ആസ്ട്രേലിയയിലെ ആഹാരത്തെ കാലാവസ്ഥാ മാറ്റം എങ്ങനെ ബാധിക്കുന്നു എന്നൊരു പഠനം University of Melbourne ലെ ശാസ്ത്രജ്ഞര്‍ നടത്തി. കൂടുതല്‍ സാധാരണമാകുന്ന താപ തരംഗങ്ങളും കുറയുന്ന മഴയും താപനില കൂടുന്നതും ധാരാളം ആഹാരങ്ങളെ ബാധിക്കും. ഉയര്‍ന്ന താപനില മുള്ളങ്കിയുടെ (ക്യാരറ്റ്) ഗുണവും സ്വാദും ഇല്ലാതാക്കും. eggplant ന്റെ കാര്യവും അങ്ങനെ തന്നെ. ഉള്ളിയുടെ വലിപ്പം കുറയുകയും ഗുണം കുറയുകയും ചെയ്യും. raspberries ചീത്തയാകും.
ടാഗ്: വാര്‍ത്ത
ഫുകുഷിമ നിലയത്തില്‍ നിന്ന് 750 ടണ്‍ ജലം ചോര്‍ന്നു – TEPCO
തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്ന് വീണ്ടും ഒരു വലിയ ചോര്‍ച്ച നടന്നതായി Tokyo Electric Power Co. (TEPCO) റിപ്പോര്‍ട്ട് ചെയ്തു. 750 ടണ്‍ മഴവെള്ളം ആണ് ഇപ്പോള്‍ ചോര്‍ന്നത്. നിലയത്തിലെ മഴവെള്ളത്തില്‍ ലിറ്ററിന് 8,300 becquerels എന്ന തോതില്‍ beta particle ആണവവികരണം പുറത്തുവിടുന്ന strontium-90 പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഭൂമിയിലേക്കെ ചോരൂ എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്, എന്നാല്‍ അത് കടലിലേക്ക് പടരുമെന്ന് ഊഹിക്കാന്‍ അവര്‍ക്കായില്ല. ചോര്‍ന്ന മഴവെള്ളം രണ്ട് വ്യത്യസ്ഥ സ്ഥലത്തുള്ള മാപിനികള്‍ കണ്ടെത്തി.
ആപ്പിള്‍ വാച്ച് വിവരം ശേഖരിക്കാനുള്ള മറ്റൊരു ഉപകരണം
വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും ആരോഗ്യ വിവരങ്ങളും ശേഖരിക്കാന്‍ കമ്പനിയെ സഹായിക്കുന്ന ഉപകരണമാണ് ആപ്പിള്‍ വാച്ച്. ഭീമന്‍ മരുന്ന് കമ്പനികള്‍, ഡോക്റ്റര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍ എന്നിവര്‍ക്ക് ഗുണകരമാണിത്. മറ്റ് ആപ്പിള്‍ ഉപകരണങ്ങളേക്കാള്‍ വാച്ച് കൂടുതല്‍ സമയം വ്യക്തികളോടൊപ്പം ഉണ്ടാവും. മൊബൈല്‍ ഫോണ്‍ ചിലപ്പോള്‍ നിങ്ങള്‍ മറന്നു പോയാലും വാച്ചെടുക്കാന്‍ മറക്കില്ലല്ലോ. വേറെ ആര്‍ക്കും ഉപയോഗിക്കാനുമാവില്ല.
തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു
പള്ളിക്ക് തീവെക്കല്‍ ഒരു പരമ്പരയായി മാറിയ ഈ സമയത്ത് തെക്കന്‍ കരോലിനയിലെ കറുത്തവരുടെ പള്ളിയാണ് പുതിയതായി തീവെക്കപ്പെട്ടത്. ചാള്‍സ്ടണ്‍(Charleston) കൂട്ടക്കൊലക്ക് ശേഷം തീവെക്കപ്പെട്ട ഏഴാമത്തെ കറുത്തവരുടെ പള്ളിയാണ് Greeleyville യിലെ Mount Zion African Methodist Church. കൂ ക്ലക്സ് ക്ലാന്‍(Ku Klux Klan) എന്ന ഭീകര സംഘടന 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് Mount Zion African Methodist പള്ളി തീവെച്ച് നശിപ്പിച്ചതാണ്. (ബാള്‍ട്ടിമോറില്‍ പ്രക്ഷോഭമുണ്ടായപ്പോള്‍, CVS കത്തിച്ചപ്പോഴോ, Ferguson ല്‍ QuikTrip കത്തിച്ചപ്പോഴോ ഒക്കെ എല്ലാ … Continue reading തെക്കന്‍ കരോലിനയിലെ പള്ളിക്ക് തീവെച്ചു
മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു
ഹൊണ്ടൂറസിലെ ഏറ്റവും പണക്കാരില്‍ ഒരാളും ഏറ്റവും ശക്തനുമായിരുന്ന Miguel Facusséയെ "മരണത്തിന്റെ പനന്തോട്ടം ഉടമ" എന്നായിരുന്നു വിളിച്ചിരുന്നത്. അയാള്‍ 90ആമത്തെ വയസില്‍ മരിച്ചു. Facussé യും അയാളുടെ കമ്പനി Dinant യുടെ സ്വകാര്യ സുരക്ഷാ സേനയും കൂടി അക്രമാസക്തമായ ഭൂമി കൈയ്യേറ്റവും ഡസന്‍ കണക്കിന് campesino ഭൂമി സന്നദ്ധപ്രവര്‍കരുടെ കൊലപാതകവും നടത്തിയതായി ആരോപണമുണ്ട്. ഹൊണ്ടൂറസിലെ Aguán Valley യില്‍ അയാളുടെ പനന്തോട്ടം വികസിപ്പിക്കാനുള്ള പ്രവര്‍ത്തനഫലമായാണ് ഈ അക്രമങ്ങള്‍ നടന്നത്. മയക്കുമരുന്ന കള്ളക്കടത്തില്‍ Facussé ന്റെ പങ്കിനെക്കുറിച്ച് അമേരിക്കക്ക് … Continue reading മരണത്തിന്റെ പനന്തോട്ടമുടമ എന്ന് വിളിച്ചിരുന്ന Miguel Facussé മരിച്ചു
ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു
Presbyterian General Assembly യുടെ 220ആം പ്ലീനറി ഇസ്രായേലി കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ വോട്ടെടുപ്പോടെ തീരുമാനിച്ചു. അതില്‍ Ahava Dead Sea cosmetics ഉം Hadiklaim ഈന്തപ്പഴവും ഉള്‍പ്പെടും. ഇസ്രായേലിന്റെ West Bank കൈയ്യേറ്റത്തേയും ഇസ്രായേല്‍ settlements നേയും ദശാബ്ദങ്ങളായി പ്രെസ്ബറ്റേറിയന്‍ എതിര്‍ത്തുവരുന്നു. കൈയ്യേറ്റ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതില്‍ ജൂതരുടെ പിന്‍തുണ വര്‍ദ്ധിച്ച് വരികയാണ്. Ahava ബഹിഷ്കരിക്കുന്നതില്‍ തങ്ങളുടെ പിന്‍തുണ വിശദീകരിക്കുന്ന, ഒരു ഡസനിലധികം ജൂതപുരോഹിതന്‍മാര്‍ ഒപ്പ് വെച്ച ഒരു കത്ത് പ്രെസ്ബറ്റേറിയന്‍ അംഗങ്ങള്‍ക്ക് നല്‍കുകയുണ്ടായി. ഇസ്രായേല്‍ പാര്‍ളമെന്റിലെ … Continue reading ഇസ്രായേലി കൈയ്യേറ്റക്കാരുത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ പ്രെസ്ബറ്റേറിയന്‍ പള്ളി തീരുമാനിച്ചു
എണ്ണ ചോര്‍ച്ചയെത്തുരടര്‍ന്ന് കാലിഫോര്‍ണിയയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
പസഫിക് സമുദ്രത്തിലേക്ക് പൈപ്പ് പൊട്ടി എണ്ണ ഒഴുകാന്‍ തുടങ്ങിയതിനാല്‍ Santa Barbara ജില്ലയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. നാല് ലക്ഷം ലിറ്റര്‍ എണ്ണയെങ്കലും ചോര്‍ന്നുകാണുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. 14 കിലോമീറ്ററോളം പ്രദേശത്ത് എണ്ണ പരന്നിട്ടുണ്ടെന്ന് Coast Guard വക്താവ് പറഞ്ഞു.
40 വര്‍ഷത്തിലധികമായ ഏകാന്ത തടവില്‍ നിന്ന് ആല്‍ഫ്രഡ് വുഡ്ഫോക്സിനെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു, പക്ഷേ
ലൂസിയാനയിലെ തടവുകാരനും മുമ്പത്തെ ബ്ലാക് പാന്തര്‍ അംഗവുമായ ആല്‍ഫ്രഡ് വുഡ്ഫോക്സിനെ(Albert Woodfox) ഉടന്‍ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാലം ഏകാന്ത തടവില്‍ കഴിഞ്ഞ ആളാണ് ആല്‍ഫ്രഡ് വുഡ്ഫോക്സ്. 1972 ല്‍ ജയില്‍ പോലീസുകാരനെ കൊന്നു എന്ന ആരോപണത്താലാണ് വുഡ്ഫോക്സ് വീണ്ടും ജയിലില്‍ തുടരുന്നത്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകളാല്‍ കള്ളക്കേസില്‍ കുടുക്കുയാണുണ്ടായത് എന്ന് വുഡ്ഫോക്സും അംഗോള 3 അംഗവുമായ ഹെര്‍മന്‍ വാലസും(Herman Wallace) പറഞ്ഞിട്ടുണ്ട്. 2013 ഒക്റ്റോബര്‍ 1 ന് ജയിലില്‍ നിന്ന് വിടുതല്‍ … Continue reading 40 വര്‍ഷത്തിലധികമായ ഏകാന്ത തടവില്‍ നിന്ന് ആല്‍ഫ്രഡ് വുഡ്ഫോക്സിനെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു, പക്ഷേ
വെളുത്ത സോളാര്‍ പാനലുകള്‍
സ്വിറ്സര്‍ലാന്റിലെ ഒരു ലാഭമാഗ്രഹിക്കാത്ത സാങ്കേതികവിദ്യാ കമ്പനിയാണ് CSEM. പല തരം നിറത്തിലുള്ള, connection കാണാന്‍ പറ്റാത്ത തരം സോളാര്‍ പാനലുകള്‍ അവര്‍ വികസിപ്പിച്ചെടുത്തു. ഭംഗിക്ക് കുറവ് വരാതെ കെട്ടിടങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ ഇത് വാസ്തുശില്‍പ്പികളെ സഹായിക്കും. വെളുത്ത സോളാര്‍ പാനലുകള്‍ തണുത്തിരിക്കുന്നതിനാല്‍ ദക്ഷത വര്‍ദ്ധിക്കുയും കെട്ടിടത്തെ തണുപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ കെട്ടിടത്തിന്റെ ശീതീകരണ ചിലവ് കുറക്കാനുമാവും. പാനലിന്റെ പുറത്ത് പിടിപ്പിക്കുന്ന നിറമുള്ള പ്ലാസ്റ്റിക് പാളിയാണ് ഈ സാങ്കേതിക വിദ്യയുടെ അടിസ്ഥാനം. ദൃശ്യപ്രകാശത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഇപ്പോഴുള്ള സോളാര്‍ … Continue reading വെളുത്ത സോളാര്‍ പാനലുകള്‍
ആഹാര ഭീമന്‍ നെസ്റ്റ്‌ലെക്ക് എതിരെ കാലിഫോര്‍ണിയയില്‍ പ്രതിഷേധ സമരം
കുപ്പിവെള്ളത്തിനായി വെള്ളം ഊറ്റുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് ഡസന്‍ കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍ നെസ്റ്റ്‌ലെയുടെ നിലയത്തിന് മുമ്പില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാനം കൊടിയ വരള്‍ച്ച നേരിടുകയും വെള്ളത്തിന് റേഷന്‍ നടപ്പാക്കുകയും ചെയ്യുന്ന അവസരത്തില്‍ നെസ്റ്റ്‌ലെ വെള്ളം കയറ്റിയയക്കുന്നത് വലിയ അനീതിയാണെന്ന് Courage Campaign എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞു.