ജോര്‍ദാനില്‍ പിഴിയല്‍ നയത്തിനെതിരായ പ്രതിഷേധം ശക്തമായി അതിന്റെ 5 ആം ദിവസം പ്രധാനമന്ത്രി Hani al-Mulki രാജിവെച്ചു. അന്തര്‍ദേശീയ നാണയ നിധിയുടെ (IMF) ആവശ്യപ്രകാരമുള്ള നികുതി വര്‍ദ്ധവ് Hani al-Mulki നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. പുതിയ പ്രധാനമന്ത്രിയായി മുമ്പ് ലോക ബാങ്കില്‍ ജോലി ചെയ്തിരുന്ന ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയായ Omar al-Razzaz നെ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ നടത്ത ഏറ്റവും വലിയ പ്രതിഷേധ സമരമായിരുന്നു ഇപ്പോള്‍ ജോര്‍ദ്ദാനില്‍ നടന്നത്. — സ്രോതസ്സ് democracynow.org
ടാഗ്: വാര്‍ത്ത
ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്
ലോകത്തെ മൊത്തമുള്ള ജൈവകര്‍ഷകരുടെ 30% ഇന്‍ഡ്യയിലാണ്. എന്നാല്‍ മൊത്തം 578 ലക്ഷം ഹെക്റ്റര്‍ ജൈവ കൃഷിയിടത്തിന്റെ വെറും 2.59% മാത്രമേ (15 ലക്ഷം ഹെക്റ്റര്‍) ഇന്‍ഡ്യയിലുള്ളു എന്ന് World of Organic Agriculture 2018 ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അതേ സമയത്ത് മോശം നയങ്ങളാല്‍ ഉയരുന്ന input ചിലവ്, പരിമിതമായ കമ്പോളം, തുടങ്ങിയ പ്രശ്നങ്ങളാല്‍ മിക്ക ജൈവകര്‍ഷകരും ദുരിതം അനുഭവിക്കുന്നു എന്ന് Associated Chambers of Commerce and Industry of India (ASSOCHAM) ഉം … Continue reading ലോകത്ത് ഏറ്റവും കൂടുതല്‍ ജൈവ കര്‍ഷകരുള്ളത് ഇന്‍ഡ്യയിലാണ്
ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന് ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്കി
പ്രസിഡന്റ് ട്രമ്പും Deutsche Bank ന്റെ ആഗോള റിയലെസ്റ്റേറ്റ് മൂലധന കമ്പോള തലവനായ Justice Anthony Kennedy മകന് Justin Kennedy ഉം തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ വ്യക്തമാക്കുന്ന പുതിയ വിവരങ്ങള്‍ പുറത്തുവന്നു. The New York Times റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് Justin Kennedyയുടെ നേതൃത്വത്തില്‍ Deutsche Bank ഡൊണാള്‍ഡ് ട്രമ്പിന് ന്യൂയോര്‍ക്കിലും ചിക്കാഗോയിലും കെട്ടിടം പണിയുന്നതിന് $100 കോടി ഡോളര്‍ വായ്പ നല്കി. ട്രമ്പിന്റെ കുഴപ്പം പിടിച്ച സാമ്പത്തിക ചരിത്രം കാരണം മിക്ക ബാങ്കുകളും വായ്പ … Continue reading ഡോയ്ചെ ബാങ്കില്‍ നിന്ന് ജഡ്ജി ആന്റണി കെന്നഡിയുടെ മകന് ട്രമ്പിന് $100 കോടി ഡോളര്‍ വായ്പ നല്കി
സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു
സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. — സ്രോതസ്സ് straitstimes.com Jul 21, … Continue reading സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു
ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം ചൈനയില്‍ നിര്‍മ്മിച്ച ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയിലെ കോംഗോ താഴ്വരകളിലെ മരങ്ങളെ തുടച്ച് നീക്കുന്നതിന് കാരണമാകുന്നു എന്ന് കണ്ടെത്തി. 2001 - 2015 കാലത്ത് Congo Basin ല്‍ നിന്നുള്ള ചൈന ഏറ്റവും വലിയ കയറ്റുമതിക്കാരായി. അതേ കാലയളവില്‍ ചൈനയില്‍ നിന്ന് അമേരിക്കയുടെ ഗൃഹോപകരണങ്ങളുടെ ഇറക്കുമതി 30% ല്‍ നിന്ന് 50% ആയി വര്‍ദ്ധിച്ചു. 5 മദ്ധ്യ ആഫ്രിക്കന്‍ രാജ്യങ്ങളായ Republic of Congo, Cameroon, Central African … Continue reading ചൈനീസ് ഗൃഹോപകരണങ്ങളുടെ അമേരിക്കയിലെ ആവശ്യകത ആഫ്രിക്കയില്‍ വനനശീകരണം നടത്തുന്നു
ഗര്‍ഭിണികളായ നൂറുകണക്കിന് സ്ത്രീകള്‍ യെമനില്‍ മരണ ഭയത്തില്‍
വലുതാകുന്ന യുദ്ധം കാരണം ആരോഗ്യ സംരക്ഷണം കിട്ടാതെ യെമനിലെ Hodeidah നഗരത്തില്‍ നൂറുകണക്കിന് ഗര്‍ഭിണികളായ സ്ത്രീകള്‍ വലിയ അപകട സാദ്ധ്യതയെ നേരിടുന്നു. ലോകത്തെ ഏറ്റവും വലിയ മാതൃമരണനിരക്കുള്ള രാജ്യമാണ് യെമന്‍ എന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. UN Population Fund (UNFPA) പറയുന്നതനുസരിച്ച് ആരോഗ്യ സംരക്ഷണം കിട്ടാത്തതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ "തീവൃമായ അപകടസാദ്ധ്യത"യിലാണ്. 2015 ലെ ഒരു ലക്ഷം ജനനത്തിന് 385 എന്ന മരണ സംഖ്യ ഇപ്പോള്‍ ഇരട്ടിയാകാനുള്ള സാദ്ധ്യകളാണ് കാണുന്നത്. സൌദി അറേബ്യയും UAE യും … Continue reading ഗര്‍ഭിണികളായ നൂറുകണക്കിന് സ്ത്രീകള്‍ യെമനില്‍ മരണ ഭയത്തില്‍
ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍
മൃഗങ്ങളുടെ സ്ഥിതിയെക്കുറിച്ച് പഠനം നടത്തിയ അന്തര്‍ദേശീയ സംരക്ഷണ സംഘങ്ങളുടെ സംഗ്രഹമാണിത്. ലോകത്തെ ഏറ്റവും വംശനാശ ഭീഷണി നേരിടുന്ന ജീവിയാണ് ലീമര്‍(Lemur). ധാരാളം ഭീഷണികളാണ് അവക്കെതിരെയുള്ളത്. പ്രധാനമായും കൃഷി, നിയമവിരുദ്ധ മരംവെട്ടല്‍, കരി നിര്‍മ്മാണം, ഖനനം തുടങ്ങിയവ കാരണമുള്ള അവയുടെ ആവാസ കേന്ദ്രങ്ങളായ ഉഷ്ണമേഖലാ മഴക്കാടുകളുടെ നാശം. ആഹാരത്തിനായി ലമൂറുകളെ വേട്ടയാടുന്നത്, വളര്‍ത്തുമൃഗമായി ഉപയോഗിക്കുകയും അതിന്റെ വാണിജ്യവും അവയുടെ നിലനില്‍പ്പിന് ഭീഷണിയാണ്. ലീമറിന് 111 സ്പീഷീസുകളുണ്ട്. എല്ലാം മഡഗാസ്കറിലാണ്. അതില്‍ 105 സ്പീഷീസുകളും ഭീഷണിയിലാണെന്നാണ് പഠനം കണ്ടെത്തിയത്. — … Continue reading ലീമര്‍ ഉന്മൂലനം: ധാരാളം സ്പീഷീസുകള്‍ ഭീഷണിയില്‍
ഹെബ്രോണില്‍ Breaking the Silence സഹായിയെ ആക്രമിച്ച വലതുപക്ഷ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു
ഹെബ്രോണില്‍ ഒരു tour നയിച്ചുകൊണ്ടിരുന്ന Breaking the Silence സഹായിയെ ആക്രമിച്ചതിന്റെ പേരില്‍ വലതുപക്ഷ പ്രവര്‍ത്തകനെ വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. Rosh Ha’ayin നിവാസിയാണ് പ്രതി. അയയാള്‍ ഇടതുപക്ഷ സംഘടനയുടെ സഹസ്ഥാപകരിലൊരാളയ Yehuda Shaul യുടെ മുഖത്ത് ഇടിക്കുകയായിരുന്നു. പിന്നീട് ഇയാളെ വിട്ടയച്ചു. പടിഞ്ഞാറെക്കരയിലും ഗാസയിലും IDF നടത്തുന്ന പീഡനങ്ങളെക്കുറിച്ച് തുറന്ന് പറയുന്ന മുമ്പത്തെ ഇസ്രായേലി പട്ടാളക്കാരുടെ സാക്ഷ്യപത്രം പ്രസിദ്ധീകരിക്കുന്ന സംഘടനയാണ് Breaking the Silence. — സ്രോതസ്സ് timesofisrael.com 29 July 2018
കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിക്കാരുടെ അഭിപ്രായവും കേള്‍ക്കുക
കൃഷിയുടെ input ചിലവ് കുറക്കാനും കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുന്നതിന് സഹായിക്കാനും MGNREGA (Mahatma Gandhi National Rural Employment Guarantee Act) പണം ഉപയോഗിക്കാന്‍ മുഖ്യമന്ത്രിമാരുടെ യോഗവും നീതി ആയോഗം നടത്തിയ ചര്‍ച്ചയില്‍ തങ്ങളേയും കൂടി പങ്ക് ചേര്‍ക്കണമെന്ന് കൃഷിക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. 62 പ്രധാനപ്പെട്ട കര്‍ഷക സംഘടനകളുടെ കൂട്ടമാണ് Rashtriya Kisan Mahashangha (RKM). കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതിയുടെ ഉപയോഗത്തെക്കുറിച്ച് തങ്ങളുമായും ക്രിയാത്മകമായ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്ത് അവര്‍ പ്രധാനമന്ത്രിക്കും എല്ലാ … Continue reading കൃഷിയെ MGNREGA യുമായി ബന്ധിപ്പിക്കുന്നതില്‍ കൃഷിക്കാരുടെ അഭിപ്രായവും കേള്‍ക്കുക
ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല
14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല