e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ നല്കിക്കൊണ്ടിരുന്ന ഒരു ഡസനടുത്ത് ഏജന്‍സികളുടെ അംഗീകാരം Unique Identification Authority of India (UIDAI) റദ്ദാക്കി. ഈ ഏജന്‍സികളില്‍ ചിലത് -- KUAs (e-KYC user agencies), AUAs (authorized user agencies) -- പുതിയ ഉപഭോക്താക്കളുടെ e-KYC പരിശോധന നടത്താനും സാമ്പത്തിക ഇടപാടുകള്‍ സാധുവാക്കാനും ആവില്ല. അത് e-wallets, online കടംകൊടുക്കുന്നവരേയും, NFBCs, ചെറിയ ഫിന്‍ടെക് കമ്പനികളേയും ബാധിക്കുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ സ്വന്തം ഉപകരണങ്ങളില്‍ സംഭരിക്കുന്നു എന്നും , dark … Continue reading ചില ഫിന്‍ടെക് കമ്പനികളുടെ e-KYC, നിര്‍ണ്ണയിക്കല്‍ സേവനങ്ങള്‍ എന്നിവ UIDAI പിന്‍വലിച്ചു
ടാഗ്: വാര്‍ത്ത
Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്നില്ക്കുന്നു
കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍, ഇസ്രായേല്‍ സൈന്യം Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്നില്ക്കുന്നു. ഗ്രാമത്തിലേക്കുള്ള പ്രവേശന റോഡുകളെല്ലാം ബുള്‍ഡോസറുകള്‍ അടച്ചു. നശിപ്പിക്കാനുള്ള അനുമതി ഇസ്രായേല്‍ സുപ്രീം കോടതി നല്‍കിയതിനെത്തുടര്‍ന്ന് ഏത് നിമിഷവും ഗ്രാമത്തെ നശിപ്പിക്കാം എന്ന അവസ്ഥയിലാണ്. ഇസ്രായേല്‍ സൈന്യം ഭൂമി നിരത്തുകയും റോഡുകള്‍ അടക്കുകയും ചെയ്യുന്നതോടെ തമ്മിലടി ഉണ്ടായി. ധാരാളം താമസക്കാര്‍ക്കും പ്രതിഷേധക്കാര്‍ക്കും മുറിവുകളേറ്റു. മൂന്ന് പാലസ്തീന്‍കാരും Frank Romano എന്ന ഫ്രഞ്ച്-അമേരിക്കന്‍ നിയമ പ്രൊഫസറും ഉള്‍പ്പടെ നാല് പേരെ അറസ്റ്റ് … Continue reading Bedouin ഗ്രാമമായ Khan al-Ahmar നെ ഇസ്രായേല്‍ സൈന്യം മുദ്രവച്ച് കാവല്നില്ക്കുന്നു
പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്
Article 13 ന് അനുകൂലമായി പാര്‍ളമെന്റ് വോട്ട് ചെയ്തു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളെ വിലകൂടിയ ഉള്ളടക്ക അരിപ്പകള്‍ നിര്‍ബന്ധിതമായി സ്ഥാപിക്കാന്‍ അത് ആവശ്യപ്പെടുന്നു. ഉപയോക്താക്കള്‍ കയറ്റുന്ന ഉള്ളടക്കത്തെ പോലീസ് ചെയ്യാനാണിത്. അനധികൃതമായി പകര്‍പ്പവകാശമുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ അവയെ നീക്കം ചെയ്യാനാണ് ഈ നീക്കം. സംഗീതം മുതല്‍ വീഡിയോ മുതല്‍ ചിത്രങ്ങള്‍ വരെ എല്ലാ തരത്തിലുമുള്ള ഉള്ളടക്കത്തെ ഇത് പരിഗണിക്കുന്നു. ഉപയോക്താക്കള്‍ പ്രസിദ്ധപ്പെടുത്ത കാര്യങ്ങളില്‍ പ്ലാറ്റ്ഫോം നടപടി എടുത്തില്ലെങ്കില്‍ അവരാകും ഉത്തരവാദികള്‍. ഈ Upload filters അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാണ്. … Continue reading പകര്‍പ്പവകാശ നിര്‍ദ്ദേശത്തിന് യൂറോപ്യന്‍ പാര്‍ളമെന്റ് വോട്ട് ചെയ്തതോടെ ഇന്റെര്‍നെറ്റ് ഇപ്പോഴത്തേക്ക് ഇല്ലാതായിരിക്കുകയാണ്
ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
unique identity project ന്റെ ജനപ്രീയത കാണിക്കാനായി Unique Identification Authority of India (UIDAI) ഉയര്‍ത്തിക്കാട്ടുന്ന 'State of Aadhaar 2017-18' എന്ന റിപ്പോര്‍ട്ട് നാല് മറ്റ് ദുഖകരമായ സത്യങ്ങളും തുറന്ന് പറയുന്നുണ്ട്. ഈ പഠനം നടത്തിയത് ബഹുരാഷ്ട്ര ഗവേഷണ സംഘമായ Idinsight for Omidyar Network ആണ്. ഇതിന് മറുപടിയായി പൊതുവിതരണ സംവിധാനത്തില്‍ ആധാറിന്റെ കാര്യക്ഷമതയെക്കുറിച്ചും ഇന്‍ഡ്യയിലെ 121 കോടി ജനങ്ങള്‍ “foundational” തിരിച്ചറിയല്‍ രേഖയായും ഉപയോഗിക്കുന്നു എന്ന് മെയ് 16 ന് UIDAI … Continue reading ആധാര്‍ പ്രശ്നങ്ങള്‍ കാരണം 3 സംസ്ഥാനങ്ങളിലെ 20 ലക്ഷം ആളുകള്‍ക്ക് റേഷന്‍ കൊടുത്തില്ല
ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്
കാറുകള്‍, ഊര്‍ജ്ജ നിലയങ്ങള്‍, ചൂടാക്കുകയും തണുപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങള്‍, തുടങ്ങിയവയില്‍ നിന്ന് വായൂ മലിനീകരണമേല്‍ക്കുന്ന സ്ത്രീകള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ ഭാരം കുറഞ്ഞവരായിരിക്കും എന്ന് Environmental Health Perspectives എന്ന ജേണലലില്‍ വന്ന പ്രബന്ധം അഭിപ്രായപ്പെടുന്നു. താഴ്ന്ന ജനന ഭാരം ആയ 2.4 ല്‍ കുറവായ ഭാരമുള്ള കുട്ടികള്‍ക്ക് കൂടിയ മരണനിരക്ക്, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങള്‍, മുരടിച്ച മാനസിക ശാരീരക വളര്‍ച്ച തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. 9 രാജ്യങ്ങളിലെ 14 സ്ഥലത്തെ 30 ലക്ഷം കുട്ടികളുടെ ജനന ഭാരം പരിശോധിച്ചാണ് … Continue reading ഭാരം കുറഞ്ഞ കുട്ടികള്‍ വായൂ മലിനീകരണത്തിന്റെ ഫലമാണ്
വാഷിങ്ടണ്‍ സ്റ്റേറ്റ് ആണവ സൈറ്റില്‍ നിന്ന് കൂടുതല്‍ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നു
വാഷിങ്ടണ്‍ സ്റ്റേറ്റിലെ ഹാന്‍ഫോര്‍ഡ് ആണവ റിസര്വ്വേഷണനില് നിന്ന് കൂടുതല്‍ ചോര്‍ച്ച കണ്ടെത്തി. അമേരിക്കയിലെ ഏറ്റവും മലിനീകൃതമായ ആണവായുധ നിര്‍മ്മാണ സൈറ്റാണത്. ആറ് ടാങ്കുകളില്‍ നിന്ന് ഇപ്പോള്‍ ആണവ മാലിന്യങ്ങള്‍ ചോരുന്നുണ്ട്. 20 കോടി ലിറ്റര്‍ ആണവമാലിന്യങ്ങള്‍ അവിടെ ഇപ്പോള്‍ സംഭരിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഈ ചോര്‍ച്ച പ്രശ്നമല്ല എന്നാണ് സംസ്ഥാനത്തിന്റെ അധികാരികള്‍ അറിയിക്കുന്നത്.
കൊടുംകാറ്റ് ഫ്ലോറന്‍സിന്റെ വഴിയിലെ കല്‍ക്കരി ചാരവും പന്നി മാലിന്യവും ദുര്‍ബല സമൂഹങ്ങളെ ബാധിക്കും
വടക്കന്‍ കരോലിനയില്‍ 31 കല്‍ക്കരി ചാരക്കുഴികളുണ്ട്. അവിടെയാണ് കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള 11.1 കോടി ടണ്‍ വിഷ മാലിന്യങ്ങള്‍ Duke Energy സംഭരിച്ചിരിക്കുന്നത്. കൂടാതെ ഈ സംസ്ഥാനത്ത് മയപ്പെടുത്തി “lagoons” എന്ന് വിളിക്കുന്ന ആയിരക്കണക്കിന് ചാണകക്കുഴികളുണ്ട്. അവിടെ പ്രതിവര്‍ഷം പന്നികള്‍, കോഴികള്‍, മറ്റ് വളര്‍ത്ത് മൃഗങ്ങള്‍ ഉത്പാദിപ്പിക്കുന്ന 450 കോടി കിലോഗ്രാം നനഞ്ഞ മാലിന്യങ്ങള്‍ സംഭരിച്ചിരിക്കുന്നു. — സ്രോതസ്സ് grist.org | Sep 13, 2018
മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി
താനെ ജില്ലയിലെ Shahapur താലൂക്കിലെ 22-വയസ് പ്രായമുള്ള അടുത്തകാലത്ത് അമ്മയായ സുവര്‍ണ ഹിലാം ഉള്‍പ്പടെ 600 ഓളം സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം കിട്ടുന്നില്ല. ബാങ്ക് അകൌണ്ട് തുടങ്ങി അതിനെ ആധാറുമായി ബന്ധിപ്പിച്ചാല്‍ Janani Suraksha Yojana പ്രകാരം അവര്‍ക്ക് മാസം Rs 600 രൂപ വീതം കിട്ടുമെന്നാണ് അവരോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ അവള്‍ക്ക് ബാങ്ക് അകൌണ്ട് തുറക്കാനായില്ല. കാരണം അവളുടെ പഴയ ആധാര്‍ കാര്‍ഡില്‍ അവളുടെ കന്യക പേരാണുള്ളത്. അതുകൊണ്ട് പുതിയ കാര്‍ഡ് എടുക്കേണ്ടി വന്നു. … Continue reading മഹാരാഷ്ട്രയിലെ 3,000 ഓളം ആദിവാസി സ്ത്രീകള്‍ക്ക് ആധാര്‍ ഒരു ഭാരം ആയി
അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്
പുതിയ പഠനമനുസരിച്ച് അമേരിക്കയില്‍ വില്ക്കുന്നമൂന്നിലൊന്ന് കടല്‍ ആഹാരങ്ങളുടെ സാമ്പിളുകളുടേയും ലേബലുകള്‍ തെറ്റാണ്. ചിലസ്ഥലങ്ങളിലെ പകുതി സാമ്പിളുകളിലും ലേബലില്‍ കൊടുത്തിരിക്കുന്ന മല്‍സ്യത്തിന് പകരം വേറെ മല്സ്യമായിരുന്നു പാക്കറ്റിനകത്തുണ്ടായിരുന്നത് എന്ന് Oceana എന്ന സംഘം പറയുന്നു. 1,200 കടല്‍ ആഹാര സാമ്പിളുകളാണ് അവര്‍ പരിശോധിച്ചത്. ചില മല്‍സ്യങ്ങള്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ തെറ്റായി രേഖപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന് red snapper ന്റെ 120 സാമ്പിളുകളില്‍ വെറും 7 എണ്ണം മാത്രമായിരുന്നു തെറ്റായത്. മെര്‍ക്കുറിയുടെ സാന്നിദ്ധ്യം കാരണം ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദോഷകരമായ ചില … Continue reading അമേരിക്കയിലെ കടല്‍ ആഹാരങ്ങളുടെ ലേബലുകളില്‍ 1/3 ഉം തെറ്റാണ്
ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ രാജ്യവ്യാപകമായി സമരം തുടരുന്നു
ദേശീയ ജയില്‍ സമരത്തിന്റെ മൂന്നമത്തേയും അവസാനത്തേതുമായ ആഴ്ചയില്‍ ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ സമരം തുടരുന്നു. കുറഞ്ഞത് 13 സംസ്ഥാനങ്ങളിലെയെങ്കിലും തടവുകാരാണ് ജോലി നിര്‍ത്തിയും, കുത്തിയിരിപ്പ് നടത്തിയും, commissary ബഹിഷ്കരണം നടത്തിയും, നിരാഹാരം കിടന്നും മെച്ചപ്പെട്ട സൌകര്യങ്ങള്‍ക്കായും, ജോലിക്ക് മാന്യമായ ശമ്പളത്തിനും, വിദ്യാഭ്യാസത്തിനുള്ള അവസരത്തിനും, കൂടുതല്‍ പുനരധിവാസ സേവനങ്ങള്‍ക്കും, വോട്ട് അവകാശത്തിനും സമരം ചെയ്യുന്നത്. Tacoma, Washington ലെ Northwest Detention Center ല്‍ നാല് കുടിയേറ്റക്കാര്‍ 14 ആം ദിവസവും നിരാഹാര സമരം തുടരുന്നു. … Continue reading ഫ്ലോറിഡ മുതല്‍ വാഷിങ്ടണ്‍ വരെ തടവുകാര്‍ രാജ്യവ്യാപകമായി സമരം തുടരുന്നു