOA) ക്കും ഒരു ലക്ഷം … Continue reading അമേരിക്കയിലെ സയണിസ്റ്റ് സംഘടനകള്‍ക്ക് ഖത്തര്‍ ധനസഹായം കൊടുത്തു
ടാഗ്: വാര്‍ത്ത
പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു
ലോകം മൊത്തമുള്ള പക്ഷികള്‍ പ്രതിവര്‍ഷം 40 - 50 കോടി ടണ്‍ beetles, flies, ants, moths, aphids, grasshoppers, crickets, മറ്റ് anthropods തുടങ്ങിയവയെ തിന്നുന്നു. സ്വിറ്റ്സര്‍ലാന്റിലെ University of Basel യിലെ Martin Nyffeler ന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണക്കെടുപ്പ് നടന്നത്. Springer ന്റെ The Science of Nature എന്ന ജേണലലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ചെടികളെ തിന്നുന്ന കീടങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതില്‍ പക്ഷികള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം … Continue reading പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു
ബ്രിട്ടണിലെ ജൂതര്‍ ഇസ്രായേലിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു
ഈ വര്‍ഷം മെയില്‍ ഒരു കൂട്ടം അധിനിവേശ വിരുദ്ധരായ ബ്രിട്ടീഷ് ജൂത സാമൂഹ്യ പ്രവര്‍ത്തകര്‍ ലണ്ടനിലെ പാര്‍ളമെന്റ് സ്ക്വയറില്‍ പ്രകടനം നടത്തി. Great Return March ല്‍ പങ്കെടുത്ത് IDF ന്റെ വെടിയേറ്റ് മരിച്ച പാലസ്തീന്‍കാര്‍ക്ക് വേണ്ടി അവര്‍ അവിടെ ജൂത അനുശോചിക്കുന്നവരുടെ പ്രാര്‍ത്ഥനയായ kaddish ആലപിച്ചു. ഇസ്രായേലിനെക്കുറിച്ചും സയണിസത്തെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായം വ്യത്യസ്ഥമായിരുന്നുവെങ്കിലും അവര്‍ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ജൂതമത്തിന്റെ പേരില്‍ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കുന്നു. സമത്വവും , ബഹുമാനവും, അന്തസും കിട്ടേണ്ടവരില്‍ നിന്നും … Continue reading ബ്രിട്ടണിലെ ജൂതര്‍ ഇസ്രായേലിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു
ഒബാമ സര്‍ക്കാരിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന തിമോത്തി ഗൈത്നര്‍ ദരിദ്രരെ പിഴിയുന്ന ഇരപിടിയന്‍ സ്ഥാപനം നടത്തുന്നു
ഇരപിടിയന്‍മാരായ വാള്‍സ്ട്രീറ്റ് ബാങ്കുകള്‍ക്ക് ധനസഹായം നല്‍കി രക്ഷപെടുത്തിയ ദീര്‍ഘകാലത്തെ സര്‍ക്കാര്‍ ജോലിക്ക് ശേഷം, മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ ട്രഷറി സെക്രട്ടറി തിമോത്തി ഗൈത്നര്‍ക്ക് (Timothy Geithner)സ്വകാര്യമേഖലയില്‍ നിന്ന് ഒരു വിളി വന്നു. അവിടെ അദ്ദേഹം ദരിദ്രരായ അമേരിക്കക്കാരുടെ സാമ്പത്തിക കഷ്ടപ്പാടിനെ ചൂഷണം ചെയ്ത് ലാഭമുണ്ടാക്കുന്ന ഒരു വലിയ സാമ്പത്തിക സ്ഥാപനത്തെ നയിക്കുകയാണ്. ന്യൂയോര്‍ക്കിലെ ഒരു പ്രധാന സ്വകാര്യ ഓഹരി സ്ഥാപനം ആയ Warburg Pincus ന്റെ പ്രസിഡന്റായി ഗൈത്നര്‍ Mariner Finance എന്ന ഇരപിടിയന്‍മാരായ കടംകൊടുക്കല്‍ … Continue reading ഒബാമ സര്‍ക്കാരിന്റെ ട്രഷറി സെക്രട്ടറിയായിരുന്ന തിമോത്തി ഗൈത്നര്‍ ദരിദ്രരെ പിഴിയുന്ന ഇരപിടിയന്‍ സ്ഥാപനം നടത്തുന്നു
അറസ്റ്റ് ചെയ്യപ്പെട്ട CPI(M) പ്രവര്‍ത്തകരെ പുറത്ത് വിടാനായി അവരുടെ ആധാര്‍ കാര്‍ഡുകള്‍ പോലീസ് ആവശ്യപ്പെട്ടു
ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ പെരിയര്‍ ബസ് സ്റ്റാന്റില്‍ റോഡുപരോധിച്ചുകൊണ്ടുള്ള ഒരു സമരത്തിന്റെ ഭാഗമായി 16 സ്ത്രീകള്‍ ഉള്‍പ്പടെയുള്ള 175 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സാധാരണ വൈകുന്നേരം സ്വന്തം ജാമ്യത്തില്‍ ഇത്തരക്കാരെ വിട്ടയക്കാറാണ് പതിവ്. “എന്നാല്‍ ഇന്ന് ഞങ്ങള്‍ ആധാര്‍ കാര്‍ഡുകള്‍ കാണിക്കണം എങ്കിലേ പുറത്ത് വിടൂ എന്ന് പോലീസ് ഇന്‍സ്പെക്റ്റര്‍ (Thideer Nagar) N. Duraipandian നിര്‍ബന്ധിച്ചു. ഇത് പുതിയ procedure ആണ്,” എന്ന് മുമ്പത്തെ കോര്‍പ്പറേഷന്‍ കൌണ്‍സിലറായ എം ഗണേശന്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഏതെങ്കിലും … Continue reading അറസ്റ്റ് ചെയ്യപ്പെട്ട CPI(M) പ്രവര്‍ത്തകരെ പുറത്ത് വിടാനായി അവരുടെ ആധാര്‍ കാര്‍ഡുകള്‍ പോലീസ് ആവശ്യപ്പെട്ടു
വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്ന ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു
വിദേശത്തെ അകൌണ്ടുകളില്‍ സമ്പത്ത് ഒളിപ്പിച്ച് വെക്കുന്ന സമ്പന്നരായ ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു എന്ന് Canada Revenue Agency നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായി. ആദ്യമായാണ് ഇത്തരം ഒരു കണക്കെടുപ്പ് നടക്കുന്നത്. ക്യാനഡക്കാര്‍ $7590 കോടി ഡോളര്‍ മുതല്‍ $24050 കോടി ഡോളര്‍ വരെയെങ്കിലും വിദേശത്തെ നികുതിവെട്ടിപ്പ് കേന്ദ്രങ്ങളിലും മറ്റുമായി സൂക്ഷിച്ചിരിക്കുന്നു എന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട് ല്‍ പറയുന്നു. അവക്ക് അവര്‍ ഒരു നികുതിയും കൊടുക്കുന്നില്ല. — സ്രോതസ്സ് thestar.com … Continue reading വിദേശത്ത് സമ്പത്ത് സൂക്ഷിക്കുന്ന ക്യാനഡക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറിന്റെ നികുതി ഒഴുവാക്കുന്നു
ഗ്രാമത്തിന്റെ നശീകരണത്തില്‍ അന്തര്‍ദേശീയ സമ്മര്‍ദ്ദം ഇസ്രായേലിനെ സ്വാധീനിക്കുന്നു
5 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിഷേധം കാരണം പടിഞ്ഞാറെക്കരയിലുള്ള Khan al-Ahmar ഗ്രാമത്തെ നശിപ്പിക്കുന്നതില്‍ നിന്നും അവിടുത്തെ 32 കുടുംബങ്ങളെ ഒഴുപ്പിക്കാനുമുള്ള ശ്രമത്തെ ഇസ്രായേല്‍ സുപ്രീം കോടതി വിലക്കി. ജൂലൈ 5 ലെ ജഡ്ജി Anat Baron ന്റെ താല്‍ക്കാലിക നിരോധനം, വീടുകള്‍ നശിപ്പിക്കുന്നതും ജറുസലേമിന് കിഴക്ക് Abu Dis ഗ്രാമത്തിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനെക്കുറിച്ചും ഗ്രാമീണരുടെ പ്രതികരണങ്ങളോട് ജൂലൈ 11 വരെ മറുപടി പറയാന്‍ രാജ്യത്തോട് ആവശ്യപ്പെടുന്നു. ഈ ചെറിയ ഗ്രാമത്തിനോടുള്ള അന്തര്‍ദേശീയ താല്‍പ്പര്യവും ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍, … Continue reading ഗ്രാമത്തിന്റെ നശീകരണത്തില്‍ അന്തര്‍ദേശീയ സമ്മര്‍ദ്ദം ഇസ്രായേലിനെ സ്വാധീനിക്കുന്നു
I-T റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമല്ല എന്ന് ഗുജറാത്ത് ഹൈക്കോടതി
ആദായ നികുതി റിട്ടേണ്‍സ് ഫയലുചെയ്യാന്‍ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. ഒരു വക്കീല്‍ പരാതി കൊടുത്തതിന് ശേഷമാണ് കോടതി ഇങ്ങനെ വിധിച്ചത്. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍ പരാതിക്കാരന്റെ I-T റിട്ടേണ്‍സ് സ്വീകരിക്കാന്‍ ആദായ നികുതി വകുപ്പിനോട് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു. വക്കീലായ Rajaram Koshti ആണ് പരാതി കൊടുത്തത്. — സ്രോതസ്സ് dnaindia.com Aug 7, 2018
Bedouin ഗ്രാമത്തെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെതിരെ യുറോപ്യന്‍ രാജ്യങ്ങള്‍
Bedouin ഗ്രാമമായ Khan al-Ahmar തകര്‍ക്കാനുള്ള ഇസ്രായേല്‍ അധികാരികളുടെ പദ്ധതിക്കെതിരെ ബ്രിട്ടണ്‍, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ അടിയന്തിരമായ ഒരു ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തി. ബ്രിട്ടണ്‍, ഫ്രാന്‍സ്‍, ജര്‍മ്മനി, സ്പെയിന്‍, ഇറ്റലി, സ്വീഡന്‍, ബെല്‍ജിയം, നോര്‍വ്വേ, ഫിന്‍ലാന്റ്, ഡന്‍മാര്‍ക്ക്, സ്വിറ്റ്സര്‍ലാന്റ്, അയര്‍ലാന്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ വ്യാഴാഴ്ച ആ ഗ്രാമം സന്ദര്‍ശിച്ചു. പ്രതീകാത്മകമായ ഒരു ദശാബ്ദം പഴക്കമുള്ള ടയര്‍ കൊണ്ടുള്ള സ്കൂള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് ഇവരെ ഇസ്രായേല്‍ അധികാരികള്‍ തടഞ്ഞു. അത് ഇപ്പോള്‍ … Continue reading Bedouin ഗ്രാമത്തെ നശിപ്പിക്കാന്‍ ഒരുമ്പെടുന്ന ഇസ്രായേലിനെതിരെ യുറോപ്യന്‍ രാജ്യങ്ങള്‍
ഡാറ്റാ പങ്കുവെക്കല്‍ പങ്കാളിത്തം ഫേസ്‌ബുക്ക് പുറത്ത് പറഞ്ഞു
52 ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ കമ്പനികളുമായി ഡാറ്റ പങ്കുവെക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച ഫേസ്‌ബുക്ക് അമേരിക്കന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. അതില്‍ ചൈനയില്‍ നിന്നുള്ള കമ്പനികളുമുണ്ട്. House Energy and Commerce Committee നല്‍കിയ 700 താളിന്റെ രേഖയിലാണ് ഇത് പറഞ്ഞിരിക്കുന്നത്. പട്ടികയില്‍ Apple, Amazon, BlackBerry, Samsung തുടങ്ങിയ പ്രധാന സാങ്കേതികവിദ്യാ കമ്പനികള്‍ ഉള്‍പ്പെട്ടിരിക്കുന്നു. Alibaba, Qualcomm, Pantech തുടങ്ങിയ മറ്റ് കമ്പനികളും അതിലുണ്ട്. — സ്രോതസ്സ് thehill.com