House Intel Committee യുടെ റഷ്യ അന്വേഷണം അപ്രതീക്ഷിതമായ തിരിഞ്ഞിരിക്കുകയാണ്. ന്യൂയോര്‍ക്ക് ആസ്ഥാനമായ കോമഡിക്കാരനും, റേഡിയോ അവതാരകനും പ്രസിദ്ധ പൌരാവകാശ പ്രവര്‍ത്തകനുമായ Randy Credico നെതിരെ അന്വേഷണം തുടങ്ങി. ഈ മാസം അന്വേഷണത്തെ നയിക്കുന്ന Rep. Adam Schiff, Rep. Michael Conaway ല്‍ നിന്ന് Randy Credico ന് കത്ത് കിട്ടി. ഡിസംബര്‍ ആദ്യം Credico “കമ്മറ്റിയുടെ ആസ്ഥാനതത്തെത്തി അഭിമുഖത്തില്‍ സ്വമേധയാ പങ്കെടുക്കണം” എന്നാണ് നിയമനിര്‍മ്മാണസഭാംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. — സ്രോതസ്സ് alternet.org 2017-11-29 മക്കാര്‍ത്തിയുടെ കാലം … Continue reading Randy Credico നെ റഷ്യ അന്വേഷണത്തിനായി House Intel Committee ആജ്ഞാപത്രം
ടാഗ്: വാര്‍ത്ത
സ്പുട്നിക്, റഷ്യ ടുഡേ എന്നിവയുടെ റാങ്കിങ് ഗൂഗിള്‍ താഴ്ത്തി
Sputnik ല്‍ വന്ന ഒരു ലേഖനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഇല്ലാതാക്കുന്നതിന് പകരം “ഇത്തരത്തിലുള്ള വെബ് സൈറ്റുകളുടെ” പ്രാധാന്യം കുറക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയാണ് എന്ന് Alphabet ന്റെ ചെയര്‍മാനാ എറിക് ഷ്മിറ്റ്(Eric Schmidt) ഒരു അന്താരാഷ്ട്ര യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. റഷ്യയുടെ വാര്‍ത്താ outlets ആയ Sputnik, Russia Today എന്നിവയെ Alphabet Inc ന്റെ ഗൂഗിള്‍ താഴ്ന്ന തെരയല്‍ സ്ഥാനത്തേക്ക് മാറ്റുന്നത് സെന്‍സര്‍ഷിപ്പിന്റെ ഫലമാണ് ചെയ്യുന്നത് എന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. — സ്രോതസ്സ് … Continue reading സ്പുട്നിക്, റഷ്യ ടുഡേ എന്നിവയുടെ റാങ്കിങ് ഗൂഗിള്‍ താഴ്ത്തി
MK ഗ്ലിക്കും കൂട്ടരും സ്വപ്നം കണ്ടിരുന്നത് ഡമാസ്കസ് വരെയുള്ള ജറുസലേം!
Greater Jerusalem Bill നെക്കുറിച്ചൊരു പാര്‍ളമെന്ററി അന്വേഷണം നയിച്ചിരിക്കുന്നത് Likud MK Rabbi Yehudah Glick ന്റെ ഒരു വികാരാധീനമായ പ്രസംഗത്തിലേക്കാണ്. സംരക്ഷിക്കുക എന്ന് ലക്ഷ്യത്തിന് പകരം നഗരത്തെ അപകടത്തിലാക്കുന്നതാണ് എന്ന് നിയമത്തിലെ വാക്കുകളെ ശകാരിച്ചു കൊണ്ട് Glick പ്രസംഗിച്ചു. ആ പ്രസംഗത്തില്‍ “ഡമാസ്കസ് വരെ വ്യാപിച്ച് കിടക്കുന്ന ഒരു ജറുസലേമിനെ”ക്കുറിച്ചുള്ള തന്റെ സ്വപ്നത്തെ Glick വിശദീകരിക്കുകയുണ്ടായി. — തുടര്‍ന്ന് വായിക്കൂ breakingisraelnews.com 2017-11-29 എന്തെങ്കിലും ഓര്‍മ്മ വരുന്നുണ്ടോ. ക്ലൂ തരാം. Lebensraum, Living space. ഹിറ്റ്‌ലര്‍ … Continue reading MK ഗ്ലിക്കും കൂട്ടരും സ്വപ്നം കണ്ടിരുന്നത് ഡമാസ്കസ് വരെയുള്ള ജറുസലേം!
പാലസ്തീന്‍ കുട്ടികളെ സൈനിക ജയിലിലടക്കുന്നത് തടയാനുള്ള ഒരു നിയമം ബ്രിട്ടീഷ് MPമാര്‍ കൊണ്ടുവരുന്നു
ഇസ്രായേല്‍ അധികാരികള്‍ നടത്തുന്ന പാലസ്തീന്‍ കുട്ടികളുടെ സൈനിക തടവിനെതിരെ ആറ് ബ്രിട്ടീഷ് MPമാര്‍ പാര്‍ളമെന്റില്‍ Early Day Motion (EDM) തുടങ്ങി. EDM തുടങ്ങുന്നത് ഇങ്ങനെയാണ് “വ്യവസ്ഥാപിതമായി അന്താരാഷ്ട്രനിയമങ്ങള്‍ വന്‍തോതില്‍ ലംഘിക്കപ്പെട്ടുന്ന അവസരത്തില്‍ അതിന് വിപരീതമായി അറസ്റ്റ് ചെയ്യപ്പെടുമെന്നും തടവിലാക്കപ്പെടുമെന്നും, ഇസ്രായേലി സൈനിക കോടതിയുടെ വിചാരണ നേരിടേണ്ടിവരുമെന്ന നൂറുകണക്കിന് പാലസ്തീന്‍ കുട്ടികളുടെ വ്യാകുലത.” — സ്രോതസ്സ് middleeastmonitor.com 2017-11-24
മുമ്പത്തെ ഇസ്രായേലി മന്ത്രി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ ‘അഭിമാനിക്കുന്നു’
ഔദ്യോഗികമായി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ താന്‍ “അഭിമാനിക്കുന്നു” എന്ന് 2002 - 2005 കാലത്ത് ഇസ്രായേല്‍ പ്രതിരോധ മന്ത്രി Moshe Ya'alon പറഞ്ഞു എന്ന് Safa News agency റിപ്പോര്‍ട്ട് ചെയ്തു. Middle East Monitor ന്റെ അഭിപ്രായത്തില്‍ Herzliya ല്‍ നടന്ന സമ്മേളനത്തില്‍ പാലസ്തീന്‍കാരേയും അറബികളേയും “ഭീകരവാദികള്‍” എന്ന് വിശേഷിപ്പിച്ചതിന് ശേഷം പാലസ്തീന്‍കാരെ കൊന്ന ഇസ്രായേലി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ പട്ടികയില്‍ ഏറ്റവും മുകളിലെത്തി. 2008 - 2014 കാലത്ത് Ehud Barack ഉം Ya'alon … Continue reading മുമ്പത്തെ ഇസ്രായേലി മന്ത്രി ഏറ്റവും കൂടുതല്‍ പാലസ്തീന്‍കാരെ കൊന്നതില്‍ ‘അഭിമാനിക്കുന്നു’
ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
പൌരന്‍മാരുടെ വ്യക്തിപരമായ വിവരങ്ങള്‍ വന്‍തോതില്‍ ശേഖരിച്ച് പോലീസിങ് ബിഗ് ഡാറ്റ പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നത് ചൈന സര്‍ക്കാര്‍ നിര്‍ത്തലാക്കണം എന്ന് Human Rights Watch പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകരേയും, വിമതരേയും, വംശീയ ന്യൂനപക്ഷങ്ങളേയും, “തീവൃ ചിന്തകള്‍” ഉള്ളവരെന്ന് അധികാരികള്‍ പറയുന്നവരേയും പിന്‍തുടരാനും, പ്രവര്‍ത്തികള്‍ പ്രവചിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഈ “Police Cloud” സംവിധാനം. രാജ്യത്തിന്റെ രഹസ്യാന്വേഷണത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്ന സ്വകാര്യതാ അവകാശ നിയമങ്ങളൊന്നും ചൈനയില്‍ ഇല്ല. — സ്രോതസ്സ് hrw.org 2017-11-28 Human Rights Watch ഇരട്ട നയം … Continue reading ചൈന പോലീസിന്റെ ‘ബിഗ് ഡാറ്റ’ സംവിധാനം സ്വകാര്യ ലംഘിക്കുന്നു, എതിര്‍പ്പ് പ്രകടിപ്പിക്കുന്നവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു
നടിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും എതിരെ മാത്രമല്ല ലൈംഗികാക്രമണം നടക്കുന്നത്
ലൈംഗികാക്രമണ ആരോപണവുമായി മുന്നോട്ട് വരുന്ന വിനോദ വ്യവസായത്തിലെ സ്ത്രീകളുടെ എണ്ണം അന്തമില്ലാതെ തുടരുകയാണ്. അതില്‍ ടെക് പുതുകമ്പനികളുടെ തലവികളായവും മാധ്യമപ്രവര്‍കകളും gallerists ഉം നിര്‍മ്മാതാക്കളുമൊക്കെയുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഗ്ലാമറസ് അല്ലാത്ത തൊഴിലുകള്‍ ചെയ്യുന്ന സ്ത്രീകളാണ് പുരുഷന്റെ ശക്തമായ വിഷയലമ്പടത്വവും ആക്രമണവും ശരിക്കും സഹിക്കുന്നത്. housekeepers, waitresses, farmworkers. ഒരു പഠനപ്രകാരം 80% വിളമ്പുകാരികളും(waitresses) നിര്‍മ്മാണ തൊഴിലാളികളായ സ്ത്രീകളില്‍ 88% വും ലൈംഗിക ആക്രമണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. — സ്രോതസ്സ് theguardian.com 2017-11-25
ഇന്‍ഡ്യയില്‍ മൊത്തം കീടങ്ങളുടെ ആക്രമണം വര്‍ദ്ധിക്കുന്നു
ഒഡീസയിലെ Bargarh ജില്ലയില്‍ കീടങ്ങളുടെ ആക്രമണം കാരണം ഒരു കൂട്ടം കൃഷിക്കാര്‍ ആത്മഹത്യ ചെയ്തു. നെല്‍ കൃഷി ചെയ്യുന്ന 2 ലക്ഷം ഹെക്റ്റര്‍ സ്ഥലത്താണ് കീട ആക്രമണമുണ്ടായത് എന്ന് സര്‍ക്കാര്‍ അവസാനം സമ്മതിച്ചു. 9 ജില്ലകളെയാണത് ബാധിച്ചത്. പച്ച നിറത്തിലെ ചെടിയെ തുരുമ്പ് നിറമാക്കുന്ന Brown Plant Hopper കീടത്തെ നശിപ്പിക്കുന്നതില്‍ കീടനാശിനികള്‍ പരാജയപ്പെട്ടു. കീടങ്ങള്‍ കൂടുതല്‍ പരക്കാതിരിക്കാനായി കൃഷിക്കാര്‍ വിള കത്തിച്ചുകളഞ്ഞു. എന്നിട്ടും അത് ഫലപ്രദമായിരുന്നില്ല. — സ്രോതസ്സ് downtoearth.org.in 2017-11-08
മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പ്രതികരണമായി ഇന്‍ഡ്യന്‍ പത്രങ്ങള്‍ ശൂന്യമായ താളുകളുകളുമായി പ്രസിദ്ധപ്പെടുത്തി
വടക്ക് കിഴക്കന്‍ ഇന്‍ഡ്യന്‍ സംസ്ഥാനമായി ത്രിപുരയില്‍ പത്രങ്ങള്‍ ശൂന്യമായ എഡിറ്റോറിയല്‍ താളുകളുമായി പ്രസിദ്ധപ്പെടുത്തി. ഈ ആഴ്ച നടന്ന മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തോടുള്ള പ്രതിഷേധമായാണ് അവര്‍ അത് ചെയ്തത്. സെപ്റ്റംബറിന് ശേഷം ഇന്‍ഡ്യയില്‍ നടക്കുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തരുടെ കൊലപാതകമാണിത്. കുറ്റകൃത്യ റിപ്പോര്‍ട്ടര്‍ ആയ Suddip Datta Bhaumik നെയാണ് ഒരു പാരാമിലിട്ടറി ആസ്ഥാനത്തെക്കുറിച്ചുള്ള അന്വേഷാത്മകമായ വാര്‍ത്തയുടെ പേരില്‍ സൈനിക ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം വെടിവെച്ച് കൊന്നത്. — സ്രോതസ്സ് theguardian.com 2017-11-27
ലൈംഗിക ആക്രമണങ്ങളില്‍ അധികവും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല
Harvey Weinstein, Bill Cosby, Roger Ailes എന്നിവര്‍ ആ സ്വഭാവത്തിന്റെ മുഖങ്ങളാണ്. എന്നാലും കൂടുതല്‍ ലൈംഗിക ആക്രമണങ്ങളും അദൃശ്യമായിരിക്കുകയാണ്. കാരണം അവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. YouGov 2013 ല്‍ 1,000 ആളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം ലൈംഗിക ആക്രമണങ്ങള്‍ അനുഭവിച്ച ആളുകളിലെ 27% ആളുകളേ റിപ്പോര്‍ട്ട് ചെയ്യുന്നുള്ളു. 70% ആളുകളും അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല. 4% ആളുകള്‍ അത് പുറത്തു പറയാന്‍ ആഗ്രഹിക്കുന്നില്ല. ട്രമ്പ് ഉള്‍പ്പടെയുള്ള പുരുഷന്‍മാരുടെ അധികാരം ആണ് ഇരകളെ നിശബ്ദരാക്കുന്നത്. — സ്രോതസ്സ് … Continue reading ലൈംഗിക ആക്രമണങ്ങളില്‍ അധികവും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല