കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

1996 - 2013 കാലത്ത് കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലന ചിലവ് 56% വര്‍ദ്ധിച്ചു. 2013 ല്‍ ഏറ്റവും കൂടുതല്‍ പണം ചിലവാക്കപ്പെട്ടത് നവജാത ശിശു സംരക്ഷണം, attention deficit/hyperactivity disorder (ADHD), ദന്തപരിപാലനം എന്നിവക്ക് വേണ്ടിയാണ് എന്ന് JAMA Pediatrics ല്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 1996 ല്‍ $14960 കോടി ഡോളറായിരുന്ന കുട്ടികളുടെ ചികില്‍സാ ചിലവ് 2013 ല്‍ $23350 കോടി ഡോളറായി വര്‍ദ്ധിച്ചു. 2013 ലെ ചിലവുകളില്‍ നവജാത ശിശു സംരക്ഷണത്തിന് $2790 കോടി … Continue reading കുട്ടികള്‍ക്കുള്ള ആരോഗ്യ പരിപാലനത്തിന് എത്ര പണം ചിലവാക്കുന്നു, അത് എവിടെ പോകുന്നു?

HIV രോഗികള്‍ ഇന്‍ഡ്യ മൊത്തം ചികില്‍സ ഉപേക്ഷിക്കുന്നു

2015 ല്‍ National Aids Control Organisation (NACO) സംസ്ഥാനങ്ങളോട് HIV രോഗബാധിതരുടെ ആധാര്‍ നമ്പര്‍ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ടു. രോഗ ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് കൊടുത്ത patient identity cards നെ രോഗികള്‍ തങ്ങളുടെ ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാണ് പറഞ്ഞത്. ആധാര്‍ വിവരം കിട്ടാനായി അധികൃതര്‍ ശക്തമായ നടപടിയെടുക്കുന്നതിനാല്‍ ഈ വിവരം കൊടുത്തില്ലെങ്കില്‍ ചിലപ്പോള്‍ ചികില്‍സ തന്നെ തടയുന്ന അവസ്ഥയാണ്. എന്നാല്‍ ആ വിവരം പങ്കുവെക്കാന്‍ തങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് ധാരാളം HIV രോഗികള്‍ പറഞ്ഞു. ഈ … Continue reading HIV രോഗികള്‍ ഇന്‍ഡ്യ മൊത്തം ചികില്‍സ ഉപേക്ഷിക്കുന്നു

ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

London Interbank Offered Rate അഥവാ Libor ല്‍ കൃത്രിമം കാട്ടിയതിന് $150 കോടി ഡോളര്‍ പിഴയടക്കാന്‍ സ്വിസ് ബാങ്കിങ് ഭീമനായ UBS നോട് ആവശ്യപ്പെട്ടു. ലോകം മൊത്തമുള്ള ലക്ഷം കോടി ഇടപാടുകളുടെ പലിശ നിരക്കന്റെ അടിസ്ഥാനമാണിത്. അതിന് കൃത്രിമത്തം വന്നതിനാല്‍ ലോകം മൊത്തം കോടിക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ വായ്പയുടെ പലിശയായി തെറ്റായ തുകയാവും അടച്ചിട്ടുണ്ടാവുക. പിഴയുടെ വലിയ ഭാഗം, $120 കോടി ഡോളര്‍, അമേരിക്കയിലാണ് അടക്കേണ്ടത്. ബാക്കി തുക ബ്രിട്ടണിലും സ്വിറ്റസര്‍ലന്റിലും അടക്കണം. ലൈബോര്‍ റേറ്റില്‍ … Continue reading ലൈബോര്‍ തട്ടിപ്പിന് UBS $150 കോടി ഡോളര്‍ പിഴയടച്ചു

ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

2015 - 2016 കാലത്ത് ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്കായ Privatbank അതിന്റെ ഉന്നതരായ 7 മാനേജര്‍മാരുടേയും അന്നത്തെ ഉടമസ്ഥനായ Ihor Kolomoisky ന്റെ രണ്ട് സഹായികളുടേയും സ്ഥാപനങ്ങള്‍ക്ക് US$100 കോടി ഡോളറിന്റെ വായ്പ കൊടുത്തു എന്ന് OCCRP റിപ്പോര്‍ട്ട് ചെയ്തു. 2016 ലെ വായ്പാ ബുക്കിന്റെ ഒരു കോപ്പി പരിശോധിക്കുന്നതിനിടയിലാണ് OCCRP ന്റെ പത്രപ്രവര്‍ത്തകര്‍ ഈ കാര്യം കണ്ടെത്തിയത്. പിന്നീട് രാജ്യത്തെ സമ്പദ്‌വ്യവസ്ഥക്ക് ഭീഷണിയായിക്കൊണ്ട് ഗൌരവകരമായി undercapitalized ആണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിനാല്‍ 2016 ഡിസംബറില്‍ ഈ … Continue reading ഉക്രെയിനിലെ ഏറ്റവും വലിയ ബാങ്ക് ദേശസാല്‍ക്കരിക്കുന്നതിന് മുമ്പ് ഉടമസ്ഥന് $100 കോടി ഡോളറിന്റെ വായ്പ കൊടുത്തു

ഗ്രന്‍ഫെല്‍ ടവര്‍ ഇരകളുടെ ‘കോര്‍പ്പറേറ്റ് നരഹത്യ’യെ ലണ്ടന്‍കാര്‍ അപലപിക്കുന്നു

കോപാകുലരായ ലണ്ടന്‍കാര്‍ Grenfell Tower ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നഗരത്തിലെ നിരത്തുകളിലേക്കിറങ്ങി ഈ ദുരന്തത്തിന് കാരണമായ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതികരിച്ചു. "Day of Rage" പ്രതിഷേധ ജാഥ ലണ്ടനില്‍ നടന്നു. ബ്രിട്ടണിലെ കുറഞ്ഞ വരുമാനമുള്ള തൊഴിലാളിവല്‍ഗ്ഗക്കാരെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പൊതു ഭവന ചിലവ് കുറക്കുന്നതും മറ്റ് ചിലവ് ചുരുക്കല്‍ പരിപാടി നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി Theresa May യുടേയും അവരുടെ സര്‍ക്കാരിന്റേയും നയങ്ങളാണ് 80 പേരുടെ മരണത്തില്‍ കലാശിച്ച തീപിടുത്തത്തിന് കാരണമെന്ന് ജനം ആരോപിക്കുന്നു. "Justice for … Continue reading ഗ്രന്‍ഫെല്‍ ടവര്‍ ഇരകളുടെ ‘കോര്‍പ്പറേറ്റ് നരഹത്യ’യെ ലണ്ടന്‍കാര്‍ അപലപിക്കുന്നു

CIA യുടെ ചാരപ്പണി ഉപകരങ്ങളുടെ വോള്‍ട്ട്-8 പുറത്തായി

Vault 7 എന്ന പേരില്‍ CIA യുടെ ചാരപ്പണി ഉപകരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിന് ശേഷം വിക്കീലീക്സ് Vault 8 പ്രസിദ്ധപ്പെടുത്തി. അതില്‍ Hive എന്ന malwareകള്‍ നിയന്ത്രിക്കാനായി CIA ഉപയോഗിക്കുന്ന സംവിധാനത്തിന്റെ സ്രോതസ് കോഡാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ലക്ഷ്യം വെക്കുന്ന കമ്പ്യൂട്ടറുകളിലെ വിവിധ implants നെ ക്രോഡീകരിച്ച് പ്രവര്‍ത്തിപ്പിക്കാനുള്ള ഉപകരണമായി Hive പ്രവര്‍ത്തിക്കും. infiltrated ചെയ്യപ്പെട്ടവരെ കബളിപ്പിക്കാനായി implants നെ authenticating ന് CIA ഉപയോഗിച്ച ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റുകള്‍ നിര്‍മ്മിച്ചത് ഏജന്‍സി തന്നെയാണ്. സ്രോതസ് കോഡില്‍ Kaspersky Lab ന്റെ … Continue reading CIA യുടെ ചാരപ്പണി ഉപകരങ്ങളുടെ വോള്‍ട്ട്-8 പുറത്തായി

നല്ല ബാക്റ്റീരിയകള്‍ ക്യാന്‍സര്‍ ചികില്‍സയെ സഹായിക്കുന്നു

ചില പ്രത്യേക തരം ബാക്റ്റീരിയകള്‍ കുടലിലുള്ള വ്യക്തികള്‍ ക്യാന്‍സര്‍ immunotherapy മായി നല്ല രീതിയില്‍ പ്രതികരിക്കുന്നു എന്ന് Harold C. Simmons Comprehensive Cancer Center ലെ ഗവേഷകര്‍ കണ്ടെത്തി. metastatic melanoma രോഗികളിലാണ് ഈ പഠനം നടത്തിയത്. നമ്മുടെ പ്രതിരോധ വ്യവസ്ഥയുടെ പ്രധാന ഭാഗമാണ് ഈ ബാക്റ്റീരിയകള്‍. അവക്ക് ക്യാന്‍സര്‍ കോശങ്ങളെ ആക്രമിച്ച് നശിപ്പിക്കാനാകുന്നു. മൂന്ന് തരത്തിലുള്ള ബാക്റ്റീരയകളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. Bacteroides thetaiotaomicron, Faecalibacterium prausnitzii, Holdemania filiformis. മനുഷ്യന്റെ കുടലില്‍ സാധാരണ കാണുന്ന … Continue reading നല്ല ബാക്റ്റീരിയകള്‍ ക്യാന്‍സര്‍ ചികില്‍സയെ സഹായിക്കുന്നു

ആമസോണിന്റെ വനനശീകരണം മക് ഡൊണാള്‍ഡും ബ്രിട്ടീഷ് കച്ചവടക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു

ബ്രിട്ടീഷ് ഫാസ്റ്റ് ഫുഡ് കടകളും Tesco, Morrisons, McDonald’s തുടങ്ങിയ grocery chains ഉം അവരുടെ കോഴിയിറച്ചി വാങ്ങുന്നത് Cargill ല്‍ നിന്നാണ്. ഇറക്കുമതി ചെയ്യുന്ന സോയ ആണ് കോഴിക്ക് തീറ്റയായി കാര്‍ഗില്‍ കൊടുക്കുന്നത്. അതിലധികവും വരുന്നത് ബൊളീവിയയിലെ ആമസോണില്‍ നിന്നും ബ്രസീല്‍ Cerrado ല്‍ നിന്നുമാണ്. പുതിയ സോയ കൃഷിസ്ഥലമുണ്ടാക്കാനായ അതിവേഗം വനനശീകരണം നടക്കുന്ന പ്രദേശമാണിത്. ബ്രസീലിലെ ആമസോണില്‍ നിന്ന് സോയ് വാങ്ങില്ല എന്ന് കാര്‍ഗിലും മറ്റ് ആഗോള ചരക്ക് കമ്പനികളും ഉറപ്പ് തന്നിരുകയും ഒരു … Continue reading ആമസോണിന്റെ വനനശീകരണം മക് ഡൊണാള്‍ഡും ബ്രിട്ടീഷ് കച്ചവടക്കാരുമായി ബന്ധപ്പെട്ടിരിക്കുന്നു

പട്ടിണി നിരക്കില്‍ ഇന്‍ഡ്യയുടെ സ്ഥാനം വീണ്ടും നഷ്ടപ്പെട്ടു, വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ അവസ്ഥയില്‍

119 രാജ്യങ്ങളിലെ Global Hunger Index (GHI) ല്‍ 100 ആം സ്ഥാനത്താണ് ഇന്‍ഡ്യ. രാജ്യത്തെ പട്ടിണിയും പോഷകാഹാര പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നതാണ് ഈ റിപ്പോര്‍ട്ട്. International Food Policy Research Institute (IFPRI) ആണ് ഈ പഠനം നടത്തിയത്. ഇതില്‍ ഇന്‍ഡ്യടെ മാര്‍ക്ക് 31.4 ആണ്. അത് വടക്കന്‍ കൊറിയയേക്കാളും ഇറാഖിനേക്കാളും മോശമായ സ്ഥാനമാണ്. ഏഷ്യയിലെ ഏറ്റവും മോശമായ രാജ്യങ്ങളിലൊന്നാണ് അത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ അല്‍പ്പം മെച്ചമെന്ന് മാത്രം. — സ്രോതസ്സ് downtoearth.org.in 2017-10-13

ആധാര്‍ ബാങ്കുമായി ബന്ധിപ്പിക്കാതിരിക്കാനുള്ള മറ്റൊരു കാരണം കൂടി

നിങ്ങളുടെ വിവരങ്ങള്‍ വിദേശ വിദേശ സ്ഥാപനങ്ങളുടെ കൈകളിലെത്തും. #GCCS2017 സുപ്രീം കോടതി ഇക്കാര്യം ശ്രദ്ധിക്കുമെന്ന് കരുതുന്നു. https://twitter.com/njnrn/status/933726741859770368 … AmanAlam പറയുന്നു, സിറ്റി ബാങ്ക് എന്നോട് ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നു. അത് കൊടുക്കുന്നത് വഴി biometric ഉള്‍പ്പടെയുള്ല എന്റെ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അവര്‍ക്കും അവരുടെ third partyക്കും ഞാന്‍ സമ്മതം കൊടുക്കുകയാണ്. സര്‍ക്കാരല്ലാത്ത, ഇന്‍ഡ്യന്‍ സ്ഥാപനമല്ലാത്ത Experian Services ആണ് അവരുടെ ഡാറ്റ സൂക്ഷിക്കുന്ന ഏജന്‍സി. — സ്രോതസ്സ് https://twitter.com/AmanAlam 2017-11-25