അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു

പുതിയ ഗവേഷണം അനുസരിച്ച് 1992 ന് ശേഷം അന്റാര്‍ക്ടിക്ക ആഗോള സമുദ്രനിരപ്പ് 7.6 മില്ലീമീറ്റര്‍ ഉയര്‍ത്തി. അതിന്റെ 40% വരുന്ന 3 മില്ലീമീറ്റര്‍ വര്‍ദ്ധനവ് സംഭവിച്ചിരിക്കുന്നത് കഴിഞ്ഞ 5 വര്‍ഷങ്ങളിലാണ്. Ice Sheet Mass Balance Inter-comparison Exercise (IMBIE) എന്ന പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ചയിലെ Nature ജേണലില്‍ പ്രസിദ്ധീകരിച്ചു. 2012 ന് മുമ്പ് അന്റാര്‍ക്ടിക്കക്ക് ഏകദേശം സ്ഥിരമായ തോതിലായിരുന്നു മഞ്ഞ് നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. പ്രതിവര്‍ഷം 7600 കോടി ടണ്‍ മഞ്ഞ് എന്ന … Continue reading അന്റാര്‍ക്ടിക്ക ഉരുകുന്നത് ഇപ്പോള്‍ തന്നെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നു

പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു

പൂര്‍ണ്ണമായ Cashlessness ലേക്ക് നീങ്ങാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ നീക്കത്തെ നിര്‍ത്തിവെക്കാന്‍ സ്വീഡനിലെ ഒരു പ്രധാന കമ്മറ്റി തീരുമാനിച്ചു. cash ഉം കൈകാര്യം ചെയ്യണമെന്ന് രാജ്യത്തെ വലിയ ബാങ്കുകളോട് അവര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും cash കുറഞ്ഞ രാജ്യമായ സ്വീഡന്റെ അതിവേഗത്തിലെ മാറ്റത്തിന്റെ തടയിടുകയാണ് ഇത്. മൊബൈല്‍ ഫോണും ബാങ്ക് കാര്‍ഡും ഉപയോഗിക്കുന്നതില്‍ ചിലയാളുകള്‍ക്ക് വളരേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന കാരണത്താലാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. അതുപോലെ, ഡിജിറ്റല്‍ പെയ്മെന്റ് സംവിധനം പെട്ടെന്ന് തകര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന ഭീതിയും ഉണ്ട്. … Continue reading പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു

signing keys നെ ദുരുപയോഗം ചെയ്യുന്ന TLBleed ആക്രമണം

ഇന്റല്‍ ചിപ്പിന്റെ Hyper-Threading സവിശേഷത ദുരുപയോഗം ചെയ്യുന്ന പുതിയ ആക്രമണത്തിന് കൃത്യമായ സൂഷ്മതയോടെ signing keys ശേഖരിക്കാന്‍ കഴിയുന്നു. TLBleed എന്ന പുതിയ ആക്രമണം ഇന്റല്‍ ചിപ്പിന്റെ translation lookaside buffer cache നെ ആണ് ഉപയോഗിക്കുന്നത്. അത് വിജയിച്ചാല്‍ അക്രമിക്ക് പ്രോഗ്രാമുകള്‍ sign ചെയ്യാനുള്ള രഹസ്യ 256-ബിറ്റ് കീ മോഷ്ടിക്കാനാകും. Intel Skylake, Coffee Lake ചിപ്പുകളില്‍ 99.8% വും Broadwell Xeon ചിപ്പില്‍ 98.2% വും സൂഷ്മതയോടെ അത് ചെയ്യാനാകും. TLBleed ഒരു പുതിയ … Continue reading signing keys നെ ദുരുപയോഗം ചെയ്യുന്ന TLBleed ആക്രമണം

ബ്രിട്ടണില്‍ ആദ്യമായി ഒരു പാദത്തില്‍ പവനോര്‍ജ്ജം ആണവോര്‍ജ്ജത്തെ മറികടന്നു

ബ്രിട്ടണിലെ കാറ്റാടിപ്പാടങ്ങള്‍ അവരുടെ 8 ആണവനിലയങ്ങളില്‍ നിന്ന് വന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി 2018 ന്റെ ആദ്യ പാദത്തില്‍ നല്‍കി. ഇതാദ്യമായാണ് കാറ്റാടികളില്‍ നിന്ന് ഒരു പാദം മൊത്തമുള്ള വൈദ്യുതോല്‍പ്പാദനം ആണവനിലയങ്ങളേക്കാള്‍ കൂടുതലായത്. ആദ്യ പാദത്തില്‍ പവനോര്‍ജ്ജം 18.8% വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന് Imperial College London ലെ ഗവേഷകര്‍ പറഞ്ഞു. മാര്‍ച്ച് 17 ന് കുറച്ച് നേരം ബ്രിട്ടണിലെ മൊത്തം വൈദ്യുതിയുടെ പകുതിയും വന്നത് കാറ്റാടികളില്‍ നിന്നായിരുന്നു. — സ്രോതസ്സ് theguardian.com

ജിമെയില്‍ സന്ദേശങ്ങള്‍ ‘മനുഷ്യരായ മൂന്നാമര്‍ വായിക്കുന്നുണ്ട്’

Gmail ഉപയോക്താക്കളുടെ സ്വകാര്യ ഇമെയിലുകള്‍ third-party ആപ്പ് നിര്‍മ്മാതാക്കള്‍ക്ക് വേണമെങ്കില്‍ വായിക്കാം എന്ന് ഗൂഗിള്‍ സമ്മതിച്ചു. യന്ത്രത്തിന് മാത്രമല്ല മനുഷ്യര്‍ക്കും. third-party ആപ്പുകളുമായി തങ്ങളുടെ അക്കൌണ്ട് ബന്ധിപ്പിച്ചവര്‍ അറിയാതെ മനുഷ്യര്‍ക്കും വായിക്കാം എന്നത് അംഗീകരിച്ചിരിക്കാം. ഈ രീതി "സാധാരണമായ" ഒരു "വൃത്തികെട്ട രഹസ്യം" ആണെന്ന് ഒരു കമ്പനി Wall Street Journal നോട് പറഞ്ഞു. ആ രീതി തങ്ങളുടെ നയങ്ങള്‍ക്കെതിരല്ല എന്ന് ഗൂഗിള്‍ പറഞ്ഞു. — സ്രോതസ്സ് bbc.com

ഫേസ്‌ബുക്കിന്റെ പിശക് കാരണം 1.4 കോടി ഉപയോക്താക്കളുടെ പങ്കുവെക്കല്‍ സെറ്റിങ്സ് പൊതുവായത് ആയി

മെയില്‍ നാല് ദിവസത്തേക്ക് ഫേസ്‌ബുക്കിന്റെ ലോകം മൊത്തമുള്ള ഏകദേശം 1.4 കോടി ഉപയോക്താക്കളുടെ എല്ലാ പോസ്റ്റുകളുടേയും default sharing setting പൊതുവായത് ആയി എന്ന് കമ്പനി അറിയിച്ചു. ഫേസ്‌ബുക്ക് പുതിയ ഒരു സൌകര്യം പരീക്ഷിക്കുന്ന സമയത്താണ് ഇത് സംഭവിച്ചത്. ഫേസ്‌ബുക്ക് ജോലിക്കാന്‍ ഇത് കണ്ടുപിടിക്കുകയും സ്വകാര്യതാ സെറ്റിങ് കമ്പനി പഴയതു പോലെയാക്കുകയും ചെയ്തു. — സ്രോതസ്സ് money.cnn.com 2018/06/07

വിവരാവകാശ പ്രവര്‍ത്തകനേയും സുഹൃത്തിനേയും ബീഹാറില്‍ വെടിവെച്ച് കൊന്നു

വിവരാവകാശ പ്രവര്‍ത്തകനേയും അദ്ദേഹത്തിന്റെ സുഹൃത്തിനേയും ബീഹാറിലെ Jamui ജില്ലയില്‍ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ മൂന്നാമത്തെ കേസാണിത്. വാല്‍മീകി യാദവും അദ്ദേഹത്തിന്റെ സുഹൃത്ത് കാരു യാദവിനേയും മോട്ടോര്‍ സൈക്കിളില്‍ വന്ന കൊലയാളികള്‍ Bichwe ഗ്രാമത്തില്‍ Sikandra പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വെച്ച് വെടിവെക്കുകയായിരുന്നു. ജില്ലയിലെ സാമ്പത്തിക ക്ഷേമ പരിപാടികളിലേയും വികസന പരിപാടികളിലേയും സാമ്പത്തിക തിരിമറികളെക്കുറിച്ചും ധാരാളം തട്ടിപ്പ് സംഘങ്ങളേയും യാദവ് പുറത്തു കൊണ്ടുവന്നിരുന്നു. വൈശാലി ജില്ലയില്‍ മറ്റൊരു വിവരാവകാശ പ്രവര്‍ത്തകനെ ഏപ്രിലിലും മറ്റൊരു വിവരാവകാശ … Continue reading വിവരാവകാശ പ്രവര്‍ത്തകനേയും സുഹൃത്തിനേയും ബീഹാറില്‍ വെടിവെച്ച് കൊന്നു

പാലസ്തീന്‍ കവയത്രിക്ക് 5 മാസം തടവ് ശിക്ഷ

സ്വന്തം ഫേസ്‌ബുക്ക് പേജില്‍ കവിത പ്രസിദ്ധീകരിച്ചതിന് ഭീകരവാദത്തിന്റേയും അക്രമത്തിന്റേയും പേരില്‍ പാലസ്തീന്‍ കവയത്രിയായ Dareen Tatour നെ 5 മാസം തടവ് ശിക്ഷക്ക് ഇസ്രായേല്‍ കോടതി വിധിച്ചു. ഓഗസ്റ്റ് 8 ന് അവര്‍ ജയിലില്‍ പ്രവേശിക്കും. “കൈയ്യേറ്റത്തിന്റെ കോടതിയാണിത്. വംശീയ രാജ്യമാണിത്. ഇവിടെ വംശവെറി നിലനില്‍ക്കുന്നു എന്ന് തെളിയിക്കുന്നതാണ് Jewish Nation-State Law. അത് എന്നെ പിന്തിരിപ്പിക്കുന്നില്ല. ഞാനല്ല ആദ്യത്തെ തടവുകാരന്‍. ഞാനായിരിക്കില്ല അവസാനത്തേതും. ഞാന്‍ തുടരും.” Nazareth Magistrate ന്റെ കോടതിയില്‍ അവര്‍ പറഞ്ഞു. “അറബി … Continue reading പാലസ്തീന്‍ കവയത്രിക്ക് 5 മാസം തടവ് ശിക്ഷ

വിയന്ന സര്‍വ്വകലാശാല കറുത്ത സമൂഹ്യപ്രവര്‍ത്തന്റെ പ്രഭാഷണത്തിന് വിലക്ക് കല്‍പ്പിച്ചു

അമേരിക്കയില്‍ നിന്നുള്ള കറുത്ത സാമൂഹ്യപ്രവര്‍ത്തകന്റെ പൊതു പ്രഭാഷണത്തെ ഓസ്ട്രിയയിലെ ഇസ്രായേല്‍ ലോബിയുടെ സ്വാധീന ഫലമായി University of Vienna വിലക്കി. Black Panther Partyയുടെ മുമ്പത്തെ അംഗമായ Dhoruba Bin-Wahad യുടെ പ്രഭാഷണം വ്യാഴാഴ്ച വിയന്നയുടെ Institute for African Studies ല്‍ മുന്‍കൂട്ടി നിശ്ഛയിച്ചതായിരുന്നു. ഇതിനിടക്ക് ജര്‍മ്മനിയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വിജയം ഉണ്ടായി. പാലസ്തീന്‍കാരുടെ അവകാശത്തെ പിന്‍തുണച്ച Young Fathers എന്ന സംഘത്തെ ക്ഷണിക്കേണ്ട എന്ന തീരുമാനം Ruhrtriennale ഉല്‍സവ നേതൃത്വം തിരുത്തി. — … Continue reading വിയന്ന സര്‍വ്വകലാശാല കറുത്ത സമൂഹ്യപ്രവര്‍ത്തന്റെ പ്രഭാഷണത്തിന് വിലക്ക് കല്‍പ്പിച്ചു

ദശലക്ഷക്കണക്കിന് പൌണ്ട് നികുതിയില്‍ നിന്ന് മറച്ച് വെക്കാനായി എമിറേറ്റ്സിനെ ഉപയോഗിക്കുന്നു

ബ്രിട്ടണിലെ ട്രഷറിക്ക് ഏകദേശം £100 ദശലക്ഷം പൌണ്ട് നഷ്ടമുണ്ടാക്കിയ തട്ടിപ്പുകള്‍ നടത്തുന്ന തട്ടിപ്പുകാര്‍ ദുബായില്‍ ആര്‍ഭാട വീടുകള്‍ വാങ്ങുന്നു. പണം വെളുപ്പിക്കുന്ന സ്പെയിനിലെ Costa Del Crime കുറ്റകൃത്യങ്ങള്‍ ഇപ്പോള്‍ ദുബായിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഒരു പ്രധാനപ്പെട്ട ഡാറ്റാബേസ് ചോര്‍ച്ചയില്‍ നിന്നാണ് ഈ വിവരം പുറത്ത് വന്നത്. ബ്രിട്ടണിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കിട്ടേണ്ട ദശലക്ഷക്കണക്കിന് പൌണ്ടിനെ പിന്‍തുടരുന്ന ബ്രിട്ടീഷ് അന്വേഷകര്‍ ഈ പട്ടികയിലെ ഏല്ലാവരേക്കുറിച്ചും സൂഷ്മമായി പഠിക്കും. ഇവരെല്ലാവരേയും carousel fraud എന്ന് വിളിക്കുന്ന കുറ്റാരോപിതരാണ്. അത് … Continue reading ദശലക്ഷക്കണക്കിന് പൌണ്ട് നികുതിയില്‍ നിന്ന് മറച്ച് വെക്കാനായി എമിറേറ്റ്സിനെ ഉപയോഗിക്കുന്നു